For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ഞാൻ ഈ ആഴ്ച പോയില്ലെങ്കിൽ ചിലർക്കൊക്കെ നല്ല സമയമായിരിക്കും... കരുതിയിരുന്നോ'; വാണിങ് നൽകി ധന്യ!

  |

  ബി​ഗ് ബോസ് സീസൺ ഫോർ അവസാന ലാപ്പിലേക്ക് എത്തികൊണ്ടിരിക്കുകയാണ്. ഫിനാലെ കൈയ്യെത്തും ദൂരത്തായതോടെ ഫൈനൽ ഫൈവിൽ എത്താനുള്ള തത്രപ്പാടിലാണ് അവശേഷിക്കുന്ന എട്ട് മത്സരാർഥികൾ. ഇന്നാണ് പന്ത്രണ്ടാം ആഴ്ചയിലെ അവസാനത്തെ വീക്കെൻഡ് എപ്പിസോഡ്. ഇന്ന് ഒരാൾ പുറത്താകും.

  എലിമിനേഷൻ ലിസ്റ്റിൽ ധന്യ മേരി വർ​ഗീസ്, റോൺസൺ വിൻസെന്റ്, വിനയ് മാധവ് എന്നിവരാണുള്ളത്. അതിൽ വിനയ് മാധവ് ഈ ആഴ്ച പുറത്താകുമെന്നാണ് റിപ്പോർട്ട്.

  ആരംഭശൂരത്വം മാത്രമായിരുന്നു വിനയ്ക്കുണ്ടായിരുന്നത്. വന്ന ഒരാഴ്ച കുറച്ച് ആക്ടീവായിരുന്നു. പിന്നീട് റോൺസണിനൊപ്പം ചേർന്ന് വിനയിയും ഒതുങ്ങാൻ തുടങ്ങി.

  Also Read: 'ധ്യാൻ‌ വൻ ജെനുവിനായിട്ടുള്ള വ്യക്തിയാണ്, തിരുത്തേണ്ട സ്വഭാവമുള്ളതായി തോന്നിയിട്ടില്ല'; ഭാര്യ അർപ്പിത

  ടാസ്ക്കുകളിലും വീട്ടിലെ ജോലികളിലുമെല്ലാം വിനയ് പുറകിലായിരുന്നു. മാത്രമല്ല സേഫ് ​ഗെയിം കളിക്കില്ലെന്ന് പറഞ്ഞ് വീടിനുള്ളിലേക്ക് പോയ വിനയ്, ദിൽഷ ഓപ്പൺ നോമിനേഷനിൽ തന്റെ പേര് പറഞ്ഞപ്പോൾ തളർന്ന് പോയ വ്യക്തി കൂടിയായിരുന്നു വിനയ്.

  ധന്യ പുറത്താകുമെന്നാണ് എല്ലാവരും കരുതിയിരുന്നത്. പക്ഷെ വോട്ടിന്റെ കാര്യത്തിൽ ധന്യ മെച്ചപ്പെട്ടിട്ടുണ്ട്. ധന്യ വീട്ടിലേക്ക് വന്ന അന്ന് മുതൽ പതിനൊന്നാം ആഴ്ച വരെ സേഫ് ​ഗെയിമാണ് കളിച്ചിരുന്നത്.

  മോഹൻലാൽ വന്ന് സേഫ് ​ഗെയിമിനെ കുറിച്ച് പറഞ്ഞിട്ടും ധന്യ അത് തുടർന്നു. മാത്രമല്ല പുറകിൽ നിന്നുള്ള കുത്തിരിപ്പ്, പ്രശ്നങ്ങൾ സൃഷ്ടിക്കൽ തുടങ്ങിയവയെല്ലാം പതിവാക്കിയതോടെയാണ് ധന്യയ്ക്ക് ജനപിന്തുണയില്ലാതെയായത്.

  Also Read: ആറ് വർ‌ഷത്തെ പ്രണയം വിവാഹത്തിലേക്ക്, ഭാവിവധുവിനെ ചേർത്ത് പിടിച്ച് ചുംബിച്ച് കുടുംബവിളക്ക് താരം നൂബിൻ ജോണി!

  പന്ത്രണ്ടാം ആഴ്ചയിലെ നോമിനേഷനിൽ താനും ഉൾപ്പെട്ടുവെന്ന് അറിഞ്ഞപ്പോൾ മാത്രമാണ് ധന്യയ്ക്ക് വെപ്രാളം തുടങ്ങിയത്. വിഷയങ്ങളിൽ പരസ്യമായി ഇടപെടാൻ തുടങ്ങിയതും അഭിപ്രായങ്ങൾ പറയാൻ തുടങ്ങിയതും അതിന് ശേഷമാണ്.

