' റോബിന്‍ അവിടെ കിടന്ന് മരിക്കട്ടെ'; റിയാസ് പറഞ്ഞത് എല്ലാവരുടേയും മുന്നില്‍ തുറന്നടിച്ച് ധന്യ...
മലയാളി പ്രേക്ഷകരുടെ നിത്യ ജീവിത്തിന്റെ ഭാഗമായിരിക്കുകയാണ് ബിഗ് ബോസ് ഷോ. തുടക്കത്തില്‍ വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടി വന്ന ബിഗ് ബോസിന് ഇപ്പോള്‍ നല്ല അഭിപ്രായമാണ് ലഭിക്കുന്നത്. മലയാളി ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് അത്രയധികം സുപരിചിതമായിരുന്നില്ല ബിഗ് ബോസിന്റെ പ്രമേയം. എന്നാല്‍ ഗെയിം എന്താണെന്ന് മനസിലായതോടെ ആരാധകരും വര്‍ധിക്കുകയായിരുന്നു. യൂത്തിനിടയില്‍ മാത്രമല്ല ഇപ്പോള്‍ കുടുംബ പ്രേക്ഷകര്‍ക്കിടയിലും ബിഗ് ബോസിന് കാഴ്ചക്കാരുണ്ട്.
സംഭവബഹുലമായി ബിഗ് ബോസ് സീസണ്‍ 4 മുന്നോട്ട് പോവുകയാണ്. മാര്‍ച്ച് 27 ന് ആരംഭിച്ച ഷോ ഇപ്പോള്‍ 10ാം ആഴ്ചയില്‍ എത്തി നില്‍ക്കുകയാണ് സീസണ്‍ 4 അതിന്റെ 100 ദിവസം പൂര്‍ത്തിയാക്കാന്‍ ഇനി വളരെ കുറച്ച് ആഴ്ചകള്‍ മാത്രമേയുളളൂ.

പത്താം വാരവും അവസാനിക്കാന്‍ പോവുകയാണ്. ഈ ആഴ്ച അവസാനിക്കാന്‍
കേവലം ഒരു ദിവസം മാത്രമേയുള്ളൂ. ഇത്തവണത്തെ വാരാന്ത്യം എപ്പിസോഡ് സംഭവബഹുലമായിരിക്കും. നിരവധി നാടകീയ സംഭവങ്ങളാണ് ഈ വാരം വീട്ടില്‍ നടന്നത്. സംഭവിക്കാന്‍ പാടില്ലാത്തത് പലതും സംഭവിച്ചു. മത്സരാര്‍ത്തികളില്‍ പലരും ലാലേട്ടന്റെ ചോദ്യത്തിന് ഉത്തരം പറയേണ്ടി വരും. കഴിഞ്ഞു പോയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ ഈ ആഴ്ച വാരാന്ത്യം എപ്പിസോഡ് അത്ര സുഖകരമായിരിക്കില്ല.

വാരന്ത്യം എപ്പിസോഡിന് മുന്‍പേ ജയില്‍ നോമിനേഷന്‍ ഹൗസിനുള്ളില്‍ നടക്കുകയാണ്. ഈ ആഴ്ച ഏറ്റവും കൂടുതല്‍ നോമിനേഷന്‍സ് കിട്ടുക റിയാസിനാകും. വീട്ടില്‍ ഏറ്റവും കൂടുതല്‍ പ്രശ്‌നം നടന്നത് റിയാസിന്റെ പേരിലാണ്. വീക്കിലി ടാസ്‌ക്ക് പ്രശ്‌നത്തിലെത്താനുള്ള കാരണവും റിയാസ് തന്നെയാണ്. ടാസ്‌ക്കിനിടയില്‍ ഓവര്‍ റിയാക്ട് ചെയ്തതാണ് പ്രശ്‌നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കിയത്.

