റിയാസിനെ തളര്‍ത്തി ധന്യ, ഒരു സ്‌പെയിസും ഉണ്ടാക്കിയിട്ടില്ല, കളിച്ചത് ജാസ്മിന്റേയും നിമിഷയുടേയും പേരില്‍

ബിഗ് ബോസ് മലയാളം സീസണ്‍ നാല് 12ാം വാരത്തിലേയ്ക്ക് എത്തി നില്‍ക്കുകയാണ്. ഇനി വിരലില്‍ എണ്ണാവുന്ന ആഴ്ചകള്‍ മാത്രമേ ഷോ അവസാനിക്കാനുളളൂ. ദിവസം കുറയുന്തോറും മത്സരവും കടുക്കുകയാണ്. ഇനിയുളള ദിനങ്ങള്‍ അംഗങ്ങള്‍ക്ക് ഏറെ നിര്‍ണ്ണായകമായിരിക്കും. ടിക്കറ്റ് ടു ഫിനാലെ മത്സരങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്.

ദില്‍ഷ, ധന്യ, ലക്ഷ്മിപ്രിയ, വിനയ്, ബ്ലെസ്ലി, റിയാസ്, റോണ്‍സണ്‍,സൂരജ് എന്നിങ്ങനെ എട്ട് പേരാണ് ഹൗസിലുള്ളത്. ടോപ്പ് ഫൈവില്‍ ഇടംപിടിക്കണമെന്നാണ് ഇവരുടെ ആഗ്രഹം. ഇതിനായി പല മാര്‍ഗങ്ങളും ഇവര്‍ പയറ്റുന്നുണ്ട്. തുടക്കത്തില്‍ തന്നെ സൗഹൃദം മാറ്റി നിര്‍ത്തി കൊണ്ടായിരുന്നു ഹൗസില്‍ നിന്നത്. അതിനാല്‍ തന്നെ ഇവരുടെ മത്സരത്തെ സൗഹൃദം ബാധിച്ചിട്ടില്ല. മികച്ച പ്രേക്ഷക സ്വീകാര്യത നേടി മത്സരം മുന്നോട്ട് പോവുകയാണ്.

ധന്യ

ഫൈനലിലേയ്ക്കുളള മത്സരങ്ങളാണ് ഇപ്പോള്‍ ഹൗസില്‍ നടക്കുന്ന്. 100 ദിവസം നില്‍ക്കണമെന്നുളളത് കൊണ്ട് തന്നെ വളരെ ബുദ്ധിപൂര്‍വ്വമാണ് ഓരോ ഘട്ടങ്ങളെ തരണം ചെയ്യുന്നത്. ഇത്രയും നാള്‍ സൈലന്റായി നിന്നവരെല്ലാം ഷോ അവസാന ലാപ്പിലേയ്ക്ക് എത്തിയപ്പോള്‍ തങ്ങളുടെ നിശബ്ദത വെടിഞ്ഞ് പുറത്ത് വന്നിട്ടുണ്ട്.

ബിഗ് ബോസ് സീസണ്‍ 4 ലെ വളരെ സൈലന്റായ ഗെയിമാറാണ് ധന്യ മേരി വര്‍ഗീസ്. അധികം ആരോടും വഴക്കിനോ പ്രശ്‌നത്തിനോ പോകാത്ത ധന്യ തന്റെ അഭിപ്രായം കൃത്യമായി തുറന്ന് പറയാറുണ്ട്. അതിനാന്‍ തന്നെ ധന്യയുടെ നിശബ്ദത മറ്റുള്ള പല മത്സരാര്‍ത്ഥികളിലും ഭയം ജനിപ്പിച്ചിരുന്നു. ഡോക്ടര്‍ റോബിന്‍ ഇക്കാര്യം തുറന്ന് പറയുകയും ചെയ്തിരുന്നു.

