Don't Miss!
- News
ദിലീപിന് കുരുക്ക് മുറക്കാനുറച്ച് അന്വേഷണ സംഘം;വീണ്ടും ഹൈക്കോടതിയിലേക്ക്..നിയമോപദേശം ലഭിച്ചു?
- Automobiles
Maruti മോഡലുകള്‍ വാങ്ങാം; ജൂലൈ മാസത്തില്‍ 74,000 രൂപ വരെയുള്ള ഓഫറുകള്‍
- Finance
പാദഫലത്തില്‍ ആശങ്ക! സെല്‍ റേറ്റിങ് നിലനിര്‍ത്തിയ ഈ ധനകാര്യ ഓഹരി 16% ഇടിയാം
- Technology
പണം തന്ന് വാങ്ങുന്നത് ഇസ്തിരിപ്പെട്ടിയല്ല, സ്മാർട്ട്ഫോൺ കമ്പനികളുടെ ശ്രദ്ധയ്ക്ക്!
- Sports
ആരാവും ഇന്ത്യയുടെ അടുത്ത ദ്രാവിഡ്? ഇവരിലൊരാള്‍ക്കു സാധ്യത
- Lifestyle
വിദേശ യാത്രാ യോഗം ജാതകത്തിലുണ്ടോ; ഈ ഗ്രഹസ്ഥാനം പറയും
- Travel
ബലിപെരുന്നാള്‍ ആഘോഷങ്ങള്‍ ഒട്ടും കുറയ്ക്കേണ്ട... പ്ലാന്‍ ചെയ്യാം യാത്രകള്‍
'നിന്റെ പല്ല് അടിച്ച് താഴെ ഇടു'മെന്ന് റിയാസിനോട് ധന്യ തമാശയ്ക്ക് പറഞ്ഞതോ? അവസാനം കളി കാര്യമായി!
ബിഗ് ബോസ് സീസൺ ഫോർ അവസാനത്തോട് അടുക്കുമ്പോൾ ശത്രുക്കൾ മിത്രങ്ങളാകുന്നതും മിത്രങ്ങൾ ശത്രുക്കളാകുന്നതുമെല്ലാമാണ് പ്രേക്ഷകർ കണ്ടുകൊണ്ടിരിക്കുന്നത്. ഇനി വെറും പന്ത്രണ്ട് ദിവസങ്ങൾ കൂടി മാത്രമെ ഫിനാലെയ്ക്കായി അവശേഷിക്കുന്നുള്ളൂ.
അതിൽ ഫിനാലെയിലേക്ക് നേരിട്ട് തെരഞ്ഞെടുക്കപ്പെട്ടത് ദിൽഷ മാത്രമാണ്. ടിക്കറ്റ് ടു ഫിനാലെ കൂടി ദിൽഷയ്ക്ക് കിട്ടിയതോടെയാണ് ധന്യ അടക്കമുള്ളവരുടെ യഥാർഥ സ്വഭാവങ്ങൾക്ക് പ്രേക്ഷകർ കണ്ട് തുടങ്ങിയത്.
അതുവരെ സെയ്ഫ് ഗെയിം കളിച്ചിരുന്ന ധന്യയ്ക്ക് പതിമൂന്നാം ആഴ്ച താൻ പുറത്താകുമോ എന്ന അതിയായ ഭയമുണ്ട്.
അതിനാൽ തന്നെ വേണ്ടിടത്തും വേണ്ടാത്തിടത്തുമെല്ലാം ധന്യ ദേഷ്യപ്പെടുകയും കാര്യങ്ങൾ വളച്ചൊടിക്കാൻ ശ്രമിക്കുകയുമെല്ലാം ചെയ്യുന്നുണ്ട്. നോമിനേഷൻ കഴിഞ്ഞ ശേഷം റിയാസുമായി ധന്യ നടത്തിയ തർക്കവും അതിന്റെ ഭാഗമായിരുന്നു.
അതേസമയം ഇപ്പോൾ ടിക്കറ്റ് ടു ഫിനാലെ ടാസ്ക്കിനിടെ ധന്യ പറഞ്ഞ കാര്യങ്ങൾ റിയാസ് വീണ്ടും ഉയർത്തികൊണ്ട് വന്നിരിക്കുകയാണ്.
തമാശയായി പറഞ്ഞ കാര്യങ്ങൾ സീരിയസായി എടുത്ത് ധന്യ തന്റെ പല്ല് അടിച്ച് താഴെ ഇടുമെന്ന് പറഞ്ഞതാണ് റിയാസിനെ ഇപ്പോൾ വീണ്ടും ധന്യയുടെ സ്വഭാവത്തെ കുറിച്ച് ചർച്ച ചെയ്യാൻ പ്രേരിപ്പിച്ചിരിക്കുന്നത്.

