Don't Miss!
- News
'തൃക്കാക്കരയിലെ 20 ശതമാനം വോട്ടിന് വേണ്ടി പിണറായി ഭീകരവാദികളെ സഹായിക്കുന്നു': കെ സുരേന്ദ്രൻ
- Lifestyle
Vat Savitri Vrat 2022: ഏഴ് ജന്മത്തിലും ദാമ്പത്യ വിജയവും ഐശ്വര്യവും വട സാവിത്രി വ്രതം
- Finance
രണ്ട് ലക്ഷം ലാഭം തന്നെ; സർട്ടിഫിക്കറ്റാണ് ഉറപ്പ്; പോസ്റ്റോഫീസ് സ്കീമിൽ ചേരാം
- Technology
ആൻഡ്രോയിഡ് സ്മാർട്ട്ഫോൺ ഉപയോഗിക്കുന്നവർ ചെയ്ത് കൂടാത്ത കാര്യങ്ങൾ
- Automobiles
പുത്തൻ RC 390 മോഡലിനെ ഇന്ത്യയിൽ അവതരിപ്പിച്ച് KTM, വില 3.14 ലക്ഷം രൂപ
- Sports
IND vs SA: ഈ മൂന്നു പേരെ എന്തിന് ഇന്ത്യന്‍ ടീമിലെടുത്തു?
- Travel
പറമ്പിക്കുളം തുറന്നു...കാടു കയറിക്കാണുവാന്‍ ട്രക്കിങ് പാക്കേജുകള്‍
റിയാസില്‍ നിന്നും അങ്ങനെ പ്രതീക്ഷിച്ചില്ല, ഞെട്ടിപ്പോയെന്ന് റോണ്സണ്; എല്ലാവരും അങ്ങനെ തന്നെയെന്ന് ധന്യ
പ്രേക്ഷകരെ മുള്‍മുനയില്‍ നിര്‍ത്തുന്ന നിരവധി സംഭവബഹുലമായ കാഴ്ചകളിലൂടെയാണ് ബിഗ് ബോസ് സീസണ് 4-ലെ ഏഴാമത്തെ വാരം പൂര്‍ത്തിയാകുന്നത്. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ വന്ന റിയാസ് സലീമും വിനയ് മാധവുമാണ് ഇപ്പോള്‍ എവിടെയും പ്രധാന ചര്‍ച്ചാ വിഷയം. ഇരുവരും കളി പുറത്തുനിന്ന് കണ്ട് മനസ്സിലാക്കി വ്യക്തമായ ഗെയിം പ്ലാനോടെയാണ് ഹൗസിനുള്ളില്‍ കയറിയതെന്ന് പലപ്പോഴും പ്രേക്ഷകന് കണ്ടുമനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്.
എന്നാല്‍ ഇതിനിടയില്‍ വിനയ്യും റിയാസ് സലീമും കൊമ്പുകോര്‍ക്കുന്ന സാഹചര്യങ്ങളും ഉണ്ടായി. തന്നോട് കളിക്കുന്നത് സൂക്ഷിച്ചുവേണം എന്ന് എതിര്‍ക്കുന്നവരോട് പലപ്പോഴും ഓര്‍മ്മപ്പെടുത്തുകയാണ് വിനയ്. എന്നാല്‍ റിയാസാകട്ടെ എതിരാളിയെ പ്രകോപിപ്പിച്ചുകൊണ്ടേയിരിക്കും. റിയാസ് ചീത്തവാക്കുകള്‍ അങ്ങനെ പറയുന്നില്ലെങ്കിലും റോബിന് ഇടയ്ക്കിടെ റിയാസിന് നല്ല പണി കൊടുക്കുമെന്ന് പറയുന്നുണ്ട്. കഴിഞ്ഞ ദിവസം മോണിങ് ടാസ്കില് അധികം ഷോ കാണിച്ചാല്‍ നിന്നെ എടുത്ത് കുളത്തിലിടുമെന്ന് പറഞ്ഞ റോബിന്റെ വാക്കുകള്‍ എല്ലാവരും കേട്ടിരുന്നു. വഴക്കുകള്‍ പതിവാണെങ്കിലും അത് ഒരു പരിധി വിട്ട് പോകുന്നില്ല എന്നതാണ് ഏക ആശ്വാസം.

