ബിഗ് ബോസ് സീസണ്‍ 4 ആ അവസാന ഭാഗ്യം ധന്യയ്ക്ക്, ഈ വാരം ധന്യയ്ക്ക് നിര്‍ണ്ണായകം

ഇന്ത്യന്‍ മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരിപാടിയാണ് ബിഗ് ബോസ്. ഹിന്ദിയില്‍ വന്‍ വിജയമായ പ്രോഗ്രാം 2018ലാണ് മലയാളത്തില്‍ ആരംഭിക്കുന്നത്. തുടക്കത്തില്‍ വേണ്ടത്ര ശ്രദ്ധനേടാന്‍ ഷോയ്ക്ക് കഴിഞ്ഞില്ല. മൂന്നാം സീസണോടെയാണ് ബിഗ് ബോസ് മലയാളത്തില്‍ ശ്രദ്ധിക്കപ്പെടുന്നത്. ഇപ്പോള്‍ നാലാം ഭാഗമാണ് നടക്കുന്നത്. മികച്ച കാഴ്ചക്കാരാണ് ഷോയ്ക്ക് ഇപ്പോഴുള്ളത്.

 Dhanya Mary Varghese

തുടക്കത്തില്‍ യൂത്തിനിടയില്‍ മാത്രമായിരുന്നും കാഴ്ചക്കാരുണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ കടുംബ പ്രേക്ഷകരും ബിഗ് ബോസ് ഷോയെ ഏറ്റെടുത്തിട്ടുണ്ട്. മത്സരം എന്താണെന്ന് മനസ്സിലായെേതാടെയാണ് ബിഗ് ബോസ് മലയാളത്തിന് കാഴ്ചക്കാരുടെ എണ്ണം കൂടിയത്.

മാര്‍ച്ച് 27 ന് ആരംഭിച്ച ബിഗ് ബോ്‌സ് ഷോ 83 ദിവസം പിന്നിട്ടിട്ടുണ്ട്. ഇനി കേവലം രണ്ട് ആഴ്ചകള്‍ കൂടി മാത്രമേ അവശേഷിക്കുന്നുള്ളൂ. നേരിട്ട് ഫൈനിലേയ്ക്ക് എത്താനുള്ള ടിക്കറ്റ് ടു ഫിനാലെ മത്സരങ്ങള്‍ ഇന്നത്തോടെ അവസാനിച്ചിരിക്കുകയാണ്. പൊന്നും കുട എന്ന ടാസ്‌ക്കോടെയാണ് മത്സരം അവസാനിച്ചിരിക്കുന്നത്.

ഗാര്‍ഡന്‍ ഏരിയയില്‍ എല്ലാ മത്സരാര്‍ത്ഥികള്‍ക്കും സീസോ മാതൃകയിലുള്ള ഓരോ തട്ടുകളും വെള്ളം നിറച്ച കുടങ്ങളും നല്‍കും. മത്സരാര്‍ത്ഥികള്‍ കുടം തട്ടിന്റെ ഒരു ഭാഗത്ത് വച്ച് മറുഭാഗത്ത് ഒരു കാല്‍ കൊണ്ട് ചവിട്ടി ബാലന്‍സ് ചെയ്ത് തട്ടി ബാലന്‍സ് ചെയ്യുക എന്നതാണ് ടാസ്‌ക്.

ഇത്തരത്തില് ഏറ്റവും കൂടതല്‍ സമയം കുടം ബാലന്‍സ് ചെയ്ത് വയ്ക്കുന്ന വ്യക്തിക്ക് എട്ട് പോയിന്റും ബാക്കിയുള്ളവര്‍ക്ക് സമയത്തിന്റെ അടിസ്ഥാനത്തില്‍ പോയിന്റുകളും ലഭിക്കും' എന്നതായിരുന്നു ടാസ്‌ക്ക്. രണ്ട് മണിക്കൂറുകള്‍ ഒറ്റക്കാലില്‍ നിന്ന് ദില്‍ഷയാണ് ഒന്നാം സ്ഥാനത്ത് എത്തിയത്.

