twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'ആർക്കും കിട്ടാത്ത അനു​ഗ്രഹങ്ങൾ ദൈവം എനിക്ക് തന്നിട്ടുണ്ട്, ജീവിക്കാൻവേണ്ടി സീരിയലുകൾ ചെയ്തു'; ധന്യ

    |

    ബി​ഗ് ബോസ് മലയാളം സീസൺ ഫോർ ഫൈനലിസ്റ്റുകളായ ആറ് പേരിൽ ഒരാളാണ് ധന്യ മേരി വർ​ഗീസ്. തുടക്കം മുതൽ എല്ലാവർക്കും പ്രതീക്ഷയുള്ള മത്സരാർഥിയുമായിരുന്നു ധന്യ. ഫിസിക്കൽ ടാസ്ക്കുകളിൽ ധന്യയെ മറികടക്കാൻ പലർക്കും ബുദ്ധിമുട്ടായിരുന്നു.

    ഫിസിക്കൽ ടാസ്ക്കുകളിൽ നൂറിൽ ഇരുന്നൂറും കൊടുത്താണ് ധന്യ മത്സരിച്ചിരുന്നത്. ചിലപ്പോഴൊക്കെ ധന്യ സേഫ് ​ഗെയിം കളിച്ചുവെന്ന് പ്രേക്ഷകർക്ക് തോന്നിയതുകൊണ്ടാണ് വോട്ടിന്റെ കാര്യത്തിൽ ധന്യ പുറകിലേക്കായതും അ‍ഞ്ചാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നതും.

    നൂറ് ദിവസം തികയ്ക്കണമെന്ന് ആ​ഗ്രഹിച്ചാണ് താൻ പോയതെന്നും അത് സാധിച്ചതിൽ അതീവ സന്തോഷവതിയാണെന്നുമാണ് പുറത്തിറങ്ങിയ ശേഷം ധന്യ പറഞ്ഞത്.

    Bigg Boss Malayalam Season 4, Bigg Boss Malayalam, Bigg Boss Malayalam news, Bigg Boss Malayalam video, Bigg Boss contestents, dhanya Blesslee, Blesslee bigg boss, Blesslee  robin,  robin dilsha, robin riyas bigg boss, dr.robin bigg boss, ധന്യ ബ്ലെസ്ലി, ബ്ലെസ്ലി ബിഗ് ബോസ്, ബ്ലെസ്ലി റോബിൻ, റോബിൻ ദിൽഷ, ബിഗ് ബോസ് മലയാളം സീസൺ 4, ബിഗ് ബോസ് മലയാളം, ബിഗ് ബോസ് മലയാളം വാർത്തകൾ, ബിഗ് ബോസ് മലയാളം വീഡിയോ, ബിഗ് ബോസ് മത്സരാർത്ഥികൾ, റിയാസ് റോബിൻ, ബി​ഗ് ബോസ് റോബിൻ, ബി​ഗ് ബോസ് റിയാസ്

    ഒരുപാട് ഇമേജ് പോവുമോന്ന് ഓർത്ത് പിന്നിൽ നിന്ന് കളിക്കാൻ മാത്രം ഇഷ്ട്ടപെട്ട ഒരാളെന്നാണ് സോഷ്യൽ മീഡിയ ധന്യയെ കുറിച്ച് പറഞ്ഞത്. എന്നാൽ ഇത്തരം റൂമറുകളെ പൊളിക്കുന്ന തരത്തിൽ ആയിരുന്നു ഫൈനൽ സമയത്തെ ധന്യയുടെ പ്രകടനം.

    ഒരു മാഗസീനിന്റെ ഫോട്ടോഷൂട്ട് കണ്ടാണ് ആദ്യമായി ഒരു തമിഴ് ചിത്രത്തിലേക്ക് ധന്യയ്ക്ക് ക്ഷണം വരുന്നത്. അതായിരുന്നു അഭിനയ രംഗത്തേക്കുള്ള അരങ്ങേറ്റം. താമര എന്ന നായിക കഥാപാത്രത്തെയാണ് ധന്യ ചിത്രത്തിൽ അവതരിപ്പിച്ചത്.

    അടുത്ത ചിത്രമായിരുന്നു തലപ്പാവ്. ഈ ചിത്രത്തിലൂടെയാണ് ധന്യയിലെ അഭിനേത്രിയെ മലയാളം മനസിലാക്കി തുടങ്ങിയത്.

    'നിവേദ്യത്തിലെ ആദ്യത്തെ എന്റെ ഷോട്ട് 18 തവണ എടുത്തു, ​ഗ്യാലക്സി സ്റ്റാർ ട്രോളുകൾ എനിക്കിഷ്ടമാണ്'; വിനു മോ​ഹൻ!'നിവേദ്യത്തിലെ ആദ്യത്തെ എന്റെ ഷോട്ട് 18 തവണ എടുത്തു, ​ഗ്യാലക്സി സ്റ്റാർ ട്രോളുകൾ എനിക്കിഷ്ടമാണ്'; വിനു മോ​ഹൻ!

