ഡോക്ടറിന്റെ ബുദ്ധി കൂടെ നടക്കുന്ന ദില്‍ഷയ്ക്ക് അറിയില്ല, എന്നാല്‍ ധന്യയ്ക്ക് പിടി കിട്ടി....
ബിഗ് ബോസ് സീസണ്‍ 4 ഏഴാം ആഴ്ചയിലേയ്ക്ക് കടന്നിരിക്കുകയാണ്. നിരവധി നാടകീയ മുഹൂര്‍ത്തങ്ങള്‍ക്കാവും ഇനി ഹൌസ് സാക്ഷ്യം വഹിക്കാന്‍ പോകുന്നത്. കഴിഞ്ഞ വാരം വരെ 12 പേരായിരുന്നു ഹൗസില്‍ ഉണ്ടായിരിന്നത്. ഇപ്പോള്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി രണ്ട് പേര്‍ കൂടി ഹൗസില്‍ എത്തിയിട്ടുണ്ട്. വാരാന്ത്യം എപ്പിസോഡിലാണ് ലാലേട്ടന്‍ ഇവരെ പരിചയപ്പെടുത്തിയതെങ്കിലും തിങ്കളാഴ്ചയാണ് രാത്രിയോടെയാണ് ഇവര്‍ ഹൗസിലെത്തിയത്. റിയാസ് സലീം, വിനയ് മാധവുമാണ് ബിഗ് ബോസ് ഹൗസിലെ പുതിയ അംഗങ്ങള്‍. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയെ കുറിച്ചു ള്ള സൂചനകള്‍ നേരത്തെ തന്നെ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.
നിലവില്‍ 14 പേരാണ് ഇപ്പോള്‍ ബിഗ് ബോസ് ഹൗസിലുള്ളത്. പുതിയ വൈല്‍ഡ് കാര്‍ഡ് എന്‍ട്രി ബിഗ് ബോസ് ഹൗസിന് അകത്തും പുറത്തും ചര്‍ച്ചയായിട്ടുണ്ട്. ഇവര്‍ എത്തിയതോടെ മത്സരം തന്നെ ആകെ മാറിയിരിക്കുകയാണ്. മത്സരാര്‍ത്ഥികള്‍ ഒരു തണുപ്പന്‍ മട്ടിലേയ്ക്ക് പോകുമ്പോഴാണ് വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി പുതിയ മത്സരാര്‍ത്ഥികള്‍ എത്തിയത്. ഇതോടെ ഹൗസും അംഗങ്ങളും ആകെ ഉഷാറായിരിക്കുകയാണ്. എല്ലാവരും തങ്ങളുടെ മത്സരവും കടുപ്പിച്ചിരിക്കുകയാണ്.

വൈല്‍ഡ് കാര്‍ഡ് എന്‍ട്രികള്‍ ഹൗസിലെത്തിയതോടെ മത്സരാര്‍ത്ഥികളില്‍ പലരുടേയും മുഖം മൂടി അഴിഞ്ഞു വീണിരിക്കുകയാണ്. മത്സരം പുറത്ത് നിന്ന് കണ്ടതിന് ശേഷമാണ് ഇവര്‍ വീട്ടിനുള്ളില്‍ എത്തിയിരിക്കുന്നത്. അകത്തുള്ളവരുടെ ഗെയിം കൃത്യമായി കണ്ട് മനസ്സിലാക്കിയതിന് ശേഷമാണ് ഇവര്‍ വീട്ടില്‍ എത്തിയിരിക്കുന്നത്. ആദ്യ ദിവസം തന്നെ പലര്‍ക്കും സൂചന കൊടുത്തിട്ടുമുണ്ട്. ബിഗ് ബോസ് സീസണ്‍ 4 ലെ ഏറ്റവും കൂടുതല്‍ ജനപിന്തുണയുള്ള മത്സരാര്‍ത്ഥിയാണ് ഡോക്ടര്‍ റോബിന്‍. വന്ന ആദ്യ ദിവസം തന്നെ ഡോക്ടര്‍ അകത്തും പുറത്തും ചര്‍ച്ചയായിരുന്നു.