ഇപ്പോഴിത റിയാസിനെ രൂക്ഷമായി വിമര്‍ശിക്കുകയാണ് ധന്യ. ജയില്‍ നോമിനേഷനിലാണ് നടി ആഞ്ഞടിച്ചത്. റിയാസ് രാജാവായി ഇരുന്നിട്ട് ചെയ്തത് തെറ്റാണെന്നും ഹിറ്റടിക്കാനും മറ്റും ജാസ്മിനോടൊപ്പം നിന്നുവെന്നും ധന്യ പറഞ്ഞു.
താന്‍ പറഞ്ഞ് തിരുത്താന്‍ ശ്രമിച്ചെങ്കിലും റിയാസ് അത് കേട്ടില്ലെന്നും ധന്യ വെളിപ്പെടുത്തി. കൂടാതെ ഡോക്ടര്‍ അവിടെ കിടന്ന് മരിക്കട്ടെ എന്ന് റിയാസ് പറഞ്ഞതായും ധന്യ പറഞ്ഞു.
പതിവ് പോലെ ഇതിനെ റിയാസ് എതിര്‍ക്കാന്‍ നോക്കുന്നുണ്ടെങ്കിലും ധന്യ ഉന്നയിച്ച ആരോപണങ്ങളില്‍ ഉറച്ച് തന്നെ നില്‍ക്കുകയായിരുന്നു. ദജില്‍ഷയും ധന്യയുടെ വാക്കുകളെ പിന്തുണച്ചു
Recommended Video

ലക്ഷ്മി പ്രിയ, ബ്ലെസ്ലി, റിയാസ് എന്നിവര്‍ക്കാണ് ഏറ്റവും കൂടുതല്‍ നോമിനേഷന്‍ കിട്ടിയിരിക്കുന്നത്. ഇവരില്‍ രണ്ട് പേര്‍ ജയിലില്‍ പോകും. റിയാസും ലക്ഷ്മിയും പോകാനാണ് സാധ്യത. ബ്ലെസ്ലി ഗെയിം കളിച്ച് സെയിഫ് ആകാനുള്ള സാധ്യതയുണ്ട്.
കഴിഞ്ഞ മൂന്ന് വാരമായി റിയാസാണ് സ്ഥിരമായി ജയിലില്‍ പോകുന്നത്. ലക്ഷമിയ്ക്ക് പകരം ബ്ലെസ്ലിയാണെങ്കില്‍ മറ്റൊരു അടി ജയിലില്‍ കാണാം. ഇനിയും ഹൗസില്‍ പ്രശ്‌നമുണ്ടാക്കിയാല്‍ റിയാസിന് വാണിംഗ് ലഭിക്കാന്‍ സാധ്യതയുണ്ട്. ഇതിനോടകം തന്ന നിരവധി പ്രശ്‌നങ്ങള്‍ റിയാസുണ്ടാക്കിയിട്ടുണ്ട്.
വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായിട്ടാണ് റിയാസ് ഹൗസിലെത്തിയത്. അമ്പതിനോട് അടുക്കുമ്പോഴായിരുന്നു ഇവരുടെ വരവ് വൈല്‍ഡ് കാര്‍ഡ് എത്തിയതോടെ ഗെയിം തന്നെ മാറി മറിയുകയായിരുന്നു. അല്‍പം കൂടി ത്രില്ലിങ്ങാവുകയായിരുന്നു ബിഗ് ബോസ്.
ഇപ്പോള്‍ പതിനൊന്ന് പേരാണ് ഹൗസിലുള്ളത്. ഇതില്‍ ഡോക്ടറും റിയാസും നോമിനേഷനില്‍ ഇടം പിടിച്ചിട്ടുണ്ട്. ഇവരോടൊപ്പം ബ്ലെസ്ലി, ദില്‍ഷ, റോണ്‍സണ്‍, അഖില്‍, വിനയ് എന്നിവരുമുണ്ട്. ജാസ്മിന്‍ ഇക്കുറിയും രക്ഷപ്പെട്ടിട്ടുണ്ട്. റിയാസ് ഇതാദ്യമായിട്ടാണ് എവിക്ഷനില്‍ വരുന്നത്.


Click it and Unblock the Notifications