    അഭിനയത്തിലേക്ക് വരുന്നതിന് മുമ്പ് തന്നെ മോഡലിങിലും നിരവധി പരസ്യ ചിത്രങ്ങളിലും ധന്യ സാന്നിധ്യമറിയിച്ചിട്ടുണ്ട്. അഭിനേത്രിയും മോഡലും നർത്തകിയുമായ ധന്യ സീതാകല്യാണം എന്ന സീരിയലിൽ സീതയെന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചും ശ്രദ്ധനേടിയിരുന്നു. ഒരുപാട് ആരാധകരുള്ള സീരിയലായിരുന്നു സീതാകല്യാണം.

    വൈരം, ദ്രോണ, റെഡ് ചില്ലീസ്, നായകൻ, കേരള കഫെ തുടങ്ങിയ ചിത്രങ്ങളിലും ധന്യ അഭിനയിച്ചിട്ടുണ്ട്. ബി​ഗ് ബോസിൽ നിന്നും ഇറങ്ങിയ ധന്യ ഇപ്പോഴുള്ള ജീവിതത്തെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് സംവിധായകൻ ടോം ഇമ്മട്ടിയുമായുള്ള അഭിമുഖത്തിനിടെ.

    Bigg Boss Malayalam Season 4, Bigg Boss Malayalam, Bigg Boss Malayalam news, Bigg Boss Malayalam video, Bigg Boss contestents, dhanya Blesslee, Blesslee bigg boss, Blesslee  robin,  robin dilsha, robin riyas bigg boss, dr.robin bigg boss, ധന്യ ബ്ലെസ്ലി, ബ്ലെസ്ലി ബിഗ് ബോസ്, ബ്ലെസ്ലി റോബിൻ, റോബിൻ ദിൽഷ, ബിഗ് ബോസ് മലയാളം സീസൺ 4, ബിഗ് ബോസ് മലയാളം, ബിഗ് ബോസ് മലയാളം വാർത്തകൾ, ബിഗ് ബോസ് മലയാളം വീഡിയോ, ബിഗ് ബോസ് മത്സരാർത്ഥികൾ, റിയാസ് റോബിൻ, ബി​ഗ് ബോസ് റോബിൻ, ബി​ഗ് ബോസ് റിയാസ്

    'ബി​ഗ് ബോസിൽ നിന്നും പുറത്തിറങ്ങിയ ശേഷം നല്ല പ്രോജക്ടുകൾ വരാനാണ് ഞാൻ കാത്തിരിക്കുന്നത്. അന്നും ഇന്നും നല്ല സിനിമകളുടെ ഭാ​ഗമാകണം എന്നാണ് ആ​ഗ്രഹിച്ചിരുന്നത്. സിനിമയിൽ അഭിനയിച്ച് ശ്രദ്ധിക്കപ്പെട്ട് വരുന്ന സമയത്താണ് വിവാഹം കഴിഞ്ഞത്.'

    'അതിനുശേഷം കുടുംബജീവിതത്തിന് കുറച്ച് കൂടി സമയം കൊടുക്കണമെന്ന തോന്നലുണ്ടായി. അങ്ങനെ സിനിമയിൽ നിന്നും വിട്ടുനിന്നു. പിന്നീട് കുറച്ച് നാളുകൾക്ക് ശേഷം തിരികെ വന്നു. അപ്പോൾ കിട്ടിയത് സീരിയലുകളാണ്. അന്ന് വരുമാനത്തിന് വേണ്ടിയാണ് സീരിയലുകൾ ചെയ്തത്. സിനിമകളാണ് ഇഷ്ടം.'

    'ജാൻവി ആത്മവിശ്വാസമുള്ള പെൺകുട്ടി, ശ്രീദേവി അന്തർമുഖ, ഞാനും ശ്രീദേവിയും തമ്മിൽ സാമ്യതകളുണ്ട്'; രാഹുൽ ഖന്ന!'ജാൻവി ആത്മവിശ്വാസമുള്ള പെൺകുട്ടി, ശ്രീദേവി അന്തർമുഖ, ഞാനും ശ്രീദേവിയും തമ്മിൽ സാമ്യതകളുണ്ട്'; രാഹുൽ ഖന്ന!

    'അങ്ങനെയിരിക്കെയാണ് കാണെക്കാണെ എന്ന സിനിമയിൽ ചെറിയൊരു വേഷം ലഭിക്കുന്നത്. ഒരു സീൻ മാത്രമെ ഉള്ളെങ്കിൽ കൂടിയും എനിക്ക് അതൊരു സന്തോഷമായിരുന്നു. ആർക്കും ലഭിക്കാത്ത പല അനു​ഗ്രഹങ്ങളും ദൈവം എനിക്ക് തന്നിട്ടുണ്ട്. എന്റെ പ്രാർഥനകൾ ഫലം കാണാറുമുണ്ട്' ധന്യ മേരി വർ​ഗീസ് പറയുന്നു.

    Read more about: bigg boss
    English summary
    bigg boss malayalam season 4: Dhanya Mary Varghese open up about her future plans
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X