'എല്ലാവരും കാര്യങ്ങളൊക്കെ അറിയട്ടെ', ധന്യക്കെതിരെ നടക്കുന്നതിനെ കുറിച്ച് ജോണ്‍, ഇത് ലൈസന്‍സല്ല
മിനീസ്‌ക്രീനിലും ബിഗ് സിക്രീനിലും ഒരുപോലെ ആരാധകരുള്ള താരമാണ് ധന്യ മേരി വര്‍ഗീസ്. സിനിമയിലൂടെയാണ് അഭിനയജീവിതം തുടങ്ങുന്നത്. ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷകരുടെ ഇടയില്‍ ശ്രദ്ധ നേടാന്‍ നടിയ്ക്ക് കഴിഞ്ഞിരുന്നു. വിവാഹ ശേഷമാണ് ധന്യ മിനിസ്‌ക്രീനില്‍ എത്തുന്നത്. കരിയറില്‍ തിളങ്ങി നില്‍ക്കുമ്പോഴാണ് നടന്‍ ജോണിനെ വിവാഹം കഴിക്കുന്നത്. പ്രണയ വിവാഹമായിരുന്നു ഇവരുടേത്. താരങ്ങളുടെ പ്രണയകഥ സോഷ്യല്‍ മീഡിയയില്‍ വൈറലാണ് .
ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്ത 'സീതാകല്യാണം' പരമ്പരയിലൂടെയാണ് ധന്യ മിനിസ്‌ക്രീനില്‍ ചുവട് വയ്ക്കുന്നത്. ആദ്യ പരമ്പരയിലൂടെ തന്നെ മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഹൃദയം കവരാന്‍ ധന്യയ്ക്ക് കഴിഞ്ഞു. സീരിയല്‍ അവസാനിച്ചിട്ടും ധന്യയും നടി അവതരിപ്പിച്ച സീത എന്ന കഥാപാത്രവും പ്രേക്ഷകരുടെ ഇടയില്‍ ചര്‍ച്ചയാണ്. സ്വന്തം പേരിനെക്കാളും സീത എന്നാണ് നടിയെ അറിയപ്പെടുന്നത്.

ബിഗ് ബോസ് മലയാളം സീസണ്‍ 4 ലെ മത്സരാര്‍ത്ഥിയാണ് ധന്യ. മികച്ച പ്രകടനമാണ് താരം ഹൗസില്‍ കാഴ്ച വയ്ക്കുന്നത്. ഗെയിം കൃത്യമായി മനസ്സിലാക്കിയ ധന്യ തന്റെ മത്സരം ആരംഭിച്ചിട്ടുണ്ട്. ടാസ്‌ക്കുകളിലും വീട്ടിലെ എല്ലാ കാര്യങ്ങളിലും സജീവമാണ് താരം. ബിഗ് ബോസ് നല്‍കുന്ന ടാസ്‌ക്കുകള്‍ കൃത്യമായി കളിക്കുകയും തന്റെ അഭിപ്രായം ഹൗസില്‍ കൃത്യമായി ഉന്നയിക്കുകയും ചെയ്യും. എല്ലാ കാര്യത്തിലും വ്യക്തമായ കാഴ്ചപ്പാട് താരത്തിനുണ്ട്.

ധന്യ ബിഗ് ബോസ് ഹൗസില്‍ മികച്ച പ്രകടനം കാഴ്ച വയ്ക്കുമ്പോള്‍ പുറത്ത് പൂര്‍ണ്ണ പിന്തുണയുമായി ഭര്‍ത്താവ് ജോണ്‍ കൂടെയുണ്ട്. ധന്യയ്‌ക്കെതിരെ വരുന്ന രൂക്ഷ വിമര്‍ശനങ്ങള്‍ കൃത്യമായ മറുപടി ജോണ്‍ കൊടുക്കാറുണ്ട്. താരത്തിനെതിരെ രൂക്ഷമായ സൈബര്‍ അറ്റാക്കാണ് നടക്കുന്നത്.
ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. ജോണിന്റെ ഇന്‍സ്റ്റഗ്രാം പേസ്റ്റാണ്. ധന്യയ്‌ക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തിന് മറുപടിയുമായിട്ടാണ് എത്തിയിരിക്കുന്നത്. ഡോക്ടര്‍ റേബിന്റെ ഫാന്‍സ് ഗ്രൂപ്പിന്റെ സോഷ്യല്‍ മീഡിയ പേജുകളുടെ ചിത്രം പങ്കുവെച്ച് കൊണ്ടായിരുന്നു ജോണിന്റെ കുറിപ്പ്. നടന്റെ വാക്കുകള്‍ വൈറല്‍ ആയിട്ടുണ്ട്.

