For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അന്ന് മീഡിയയില്‍ വന്ന ചിത്രം ഏറെ വിഷമിപ്പിച്ചു; ജീവനൊടുക്കുന്നതിനെ പറ്റി വരെ ചിന്തിച്ചു, ധന്യ പറയുന്നു...

  |

  മിനിസ്‌ക്രിന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. മാര്‍ച്ച് 27ന് ആരംഭിച്ച ഷോ സംഭവബഹുലമായി മുന്നോട്ട് പോവുകയാണ്. 17 മത്സരാര്‍ത്ഥികളുമായി ആരംഭിച്ച ബിഗ് ബോസ് ഒരാഴ്ച പിന്നിടുകയാണ്. ഈ ഒരാഴ്ചയ്ക്കിടെ നിരവധി നാടകീയ സംഭവങ്ങളായിരുന്നു
  ഷോയില്‍ അരങ്ങേറിയത്. സാധാരണഗതിയില്‍ മത്സരം ആരംഭിച്ച് ആഴ്ചകള്‍
  കഴിയുമ്പോഴാണ് ബിഗ് ബോസ് ഹൗസില്‍ അടിപൊട്ടാറുളളത്. എന്നാല്‍ ഇവിടെ രണ്ടാം ദിവസം മുതല്‍ തന്നെ പ്രശ്‌നങ്ങള്‍ ആരംഭിക്കുകയായിരുന്നു. വഴക്കും ബഹളവും കനക്കുമ്പോഴും മത്സരാര്‍ത്ഥികള്‍ തമ്മില്‍ അറിയാതെ ഒരു അടുപ്പം വരുകയാണ്.

  അസുഖം ഭേദമാക്കാന്‍ കഴിയില്ലെന്ന് ജഗദീഷ് പറയുമായിരുന്നു, ഡോ. രമയെ കുറിച്ച് മുകേഷ്

  ബിഗ് ബോസ് സീസണ്‍ 4ലെ സെലിബ്രിറ്റി മത്സരാര്‍ത്ഥിയാണ് ധന്യ മേരി വര്‍ഗീസ്. സിനിമയില്‍ തിളങ്ങി നില്‍ക്കുമ്പോഴായിരുന്നു നടിയ്‌ക്കെതിരെ കേസും പ്രശ്‌നങ്ങളും
  ഉയര്‍ന്നത്‌. ഇത് മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയും ആയിരുന്നു. ജയിലില്‍ പേകേണ്ട ഒരു സാഹചര്യം പോലും വന്നിരുന്നു. ഇതിന് ശേഷം ധന്യ ഏറെനാള്‍ ക്യാമറയ്ക്ക് മുന്നില്‍ നിന്ന് മാറി നിന്നിരുന്നു. പിന്നീട് ഒരു വലിയ ഇടവേളയ്ക്ക് ശേഷം മിനിസ്‌ക്രീനിലൂടെ മടങ്ങി എത്തുകയായിരുന്നു. മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. സിനിമയില്‍ ലഭിച്ചതിനെക്കാള്‍ കൂടുതല്‍ സ്വീകാര്യത മിനിസ്‌ക്രീനില്‍ നിന്ന് ലഭിച്ചു.

  നടി ഫിലോമിനയുമായുള്ള ബന്ധം എങ്ങനെയാണ്; വിവാദങ്ങള്‍ക്ക് മറുപടിയായുമായി ഡെയ്സിയുടെ മമ്മി...

  ബിഗ് ബോസ് ഷോയുടെ ഭാഗമായി തനിക്ക് നേരിടേണ്ടി വന്ന പ്രതിസന്ധികളെ കുറിച്ച് ധന്യ പറഞ്ഞിരുന്നു. നിറ കണ്ണുകളോടെയാണ് താരം ഇക്കാര്യം പറഞ്ഞത്. ധന്യയുടെ വാക്കുകള്‍ എല്ലാവരുടേയും കണ്ണുകളില്‍ ഈറന്‍ അണിയിച്ചിരുന്നു. തൊട്ട് അടുത്ത ദിവസം അപര്‍ണ്ണയും ഡെയ്‌സിയും ഇക്കാര്യം ധന്യയോട് ചോദിച്ചിരുന്നു. ആ സമയത്ത് മരിക്കാന്‍ തോന്നി എന്ന് പറഞ്ഞിരുന്നു. ഇതിനെ കുറിച്ചായിരുന്നു അപര്‍ണ്ണ ആരാഞ്ഞത്. .

  ആ സമയത്ത് നമ്മുടെ മനസ്സില്‍ പല ചിന്തകളും കടന്നു പോകുമെന്നായിരുന്നു മറുപടിയായി ധന്യ പറഞ്ഞത്. നാണം കെടുന്നതിനെക്കാള്‍ നല്ലത് ജീവിതം ഇല്ലാതാവുന്നതല്ലേ എന്ന് തോന്നിയിട്ടുണ്ട്. ജയിലില്‍ പോകുന്നതിന് മുന്‍പ് തോന്നിയതാണ് അങ്ങനെ. ജയിലില്‍ പോകേണ്ടി വരുമെന്ന് അറിയില്ലായിരുന്നു. പക്ഷേ നാട്ടുകാര് നമ്മുടെ അടുത്ത് കാശ് ചോദിക്കാന്‍ വരുന്ന അവസ്ഥയെ കുറിച്ച് അറിയാല്ലോ, നിങ്ങള്‍ക്ക് കുട്ടിയില്ലാത്തത് കൊണ്ട് അത് നേരിടേണ്ടി വന്നിട്ടില്ല. എനിക്കൊരു മകനുണ്ട്. ഞാനൊരു സെലിബ്രിറ്റി കൂടിയായിരുന്നു. ഞാന്‍ പേടിച്ചിരുന്നതും അതായിരുന്നു. മീഡിയയില്‍ വരുമ്പോഴുണ്ടാകുന്ന നാണണക്കേടിനെ പറ്റിയാണ് ഞാന്‍ പേടിച്ചിരുന്നത്. ആ സമയത്ത് നമുക്ക് പലതും തോന്നും.