റിയാസിനെ പൊളിച്ച് അടുക്കി

ഇപ്പോഴിത മോണിംഗ് ടാസ്‌ക്കില്‍ റിയാസിനെ പൊളിച്ച് അടുക്കിയിരിക്കുകയാണ് ധന്യ. പുറത്ത് പോയ മത്സരാര്‍ത്ഥികളായ ജാസ്മിന്റേയും നിമിഷയുടേയും സ്‌പെയിസിലാണ് റിയാസ് നില്‍ക്കുന്നതെന്നാണ് ധന്യയുടെ കണ്ടെത്തല്‍. കൂടാതെ ബിഗ് ബോസ് ഹൗസില്‍ റിയാസ് പ്രത്യേകിച്ച് ഒരു സ്ഥാനവും ഉണ്ടാക്കിയിട്ടില്ലെന്നും താരം കൂട്ടിച്ചേർത്തു. വന്ന ദിവസം മുതലുളള സംഭവങ്ങള്‍ ചൂണ്ടി കണിച്ചു കൊണ്ടായിരുന്നു ധന്യ മോണിംഗ് ടാസ്‌ക്കില്‍ സംസാരിച്ചത്.

വിനയിയും ഹൗസില്‍ സ്‌പെയ്‌സ് കണ്ടെത്തിയിട്ടില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു. മറ്റെരാളുടെ പ്രശ്‌നത്തില്‍ ഇടപെട്ട് അതിനെ കൂടുതല്‍ വഷളാക്കാനാണ് നോക്കുന്നത്. അല്ലാതെ പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കാറില്ല. കൂടാതെ അഖിലിന്റെ സ്‌പെയിസിലാണ് താരം ഹൗസില്‍ നില്‍ക്കുന്നതെന്നും ധന്യ വ്യക്തമാക്കി. പലപ്പോഴും വിനയിയുടെ സംസാരത്തില്‍ നിന്ന് അത് പ്രകടമായിട്ടുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു.

സ്പെയ്സ് നേടിയവർ

ധന്യയുടെ വാക്കുകളെ എതിര്‍ക്കുന്ന രീതിയില്‍ റിയാസ് തലകുലുക്കി എങ്കിലും വിനയ് ഇത് മൗനമായി കേട്ടിരിക്കുകയായിരുന്നു.

ഹൗസില്‍ സ്വന്തമായി സ്‌പെയ്സ് ഉണ്ടാക്കിയവരെ കുറിച്ചും ധന്യ പറയുന്നുണ്ട്. സ്വന്തം പേരാണ് ആദ്യം പറഞ്ഞത്. ഇതിനോടൊപ്പം ദില്‍ഷ , ലക്ഷമിപ്രിയ, ബ്ലെസ്ലി, സൂരജ് എന്നിവരുടെ പേരും താരം പറഞ്ഞു. ദില്‍ഷയുടെ പേര് പലരും ഷോയില്‍ ഉപയോഗിച്ചിട്ടുണ്ടെന്നും എന്നാല്‍ അത് ദില്‍ഷയുടെ കുറ്റമല്ലെന്നും ധന്യ മോണിംഗ് ടാസ്‌ക്കില്‍ തനിക്ക് ലഭിച്ച ആക്ടിവിറ്റിയില്‍ വ്യക്തമാക്കി.

ബിഗ് ബോസ്

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ നിത്യജീവിതത്തിന്റെ ഭാഗമായിരിക്കുകയാണ് ബിഗ് ബോസ് ഷോ. ഹിന്ദിയില്‍ വന്‍ വിജയമായിരുന്ന മത്സരം 2018ലാണ് മലയാളത്തില്‍ ആരംഭിക്കുന്നത്. തുടക്കത്തില്‍ യൂത്തിനിടയില്‍ മാത്രമായിരുന്നു കാഴ്ചക്കാരുണ്ടായിരുന്നത്. എന്നാല്‍ സീസണ്‍ ഇപ്പോള്‍ കുടുംബപ്രേക്ഷകരുടെ ഇടയിലും ഇടംപിടിച്ചിട്ടുണ്ട്. അകത്ത് മത്സരാര്‍ത്ഥികള്‍ മനോഹരമായ ഗെയിം കളിക്കുമ്പോള്‍ പുറത്ത് പിന്തുണയുമായി പ്രേക്ഷകര്‍ കൂടെയുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X