തന്നെ കുറിച്ച് തെറ്റായത് പറയരുത്, ബ്ലെസ്ലിക്ക് മുന്നറിയിപ്പുമായി ധന്യ, ബലഹീനത പുറത്തെന്ന് ആരാധകര്‍

സംഭവബഹുലമായി ബിഗ് ബോസ് സീസണ്‍ 4 മുന്നോട്ട് പോവുകയാണ്. മത്സരം 82 ദിനങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ്. നൂറ് എന്ന ലക്ഷ്യത്തിലേയ്ക്ക് അടുക്കാന്‍ ഇനി വളരെ കുറച്ച് ദിനങ്ങള്‍ മാത്രമേയുള്ളൂ. ഷോയുടെ ടൈറ്റില്‍ വിന്നറാവുക എന്നതില്‍ ഉപരി 100 ദിവസം ഹൗസില്‍ നില്‍ക്കുക എന്നാണ് മത്സരാര്‍ത്ഥികളുടെ ആഗ്രഹം. ഇതിനായി സകല തന്ത്രങ്ങളും ഇവര്‍ പയറ്റുന്നുണ്ട്. അവസാനത്തോട് അടുത്തപ്പോള്‍ പല മത്സരാര്‍ത്ഥികളും നിശബ്ദത വെടിഞ്ഞ് പുറത്ത് വന്നിട്ടുണ്ട്.

dhanya-Blesslee

ബിഗ് ബോസ് സീസണ്‍ 4 ആരംഭിച്ചപ്പോള്‍ മുതല്‍ ഉയര്‍ന്നു കേട്ട പേരുകളില്‍ ഒന്നാണ് ധന്യ മേരി വര്‍ഗീസിന്റേത്. സീസണ്‍ 4 ലെ സൈലന്റ് ഗെയിമറാണ് ധന്യ. അധികം വഴക്കിനും ബഹളത്തിനു പോയില്ലെങ്കിലും തനിക്ക് പറയാനുളളത് കൃത്യമായി തുറന്ന് സംസാരിക്കാറുണ്ട്. വ്യക്തി ബന്ധങ്ങളെ മാറ്റി നിര്‍ത്തി മത്സരത്തെ മത്സരമായി കണ്ടിട്ടാണ് ധന്യ ഹൗസില്‍ നില്‍ക്കുന്നത്.

ഹൗസില്‍ മറ്റുള്ളവരെ അപേക്ഷിച്ച് ധന്യ സൈലന്റ് ആണെങ്കിലും നടിയുടെ നിശബ്ദതയെ മറ്റുള്ള മത്സരാര്‍ത്ഥികള്‍ ഭയപ്പെട്ടിരുന്നു. ഡോക്ടര്‍ റോബിനും ജാസ്മിനും ധന്യയുടെ സൈലന്റ് ഗെയിമിനെ കുറിച്ച് ഹൗസില്‍ പറഞ്ഞിരുന്നു.

ധന്യ

ഷോ അവസാനത്തിലേയ്ക്ക് അടക്കുമ്പോള്‍ ധന്യ മത്സരത്തില്‍ കൂടുതല്‍ സജീവമായിരിക്കുകയാണ്. ഇപ്പോള്‍ ദില്‍ഷയ്ക്കും ലക്ഷ്മിയ്ക്കുമൊപ്പം നടിയുടെ ശബ്ദവും വീട്ടിനുള്ളില്‍ ഉയര്‍ന്ന് കേള്‍ക്കുന്നുണ്ട്.

തനിക്ക് നേരെ ഉയരുന്ന വിമര്‍ശനങ്ങള്‍ക്ക് കൃത്യമായി മറുപടിയും ധന്യ കൊടുക്കാറുണ്ട്. കൂടാതെ കൃത്യമായി തന്റെ നിലപാടുകള്‍ തുറന്നടിക്കാറുണ്ട്.

ബ്ലെസ്ലിയ്ക്കെതിരെ ധന്യ

ഇപ്പോഴിത ബ്ലെസ്ലിയ്‌ക്കെതിര സ്വരം കടുപ്പിച്ച് ധന്യ രംഗത്ത് എത്തിയിരിക്കുകയാണ്. ഒപ്പം ഒരു മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. തനിക്കെതിരെ തെറ്റായ മെസേജ് പുറം ലോകത്തേയ്ക്ക് കൊടുക്കരുതെന്നാണ് ധന്യ പറയുന്നത്. വെറുതെയല്ല താന്‍ ഇവിടെ നിന്നതെന്നും തന്റെ കഷ്ടപ്പാടുകള്‍ക്ക് ഒരു പ്രയോജനമില്ലാത്ത രീതിയിലേയ്ക്കാണ് കാര്യങ്ങള്‍ പോകുന്നതെന്നു ധന്യ കൂട്ടിച്ചേര്‍ത്തു. വളരെ വൈകാരികമായിട്ടായിരുന്നു സംസാരിച്ചത്.

