'അടിച്ചില്ല, തള്ളിവിട്ടത് മാത്രമാണെന്ന് റിയാസ് സമ്മതിച്ചിരുന്നു'; റോബിൻ വിഷയത്തിൽ സത്യം വെളിപ്പെടുത്തി ധന്യ!
പത്താം ആഴ്ച ബിഗ് ബോസ് സീസൺ ഫോറിൽ അപ്രതീക്ഷിതമായ നിരവധി സംഭവങ്ങളാണ് നടന്നത്. അതിൽ ഗുരുതരമായത് വീക്കിലി ടാസ്ക്കിനിടെ റിയാസും റോബിനും തമ്മിൽ നടന്ന വഴക്കായിരുന്നു. ബിഗ് ബോസ് സാമ്രാജ്യം എന്ന ടാസ്ക്കിനിടെ റോബിൻ റിയാസിന് ബിഗ് ബോസ് നൽകിയ മാന്ത്രിക ലോക്കറ്റ് റോബിൻ തട്ടിയെടുത്തു.
ശേഷം റോബിൻ സ്വയ രക്ഷക്കായി ടോയ്ലറ്റിൽ കയറി ഒളിക്കുകയും ചെയ്തു. ജാസ്മിൻ വിഷ സ്പ്രേയും എയർ ഫ്രഷ്നറും എല്ലാം വെന്റിലേഷനില്ലാത്ത ടോയ്ലറ്റിലേക്ക് റോബിനെ പുറത്തിറക്കാനായി അടിച്ചു.
ശേഷം ശ്വസിക്കാൻ ബുദ്ധിമുട്ടിയ റോബിൻ പുറത്തിറങ്ങി വന്നു. അപ്പോഴാണ് റോബിനും റിയാസും തമ്മിൽ തർക്കവും കൈയ്യേറ്റവും ഉണ്ടായത്. കൈയ്യിൽ കയറി പിടിച്ച റിയാസിനെ തള്ളി മാറ്റുന്നതിനിടെ റോബിൻ റിയാസിനെ അടിച്ചുവെന്നാണ് പിന്നീട് റിയാസ് പറഞ്ഞത്.
ഇതോടെ പല തവണ വാണിങ് നൽകിയിട്ടും അതിനനുസരിച്ച് പെരുമാറാതിരുന്ന റോബിനെതിരെ ബിഗ് ബോസ് നടപടികൾ സ്വീകരിച്ചു. ഇപ്പോൾ വീട്ടിൽ നിന്നും റോബിനെ മാറ്റി സീക്രട്ട് റൂമിൽ താമസിപ്പിച്ചിരിക്കുകയാണ്. ഏറ്റവും കൂടുതൽ ജനപിന്തുണയുള്ള മത്സരാർഥിയാണ് റോബിൻ.

സഹമത്സരാർഥിയെ കൈയ്യേറ്റം ചെയ്യുന്നത് ബിഗ് ബോസ് നിമയങ്ങൾക്ക് എതിരാണ്. അതിനാലാണ് റോബിനെതിരെ ശക്തമായ നടപടി ഉണ്ടായത്.
ഇപ്പോൾ റോബിൻ റിയാസിനെ തല്ലിയോ എന്ന വിഷയത്തിലെ സത്യാവസ്ഥ ധന്യ വെളിപ്പെടുത്തുന്ന വീഡിയോയാണ് വൈറാലാകുന്നത്. അടിച്ചില്ലെന്നും തള്ളി മാറ്റിയപ്പോൾ കൈകൊണ്ടതാണെന്നും കാര്യം തിരക്കിയപ്പോൾ റിയാസ് തന്നെ തന്നോട് സമ്മതിച്ചിരുന്നുവെന്നാണ് ധന്യ ലക്ഷ്മിപ്രിയയോടും ബ്ലെസ്ലിയോടും ദിൽഷയോടും പറയുന്നത്.
'എന്നെ തള്ളിവിട്ടതാണ് അടിച്ചതല്ലെന്ന് റിയാസ് തന്നെ എന്നോട് കഴിഞ്ഞ ദിവസം സമ്മതിച്ചിരുന്നു. എന്നിട്ട് കരയുകയും ചെയ്യുന്നുണ്ടായിരുന്നു റിയാസ്.'

