twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'യഥാർഥമായ ജയിലിൽ കുറേ കിടന്നിട്ടുള്ളതാണ് അതുകൊണ്ട് ഈ ജയിലൊന്നും ഒന്നുമല്ല'; ധന്യ മേരി വർ​ഗീസ്

    |

    ബി​ഗ് ബോസ് മലയാളം നാലാം സീസണിൽ പങ്കെടുക്കാൻ വന്നിട്ടുള്ള സെലിബ്രിറ്റികളിൽ എല്ലാവർക്കും സുപരിചിതമായ മുഖമായിരുന്നു നടി ധന്യ മേരി വർ​ഗീസിന്റേത്. തിരുടി എന്ന ചിത്രത്തിലൂടെയാണ് 2006ൽ 'ധന്യ മേരി വർഗീസ് സിനിമാ ലോകത്തേക്കുള്ള തന്റെ അരങ്ങേറ്റം കുറിച്ചത്. മലയാളത്തിൽ ആദ്യമായി ധന്യ അഭിനയിച്ചത് നന്മ എന്ന ചിത്രത്തിലാണ് എങ്കിലും തലപ്പാവ് എന്ന ധന്യയുടെ ചിത്രമാണ് ശ്രദ്ധിക്കപ്പെട്ടത്. അഭിനയത്തിലേക്ക് വരുന്നതിന് മുമ്പ് തന്നെ മോഡലിംഗിലും നിരവധി പരസ്യ ചിത്രങ്ങളിലും ധന്യ സാന്നിധ്യമറിയിച്ചിട്ടുണ്ട്. അഭിനേത്രിയും മോഡലും നർത്തകിയുമായ ധന്യ സീതാകല്യാണം എന്ന സീരിയലിൽ സീതയെന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചും ആരാധകരെ സമ്പാദിച്ചിരുന്നു.

    ജാസ്മിന്റെ ജീവിതാനുഭവമൊക്കെ കൊള്ളാം... പക്ഷെ അസഭ്യത്തിന് നിയന്ത്രണമില്ല, ഇങ്ങനെപോയാൽ ഇമേജ് തകരും!ജാസ്മിന്റെ ജീവിതാനുഭവമൊക്കെ കൊള്ളാം... പക്ഷെ അസഭ്യത്തിന് നിയന്ത്രണമില്ല, ഇങ്ങനെപോയാൽ ഇമേജ് തകരും!

    ഒരുപാട് ആരാധകരുള്ള സീരിയലായിരുന്നു സീതാകല്യാണം. വൈരം, ദ്രോണ, റെഡ് ചില്ലീസ്, നായകൻ, കേരള കഫെ' തുടങ്ങിയ ചിത്രങ്ങളിലും ധന്യ അഭിനയിച്ചിട്ടുണ്ട്. കൂത്താട്ടുകുളം ഇടയാറിൽ വർഗീസിന്റെയും ഷീബയുടെയും മകളാണ് ധന്യ മേരി വർഗീസ്. ജോൺ ജേക്കബ് ആണ് ഭർത്താവ്. 2012ൽ ആണ് ധന്യ മേരി വർ​ഗീസും നടൻ ജോൺ ജാക്കോബും തമ്മിലുള്ള വിവാഹം നടന്നത്. വിവാഹ ശേഷവും തന്റെ കരിയറിൽ സജീവമായിരുന്നു ധന്യ. ഡാൻസിങ് വളരെ അധികം ഇഷ്ടമുള്ള താരം സോഷ്യൽ മീഡിയയിലും വളരെ അധികം സജീവമാണ്. തന്റെ സിനിമാ വിശേഷങ്ങളും കുടുംബ വിശേഷങ്ങളും ധന്യ സോഷ്യൽ മീഡിയിയലൂടെ പങ്കുവെയ്ക്കാറുണ്ട്. റീൽ വീഡിയോസും ഡാൻസ് വീഡിയോകളും പെട്ടന്ന് പ്രേക്ഷക ശ്രദ്ധ നേടാറുണ്ട്.

    'പോയി ചത്തൂടെ...? നീ ആദ്യം പോയി ചാകടാ...'; പരിഹസിക്കുന്നവരെ കണക്കിന് ട്രോളി സീരിയൽ താരം അശ്വതി!'പോയി ചത്തൂടെ...? നീ ആദ്യം പോയി ചാകടാ...'; പരിഹസിക്കുന്നവരെ കണക്കിന് ട്രോളി സീരിയൽ താരം അശ്വതി!