രണ്ട് അർഥത്തിൽ താനൊന്നും പറഞ്ഞിട്ടില്ലെന്നും അതിന് മുമ്പും ധന്യ തന്നേയും നിമിഷയേയും ദിൽഷയേയും ചേർത്ത് പറഞ്ഞ കാര്യങ്ങൾ തമാശയായി എടുത്ത് ആസ്വദിച്ച വ്യക്തിയാണ് താനെന്നും റിയാസ് ധന്യയോട് പറയുന്നുണ്ട്.
'ഞാനും ധന്യയും മുമ്പ് പലകാര്യങ്ങൾ തമാശയായി പറഞ്ഞിട്ടുള്ളവരാണ്. അപ്പോഴൊന്നും ധന്യയ്ക്ക് പൊള്ളിയിട്ടില്ല. പക്ഷെ ടിക്കറ്റ് ടു ഫിനാലെ ടാസ്ക്ക് ചെയ്യുന്ന സമയത്ത് പ്രകോപിപ്പിക്കാൻ ചില തമാശകൾ പറഞ്ഞത് ധന്യ സീരിയസായി എടുത്ത് എന്റെ പല്ല് അടിച്ച് താഴെ ഇടുമെന്ന് പറഞ്ഞു.'
'ഞാൻ തമാശകൾ പറയുമ്പോൾ ധന്യ ഉൾക്കൊള്ളാറില്ല. പിന്നെ ധന്യ പറയുന്ന കാര്യങ്ങൾ ഞാൻ എന്തിന് തമാശയായി കാണണം.'

'എന്റെ പല്ല് അടിച്ച് താഴെയിടുമെന്ന് ധന്യ പറയാൻ മാത്രം ഞാൻ ഒന്നും തന്നെ ചെയ്തിട്ടില്ല' റിയാസ് പറഞ്ഞു. വീട്ടിലിരിക്കുന്ന തന്റെ ഭർത്താവിന്റെ പേര് കൂടി വലിച്ചിട്ട് വിവാഹിതയായ സ്ത്രീയോട് റിയാസ് പറഞ്ഞത് മോശം തമാശയാണെന്നാണ് ധന്യയും ലക്ഷ്മിപ്രിയയും ഇതിനുള്ള മറുപടിയായി റിയാസിനോട് പറഞ്ഞത്.
തനിക്ക് ഇവിടെ പുതിയ ടോപ്പിക്കുകൽ വഴക്ക് കൂടാൻ ഉണ്ടാക്കേണ്ട ആവശ്യമില്ലെന്നും തനിക്ക് കളിച്ച് മുന്നേറാനുള്ള ബുദ്ധിയുണ്ടെന്നും ധന്യയോട് റിയാസ് പറഞ്ഞു. ധന്യ കഴിഞ്ഞ കുറച്ച് ദിവസമായി വീട്ടിൽ താനും സ്പേസ് ഉണ്ടാക്കുന്നുണ്ടെന്ന് കാണിക്കാൻ ശ്രമിക്കുകയാണെന്നും റിയാസ് പറഞ്ഞു.
ധന്യയും ലക്ഷ്മിപ്രിയയുമിപ്പോൾ റിയാസിന് എതിരാണ്. തന്നെ മാത്രം റിയാസ് ടാർഗെറ്റ് ചെയ്യുന്നുവെന്നതാണ് ലക്ഷ്മിപ്രിയയുടെ പ്രശ്നം.

ധന്യയുടെ സേഫ് ഗെയിം റിയാസ് തുറന്ന് കാട്ടി എന്നതാണ് ധന്യക്ക് ഉള്ളിൽ പേടി ഉണ്ടാക്കിയിരിക്കുന്നത്. ബ്ലെസ്ലിയും ഇപ്പോൾ ലക്ഷ്മിപ്രിയയെ ലക്ഷ്യം വെച്ചാണ് കളിക്കുന്നത്. പക്ഷെ ബ്ലെസ്ലി വളരെ മോശമായി രീതിയിലാണ് ഗെയിം കളിക്കുന്നതെന്ന് പ്രേക്ഷകർക്ക് അഭിപ്രായമുണ്ട്.
മാത്രമല്ല ആൾമാറാട്ടം ഗെയിമിൽ നന്നായി പെർഫോം ചെയ്ത ലക്ഷ്മിപ്രിയയെ ബ്ലെസ്ലി കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു. ജയിൽ നോമിനേഷനിൽ നിന്ന് സൂരജ് ജയിൽ നോമിനേഷൻ ഫ്രീ കാർഡ് ഉപയോഗിച്ച് മുക്തനായപ്പോൾ ലക്ഷ്മിപ്രിയയെയാണ് പകരമായി തെരഞ്ഞെടുത്തത്.
ആ സമയത്തും ലക്ഷ്മിപ്രിയ അതിന് അർഹയാണ് എന്നാണ് ബ്ലെസ്ലി പറഞ്ഞത്. കൂടാതെ അടുത്ത സുഹൃത്തുക്കളായിരുന്ന ബ്ലെസ്ലിയും ദിൽഷയും ആൾമാറാട്ടം ടാസ്ക്ക് കഴിഞ്ഞതോടെ പിണക്കത്തിലാണ്.