'പക്ഷെ അവൻ ഇന്നത്തെ ദിവസമാപ്പോഴേക്കും കളം മാറ്റി ചവിട്ടി എന്നെ അടിച്ചുവെന്ന് പറഞ്ഞ് നടക്കുകയാണ്. അവൻ പറയുന്നത് കേട്ട് ഞാൻ തന്നെ അന്തംവിട്ടു' എന്നാണ് ധന്യ ദിൽഷ അടക്കമുള്ളവരോട് പറയുന്നത്.
റോബിൻ വിഷയം പ്രശ്നമായപ്പോഴും പ്രേക്ഷകർ അടക്കം ഇക്കാര്യങ്ങൾ ചർച്ച ചെയ്തിരുന്നു. കഴിഞ്ഞ രണ്ട് ദിവസമായി ബിഗ് ബോസ് വീടിനുള്ളിൽ തന്നെയുള്ള സീക്രട്ട് റൂമിലാണ് റോബിൻ കഴിയുന്നത്.
റോബിനെ വീട്ടിൽ പറഞ്ഞ് വിട്ടുകാണുമെന്നാണ് ജാസ്മിൻ അടക്കമുള്ളവർ കരുതിയിരിക്കുന്നത്. അതേസമയം ദിൽഷ, ബ്ലെസ്ലി എന്നിവർ റോബിൻ തിരിച്ച് വരുന്നതിന് വേണ്ടിയാണ് കാത്തിരിക്കുന്നത്.
റോബിൻ പോയശേഷം രാജപദവി കൈയ്യാളി ദിൽഷയും ബ്ലെസ്ലിയും റോബിനെ വെല്ലുവിളിച്ച് വിഷമിപ്പിച്ചവരോട് പക പോക്കുകയും ചെയ്തിരുന്നു.

വീക്കിലി ടാസ്ക്കിൽ കൈയ്യാങ്കളി മാത്രമല്ല റോബിനെ മരുന്ന് അടിച്ച് കൊല്ലാനുള്ള ശ്രമം ജാസ്മിനും നടത്തിയിരുന്നു. പക്ഷെ ജാസ്മിൻ ചെയ്ത പ്രവർത്തിക്ക് വെറും താക്കീത് മാത്രമാണ് ബിഗ് ബോസ് നൽകിയത്.
ശക്തമായ നടപടി റോബിന് എതിരെ മാത്രമെ ഉണ്ടായുള്ളൂ. വീക്കെൻഡ് എപ്പിസോഡിൽ മോഹൻലാൽ വന്നാൽ മാത്രമെ ഇനിയെന്താണ് ബിഗ് ബോസ് വീടിന്റേയും മത്സരാർഥികളുടേയും ഗതി എന്ന് അറിയാൻ സാധിക്കുകയുള്ളൂ.
റോബിനെ തിരികെ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടും സോഷ്യൽമീഡിയയിൽ മുറവിളി നടക്കുന്നുണ്ട്.
Recommended Video

ഇപ്പോൾ വീട്ടിൽ അവശേഷിക്കുന്നവർ രണ്ട് ഗ്രൂപ്പുകളായി തിരിഞ്ഞാണ് പോരടിക്കുന്നത്. തങ്ങൾ നടത്തുന്നത് ധർമ്മയുദ്ധമാണെന്നാണ് ബ്ലെസ്ലി ലക്ഷ്മിപ്രിയയോട് പറഞ്ഞ്‍.
തന്റെ പ്രേക്ഷക പിന്തുണയ്ക്ക് സാരമായി പരിക്കേറ്റിട്ടുണ്ടെന്നും ഇനി തനിക്ക് ബിഗ് ബോസ് ട്രോഫി കിട്ടാൻ പോകുന്നില്ലെന്നും ജാസ്മിന് മനസിലായതിനാൽ കഴിയുമ്പോലെ വീട്ടിലുള്ള മറ്റുള്ളവരേയും ജാസ്മിൻ ടാർഗറ്റ് ചെയ്ത് പ്രകോപിക്കാൻ ശ്രമിക്കുന്നുണ്ട്.


Click it and Unblock the Notifications