റിയാസ് കഴിഞ്ഞ ദിവസം ദില്‍ഷയുമായും വിനയ്യുമായും വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടത് എല്ലാവരും കണ്ടതാണ്. ദില്‍ഷയോട് ത്രികോണ പ്രണയനാടകം കളിക്കുകയാണെന്ന് പറഞ്ഞ റിയാസിന് പക്ഷെ, ദില്‍ഷയില്‍ നിന്ന് നല്ല ചുട്ട മറുപടിയാണ് കിട്ടിയത്. എനിക്കതിന്റെ ആവശ്യമില്ലെന്ന് ചുണക്കുട്ടിയെപ്പോലെ പറഞ്ഞ ദില്‍ഷ ഒടുവില്‍ കരഞ്ഞുകൊണ്ടാണ് കളം വിട്ടത്. പിന്നീട് വിനയ്യുമായും റിയാസ് അടിയുണ്ടാക്കി. ഇരുവരും തമ്മില്‍ കയ്യാങ്കളിയുടെ വക്കത്തെത്തി. ഒടുവില്‍ റിയാസിന്റെ ശത്രു റോബിനും കൂടി ചേര്‍ന്നാണ് ഇരുവരേയും പിടിച്ചുമാറ്റിയത്. ഈ രംഗം കണ്ട് ഹൗസിനുള്ളിലെ എല്ലാവരും ഒന്ന് പകച്ചിരുന്നു.
റിയാസിന്റെ ഈ പ്രകടനത്തെ വിലയിരുത്തുകയാണ് ഇപ്പോള്‍ ധന്യയും റോണ്‍സണും. റിയാസ് ഇത്രവേഗം ആ പ്രശ്നം മറക്കുമെന്ന് വിചാരിച്ചില്ലെന്ന് റോണ്സണ് പറയുന്നു. വൈകിട്ട് ഭക്ഷണം കഴിഞ്ഞപ്പോള്‍ തന്നെ റിയാസിന്റെ പ്രശ്നങ്ങളെല്ലാം മാറി. താന്‍ വിചാരിച്ചത് റിയാസ് അടങ്ങിയിട്ടില്ലെന്നായിരുന്നു. എന്നാല്‍ ഇത്ര വേഗം മാറ്റമുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും റിയാസിന്റെ ഈ മാറ്റം കണ്ട് ഞെട്ടിയിരിക്കുകയാണെന്നും റോണ്സണ് ധന്യയോട് പറയുന്നു.

പക്ഷെ ധന്യ റോണ്സണ് അതിന് കൃത്യമായ മറുപടി നല്‍കുന്നുണ്ട്. റിയാസിനെക്കുറിച്ചുള്ള ധന്യയുടെ നിരീക്ഷണം കൂടിയാണത്.' പ്രശ്നം തണുത്തില്ലെങ്കില്‍ ഇവിടെ തുടരാന്‍ സാധിക്കില്ലെന്നായിരുന്നു ധന്യ പറയുന്നത്. ചൂട് തണുത്തില്ലെങ്കില്‍ ഇവിടെ നിലനില്‍പ്പില്ല. നമ്മള് ഉള്‍പ്പെടെയുള്ളവരെ പുറത്തുനിന്ന് വളരെ നന്നായി നിരീക്ഷിച്ചിട്ടാണ് അവര്‍ ഇവിടെ വന്നിരിക്കുന്നത്. നമ്മളെപ്പോലെയുള്ളവരെ നന്നായി പഠിച്ചിട്ടുണ്ട്. അതുകൊണ്ട് ഗെയിം എന്താണെന്ന് വളരെ കൃത്യമായി പ്ലാന്‍ ചെയ്തിട്ടുണ്ട്. അവര്‍ അതാണ് ഇവിടെ നടപ്പാക്കുന്നത്.'
ഇത്രയും പ്രശ്നങ്ങളുണ്ടാക്കിയിട്ട് ഇപ്പോള്‍ ആളുകളുമായി കൂടിയിരുന്ന് വര്‍ത്തമാനം പറയുന്നതിലെ വൈരുദ്ധ്യവും റോണ്സണ് ചൂണ്ടിക്കാണിക്കുന്നു. പക്ഷെ, ധന്യ പറയുന്ന മറുപടി വളരെ രസകരമാണ്. എന്റര്ടെയ്ന്മെന്റ് വേണ്ടപ്പോള്‍ കൂട്ടത്തില്‍ പോവുക, അപ്പോള്‍ ആവശ്യത്തിന് കിട്ടും, അതും മേടിച്ച് തിരികെ പോരാം. ' റിയാസിന്റെ ഇപ്പോഴത്തെ അവസ്ഥ ചൂണ്ടിക്കാണിച്ചായിരുന്നു ഇരുവരുടെയും പ്രതികരണം.

ഇനിയുള്ള ദിവസങ്ങളില്‍ മത്സരം കൂടുതല്‍ മുറുകുമെന്നാണ് ബിഗ് ബോസ് നിരീക്ഷകരുടെ വിലയിരുത്തല്‍. അതിനായി പുതിയ ഗെയിം പ്ലാനുകളും വ്യക്തമായ സ്ട്രാറ്റജികളും തയ്യാറാക്കുകയാണ് ഹൗസിനുള്ളിലെ പല മത്സരാര്‍ത്ഥികളും. മാര്‍ച്ച് 27-ന് ആരംഭിച്ച ബിഗ് ബോസ് സീസണ് 4-ല്‍ ഇപ്പോള്‍ 14 മത്സരാര്‍ത്ഥികളാണുള്ളത്. വിനയ് മാധവ്, റിയാസ് സലീം എന്നിവരെ കൂടാതെ ഡോക്ടര്‍ റോബിന്, ദില്‍ഷ, ബ്ലെസ്ലി, സൂരജ്, അഖില്‍, സുചിത്ര, ലക്ഷ്മിപ്രിയ, ധന്യ, അപര്‍ണ, ജാസ്മിന്, നിമിഷ എന്നിവരാണ് ഇപ്പോള്‍ ഹൗസിലുള്ളത്.
Also Read: ഒരാണിന് എന്തുകൊണ്ട് സ്ത്രൈണ സ്വഭാവങ്ങള്‍ ഉണ്ടായിക്കൂടാ? കളിയാക്കുന്നവരോട് റിയാസിന്റെ സുഹൃത്ത്