താന്‍ അങ്ങനെ ഉദ്ദേശിച്ചിട്ടില്ലെന്ന് ബ്ലെസ്ലി പറയുമ്പോഴും അത് കേള്‍ക്കാന്‍ ധന്യ കൂട്ടാക്കുന്നില്ല.

ബലഹീനത

എന്നാല്‍ ഇതോടെ ധന്യയുടെ ബലഹീനത പുറത്ത് വന്നിരിക്കുകയാണെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. ഇത്രയും നാള്‍ ഇത് മറച്ച് പിടിച്ചാണ് ഹൗസില്‍ നിന്നെതെന്നും ഇപ്പോള്‍ കയ്യില്‍ നിന്ന് പോയി എന്നും പ്രേക്ഷകര്‍ പറയുന്നു. ഒപ്പം തന്നെ ധന്യ വളരെ വീക്കായ ഒരു മത്സരാര്‍ത്ഥിയാണെന്നും അഭിപ്രായം വരുന്നുണ്ട്.

നടിയെ വിമര്‍ശിക്കുന്തിനോടൊപ്പം തന്നെ ബ്ലെസ്ലിയെ പിന്തുണയ്ക്കുന്നുമുണ്ട്. ശരിയായ രീതിയിലാണ് ബ്ലെസ്ലി സഞ്ചരിക്കുന്നതെന്നും ആരേയും നോക്കാതെ ഗെയിംകളിക്കാനാണ് പറയുന്നത്.

 പ്രശ്‌നങ്ങള്‍ തുടങ്ങിയത്‌

തുടക്കത്തില്‍ നല്ല സുഹൃത്തുക്കളായിരുന്നു ധന്യയും ബ്ലെസ്ലിയും. സഹോദരനെ പോലയാണെന്ന് നടി തന്നെ പല പ്രാവാശ്യം ഹൗസില്‍ പറഞ്ഞിട്ടുണ്ട്. ആരോഗ്യവാരം ടാസ്‌ക്കിന് ശേഷമാമാണ് ഇവര്‍ തമ്മില്‍ പ്രശ്‌നങ്ങള്‍ തുടങ്ങുന്നത്. ബ്ലെസ്ലി റൂള്‍ തെറ്റിച്ചുവെന്ന് ആരോപിച്ച് ധന്യ എത്തിയിരുന്നു. അന്ന് ബ്ലെസ്ലിയെ ബിഗ് ബോസ് പിന്തുണച്ചിരുന്നു. ഇത് ധന്യയെ ഏറെ ചൊടിപ്പിക്കുകയും ചെയ്തു. എന്നാല്‍ അഭിപ്രായവ്യത്യാസത്തെ ചൊല്ലി ഇവര്‍ തമ്മില്‍ വലിയ വഴക്കോ ബഹളമോ ഹൗസില്‍ നടന്നിട്ടില്ല.

Recommended Video

Dr. Robin On His Angry Behavior | ബിഗ് ബോസിലെ വിന്നര്‍ ഞാന്‍ തന്നെ | *Interview | FilmiBeat
ഫൈനലിലേയ്ക്ക്

ഈ ആഴ്ച ധന്യയ്ക്ക് വളരെ നിര്‍ണ്ണായകമാണ്. നോമിനേഷനില്‍ ധന്യയുമുണ്ട്. വിനയ്, റോണ്‍സണ്‍ എന്നിവരാണ് താരത്തിനോടൊപ്പം നോമിനേഷനിലുള്ള രണ്ട് പേര്‍. നിലവില്‍ ദില്‍ഷ, റിയാസ്, ബ്ലെസ്ലി, ലക്ഷ്മി, ധന്യ, വിനയ്, റോണ്‍സണ്‍, സൂരജ് എന്നിങ്ങനെ 8 പേരാണ് ഹൗസിലുള്ളത്. ഇനി വരും ആഴ്ചകള്‍ മത്സരാര്‍ത്ഥികള്‍ക്ക് ഏറെ പ്രധാനപ്പെട്ടതാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X