ഗെയിം ഓവര്‍! നമുക്ക് ഇനി പുതിയ ജീവിതം തുടങ്ങാം; റിയാസിനും ബ്ലെസ്‌ലിക്കും സൂരജിനുമൊപ്പം ധന്യ

ബിഗ് ബോസ് മലയാളം സീസണ്‍ 4-ന്റെ ഗ്രാന്‍ഡ് ഫിനാലെയ്ക്ക് ശേഷം മത്സരാര്‍ത്ഥികളെല്ലാം അരങ്ങ് വിട്ടു കഴിഞ്ഞു. എങ്കിലും അതിന്റെ അലയൊലികള്‍ ഇതുവരെയും അവസാനിച്ചിട്ടില്ല. നാട്ടിലെത്തിയ മത്സരാര്‍ത്ഥികള്‍ അഭിമുഖങ്ങളും മറ്റു പരിപാടികളുമായി സജീവമായി തന്നെയുണ്ട്.

അതിനിടെ ബിഗ് ബോസിലെ മത്സരാര്‍ത്ഥികളെല്ലാം ഒന്നിച്ചുകൂടി ഇടയ്ക്കിടെ സന്തോഷം പങ്കിടുന്നുമുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമായ മത്സരാര്‍ത്ഥികളെല്ലാം തന്നെ അവരുടെ പേജുകളില്‍ ആ ചിത്രങ്ങള്‍ ഷെയര്‍ ചെയ്യാറുമുണ്ട്.

ബിഗ് ബോസ് സീസണ്‍ 4

നിരവധി മത്സരാര്‍ത്ഥികള്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ടവരായി മാറി എന്നുള്ളതാണ് ഈ സീസണിന്റെ ഏറ്റവും വലിയ പ്രത്യേകത. ഒന്നാം സ്ഥാനം നേടിയ ദില്‍ഷ മാത്രമായിരുന്നില്ല റിയാസും റോണ്‍സണും ധന്യയും ലക്ഷ്മിപ്രിയയും ബ്ലെസ്‌ലിയും സൂരജുമെല്ലാം അവസാനഘട്ടം വരെ നല്ല പ്രേക്ഷകപിന്തുണയോടെയാണ് ഹൗസിനുള്ളില്‍ നിന്നത്.

റിയാസോ ബ്ലെസ്‌ലിയോ ആകാം ബിഗ് ബോസ് വിന്നറെന്നായിരുന്നു പലരും പ്രവചിച്ചത്. എന്നാല്‍ അവസാന നിമിഷം എല്ലാ പ്രവചനങ്ങളെയും കാറ്റില്‍ പറത്തി ദില്‍ഷ ബിഗ് ബോസ് മലയാളം സീസണ്‍ 4-ന്റെ ടൈറ്റില്‍ വിന്നറാകുകയായിരുന്നു. എങ്കിലും മത്സരത്തില്‍ രണ്ടാം സ്ഥാനവും മൂന്നാം സ്ഥാനവും നേടിയ ബ്ലെസ്‌ലിക്കും റിയാസ് സലിമിനും
ആരാധകരുടെ വലിയ സ്വീകരണമാണ് ലഭിച്ചത്.

Recommended Video

Dilsha On Akhil Bigg Boss | പുറത്തുള്ള ഫാന്‍സ് മൊത്തം അഖിലിനൊപ്പം, അന്ന് ദില്‍ഷ വിചാരിച്ചത്‌
ഫൈനല്‍

ഫൈനലില്‍ അഞ്ചും ആറും സ്ഥാനത്തെത്തിയവരായിരുന്നു ധന്യയും സൂരജും. ധന്യ ആദ്യം മുതല്‍ സെയ്ഫ് ഗെയിം കളിയ്ക്കുകയാണെന്ന ആരോപണം ശക്തമായിരുന്നു.

എങ്കിലും ഒരു ഘട്ടത്തിനു ശേഷം മികച്ച പ്രകടനം കാഴ്ചവെക്കാന്‍ ധന്യയ്ക്കായി. ഫിസിക്കല്‍ ടാസ്‌ക്കുകളില്‍ പലപ്പോഴും മുന്നിട്ട് നില്‍ക്കാന്‍ ധന്യയ്ക്ക് സാധിച്ചു. അതേ പോലെ സൂരജും മികച്ചൊരു മത്സരാര്‍ത്ഥിയായിരുന്നു. ഫൈനല്‍ സിക്‌സ് വരെയെത്താന്‍ സൂരജിന് സാധിച്ചിരുന്നു.

പുതിയ ചിത്രം

മത്സരം വളരെ കടുപ്പമായിരുന്നുവെങ്കിലും ഹൗസിനുള്ളിലുണ്ടായിരുന്നവരെല്ലാം തമ്മില്‍ ഇനിയും നല്ലൊരു സൗഹൃദബന്ധം തുടരുമെന്ന് വ്യക്തമാക്കുകയാണ് സോഷ്യല്‍ മീഡിയയിലെ പുതിയ ചിത്രങ്ങള്‍.

ഇപ്പോള്‍ ധന്യയും ഭര്‍ത്താവും ജോണും ബ്ലെസ്‌ലി, റിയാസ്, സൂരജ് എന്നിവര്‍ക്കൊപ്പമുള്ള ഒരു ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. ഗെയിം ഓവര്‍, നമ്മുക്ക് ഒരു പുതിയ ജീവിതം തുടങ്ങാം എന്നാണ് ധന്യ ചിത്രങ്ങള്‍ക്ക് ക്യാപ്ഷനായി കുറിച്ചത്.

സന്തോഷം പങ്കിടുന്നു

എന്തായാലും പ്രിയപ്പെട്ട മത്സരാര്‍ഥികളെ കണ്ടതിലുള്ള സന്തോഷത്തിലാണിപ്പോള്‍ ബിഗ് ബോസ് ആരാധകര്‍. എല്ലാവരേയും ഒന്നിച്ചു കാണാന്‍ കഴിഞ്ഞതില്‍ സന്തോഷം എന്നാണ് ഭൂരിഭാഗം പേരും കമന്റ് ചെയ്തിരിക്കുന്നത്.

ബിഗ് ബോസിലുള്ളപ്പോള്‍ തന്നെ മികച്ച സൗഹൃദം കാത്തുസൂക്ഷിച്ചവരായിരുന്നു ഇവരെല്ലാം. ടാസ്‌ക്കിന്റെ സമയങ്ങളില്‍ എല്ലാവരും മത്സരവീര്യത്തോടെ പോരാടുമായിരുന്നുവെങ്കിലും പിന്നീട് അതെല്ലാം മറന്ന് സന്തോഷത്തോടെയിരിക്കാന്‍ എല്ലാവര്‍ക്കും സാധിച്ചിരുന്നു.

മത്സരത്തിന്റെ അവസാനഘട്ടത്തോട് അടുത്തപ്പോള്‍ മാത്രമാണ് പലപ്പോഴും ഇവര്‍ തമ്മിലുള്ള റാപ്പോയില്‍ പ്രശ്‌നമുള്ളതായി പ്രേക്ഷകര്‍ക്ക് തോന്നിയത്. എങ്കിലും മത്സരം കഴിഞ്ഞ സ്ഥിതിയ്ക്ക് ഇനി എല്ലാവരും തമ്മില്‍ നല്ല സൗഹൃദം തുടരുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

Read more about: dhanya mary varghese bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X