Don't Miss!
- Finance
രണ്ട് ലക്ഷം ലാഭം തന്നെ; സർട്ടിഫിക്കറ്റാണ് ഉറപ്പ്; പോസ്റ്റോഫീസ് സ്കീമിൽ ചേരാം
- Technology
ആൻഡ്രോയിഡ് സ്മാർട്ട്ഫോൺ ഉപയോഗിക്കുന്നവർ ചെയ്ത് കൂടാത്ത കാര്യങ്ങൾ
- Automobiles
പുത്തൻ RC 390 മോഡലിനെ ഇന്ത്യയിൽ അവതരിപ്പിച്ച് KTM, വില 3.14 ലക്ഷം രൂപ
- News
'ദിലീപ് കേസിൽ ഊരിപ്പോരും,ആരെയെങ്കിലും പേരിന് ശിക്ഷിക്കും..ഇത് ടിപി കേസിനുള്ള പ്രത്യുപകാരം';ആഞ്ഞടിച്ച് രമ
- Sports
IND vs SA: ഈ മൂന്നു പേരെ എന്തിന് ഇന്ത്യന്‍ ടീമിലെടുത്തു?
- Lifestyle
ഗര്‍ഭധാരണം വിജയകരമാക്കുന്നതിന് അണ്ഡാരോഗ്യം ഇങ്ങനെ വേണം
- Travel
പറമ്പിക്കുളം തുറന്നു...കാടു കയറിക്കാണുവാന്‍ ട്രക്കിങ് പാക്കേജുകള്‍
അവന്റെ പെർഫോമൻസ് കണ്ടപ്പോഴേ ഞാൻ പ്രതീക്ഷിച്ചതാ; റിയാസ് ജയിലിലായതിനെപ്പറ്റി ധന്യ
ഏറെ ആകാംക്ഷയോടെയാണ് ബിഗ് ബോസ് ആരാധകർ ഓരോ എപ്പിസോഡിനായും കാത്തിരിക്കുന്നത്. ഷോ അൻപതാം ദിവസത്തോട് അടുക്കുമ്പോൾ കളികളുടെയും കളിക്കാരുടെയും രീതികൾ മാറുകയാണ്. മത്സരാർത്ഥികൾ എല്ലാരും അവരവരുടെ എതിരാളികളുടെ കരുത്ത് മനസിലാക്കി തന്ത്രങ്ങൾ മെനയുന്ന കാഴ്ചയാണ് ഇപ്പോൾ ബിഗ് ബോസ് വീട്ടിൽ കാണാൻ സാധിക്കുന്നത്.
ഇത്തവണത്തെ ജയിൽ നോമിനേഷനിലും മത്സരാർത്ഥികൾ അവരുടെ എതിരാളികളെ ബിഗ്‌ബോസ് വീട്ടിലെ പ്രകടനത്തെ മുൻനിർത്തി നല്ല രീതിയിൽ തിരഞ്ഞെടുക്കുകയാണ് ഉണ്ടായത്.
പതിവ് പോലെ ഇത്തവണയും റോബിനും ജാസ്‌മിനും നോമിനേഷനിൽ എത്തി. ഒപ്പം പുതിയ വൈൽഡ് കാർഡ് എൻട്രിയായ റിയാസും ഇരുമ്പ് കൂട്ടിൽ കയറാനുള്ളവരുടെ പട്ടികയിൽ സ്ഥാനം പിടിച്ചു.

ടാസ്‌ക് കളിച്ച് ജയിച്ച ജാസ്മിന്‍ അഴിക്കുള്ളില്‍ പോകാതെ രക്ഷപ്പെട്ടു. എന്നാൽ റിയാസും റോബിനും ജയിലിൽ അടക്കപ്പെട്ടു. ടാസ്ക്കിന് ശേഷം സുചിത്രയും ധന്യയും തമ്മിൽ ഒരു സംഭാഷണം നടന്നു. ഇത് പ്രേക്ഷകർക്കിടയിൽ ചർച്ചയാവുകയാണ്.
റിയാസ്, ജാസ്മിൻ, വിനയ് എന്നിവരെ കുറിച്ചാണ് ഇരുവരും സംസാരിച്ചത്. റിയാസ് വന്നപ്പോൾ നടത്തിയ പെർഫോമൻസ് കണ്ടപ്പോഴേ തനിക്ക് തോന്നി റിയാസ് ഇത്തവണ ജയിലിൽ കയറും എന്ന് ധന്യ പറഞ്ഞു.
വന്നു കയറുന്ന സമയത്ത് കുറച്ച് ഒന്ന് ഒതുങ്ങേണ്ടതായിരുന്നുവെന്നും ധന്യ പറഞ്ഞു. സ്ക്രീൻ സ്പെയ്സ് ലഭിക്കാനായി റിയാസ് ചെയ്തതാണെങ്കിലും സംഗതി പാളുകയായിരുന്നു. 'അറ്റന്‍ഷന്‍ കിട്ടാന്‍ വേണ്ടി കളിച്ചതാണ്. ഇപ്പോള്‍ എല്ലാം കിട്ടിയല്ലോ' എന്ന് ധന്യ റിയാസിനെ കുറിച്ച് സുചിത്രയോട് പറഞ്ഞത്.
Also Read: ബിഗ് ബോസ് താക്കീത് നൽകിയിട്ടും റിയാസിന്റെ തെറിവിളിക്ക് ഒരു കുറവും ഇല്ല