  റിയാസിനോട് അടക്കം ചെറിയ കാര്യങ്ങൾക്ക് ധന്യ എതിർക്കുന്ന സ്ഥിതിയുമുണ്ടായി. അതേസമയം ഇപ്പോൾ വീട്ടിലെ മറ്റ് അം​ഗങ്ങൾക്ക് വാണിങ് നൽ‌കുമ്പോലെ സംസാരിക്കുന്ന ധന്യയുടെ വീഡിയോയാണ് വൈറലാകുന്നത്.

  താൻ ഈ ആഴ്ച പുറത്തായില്ലെങ്കിൽ ചിലർക്കൊക്കെ നല്ല സമയമായിരിക്കും എന്നാണ് റിയാസിനോടും ബ്ലെസ്ലിയോടും റോൺസണിനോടുമെല്ലാം ധന്യ പറയുന്നത്. അതേസമയം ഇനി കാണാനും കാണിക്കാനുമുള്ള സമയമൊന്നുമില്ലെന്നാണ് ധന്യയ്ക്കുള്ള മറുപടിയായി വിനയ് പറയുന്നത്.

  ഇനി വളരെ ചുരുങ്ങിയ ദിവസങ്ങൾ മാത്രമെയുള്ളൂവെന്നും കാണിക്കാനുള്ളത് നേരത്തെ കാണിക്കണമായിരുന്നുവെന്നും വീട്ടിലെ മറ്റ് അം​ഗങ്ങൾ ധന്യയോട് പറഞ്ഞു. വീഡിയോ വൈറലായതോടെ നിരവധി രസകരമായ കമന്റുകളും വീഡിയോയ്ക്ക് വരുന്നുണ്ട്.

  'ധന്യയെ പോകാൻ അനുവദിക്കൂ.... ഇത്രയും ദിവസം കാണിക്കാൻ പറ്റാത്ത എന്തുകാര്യമാണ് ധന്യ കാണിക്കാൻ പോകുന്നത്... ഇനി വീട്ടിൽ പോയിട്ട് കാണിക്കാം, റിയാസ് ഉള്ളതുകൊണ്ട് കൊറേ എണ്ണത്തിന്റെ മുഖംമൂടി അഴിയാൻ തുടങ്ങി, ഇത് പോലെ കാണിക്കാൻ വേറൊരാളും നിന്നിരുന്നു.. സുചിത്ര... ധന്യ അതുപോലെ ഒന്ന് ബിഗ്‌ ബോസിനെ പരീക്ഷിക്കാൻ പറയുന്നതാ...' തുടങ്ങിയ കമന്റുകളാണ് വരുന്നത്.

  തുടക്കം മുതൽ സ്ട്രാങ്ങായി കളിച്ചിരുന്നെങ്കിൽ ആരേയും പിന്തുണയ്ക്കാതെ ധന്യയ്ക്ക് ഫൈനൽ ഫൈവിൽ വരാമായിരുന്നു.

  തുടക്കം മുതൽ ഇതുവരെ വീട്ടിൽ ഇമേജ് ഭയക്കാതെ കളിക്കുന്ന സ്ത്രീ മത്സരാർഥി ലക്ഷ്മിപ്രിയ മാത്രമാണ്. പറയേണ്ടത് ഉടൻ തന്നെ പറയുന്നതിനാൽ തുടക്കം മുതൽ എല്ലാവരും പുറത്താക്കാൻ നോക്കുന്ന മത്സരാർഥി ലക്ഷ്മിപ്രിയ തന്നെയാണ്.

  അതേസമയം വീട്ടിലെ പുതിയ ക്യാപ്റ്റൻ ധന്യയാണ്. കഴിഞ്ഞ ആഴ്ചിലെ പ്രകടനങ്ങളുടെ അടിസ്ഥാനത്തിൽ റോൺസൺ, ധന്യ, ദിൽഷ എന്നിവരെയാണ് ക്യാപ്റ്റൻസിക്കായി മത്സരാർഥികൾ തെരഞ്ഞെടുത്തത്.

  ജെല്ലിക്കെട്ട് എന്നതായിരുന്നു ക്യാപ്റ്റൻസി ടാസ്ക്ക്. ​വാശിയേറിയ മത്സരമാണ് മൂവരും കാഴ്ചവച്ചത്. ധന്യ ക്യാപ്റ്റനാകുകയും ചെയ്തു. മൂന്ന് ദിവസം നീണ്ടുനിന്ന ടിക്കറ്റ് ടു ഫിനാലെ ടാസ്ക്ക് വിജയിച്ച് ദിൽഷയാണ് ഫിനാലെയിലേക്ക് ആദ്യം കടന്നിരിക്കുന്ന മത്സരാർഥി.

  Read more about: bigg boss
  English summary
  bigg boss malayalam season 4: Dhanya says she will take revenge on some people if she is not out this week
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X