'റോബിനോ ദിൽഷയോ പോകും', ഊഹാപോഹങ്ങൾ അഖിലിനോട് പറഞ്ഞ് ധന്യ, നടക്കാത്ത സ്വപ്നമാണെന്ന് പ്രേക്ഷകർ!
ബിഗ് ബോസ് മലയാളം സീസൺ ഫോറിലെ പത്താമത്തെ ആഴ്ചയിലെ എലിമിനേഷനുള്ള നോമിനേഷൻ നടന്നു. പതിവിൽ നിന്നും വിപരീതമായി ഇത്തവണ ഓപ്പൺ നോമിനേഷനായിരുന്നു. വീട്ടിലെ അംഗങ്ങളുടെ എണ്ണം ഓരോ ആഴ്ചയും കുറയുന്നതിനാൽ അവശേഷിക്കുന്ന മത്സരാർഥികൾ മറികടക്കേണ്ടത് വലിയ കടമ്പകളാണ്.
ഓപ്പൺ നോമിനേഷൻ പൂർത്തിയായപ്പോൾ ഏഴ് പേരാണ് എലിമിനേഷൻ പ്രക്രിയയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. റോബിൻ, റിയാസ്, ബ്ലെസ്ലി, ദിൽഷ, വിനയ്, റോൺസൺ, അഖിൽ എന്നിവരാണ് അത്. സൂരജ് ക്യാപ്റ്റനായതിനാൽ ആർക്കും സൂരജിനെ നോമിനേറ്റ് ചെയ്യാൻ കഴിഞ്ഞില്ല.

ദിൽഷയാണ് കൃത്യമായ മൈൻഡ് ഗെയിമിലൂടെ നോമിനേഷൻ പട്ടികയിൽ റോൺസണിനേയും വിനയിയേയും ഉൾപ്പെടുത്തിയത്. റോബിനും റിയാസിനും നോമിനേഷനിൽ പങ്കെടുക്കാൻ വിലക്കുണ്ടായിരുന്നു.
മുമ്പ് ചെയ്ത പ്രവൃത്തികളുടെ പേരിലായിരുന്നു വിലക്ക്. ഇനി വീട്ടിൽ നിന്നും പുറത്താകാൻ സാധ്യതയുള്ള വ്യക്തികളെ കുറിച്ച് ധന്യയും അഖിലും നടത്തിയ ചർച്ചയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
ഇത്തവണ ഒന്നുകിൽ റോബിനോ അല്ലെങ്കിൽ ദിൽഷയോ പുറത്താകുമെന്നാണ് ധന്യ അഖിലിനോട് പറയുന്നത്. അഖിലും ദിൽഷയോ റോബിനോ പുറത്താകാനുള്ള സാധ്യതയെ പിന്തുണയ്ക്കുന്നുണ്ട്.
'റോബിൻ പുറത്തായാൽ ദിൽഷ കരഞ്ഞേക്കും. പക്ഷെ ദിൽഷ പോയാൽ റോബിൻ കരയുമോ എന്നതിൽ ഉറപ്പില്ല. പിന്നെ അവരുടെ ഫ്രണ്ട്ഷിപ്പ് ഈ വീക്കിൽ ചിലപ്പോൾ തകർന്നേക്കും. കാരണം നിലവിലെ സാഹചര്യത്തിൽ ഇവരുടെ ഫ്രണ്ട്ഷിപ്പ് ജനങ്ങൾക്കിടയിൽ വർക്കാവില്ല.'
'മാത്രമല്ല ജാസ്മിൻ-നിമിഷ ഫ്രണ്ട്ഷിപ്പ് എലിമിനേഷനിലൂടെ തകർന്നതാണ്. ദിൽഷയ്ക്കും റോബിനും അത് സംഭവിച്ചേക്കാം' ധന്യയും അഖിലും പറഞ്ഞു. ധന്യ സെയ്ഫ് ഗെയിം കളിച്ചതിനാൽ ഈ ആഴ്ചയിലെ നോമിനേഷൻ പ്രക്രിയയിൽ നിന്ന് തലയൂരിയിട്ടുണ്ട്.
നോമിനേഷൻ ചെയ്യാൻ അനുവാദമില്ലാത്ത റോബിന്റേയും റിയാസിന്റേയും പേരാണ് ധന്യ ഇത്തവണ നോമിനേഷനിലേക്ക് പറഞ്ഞത്.

അഖിൽ സുചിത്രയെ റോബിൻ പുറത്താക്കിയതിന്റെ പേരിൽ റോബിന്റെ പേരാണ് പറഞ്ഞത്. അഖിലും നോമിനേഷനിൽ വന്നിട്ടുണ്ട്. ധന്യയുടേയും അഖിലിന്റേയും വീഡിയോ വൈറലായതോടെ നിരവധി രസകരമായ കമന്റുകളാണ് വരുന്നത്.
'ദിൽഷയും റോബിനും പുറത്താകുമെന്നത് ധന്യയുടേയും അഖിലിന്റേയും വ്യാമോഹമനാണ്, റോബിൻ കപ്പ് അടിച്ചിട്ട് മാത്രമെ വരൂ, ദിൽഷ-റോബിൻ ഫ്രണ്ട് ഷിപ്പ് ഞങ്ങൾ പ്രേക്ഷകർക്ക് ഇഷ്ടമാണ്, റോബിനും ദിൽഷയും പുറത്താകുമെന്നത് ധന്യയുടെ നടക്കാത്ത സ്വപ്നമാണ് എന്നിങ്ങനെയെല്ലാമാണ്' കമന്റുകൾ വരുന്നത്.


Click it and Unblock the Notifications