For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'നൂറ് ദിവസങ്ങൾക്ക് ശേഷം അവൾ ശരിക്കുള്ള ബി​ഗ് ബോസിന്റെ വീട്ടിൽ'; ധന്യയെ സ്വാ​ഗതം ചെയ്ത് ഭർ‌ത്താവ് ജോൺ!

  |

  ബി​ഗ് ബേോസ് മലയാളം സീസൺ ഫോർ അവസാനിച്ചിരിക്കുകയാണ്. ഒരുപക്ഷെ ഏറ്റവും കൂടുതൽ ആവേശത്തോടെ പ്രേക്ഷകർ ആസ്വദിച്ച ബി​ഗ് ബോസ് സീസണുകളിൽ ഒന്ന് കഴിഞ്ഞ ദിവസം അവസാനിച്ച ബി​ഗ് ബോസ് മലയാളം സീസൺ ഫോറായിരിക്കും.

  Recommended Video

  Bigg Boss Finalist Dhanya Mary Varghese About Dilsha: ധന്യ മേരി വർഗീസ് പറയുന്നു | *BiggBoss

  മൂന്ന് സീസണുകളിൽ നിന്നും വ്യത്യസ്തമായി ഫൈനൽ സിക്സാണ് ഇത്തവണയുണ്ടായിരുന്നത്. ആറാം സ്ഥാനത്ത് സൂരജും, അഞ്ചാം സ്ഥാനത്ത് ധന്യ മേരി വർ​ഗീസുമെത്തി. നാലാം സ്ഥാനം നടി ലക്ഷ്മിപ്രിയയ്ക്കാണ് ലഭിച്ചത്. മൂന്നാം സ്ഥാനത്ത് റിയാസ് സലീമെത്തി.

  Also Read: 'ദിൽ‌ഷ ജയിച്ചതിൽ സന്തോഷമാണോ?'; ബ്ലെസ്ലിയുടെ ആദ്യ പ്രതികരണം!

  രണ്ടാം സ്ഥാനം ബ്ലെസ്ലിക്കാണ് ലഭിച്ചത്. ഒന്നാം സ്ഥാനം ദിൽഷയ്ക്കായിരുന്നു. ഒന്നാം സ്ഥാനക്കാരിക്ക് ട്രോഫിയും അമ്പത് ലക്ഷം രൂപയുമാണ് സമ്മാനമായി ലഭിച്ചത്. നാലാം സീസണിൽ മത്സരിക്കാനെത്തിയ ഫെയ്മസ് മുഖങ്ങളിൽ ഒന്ന് നടി ധന്യ മേരി വർ‌​ഗീസിന്റേതായിരുന്നു.

  വർഷങ്ങളായി സിനിമാ മേഖലയിലുള്ള വ്യക്തിയായതിനാൽ വലിയ പരിചയപ്പെടുത്തലിന്റെ ആവശ്യം ധന്യയ്ക്കുണ്ടായിരുന്നില്ല. ധന്യ, ലക്ഷ്മിപ്രിയ, നവീൻ, റോൺസൺ തുടങ്ങി കുറച്ചുപേർ മാത്രമാണ് പ്രേക്ഷകർക്ക് സുപരിചിതരായി മത്സരിക്കാനെത്തിയ താരങ്ങൾ.

  Also Read: 'വേദനിപ്പിച്ചത് ബ്ലെസ്ലി, പിആർ വർക്കിലൂടെ നിന്ന അവന്റെ മുഖം മൂടി അഴിഞ്ഞ് വീണു'; കരഞ്ഞുകൊണ്ട് ലക്ഷ്മി പ്രിയ!

  മറ്റുള്ള സോഷ്യൽമീഡിയ വഴി വൈറാലായ താരങ്ങളായിരുന്നു. ഈ സീസണിലെ ഏറ്റവും കൂൾ കണ്ടസ്റ്റന്റായിരുന്നു ധന്യ മേരി വർ​ഗീസ്. തുടക്കത്തിൽ പലപ്പോഴും സേഫ് ​ഗെയിമിലേക്ക് ധന്യ ഒതുങ്ങിപ്പോയതിനാലാണ് വോട്ടിന്റെ കാര്യത്തിൽ പിന്നോട്ട് അടിപ്പിച്ചത്.

  രണ്ട് തവണ ബി​ഗ് ബോസ് വീടിന്റെ ക്യാപ്റ്റനായ ധന്യയ്ക്ക് വീട്ടിൽ നൂറ് ദിവസം തികയ്ക്കണമെന്നത് സ്വപ്നമായിരുന്നു. ഒന്നാം സ്ഥാനം കിട്ടിയില്ലെങ്കിലും നൂറ് ദിവസമെന്ന സ്വപ്നം സാക്ഷാത്കരിക്കാൻ ധന്യയ്ക്ക് സാധിച്ചു.

