സൂരജിന് പിന്നാലെ ഒരാള്‍ കൂടി പുറത്ത്, ലിവര്‍ വലിച്ചപ്പോള്‍ പുറത്ത് പോയത് ആര്....

മാര്‍ച്ച് 27 ന് ആരംഭിച്ച ബിഗ് ബോസ് സീസണ്‍ 4 അവസാന ഘട്ടത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. വ്യത്യസ്ത നിലപാടും കാഴ്ചപ്പാടുമുള്ള 20 പേരായിരുന്നു ഇക്കുറി ഹൗസിലെത്തിയത്. ഷോയുടെ തുടക്കത്തില്‍ തന്നെ സംഭവം കളറാവുമെന്ന് ഉറപ്പായിരുന്നു. കൂടാതെ മോഹന്‍ലാലും മുന്നറിയിപ്പ് നല്‍കിയിരുന്നു. കഴിഞ്ഞ ബിഗ് ബോസ് സീസണുകളില്‍ നിന്ന് വ്യത്യസ്തമായിട്ടായിരുന്ന ഇക്കുറി ഷോ ആരംഭിച്ചത്. നൂറ് ദിവസം വരെ സംഭവബഹുലമയി തന്നെയാണ് ഷോ മുന്നോട്ട് പോവുകയു ചെയ്തു.

100 ദിവസം ഹൗസില്‍ നില്‍ക്കണമെന്നായിരുന്നു ഇരുപത് പേരുടേയും ആഗ്രഹം. എന്നാല്‍ അവസാനം ഫൈനന്‍ സിക്‌സായി ചുരുങ്ങുകയായിരുന്നു. ഇവര്‍ ആറ് പേരും ഫിനാലെയില്‍ എത്തിയിരുന്നു. മികച്ച പ്രേക്ഷക സ്വീകര്യതയുള്ള ദില്‍ഷ, ലക്ഷ്മി പ്രിയ, റിയാസ്, ബ്ലെസ്ലി, ധന്യ, സൂരജ് എന്നിവരായിരുന്നു അവസാനം ഹൗസില്‍ ഇടംപടിച്ചത്.

DHANYA

ഫൈനല്‍ സിക്‌സില്‍ നിന്ന് ആദ്യം ഫിനാലെ വേദിയില്‍ എത്തിയത് സൂരജായിരുന്നു. വളരെ നാടകീയമായിട്ടായിരുന്ന സൂരജിന്റെ റിസള്‍ട്ട് ബിഗ് ബോസ് വെളിപ്പെടുത്തിയത്. ഏകദേശം പ്രേക്ഷകര്‍ ഉറപ്പിച്ച റിസള്‍ട്ടായിരുന്നു ഇത്.

ധന്യ, ലക്ഷ്മിപ്രിയ, റിയാസ്, ദില്‍ഷ, ബ്ലെസ്ലി എന്നിവരായിരുന്ന ബിഗ് ബോസ് സീസണ്‍ 4 ന്റെ ഫൈനല്‍ ഫൈവ് മത്സരാര്‍ത്ഥികള്‍. ഇതില്‍ നിന്ന് ഒരാള്‍ കൂടി പുറത്ത് പോയിട്ടുണ്ട്. സൂരജിനെ എവിക്ട് ചെയ്തത് പോലെ തന്നെ അതിനാടകമായിട്ടായിരുന്നു അഞ്ചാമത്തെ മത്സരാര്‍ത്ഥിയേയും പുറത്തായിട്ടുണ്ട്

ധന്യ യാണ് അഞ്ചമതായി പുറത്ത് പോയിരിക്കുന്നത്. മത്സരാര്‍ത്ഥികളില്‍ പലര്‍ക്കും നടിയായിരിക്കുമെന്ന് ഉറപ്പായിരുന്നു.

പ്രത്യേക രീതിയില്‍ നടത്തിയ ഒരു നടപടി ക്രമത്തോടെയായിരുന്നു പുറത്താകല്‍ പ്രഖ്യാപിച്ചത്. ലക്ഷ്മി പ്രിയ, റിയാസ്, ദില്‍ഷ, ധന്യ, ബ്ലസ്‌ലി എന്നിവരുടെ ഓരോ പ്രതിമകള്‍ ആക്റ്റിവിറ്റി ഏരിയയില്‍ വെച്ചിട്ടുണ്ടായിരുന്നു. ഓരോരുത്തരും അവരവരുടെ നേരെയുള്ള ലിവര്‍ വലിക്കുമ്പോള്‍ ആരുടെ പ്രതിമയാണോ താഴുന്നത് അവര്‍ പുറത്താകും എന്നാണ് അറിയിച്ചത്. ധന്യ ലിവര്‍ വലിച്ചപ്പോള്‍ പ്രതിമ താണുപോകുകയും അവരെ പുറത്തായതായി പ്രഖ്യാപിക്കുകയും ചെയ്തു.

ഹൗസില്‍ നിന്ന് പുറത്തെത്തിയ ധന്യ പിന്തുണച്ച ജനങ്ങളോട് നന്ദി അറിയിച്ചിട്ടുണ്ട്. ലക്ഷ്മിപ്രിയ, ദില്‍ഷ, ബ്ലെസ്ലി, റിയാസ് എന്നിവരാണ് ഇനി ഹൗസിലുളളത്.

More from Filmibeat

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X