    അഭിനയ രം​ഗത്തേക്കുള്ള അരങ്ങേറ്റം

    ഇപ്പോൾ ചില കേസുകളിൽപ്പെട്ടപ്പോൾ താനും കുടുംബവും അനുഭവിച്ച ദുരിതങ്ങളെ കുറിച്ച് ആദ്യമായി മനസ് തുറന്നിരിക്കുകയാണ് ധന്യാ മേരി വർ​ഗീസ്. ബി​ഗ് ബോസ് വീട്ടിൽ വെച്ച് സഹ മത്സരാർഥികൾക്ക് തന്നെ കൂടുതൽ പരിചയപ്പെടുത്തികൊടുക്കുന്നതിന്റെ ഭാ​ഗമായി സംസാരിച്ചപ്പോഴാണ് ധന്യ പഴയ അനുഭവങ്ങളെ കുറിച്ച് വെളിപ്പെടുത്തിയത്. 'ഒരു മാ​ഗസീനിന്റെ ഫോട്ടോ ഷൂട്ട് കണ്ടാണ് ആദ്യമായി ഒരു തമിഴ് ചിത്രത്തിലേക്ക് വിളിക്കുന്നത്. അതായിരുന്നു അഭിനയ രം​ഗത്തേക്കുള്ള അരങ്ങേറ്റം. താമര എന്ന നായിക കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. ശേഷമായിരുന്നു തലപ്പാവ് സിനിമ സംഭവിച്ചത്. ഈ ചിത്രത്തിലൂടെയാണ് ഞാൻ ഒരു ആർട്ടിസ്റ്റ് ആണെന്ന് പുറംലോകം അറിഞ്ഞത്. ഏഷ്യാനെറ്റിലെ കോമഡി സ്റ്റാർസിന്റെ നൂറാമത്തെ എപ്പിസോഡിൽ ജോൺ ജേക്കബിനെ ധന്യ കാണുന്നത്. ഇത് കഴിഞ്ഞ് ഒരു യുഎസ് പ്രോ​ഗ്രാം ഉണ്ടായിരുന്നു. അവിടെ വെച്ചാണ് ജോൺ പ്രപ്പോസ് ചെയ്യുന്നത്. ഒടുവിൽ മൂന്ന് മാസത്തിനുള്ളിൽ വീട്ടുകാർ വിവാഹം കഴിപ്പിച്ചു. സന്തോഷകരമായ ജീവിതമായിരുന്നു.'

    കടക്കാർ വീട്ടിൽ വന്ന് തുടങ്ങി

    'പിന്നീടാണ് ഒരു കമ്പനി തുടങ്ങുന്നത്. കമ്പനിയിൽ മാനേജിം​ഗ് ഡയറക്ടർ ആയിരുന്നു ജോൺ. ഒപ്പം അദ്ദേഹത്തിന്റെ അനുജനും ഡാഡിയും. ഷൂട്ടിങ്ങും കാര്യങ്ങളുമായി നടക്കുന്നത് കൊണ്ട് ജോൺ അത്ര ആക്ടീവ് ആയിരുന്നില്ല കമ്പനിയിൽ. 2014 സമയത്ത് പ്രോജക്ടുകൾ വർധിച്ചു. ജോൺ പിന്നെ അതിന്റെ പുറകെ ആയി. അവിടെന്നാണ് പ്രശ്നങ്ങൾ തുടങ്ങുന്നത്. ഡാഡി പറഞ്ഞു കമ്പനിയെ രണ്ടാക്കാമെന്ന്. അതായിരിക്കും നല്ലതെന്നും അദ്ദേഹം പറഞ്ഞു. ശേഷം ഞാനും ജോണുമായി ഒരു കമ്പനി തുടങ്ങി. പിന്നീട് ​ഗുണ്ടകളെ പോലെയായിരുന്നു കടക്കാർ വീട്ടിൽ വന്ന് തുടങ്ങിയത്. വീണ്ടും കമ്പനി ഒന്നാക്കി. എന്നാൽ കടങ്ങൾക്കൊന്നും കുറവുണ്ടായില്ല. ഇതിനിടയിൽ ഡാഡി ചെക്ക് കേസിൽ അകപ്പെട്ടു. ഞാനും ജോണും കേസിന്റെ ഭാ​ഗമായി. നല്ലൊരു വക്കീൽ ഉണ്ടായിരുന്നുവെങ്കിൽ ഞാൻ ആ കേസിൽ ഉണ്ടാകില്ലായിരുന്നു. കാരണം കമ്പനി കാര്യങ്ങളിൽ ഞാൻ ഒന്നും ചെയ്തിട്ടില്ല. എന്റെ വീട്ടിൽ പോലും ഞാൻ ഇക്കാര്യങ്ങൾ പറഞ്ഞില്ല.'

    Recommended Video

    ബിഗ് ബോസിൽ വരുന്നതിനു മുൻപ് അഖിലിനോട് നോബി പറഞ്ഞത്
    ഞാനും പ്രതിയായി

    'ഒടുവിൽ കേസിൽ ഞാനും പ്രതിയായി. എന്റെ പേര് കൂടി വന്നപ്പോൾ പരാതി കൊടുത്തവർക്ക് വലിയ പബ്ലിസിറ്റി ആയി. അങ്ങനെ എനിക്ക് ജയിലിൽ കിടക്കേണ്ടി വന്നു. കുറേ ദിവസം. ബി​ഗ് ബോസിലെ ജയിൽ ഒന്നും എനിക്ക് ഒന്നുമല്ല. കേസെല്ലാം കഴിഞ്ഞ് ഞാൻ ആദ്യം പോയത് മൂന്ന് ദിവസത്തെ ധ്യാനത്തിനായിരുന്നു. അങ്ങനെയാണ് ഏഷ്യാനെറ്റിൽ പുതിയൊരു സീരിയലിൽ അഭിനയിക്കാൻ അവസരം വന്നത്. സീതാ കല്യാണമായിരുന്നു അത്. ആ സീരിയലിലൂടെയാണ് പിന്നീട് എനിക്ക് ജീവിക്കാനുള്ള ഒരു ത്രാണിയും കോൺഫിഡൻസൊക്കെ ലഭിച്ചത്. ജോണും ഇതിനിടയിൽ ദയ സീരിയലിൽ വന്നെത്തി' ധന്യ നിറകണ്ണുകളോടെ പറഞ്ഞു. എല്ലാം തുറന്ന് പറഞ്ഞ ധന്യയെ സഹ മത്സരാർഥികളും അഭിനന്ദിച്ചു.

    Read more about: bigg boss
    English summary
    Bigg Boss Malayalam Season 4: Dhanya Mary Varghese shared her experience of spending days in jail
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X