റോബിനെയും ദില്‍ഷയെയും പറ്റി അനാവശ്യം പറഞ്ഞ് ചൊറിഞ്ഞു; ധന്യയ്ക്ക് കിടിലന്‍ മറുപടി കൊടുത്ത് ദില്‍ഷ

മുന്‍ സീസണുകളില്‍ നടന്നിട്ടുള്ളത് പോലെ ബിഗ് ബോസ് വീട്ടില്‍ കോള്‍ബൂത്ത് ടാസ്‌ക് നടക്കുകയാണ്. ഇത്തവണത്തെ വീക്ക്‌ലി ടാസ്‌ക് ആയതിനാല്‍ മത്സരാര്‍ഥികളെല്ലാവരും ആവേശത്തിലാണ്. രണ്ട് ടീമായി തിരിച്ചിട്ടുള്ള മത്സരാര്‍ഥിത്തില്‍ ഓരോ ടീമും ഗംഭീര പ്രകടനമാണ് കാഴ്ച വെക്കുന്നത്.

ഇപ്പോഴിതാ ധന്യ മേരീ വര്‍ഗീസും ദില്‍ഷയും തമ്മില്‍ നടന്ന ടാസ്‌കിനിടയിലെ സംഭാഷണമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത്. കോള്‍ ബൂത്തിലിരുന്ന ദില്‍ഷയോട് റോബിനെ കുറിച്ചുള്ള കാര്യം പറഞ്ഞാണ് ധന്യ എത്തിയത്. എന്നാല്‍ അനാവശ്യം പറയാന്‍ നോക്കിയ ധന്യയെ പൊളിച്ചടുക്കി വിട്ടിരിക്കുകയാണ് ദില്‍ഷയെന്ന് പറയുകയാണ് ആരാധകര്‍.

ഇവിടെ ഫേക്ക് ആയിട്ടാണ് നില്‍ക്കുന്നതെന്ന് റോബിന്‍ തന്നെ പറഞ്ഞിട്ടുണ്ട്

വൈല്‍ഡ് കാര്‍ഡ് എന്‍ട്രീസ് പറഞ്ഞതൊന്നും കാര്യമാക്കേണ്ടെന്നാണോ ദില്‍ഷ പറയുന്നതെന്ന് ധന്യ ചോദിച്ചു. ' അവര്‍ക്കിഷ്ടമുള്ളതൊക്കെ പറയുന്നതാണ്. അത് മൈന്‍ഡ് ആക്കണോ എന്ന് തിരിച്ചും ചോദിച്ചു'. എന്നാല്‍ റോബിന്‍ ഫേക്ക് ആണെന്ന് അവര്‍ പറഞ്ഞത് നുണ ആണെന്നാണോ ദില്‍ഷ പറയുന്നതെന്ന ധന്യയുടെ മറുചോദ്യത്തിന് അങ്ങനെ ആര് പറഞ്ഞെന്ന് താരം തിരിച്ച് ചോദിച്ചു.

ഇവിടെ ഫേക്ക് ആയിട്ടാണ് നില്‍ക്കുന്നതെന്ന് റോബിന്‍ തന്നെ പറഞ്ഞിട്ടുണ്ട്. ഇവിടെ ഫേക്ക് ആണെന്ന് പറഞ്ഞിട്ട് കളിക്കുന്നതിനെക്കാളും റിയലെന്ന് പറഞ്ഞ് ഫേക്ക് ആയി കളിക്കുന്നതാണ് മോശമാണ്. അത് തെറ്റാണെന്ന് വിചാരിക്കുന്ന ആളാണ് ഞാനെന്നും ദില്‍ഷ സൂചിപ്പിച്ചു.

ജനങ്ങളെ മണ്ടന്മാര്‍ ആക്കരുത്

അങ്ങനെ എങ്കില്‍ ദില്‍ഷ ഇവിടെ ഗെയിമിന്റെ ഭാഗമായിട്ടാണ് റോബിനും ബ്ലെസ്ലിയുമായി സൗഹൃദം സ്ഥാപിച്ചതെന്ന് പറയേണ്ടി വരുമെന്ന് ധന്യ പറഞ്ഞു. മേഡത്തിന് അങ്ങനെ എന്ത് വേണമെങ്കിലും പറയാം. അത് സ്വീകരിക്കണോ വേണ്ടയോ എന്നത് എന്റെ ഇഷ്ടമാണ്. ജനങ്ങളെ മണ്ടന്മാര്‍ ആക്കരുത്. ആര്‍ക്ക് വോട്ട് ചെയ്യണം ആര്‍ക്ക് ചെയ്യരുത് എന്നൊക്കെ അവര്‍ക്ക് കൃത്യമായി അറിയാമെന്നും ദില്‍ഷ പറഞ്ഞു.

റോബിന്‍ എന്താണെന്ന് ഇനിയും വ്യക്തമായിട്ടില്ല

റോബിന്‍ നല്ല മനുഷ്യനാണെന്നും നല്ല മത്സരാര്‍ഥിയാണെന്നും പറഞ്ഞ മോഡം ഇപ്പോള്‍ മാറ്റി പറയുന്നത് എന്താണെന്ന് ദില്‍ഷ തിരിച്ച് ചോദിച്ചു. 'റോബിന്‍ എന്താണെന്ന് ഇനിയും വ്യക്തമായിട്ടില്ല. തിരിച്ച് പോയതിന് ശേഷം മാത്രമേ അതറിയാന്‍ സാധിക്കുകയുള്ളു എന്നും ധന്യ പറഞ്ഞു. എന്നാല്‍ വ്യക്തമായ ചോദ്യം ചോദിക്കാന്‍ സാധിക്കാതെ വന്ന ധന്യയുടെ ചുറ്റിനും എത്തിയ അഖിലും റിയാസും ചിലത് പറഞ്ഞ് കൊടുത്തിരുന്നു.

 റോബിന്റെ വോട്ട് പിടിക്കുകയാണോ

റോബിന്റെ വോട്ട് പിടിക്കുകയാണോ, അദ്ദേഹം കാരണമാണ് ദില്‍ഷ ഇവിടെ നില്‍ക്കുന്നത് എന്ന് തുടങ്ങി നിരവധി ആരോപണങ്ങള്‍ ധന്യ ഉന്നയിച്ചു. എന്നാല്‍ എല്ലാത്തിനും വ്യക്തമായ ഉത്തരങ്ങള്‍ ദില്‍ഷ പറഞ്ഞതോടെ റിയാസ്, അഖില്‍ തുടങ്ങിയവര്‍ ചുറ്റും നിന്ന് ധന്യയ്ക്ക് ചോദ്യങ്ങള്‍ പറഞ്ഞ് കൊടുത്തു. ഇതോടെ ടാസ്‌കില്‍ ഏറ്റവും മോശം പ്രകടനം നടത്തിയ ആളായി ധന്യ മാറിയെന്നാണ് ആരാധകരുടെ അഭിപ്രായം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X