കഴിഞ്ഞ സീസണിലെ മത്സരാര്‍ഥികള്‍ നല്‍കിയ ഉപദേശം; ധന്യയോട് മണിക്കുട്ടനും അനൂപും പറഞ്ഞത് ഇതാണ്
കഴിഞ്ഞ സീസണില്‍ പങ്കെടുത്ത അനൂപുമായി സംസാരിച്ചിരുന്നു. 'നീ എങ്ങനെയാണോ അതുപോലെ തന്നെ ചെയ്യാനാണ് അനൂപ് പറഞ്ഞത്. ദേഷ്യം വരികയാണെങ്കില്‍ അങ്ങനെ റിയാക്ട് ചെയ്യുക. മറ്റ് എന്ത് ഇമോഷണലാണ് തോന്നുക. അതുപോലെ തന്നെ ചെയ്യണം. അവിടെ എങ്ങനെ ആയിരിക്കാന്‍ തോന്നുന്നുവോ അങ്ങനെയായിരിക്കണം' എന്നും അനൂപ് പറഞ്ഞു. ഈ വാക്കുകളിലൂടെ കുറച്ച് ആശ്വാസം കിട്ടി. കാരണം ബിഗ് ബോസ് വീട്ടില്‍ എങ്ങനെ ആയിരിക്കുമെന്ന് ഓര്‍ത്ത് ടെന്‍ഷന്‍ ഉണ്ടായിരുന്നു.

ഞാന്‍ എങ്ങനെ ആണോ അതുപോലെ തന്നെയാണ് പുറത്ത് വരിക. അതുകൊണ്ട് ഫേക്ക് ആവാതെ സ്വന്തമായി തന്നെ നില്‍ക്കുകയാണ് വേണ്ടത്. മണിക്കുട്ടനും ഇതേ കാര്യം തന്നെയാണ് പറഞ്ഞ് തന്നത്. എല്ലാ ആക്ടീവിറ്റികളിലും ഉണര്‍ന്ന് തന്നെ ഇരിക്കണം. ചെയ്യാനുള്ള കാര്യങ്ങളൊക്കെ ചെയ്യണം. പക്ഷേ സ്വയം ചെയ്യാന്‍ സാധിക്കുന്നത് മാത്രമേ ഏറ്റെടുക്കാന്‍ പാടുള്ളു. മനസില്‍ ചെയ്യരുതെന്ന് തോന്നുന്ന കാര്യങ്ങള്‍ ചെയ്യാന്‍ നില്‍ക്കരുത്. ഇത് ഓക്കെയാണ്. ചെയ്യാമെന്ന് മനസ് പറയുകയാണെങ്കില്‍ മാത്രമേ ചെയ്യാവൂ എന്ന് മണിക്കുട്ടന്‍ വീണ്ടും പറഞ്ഞ് തന്നു. അവര്‍ പറഞ്ഞ കാര്യങ്ങള്‍ എല്ലാം എന്നെ സഹായിച്ചിട്ടുണ്ട്. തീര്‍ച്ചയായും എന്റെ മനസും ബുദ്ധിയും പറയുന്നത് പോലെയായിരിക്കും ബിഗ് ബോസില്‍ ഉണ്ടാവുക എന്നും ധന്യ മേരി വര്‍ഗീസ് പയുന്നു.
ധന്യയുടെ എന്‍ട്രി കണ്ടപ്പോള്‍ വിചാരിച്ചു ആര്യയെ പോലെ നല്ല ഗെയിം സ്പീരിറ്റ് ഉണ്ടാവും എന്ന്. പക്ഷേ ഇപ്പോള്‍ അങ്ങനെ തോന്നുന്നില്ല. കുറേ പേര്‍ പട്ടും ഡാന്‍സും ഒരേ കിടപ്പും തന്നെയാണ്. എല്ലാവരും മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട് ഇതൊരു ഗെയിം പ്ലാറ്റ്‌ഫോമാണ്. എല്ലാവരും ജയിക്കാനാണ് വന്നിട്ടുള്ളത്. നല്ല കണ്ടന്റ് ഉണ്ടാക്കുക, കൂട്ടത്തില്‍ സ്‌ക്രീന്‍ സ്‌പേസും ഉണ്ടാക്കുക. ക്യാമറയില്‍ ഇടയ്ക്ക് മിന്നി മാറുന്നതല്ലാതെ ഒരു പവര്‍ കാണിക്കുന്നില്ല. സൂചിത്രയോട് ലക്ഷ്മിപ്രിയയെ പറ്റിയുള്ള അഭിപ്രായ വ്യത്യാസം മാറി നിന്ന് പറഞ്ഞതല്ലാതെ നേരിട്ട് ലക്ഷ്മിപ്രിയയോട് തന്നെ പറഞ്ഞിരുന്നു എങ്കില്‍ പൊളിച്ചേനെ. ഷൈന്‍ ചെയ്യാനുള്ള ചാന്‍സ് അങ്ങനെ കളഞ്ഞു.

മറ്റുള്ളവര്‍ പറയുന്നത് കേട്ട് സ്വന്തം ഇമേജ് മാത്രം നോക്കി നിന്നിട്ട് യാതൊരു കാര്യവുമില്ല. ശക്തമായ മത്സരമാണ് ധന്യ കാഴ്ച വെക്കേണ്ടത്. മനസ് പറയുന്നത് കേട്ട് ഒന്നും ചെയ്യാതെ നിന്നാല്‍ ഒരു കണ്ടന്റ് പോലും ഇല്ലാതെ മത്സരത്തില്‍ നിന്നും പുറത്ത് പോവാനേ സാധിക്കുകയുള്ളു. ശക്തരായവരെ പിന്നിലാക്കാനും മത്സരത്തില്‍ മുന്നേറാനും സാധിക്കട്ടേ എന്ന് ആശംസിക്കുകയാണെന്നും ധന്യയോട് ആരാധകര്‍ പറയുന്നു.


Click it and Unblock the Notifications