എന്നാൽ സുചിത്രക്ക് വിനയ് മാധവിനെ നോമിനേറ്റ് ചെയ്യാനായിരുന്നു താല്പര്യം. അതിന് കാരണവും ഉണ്ട്.
വിനയ് ബിഗ് ബോസ് വീട്ടിൽ കടക്കുന്നതിന് മുൻപ് തന്നെ വ്യക്തമാക്കിയ ഒന്നായിരുന്നു താൻ അകത്ത് എത്തിയാൽ സേഫ് ഗെയിം കളിച്ചു നിൽക്കുന്നവർക്കൊക്കെ ഒരു പണി കൊടുക്കുമെന്ന്. ആ ലിസ്റ്റിലെ ആദ്യത്തെ പേര് സുചിത്രയുടേതായിരുന്നു.
സുചിത്രയെ കിട്ടുന്ന അവസരങ്ങളിൽ എല്ലാം വിനയ് പ്രകോപിപ്പിക്കാൻ ശ്രമിച്ചിരുന്നു. ഏറ്റവും ഒടുവിൽ റിയാസും റോബിനും തമ്മിൽ വഴക്ക് നടന്നപ്പോൾ സുചിത്ര അഭിപ്രായം പറഞ്ഞില്ല എന്നു പറഞ്ഞ് വിനയ് സുചിത്രയെ പ്രകോപിപ്പിക്കുകയും സുചിത്ര വിനയുമായി വഴക്കിടുകയും ചെയ്തിരുന്നു.
ഇതെല്ലം മനസ്സിൽ വച്ചാണ് വിനയ് മാധവിനെ നോമിനേറ്റ് ചെയ്യാമായിരുന്നുവെന്ന് സുചിത്ര പറഞ്ഞത്.
എന്നാൽ അയാൾ പെട്ടന്ന് ഒതുങ്ങിയെന്നും അതുകൊണ്ട് നോമിനേറ്റ് ചെയ്തില്ലെന്നും സുചിത്ര പറഞ്ഞു.
Also Read:വിവാഹവാർഷികത്തിന് സർപ്രൈസ് ട്രിപ്പുമായി ശ്രീനി; മോളെ ഇനി മറന്നുവെച്ച് വരുമോയെന്ന് പേളി

എന്നാൽ ജാസ്മിനോട് തനിയ്ക്ക് ക്ഷമിക്കാന്‍ കഴിയില്ല എന്ന് ധന്യ പറയുന്നു. അവിടെ അത്രയും വലിയ വഴക്ക് നടക്കുമ്പോള്‍ ജാസ്മിന്‍ തുള്ളി കളിച്ച് പ്രോത്സാഹിപ്പിച്ചത് എനിക്ക് മറക്കാന്‍ കഴിയില്ല എന്നാണ് ധന്യ പറഞ്ഞത്.
ഒരു ക്യാപ്റ്റൻ എന്ന നിലയിൽ ജാസ്മിൻ അന്ന് ചെയ്തത് വീട്ടിലെ ആർക്കും തന്നെ ഇഷ്ടപ്പെട്ടിരുന്നില്ല. എന്നാൽ ധന്യയുടെ ഈ അഭിപ്രായത്തോട് സുചിത്ര യോജിച്ചില്ല, അവളെ എനിക്ക് എന്റെ അനിയത്തിയെ പോലെ ഇഷ്ടമാണ് എന്നാണ് സുചിത്ര പറഞ്ഞത്.
അതിനു മറുപടിയായി ജാസ്മിൻ ഉപയോഗിക്കുന്ന പദങ്ങളെ പറ്റിയാണ് ധന്യ പറഞ്ഞത്. ജയില്‍ ടാസ്‌കില്‍ ജയിച്ചപ്പോള്‍ തന്നോട് അശ്ളീല ചേഷ്ടകൾ കാണിച്ചുവെന്ന് ധന്യ പറഞ്ഞു.
ധന്യയുടെ അടുത്തിരിക്കുകയായിരുന്ന ലക്ഷ്മി പ്രിയക്ക് അത് കണ്ട് ചൊറിഞ്ഞു വന്നുവെന്നും എന്നാൽ ഒന്നും പ്രതികരിക്കാതെ ഇരിക്കുകയായിരുന്നുവെന്നും ധന്യ പറഞ്ഞു.
എന്നാല്‍ ജാസ്മിൻ ഇതെല്ലം സന്ദർഭം അറിയാതെ പെരുമാറുന്നതാണെന്നും അതിനുള്ള അറിവ് ജാസ്മിന് ഇല്ലെന്നുമാണ് സുചിത്ര ധന്യയോട് പറഞ്ഞത്.
Also Read: ബിഗ് ബോസിൽ വീക്കായിരുന്ന ശാലിനി ജീവിതത്തിൽ അത്ര വീക്ക് അല്ല