'ജാസ്മിൻ കാണിച്ചത് വെറും ഷോഓഫ്, തലേദിവസം മുതൽ ഞാൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നു'; ബെസ്ലിയോട് ധന്യ പറയുന്നു!

ബി​ഗ് ബോസ് മലയാളം സീസൺ ഫോർ അറുപത് ദിവസവും പിന്നിട്ട് മുന്നോട്ട് കുതിക്കുമ്പോൾ വീട്ടിൽ പിടിച്ച് നിന്ന് നൂറ് ദിവസം തികയ്ക്കാനുള്ള കഠിന പരിശ്രമത്തിലാണ് മത്സരാർഥികളെല്ലാം. ഇപ്പോൾ വീട്ടിൽ അവശേഷിക്കുന്നത് പന്ത്രണ്ട് മത്സരാർഥികളാണ്.

ഇന്നും നാളെയുമായിട്ടാണ് വീക്കെൻഡ് എപ്പിസോഡുകൾ സംപ്രേഷണം ചെയ്യുക. ഈ ആഴ്ചയും ഒരാൾ പുറത്തുപോകാനുള്ള സാധ്യത വളരെ കൂടുതലാണ്.

ബി​ഗ് ബോസ് ഒരു എന്റർടെയ്നിങ് ഷോയാണ്. മത്സരാർഥികളാണ് എല്ലാ ദിവസവും വീടിനെ ഉണർത്തി നിർത്തി പ്രേക്ഷകരെ എന്റർടെയിൻ ചെയ്യിപ്പിക്കേണ്ടത്.

അതിലൂടെ മാത്രമെ പ്രേക്ഷക ഹൃദയങ്ങളിലേക്ക് എത്തിച്ചേരാൻ മത്സരാർഥികൾക്കും സാധിക്കൂ. എട്ടാം ആഴ്ചയിൽ സംരക്ഷിച്ച ഓണവില്ല് ഒമ്പതാം ആഴ്ചയിൽ മത്സരാർഥികൾ എട്ടായി ഒടിച്ചിട്ടുണ്ട്. ബ്ലെസ്ലി ക്യാപ്റ്റനായപ്പോൾ‌ മുതൽ മുട്ടിന് മുട്ടിന് അടിയും വഴക്കും തർക്കവും ബഹളവുമാണ് ബി​ഗ് ബോസിൽ.

പകുതിയിലേറെ പ്രശ്നങ്ങളുമുണ്ടായത് വീട്ടിലുള്ള ചിലർക്ക് ബ്ലെസ്ലിയുടെ ക്യാപ്റ്റൻസി ഇഷ്ടപ്പെട്ടില്ല എന്നതിനാലാണ്. ഈ ആഴ്ച നടന്ന വീക്കിലി ടാസ്ക്ക് മുഴുവൻ മത്സരാർഥികൾ തമ്മിൽ ഏറ്റുമുട്ടിയിരുന്നു.

ജാസ്മിനും പ്രശ്നങ്ങളും

സ്ത്രീ മത്സരാർഥികളിൽ ഏറ്റവും ശക്തയായ കണ്ടസ്റ്റന്റായി വിലയിരുത്തപ്പെടുന്ന ജാസ്മിനും പ്രശ്നങ്ങൾ സൃഷ്ടിക്കുകയും അവസാനം കാര്യങ്ങൾ കൈവിട്ട് പോയപ്പോൾ‌ അലമുറയിട്ട് കരയുകയും ഷോ ക്വിറ്റ് ചെയ്യാൻ താൽപര്യപ്പെടുന്നുവെന്ന് പറയുകയും ചെയ്തിരുന്നു.

വീക്കിലി ടാസ്ക്കിനിടയിൽ ജാസ്മിൻ ചെയ്തതെല്ലാം വെറുതെ ഒരു ഷോ ഓഫ് മാത്രമായിരുന്നുവെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ധന്യ.

ബ്ലെസ്ലിയുമായി നടത്തിയ സംഭാഷണത്തിനിടെയാണ് ജാസ്മിന്റെ പ്രവൃത്തികളെ കുറിച്ച് തനിക്ക് മനസിലായ കാര്യങ്ങൾ ധന്യ വെളിപ്പെടുത്തിയത്.

വീക്കിലി ടാസ്ക്കിനിടെ ഭാ​ഗ്യപന്ത് ലഭിച്ച സൂരജിന് ജാസ്മിന്റെ പോയിന്റുകൾ‌ സ്വന്തമാക്കാനുള്ള അവസരം ലഭിച്ചിരുന്നു. എന്നാൽ ജാസ്മിന് അത് ഉൾക്കൊള്ളാൻ കഴിയുന്നുണ്ടായിരുന്നില്ല.

സൂരജിന്റെ കോയിൻ മോഷ്ടിച്ചു

വൈകാതെ സൂരജിന്‍റെ മേശക്കരുകില്‍ ചെന്ന് അവിടെ വെച്ചിരുന്ന കോയിനുകളില്‍ ഒരു പങ്ക് ജാസ്മിന്‍ എടുത്ത് തന്‍റെ മേശപ്പുറത്ത് വെക്കുകയും ചെയ്‍തു.