ജോണിന്റെ വാക്കുകള്‍ ഇങ്ങനെ
'കാശ് വാങ്ങി പിആര്‍ വര്‍ക്ക് ചെയ്യുന്നതില്‍ ആര്‍ക്കും പരാതിയില്ല. എന്നാല്‍ മറ്റൊരു മത്സരാര്‍ത്ഥിയുടെ സോഷ്യല്‍ മീഡിയ പേജില്‍ കയറി തെറി വിളിക്കാനുള്ള ലൈസന്‍സ് ഒരുത്തനുമില്ലെന്നാണ് ജോണ്‍ പറയുന്നത്. താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ...'കാശു വാങ്ങിച്ചു പിആര്‍ വര്‍ക്ക് ചെയ്യുന്നതില്‍ ആര്‍ക്കും ഒരു പരാതിയും ഇല്ല. പക്ഷേ മറ്റുള്ള മത്സരാര്‍ത്ഥികളുടെ പ്രൊഫൈലില്‍ കയറി തെറി വിളിക്കാനുള്ള ലൈസന്‍സ് ഒരുത്തനുമില്ല . ധന്യ സ്‌ട്രോങ്ങായ മത്സരാര്‍ത്ഥി ആണെന്ന് അറിഞ്ഞുകൊണ്ടു തന്നെ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ധന്യയ്ക്കെതിരെ സോഷ്യല്‍ മീഡിയയിലൂടെ ഡിഗ്രേയിഡിംഗും മോശം കമന്റുസും. പിന്നെ, കാര്യങ്ങള്‍ എല്ലാരും അറിയട്ടെ എന്ന് ഞാനും വിചാരിച്ചു'. ജോണ്‍ കുറിച്ചു

'ഒരൊറ്റ ദിവസം എന്നെ പ്ലാന്‍ ചെയ്ത് തെറി കമന്റുകള്‍ ചെയ്ത അക്കൗണ്ടാണ് വീഡിയോയില്‍. ഒരു കാര്യം പറഞ്ഞോട്ടെ സുഹൃത്തുക്കളെ (പിആര്‍ ടീം) 38കെ ഫോളോവേഴ്‌സിനെ വാങ്ങി. 8 മാസം പ്ലാന്‍ ചെയ്തു ബിഗ്‌ബോസിനെയും വെല്ലിവിളിച്ചു, ഫേക്ക് അക്കൗണ്ടില്‍ നിന്ന് കമന്റുസുമിട്ട് ഫേക്ക് സൗഹൃദവുമുണ്ടാക്കി പുകമറ സൃഷ്ടിച്ച് മറ്റ് മത്സരാര്‍ത്ഥികളെ തെറി വിളിച്ചുമല്ല ജയിക്കേണ്ടത്. കളിച്ച് ജയിക്കട്ടെ. എല്ല മത്സരാര്‍ത്ഥികള്‍ക്കും ആശംസകള്‍ ഡോക്ടര്‍ക്കും' ജോണ്‍ വീഡിയോ പങ്കുവെച്ച് കൊണ്ട് കുറിച്ചു.

ദിവസങ്ങള്‍ക്ക് മുമ്പും സോഷ്യല്‍ മീഡിയയില്‍ നിന്ന് വരുന്ന മോശം കമന്റിനെ കുറിച്ച് ജോണ്‍ പങ്കുവെച്ചിരുന്നു. മകനോടൊപ്പമിരിക്കുന്ന ചിത്രം പോസ്റ്റ് ചെയ്തു കൊണ്ടായിരുന്നു ധന്യയ്‌ക്കെതിരെ ഉയരുന്ന ഡിഗ്രേയിഡിംഗിനെ കുറിച്ച് പറഞ്ഞത്. ട്രോള്‍ രൂപത്തിലായിരുന്നു ജോണിന്റെ മറുപടി. 'ജോഹാനെ, മറ്റു പല ഫാന്‍സുകാരും പിആര്‍ ടീമും നമ്മുടെയാളെ ഡിഗ്രേയ്ഡിങ്ങിന് ശ്രമിക്കുകയോ പ്രൊഫൈലില്‍ കയറി കമന്റിട്ട് ചൊറിഞ്ഞാലോ നമുക്കെന്താടാ? അവര് വാങ്ങുന്ന കാശിനുള്ള പണി എടുക്കട്ടെ.നമ്മുടെ ആള് നമുക്ക് പിന്നില്‍ ആകാശത്തു പറക്കുന്ന പട്ടം പോലെ ഉയരത്തില്‍ തന്നെയുണ്ട്',ജോണ്‍ പറയുന്നു.

'അതിന്റെ നൂലില്‍ പിടിച്ചു എത്ര താഴോട്ട് വെട്ടുമോ അത്രേം മേലോട്ടു ഉയര്‍ന്നോളും.നമുക്ക് പിന്നെ ഈ പിആര്‍ടീമൊന്നുമില്ലാത്തത് കൊണ്ട് പ്രൊമോഷന്‍ റീല്‍സും പോസ്റ്റുമൊക്കെ കുറച്ച് കുറവായിരിക്കും. ആകെ ഉള്ളത് നമ്മളെ മനസിലാക്കുന്ന കുറച്ചു നല്ല സുഹൃത്തുക്കള്‍ ഉണ്ട്. നമുക്ക് അതു പോരെടാ.. അതാകുമ്പോള്‍ എല്ലാവര്‍ക്കും ജെനുവിന്‍ ഡിപിയും അത്യാവശ്യം പോസ്റ്റുമുണ്ട്. അത്യാവശ്യം ഫ്രണ്ടസുമുണ്ട് ജെനുവിന്‍ അക്കൗണ്ടുമാണ്'. മകനോടൊപ്പം കടപ്പുറത്ത് ഇരിക്കുന്ന ചിത്രത്തിനോടൊപ്പം കുറിച്ചു.


Click it and Unblock the Notifications