'ഈ കാരണങ്ങൾകൊണ്ട് റോബിന് പുറത്ത് ഫാൻസുണ്ടാകും'; ലക്ഷ്മിപ്രിയയോടും ബ്ലെസ്ലിയോടും ധന്യ!

ബി​ഗ് ബോസ് മലയാളം സീസൺ ഫോർ ആരംഭിച്ച് അമ്പത് ദിവസം പിന്നിടുമ്പോൾ ഏറ്റവും കൂടുതൽ ആരാധകരെ സമ്പാദിച്ച വ്യക്തി ഡോ.റോബിൻ രാധാകൃഷ്ണനാണ്. വളരെ വേ​ഗത്തിലാണ് അദ്ദേഹത്തിന് ബി​ഗ് ബോസ് പ്രേക്ഷകർക്കിടയിൽ വലിയ ഫാൻ ബേസുണ്ടായത്.

മത്സരത്തിൽ നിന്നും പുറത്തായി വെളിയിലേക്ക് വരുന്നവരെല്ലാം റോബിനുള്ള ആരാധകരുടെ എണ്ണം കണ്ട് കണ്ണ് തള്ളുകയാണ്. വന്നപ്പോൾ മുതൽ താൻ ​ഗെയിം പഠിച്ചിട്ടാണ് കളിക്കാൻ വന്നതെന്ന് റോബിൻ ഇടയ്ക്കിടെ പറഞ്ഞതിനാൽ വീട്ടിലുള്ളവർക്കൊന്നും റോബിന്റെ ​ഗെയിം പ്ലാനിനോട് താൽപര്യമില്ല.

മാത്രമല്ല വീട്ടിൽ ഏറ്റവും കൂടുതൽ തവണ അ​ഗ്രസീവായി പെരുമാറിയിട്ടുള്ള വ്യക്തിയും റോബിനാണ്.

Bigg Boss Malayalam Season 4, Bigg Boss Malayalam, Bigg Boss Malayalam Dhanya, Dhanya robin, Dhanya robin bigg boss, ബിഗ് ബോസ് മലയാളം സീസൺ 4, ബിഗ് ബോസ് മലയാളം, ബിഗ് ബോസ് മലയാളം ധന്യ, ധന്യ റോബിൻ, ധന്യ റോബിൻ ബിഗ് ബോസ്

അകത്തും പുറത്തും എപ്പോഴും ചർച്ചയാകുന്ന ഒരു മത്സരാർഥിയും ഒരു പക്ഷെ റോബിനായിരിക്കും. അതേസമയം വീട്ടിലിപ്പോഴുള്ള പതിമൂന്ന് മത്സരാർഥികളിൽ ഒരാളായ നടി ധന്യ മേരി വർ​ഗീസ് റോബിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്.

ലക്ഷ്മിപ്രിയ, ബ്ലെസ്ലി എന്നിവരോടൊപ്പം കുശലം പറഞ്ഞിരിക്കവെയാണ് റോബിനെ കുറിച്ച് ധന്യ സംസാരിച്ചത്. റോബിൻ കാണാൻ നല്ല ഭം​ഗിയായതിനാൽ പുറത്ത് നിരവധി ഫാൻസുണ്ടാകാൻ സാധ്യതയുണ്ടെന്നാണ് ധൻ്യ ബ്ലെസ്ലിയോടും ലക്ഷ്മിപ്രിയയോടും പറയുന്നത്.

വീഡിയോ വൈറലായതോടെ നിരവധി ബി​ഗ് ബോസ് പ്രേക്ഷകർ കമന്റുമായി എത്തി. ഭം​ഗിയുള്ളതുകൊണ്ട് മാത്രമല്ല റോബിന്റെ പ്രവൃത്തികളും മനുഷത്വപരമായ പ്രവൃത്തികളുമെല്ലാമാണ് അദ്ദേഹത്തിന് ആരാധകരെ നേടികൊടുത്തത് എന്നാണ് പ്രേക്ഷകരിൽ ചിലർ കുറിച്ചത്.

അതേസമയം റോബിൻ സ്ട്രാറ്റർജി നന്നായി ഉപയോ​ഗിക്കുന്നുണ്ടെങ്കിലും​ ​ഗെയിം കളിക്കുന്ന കാര്യത്തിൽ വൻ പരാജയമാണെന്നും പ്രേക്ഷകർക്ക് അഭിപ്രായമുണ്ട്.

ഒരിക്കൽ പോലും ഫിസിക്കൽ ടാസ്ക്ക് കൃത്യമായി ചെയ്ത് ജയിക്കാൻ റോബിന് സാധിച്ചിട്ടില്ല എന്നതാണ് പ്രേക്ഷകർ കാരണമായി പറയുന്നത്. വന്നപ്പോൾ മുതൽ സേഫ് ​ഗെയിം കളിക്കുന്ന മത്സരാർഥികളിൽ ഒരാളാണ് ധന്യ.