  കുറച്ച് നാളുകള്‍ക്ക് മുന്‍പ് ഒരു അമ്മയും കൊച്ചും മരിച്ചപ്പോള്‍ അവരെ ഞാന്‍ മനസ്സില്‍ കുറ്റപ്പെടുത്തുകയായിരുന്നു. ഇത്ര ക്രൂരമായി ആ കൊച്ചിനെയും അവര്‍ കൊന്നുകളഞ്ഞല്ലോ എന്നോര്‍ത്തു. അതിനു ശേഷം ഒരു ധ്യാനത്തിന് പോയപ്പോള്‍ ഒരു കടം കയറിയ വീട്ടില്‍ അപ്പനും അമ്മയും മൂന്നു മക്കളെയും കൊന്ന് ജീവനൊടുക്കിയ കഥ കേട്ടു. അപ്പോള്‍ അവിടിരുന്നവരൊക്കെ ചോദിച്ചത് എന്തിനാണ് നിങ്ങള്‍ കുഞ്ഞുങ്ങളെ കൂടി കൊന്നത് എന്ന്. അവര്‍ ജീവിച്ച് പൊയ്‌ക്കോട്ടെ. പക്ഷേ ആ മനുഷ്യര്‍ പോയതിന്റെ അവസ്ഥ എന്ന് പറഞ്ഞ് കഴിഞ്ഞാല്‍ ഞാന്‍ അനുഭവിച്ചത് കൊണ്ട് എനിക്കറിയാം. കടം കയറി ജീവനൊടുക്കുന്നതിനെ പറ്റി ചിന്തിക്കുന്ന അവരുടെ മാനസികാവസ്ഥ അത് ഞങ്ങള്‍ അനുഭവിച്ച് കഴിഞ്ഞതാണ്. അപ്പോള്‍ എന്തെങ്കിലുമൊക്കെ ചെയ്താലോ എന്ന് വരെ തോന്നിപ്പോകും.അവരോട് പറയാനുള്ളത് നമ്മള്‍ക്കൊരു സെക്കന്റ് ചാന്‍സുണ്ട് എന്നാണ്. നമ്മള്‍ മരിക്കരുത്. തൂക്കിക്കൊല്ലുമെന്ന് പറഞ്ഞാലും ജീവനൊടുക്കരുത്. ജീവിതത്തിലൊരു രണ്ടാം ചാന്‍സുണ്ട് ധന്യ പറഞ്ഞു.

  അന്ന് അതൊക്കെ മീഡിയയില്‍ വന്നിരുന്നു. കുറച്ച് പേര്‍ക്ക് അറിയാം കുറച്ച് പേര്‍ക്ക് അറിയില്ല . നിങ്ങള്‍ കേരളത്തില്‍ ഇല്ലായിരുന്നത് കൊണ്ട് നിങ്ങള്‍ക്ക് അറിയില്ല. ഇവിടെ പത്രത്തില്‍ ഫ്രണ്ട് പേജില്‍ വാര്‍ത്ത വന്നു. അതും എനിക്കേറ്റവും വിഷമമായത് എന്റെ വിവാഹനിശ്ചയത്തിന്റെ ചിത്രമായിരുന്നു കൊടുത്തത്. അതിന് നന്ദിയുണ്ട്. നമ്മളെത്ര ആഗ്രഹിച്ചാണ് കല്യാണം കഴിക്കാനുള്ള വസ്ത്രം തിരഞ്ഞെടുക്കുന്നതെന്ന് വിങ്ങി പൊട്ടിക്കൊണ്ട് ധന്യ പറഞ്ഞു. താരത്തെ ആശ്വസിപ്പിച്ച് കൊണ്ട് ഡെയ്‌സിയും ദില്‍ഷയും എത്തിയിരുന്നു. ഇതിപ്പോള്‍ എല്ലാം തുറന്ന് പറഞ്ഞല്ലോ എല്ലാരും കാര്യം മനസിലാക്കുമെന്നാണ് ഡെയ്‌സി പറഞ്ഞത്. കര്‍മ്മയില്‍ വിശ്വസിക്കണമെന്നും നമ്മള്‍ ഈ ജന്മത്തില്‍ എന്ത് ആരോട് ചെയ്താലും അത് തിരിച്ച് അനുഭവിച്ചിട്ടേ നമ്മള്‍ ഇവിടുന്ന് പോകുള്ളൂ എന്ന് പറഞ്ഞാണ് ദില്‍ഷ ആശ്വസിപ്പിച്ചത്.

  English summary
  Bigg Boss Malayalam Season 4; Dhanya Mary Varghese Opens Up About Her Thought In Case Time,
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X