  നൂറ് ദിവസം ബി​ഗ് ബോസ് വീട്ടിൽ അതിജീവിച്ച ധന്യയ്ക്ക് ആശംസകൾ നേർന്ന് ഭർത്താവും നടനുമായ ജോൺ കുറിച്ച വാക്കുകളാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. 'അങ്ങനെ 100 ദിവസത്തെ ബി​ഗ് ബോസ് ഹൗസിലെ യാത്രക്ക് ശേഷം ശ്രീമതി ധന്യ മേരി വർ​ഗീസ് അവളുടെ ശെരിക്കുള്ള ബി​ഗ് ബോസിന്റെ വീട്ടിലെത്തിയിട്ടുണ്ട്.'

  'അഞ്ചാം സ്ഥാനം ലഭിക്കുന്നതിനുള്ള വോട്ട് മാത്രമെ കിട്ടിയുള്ളൂ. എങ്കിലും ആ വോട്ടിൽ ഒരെണ്ണത്തിന്റെ അവകാശം പോലും മറ്റൊരു മത്സരാർഥിക്കും പറയാൻ പറ്റില്ലെന്ന് പറയാൻ പറഞ്ഞു.'

  'ഞാൻ ഈ പറഞത് അവരെ എങ്ങാനും കുത്തി പറഞ്ഞുന്നുവെന്ന് തോന്നുന്ന ഫാൻസ് മാത്രം നെ​ഗറ്റീവ് കമന്റ്സ് ഇട്ടാൽ മതി.'

  എന്നാണ് ധന്യയ്ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് ജോൺ കുറിച്ചത്. ​നൂറ് ദിവസം തികച്ച് വരാൻ കഴിഞ്ഞതിന്റെ സന്തോഷം ഫിലിമി ബീറ്റ് മലയാളത്തിന് നൽകിയ അഭിമുഖത്തിൽ ധന്യ പങ്കുവെച്ചു. 'നൂറ് ദിവസം തികയ്ക്കണമെന്നത് ആ​ഗ്രഹമായിരുന്നു.'

  'അതിന് സാധിച്ചു. അഞ്ചാം സ്ഥാനമാണ് ലഭിച്ചതെങ്കിലും ഒന്നാം സ്ഥാനം ലഭിച്ച സന്തോഷമാണ് എനിക്ക്. വിജയി ആരാകണമെന്നത് പ്രേക്ഷകരാണ് തീരുമാനിച്ചത്. അതുകൊണ്ട് അതിനെ മാനിക്കുന്നു. ഒറ്റയ്ക്കാണ് പോയത്.'

  'ഒറ്റയ്ക്കാണ് കളിച്ചത്. ഒറ്റയ്ക്കാണ് തിരിച്ച് വന്നതും. അകത്ത് ഞങ്ങൾ കളിക്കുന്നതിനേക്കാൾ കളി പുറത്ത് നടക്കുന്നുണ്ടെന്നാണ് എനിക്ക് തോന്നിയത്. എല്ലാം ഇനി കണ്ട് മനസിലാക്കണം' ധന്യ പറഞ്ഞു.

  ഓരോ വാരത്തിലും പുറത്താക്കപ്പെടാനുള്ളവരുടെ ലിസ്റ്റ് മുഴുവൻ മത്സരാർഥികളും ചേർന്നാണ് ബിഗ് ബോസിൽ തീരുമാനിക്കുന്നത്. ഭൂരിഭാഗം സമയങ്ങളിലും കൺഫെഷൻ റൂമിൽ ബിഗ് ബോസിനോട് രഹസ്യമായിട്ടാകും ഓരോരുത്തരും തങ്ങൾ പുറത്താക്കാനാഗ്രഹിക്കുന്ന ഈരണ്ടുപേരുടെ പേരുകൾ പറയുന്നത്.

  എന്നാൽ വെറും രണ്ടോ മൂന്നോ എവിക്ഷനിൽ മാത്രമാണ് ധന്യ വന്നിട്ടുള്ളത്. ധന്യ സേഫ് ഗെയിമാണ് കളിക്കുന്നതെന്നായിരുന്നു മറ്റ് മത്സാർത്ഥികൾ പറഞ്ഞത്. പിന്നീട് ബിഗ് ബോസ് സീസൺ നാല് ഫൈനലിലേക്ക് അടുത്തതോടെയാണ് ധന്യ എവിക്ഷനിൽ വന്നത്.

  നോമിനേറ്റ് ചെയ്യപ്പെട്ട എല്ലാ എവിക്ഷനുകളിലും പ്രേക്ഷ പിന്തുണയോടെ ബിഗ് ബോസ് വീട്ടിൽ തന്നെ തുടരാൻ ധന്യക്ക് സാധിച്ചു. ഒടുവിൽ ഫൈനൽ സിക്സിൽ ഒരാൾ ആകുകയും ചെയ്തു.

  Read more about: bigg boss
  English summary
  bigg boss malayalam season 4: Dhanya Mary Varghese open up about her bb house journey
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X