ബിഗ് ബോസ് സീസണ്‍ 4 ലെ പ്രണയജോഡികളാണ് ദില്‍ഷയും ഡോക്ടറും. ദില്‍ഷ തന്റെ പ്രണയം തുറന്ന് പറഞ്ഞിട്ടില്ലെങ്കിലും ഇവരുടെ ലവ് ട്രാക്ക് അകത്തും പുറത്തും ഒരുപോലെ ചര്‍ച്ചയാണ്. റോബിനാണ് പ്രണയം ആദ്യം പറഞ്ഞതെങ്കിലും ദില്‍ഷയുടെ ഇപ്പോഴത്തെ ഹൗസിലെ നിലനില്‍പ്പുന് പ്രണയം ഒരു കാരണമാണ് .ഇത് കഴിഞ്ഞ ദിവസം ഡോക്ടര്‍ പറയാതെ പറയുകയും ചെയ്തു.

നമ്മള്‍ രണ്ടു പേരും ഇവിടെ സേയ്ഫ് ആണെന്ന് ഡോക്ടര്‍ ദില്‍ഷയോട് പറഞ്ഞിരുന്നു. കണ്‍ഫെഷന്‍ റൂമിലില്‍ നിന്ന് വിനയ് മാധവും റിയാസും പോയതിന് ശേഷമായിരുന്നു ഇരുവരും സംസാരിച്ചത്. നമ്മള്‍ സേയ്ഫ് ആണെന്നാണ് ഡോക്ടര്‍ പറഞ്ഞത്. അതിനുള്ളത താന്‍ ഇവിടെ ഇട്ടു കഴിഞ്ഞെന്നും ഡോക്ടര്‍ പറയുന്നു. എന്താണെന്ന് ദില്‍ഷ ചോദിക്കുമ്പോള്‍ അത് ഇപ്പോള്‍ പറയാന്‍ പറ്റില്ലെന്നും ബിഗ് ബോസ് കേള്‍ക്കുമെന്നായിരുന്നു മറുപടി. നമുക്ക് രണ്ട് പേര്‍ക്കുമുള്ളത് താന്‍ ചെയ്തതെന്നും ഡോക്ടകര്‍ കൂട്ടിച്ചേര്‍ത്തു.
Recommended Video

എന്നാല്‍ ഈ സമയം ധന്യ അവിടെയ്ക്ക് എത്തുകയായിരുന്നു. പിന്നീട് തന്റെ ഗെയിമിനെ കുറിച്ച് ഡോക്ടര്‍ പറയുന്നുണ്ട്. 'ആദ്യ ആഴ്ചകളില്‍ ഒരു ഇംപാക്ട് ഉണ്ടാക്കുക എന്നതായിരുന്നു എന്റെ ലക്ഷ്യം. സീസണ്‍ 4 ഇല്‍ റോബിന്‍ രാധാകൃഷ്ണന്‍ ഉണ്ട് എന്ന് ജനങ്ങള്‍ക്ക് മനസിലാകണം. അത് എനിക്ക് ഉണ്ടാക്കാന്‍ പറ്റി. ഇനിയങ്ങോട്ടേക്ക് നമ്മള്‍ ക്ലെവെര്‍ ആയും സ്മാര്‍ട്ട് ആയും കളിക്കണം എന്നായിരുന്നു ഡോക്ടര്‍ പറഞ്ഞത്. ഇതായിരുന്നോ അപ്പോള്‍ ഡോക്ടറുടെ ഗെയും പ്ലാനെന്ന് ധന്യ ചോദിക്കുന്നുണ്ട്. എന്നാല്‍ കൃത്യമായ ഉത്തരം ഡോക്ടര്‍ നല്‍കിയില്ല. ഇത് അകത്ത് സീക്രട്ട് റൂമിലിരുന്ന വിനയും റയാസും കേള്‍ക്കുന്നുണ്ട്.ഇവള്‍ക്ക് അതെല്ലാം അറിയാമോ എന്ന് ചോദിക്കുമ്പോള്‍ റിയാസും വിനയ് യും സീക്രട്ട് റൂമിലിരുന്ന് പരസ്പരം പറയുന്നുണ്ട്. കണ്ടില്ലേ അവന്റെ പ്രണയ നാടകം ഫേക്ക് ആയിരുന്നു എന്ന്. ഇപ്പോള്‍ പ്രേക്ഷകര്‍ക്കും അത് ബോധ്യമാവും എന്ന്. എന്താവും ആ രഹസ്യം എന്ന വിഷയത്തില്‍ പ്രേക്ഷകരും ചര്‍ച്ച തുടങ്ങി കഴിഞ്ഞു.


Click it and Unblock the Notifications