ഇത് മറ്റു മത്സരാര്‍ഥികളുടെ അതൃപ്തിക്ക് കാരണമായി. സുഹൃത്ത് പ്രതികരിക്കാത്തതുകണ്ട് അഖില്‍ ചെന്ന് ജാസ്മിന്‍റെ മേശ മറിച്ചിട്ടു. കോയിനുകള്‍ ചിതറി.

ജാസ്മിന്‍ ചെയ്തതില്‍ തങ്ങള്‍ക്കുള്ള അനിഷ്ടം മിക്കവരും തുറന്നു പ്രകടിപ്പിച്ചിരുന്നു. ഒപ്പം ധന്യ, സുചിത്ര, ലക്ഷ്മിപ്രിയ എന്നിവരൊക്കെ തങ്ങളുടെ കോയിനുകള്‍ സൂരജിന് കൊണ്ടുക്കൊടുക്കുകയും ചെയ്‍തു.

മറ്റുള്ളവരുടെ വിമര്‍ശനങ്ങളോട് പ്രതികരിച്ചുതുടങ്ങിയ ജാസ്മിന്‍റെ ശബ്ദം ഇടറുന്നതാണ് പിന്നീട് കണ്ടത്.

ജാസ്മിൻ ചെയ്തത് ഷോ ഓഫ്

അഖില്‍ അടക്കമുള്ളവര്‍ തന്നെ മനസിലാക്കിയില്ലെന്ന് പറഞ്ഞ് ജാസ്മിന്‍ കരയാനും തുടങ്ങി. ഇതോടെ മറ്റ് മത്സരാര്‍ഥികള്‍ ജാസ്മിനെ ആശ്വസിപ്പിക്കാനായി എത്തി.

സൂരജിനെ പുറത്താക്കാന്‍ മുമ്പ് അവസരം ലഭിച്ചിട്ടും താന്‍ അത് ചെയ്തില്ലെന്നും ഒറ്റയ്ക്ക് കളിച്ചുവന്ന തന്‍റെ കോയിനുകളില്‍ പകുതി സ്വന്തമാക്കിയ സൂരജിന്‍റെ തീരുമാനം തനിക്ക് അം​ഗീകരിക്കാനാവില്ലെന്നും അതിനാലാണ് താൻ പോയിന്റുകൾ തിരികെ എടുത്തതെന്നും ജാസ്മിൻ നിരന്തരം പറയുന്നുണ്ടായിരുന്നു.

ഈ സംഭവങ്ങൾ നടക്കുമ്പോഴെല്ലാം ധന്യയും ഉണ്ടായിരുന്നു. വീക്കിലി ടാസ്ക്ക് തുടങ്ങിയപ്പോൾ മുതൽ താൻ ജാസ്മിനെ നിരീക്ഷിക്കുന്നുണ്ടായിരുന്നുവെന്നും ധന്യ ബെസ്ലിയോട് പറഞ്ഞു.

ബ്ലെസ്ലിക്ക് വിശദീകരിച്ച് കൊടുത്ത് ധന്യ

'ഇതൊരു ടാസ്ക്കാണ്. എന്തുവേണേലും നമുക്ക് ചെയ്യാം. നമുക്കൊരു ഷോ ടൈമുണ്ട്. നിനക്ക് ഉൾപ്പെടെ എല്ലാവർക്കും ഷോ ടൈമുണ്ട്. ആ ഷോ ടൈം ജാസ്മിൻ വീക്കിലി ടാസ്ക്കിനിടെ ഉപയോ​ഗിച്ചു.'

'വീക്കിലി ടാസ്ക്കിൽ ജയിക്കാൻ വേണ്ടിയാണ് സൂരജ് അവന് കഴിയുമ്പോലെ കളിച്ചത്. അതുകൊണ്ടാണ് എതിരാളി ജാസ്മിന്റെ കോയിൻ സൂരജ് എടുത്തത്. എന്നാൽ അത് ഉൾക്കൊള്ളാൻ സാധിക്കാത്ത ജാസ്മിൻ അവിടെ കോയിൻ മോഷ്ടിച്ചും മറ്റ് പ്രശ്നങ്ങളുണ്ടാക്കിയും ഷോ നടത്തി.'

'അത് ഞാൻ കണ്ടുകൊണ്ടിരിക്കുകയായിരുന്നു. തലേദവിസം അവൾ ഇത് തന്നെയണ് ചെയ്തത്. അവൾ ഷോ നടത്തുമ്പോൾ നമുക്കും ഷോ കാണിക്കാം. അതുകൊണ്ടാണ് ഞാൻ എന്റെ കോയിൻ‌സ് സൂരജിന് ദാനം ചെയ്തത്.'

'ഞാൻ ചെയ്തത് പ്രതികാരമായിരുന്നു.' ധന്യ ബ്ലെസ്ലിക്ക് വിശദീകരിച്ച് കൊടുത്തു. തുടക്കത്തിൽ പ്രേക്ഷകർക്കിടയിൽ വലിയ ചലനം സൃഷ്ടിക്കാൻ ജാസ്മിനായെങ്കിലും പിന്നീട് അത് കുറയുകയാണ് ചെയ്തത്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X