ഗെയിമിന് പിന്നാലെ ക്യാപ്റ്റന്‍സി ടാസ്‌ക്കും ഹൗസില്‍ നടന്നിരുന്നു. പതിവ് പോലെ ഓരോരുത്തരും മൂന്ന് പേരുകള്‍ വച്ച് നോമിനേറ്റ് ചെയ്യുകയും ചെയ്തു. റോണ്‍സണ്‍, ധന്യ, ദില്‍ഷ എന്നിവരെയാണ് ക്യാപ്റ്റന്‍സിക്കായി മത്സരാര്‍ത്ഥികള്‍ തെരഞ്ഞെടുത്തത്. ജെല്ലിക്കെട്ട് എന്നാണ് ക്യാപ്റ്റന്‍സി ടാസ്‌ക്കിന്റെ പേര്.

ഗാര്‍ഡന്‍ ഏരിയയില്‍ മൂന്ന് മത്സരാര്‍ത്ഥികള്‍ക്കുമായി ജെല്ലി ബോളുകള്‍ നിറഞ്ഞ ബോക്‌സുകളും ബോക്‌സിംഗ് ഗ്ലൗസുളും ഉണ്ട്. ബസര്‍ കേള്‍ക്കുമ്പോള്‍ ബോക്‌സിക് ഗ്ലൗസ് ധറിച്ച് ജെല്ലുകള്‍ എടുത്ത് എതിര്‍വശത്തെ ബോക്‌സില്‍ നിക്ഷേപിക്കുക എന്നതാണ് ടാസ്‌ക്. ഏറ്റവും കൂടുതല്‍ ബോക്‌സ് നിറക്കുന്നത് ആരാണോ അവരാകും ഈ ആഴ്ചയിലെ ക്യാപ്റ്റന്‍. പിന്നാലെ വാശിയേറിയ മത്സരമാണ് മൂവരും കാഴ്ചവച്ചത്.് അവസാനം ടാസ്‌ക്ക് ജയിച്ച് ധന്യ ക്യാപ്റ്റനാവുകയായിരുന്നു.

ജയില്‍ നേമിനേഷനോട് കൂടിയാണ് ഇത്തത്തെ എപ്പിസോഡ് അവസാനിച്ചത്. കഴിഞ്ഞ ആഴ്ച വിനയിയും റിയാസും ലക്ഷ്മിപ്രിയയും തമ്മിലുള്ള പ്രശ്‌നങ്ങളാണ് എല്ലാവരും എടുത്ത് പറഞ്ഞത്. ഇതിന്റെ പേരില്‍ മൂവരും പരസ്പരം വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. പിന്നാലെ നടന്ന വോട്ടെടുപ്പിനൊടുവില്‍ ലക്ഷ്മി പ്രിയ, വിനയ് എന്നിവര്‍ ജയിലിലേക്ക് പോകുകയും ചെയ്തു.

ക്യാപ്റ്റനായെങ്കിലും ഈ ആഴ്ച ധന്യയ്ക്ക് വളരെ നിര്‍ണ്ണായകമാണ്. നോമിനേഷനില്‍ ധന്യയുമുണ്ട്. വിനയ്, റോണ്‍സണ്‍ എന്നിവരാണ് താരത്തിനോടൊപ്പം നോമിനേഷനിലുള്ള രണ്ട് പേര്‍. നിലവില്‍ ദില്‍ഷ, റിയാസ്, ബ്ലെസ്ലി, ലക്ഷ്മി, ധന്യ, വിനയ്, റോണ്‍സണ്‍, സൂരജ് എന്നിങ്ങനെ 8 പേരാണ് ഹൗസിലുള്ളത്. ഇനി വരും ആഴ്ചകള്‍ മത്സരാര്‍ത്ഥികള്‍ക്ക് ഏറെ പ്രധാനപ്പെട്ടതാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X