Bigg Boss Malayalam Season 4, Bigg Boss Malayalam, Bigg Boss Malayalam Dhanya, Dhanya robin, Dhanya robin bigg boss, ബിഗ് ബോസ് മലയാളം സീസൺ 4, ബിഗ് ബോസ് മലയാളം, ബിഗ് ബോസ് മലയാളം ധന്യ, ധന്യ റോബിൻ, ധന്യ റോബിൻ ബിഗ് ബോസ്

നവീൻ പുറത്തായതിന് ശേഷമാണ് ധന്യ കുറച്ചെങ്കിലും ആക്ടീവായി തുടങ്ങിയത്. അതിന് മുമ്പ് ആർട്ടിസ്റ്റ് ​ഗ്രൂപ്പിന്റെ തണലിലായിരുന്ന ധന്യ ​ഗെയിം കളിച്ചിരുന്നത്. അതിനാൽ തന്നെ പലപ്പോഴും നോമിനേഷനിൽ ഉൾപ്പെടാതെ രക്ഷപ്പെട്ട് അമ്പത് ദിവസം തികയ്ക്കാനും ധന്യയ്ക്ക് സാധിച്ചു. പക്ഷെ ഇത്തവണത്തെ നോമിനേഷനിൽ ധന്യ ഉൾപ്പെട്ടിട്ടുണ്ട്.

ധന്യ ഒഴികെ അപർണ, ലക്ഷ്‍മി പ്രിയ, വിനയ്, ഡോ. റോബിൻ, ദിൽഷ, ബ്ലസ്‍ലി എന്നിവർ അടുത്ത ആഴ്‍ചത്തേയ്‍ക്കുള്ള നോമിനേഷനിൽ വന്നിട്ടുണ്ട്. കഴിഞ്ഞ ആഴ്ച പുറത്തായ നിമിഷ അടക്കം ധന്യ കളിക്കുന്നത് ​സേഫ് ​ഗെയിമാണെന്ന് വെളിപ്പെടുത്തിയിട്ടുണ്ട്.

ധന്യ, സുചിത്ര, അപർണ പോലുള്ളവരെ വീട്ടിലെ മറ്റ് അം​ഗങ്ങൾ സംരക്ഷിക്കുന്നത് കൊണ്ടാണ് തന്നേപ്പോലെ നന്നായി ​ഗെയിം കളിക്കുന്നവർ പുറത്ത് പോകേണ്ടി വന്നതെന്നും നിമിഷ പറഞ്ഞിരുന്നു.

ഇത്തവണ വീക്കിലി ടാസ്ക്കായി സർവൈവൽ ടാസ്ക്കാണ് ബി​ഗ് ബോസ് മത്സരാർഥികൾക്ക് നൽകിയിരിക്കുന്നത്. ബി​ഗ് ബോസ് മലയാളം സീസൺ ഫോർ തുടങ്ങി ആദ്യമായിട്ടാണ് ഇത്തരമൊരു ടാസ്ക്ക് മത്സരാർഥികൾക്ക് കൊടുക്കുന്നത്.

എട്ടാം വാരത്തിൽ എത്തിനിൽക്കുന്ന മത്സരാർഥികകൾക്ക് കഴിഞ്ഞ ദിവസം വരെ അവർ ഉപയോഗിച്ചുകൊണ്ടിരുന്ന സൗകര്യങ്ങളൊന്നും ബി​ഗ് ബോസ് ഇപ്പോൾ കൊടുക്കുന്നില്ല. വെള്ളം, ഗ്യാസ്, ഫർണിച്ചർ, ഭക്ഷവസ്തുക്കൾ ഇവയെല്ലാം എടുത്ത് മാറ്റി.

എടുത്തുമാറ്റിയ അവശ്യവസ്തുക്കളും സേവനങ്ങളുമൊക്കെ നേടിയെടുക്കാൻ ബുദ്ധിശക്തിയും സാമർഥ്യവും ഒരുപോലെ ഉപയോഗിക്കേണ്ട ഗെയിമുകളിൽ വിജയം നേടുകയാണ് മത്സരാർഥികൾ ചെയ്യേണ്ടത്.

സർവൈവൽ വീക്കിലി ടാസ്‍കിൽ ബിഗ് ബോസ് തടഞ്ഞുവെച്ച ഓരോ സൌകര്യവും നേടിയെടുക്കാൻ ഓരോ ഗെയിമിലും രണ്ട് മത്സരാർഥികൾ വീതമാണ് പോയത്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X