ബിഗ് ബോസ് വിജയി ആവാനുള്ള മാനദണ്ഡം ഇതാണ്; ധന്യയുടെ ഭർത്താവ് പറയുന്നു

ബിഗ് ബോസ് വീട്ടിൽ ഇപ്പോൾ മത്സരങ്ങൾ മുറുകുകയാണ്. നാലാം സീസണും അതിന്റെ നൂറാം ദിവസത്തിലേക്ക് അടുക്കുമ്പോൾ വളരെ ശക്തമായൊരു മത്സരമാണ് എല്ലാ മത്സരാർഥികളുടെ ഭാഗത്ത് നിന്നും കാണാൻ സാധിക്കുന്നത്. ഷോയിൽ അധികം ഹേറ്റേഴ്‌സ് ഇല്ലാത്ത മത്സരാർത്ഥിയാണ് ധന്യ.

സേഫ് ഗെയിം കളിച്ചാണ് താരം ബിഗ് ബോസ് വീട്ടിൽ നിൽക്കുന്നതെന്ന് പ്രേക്ഷകർക്ക് ആദ്യം തോന്നിയിരുന്നെങ്കിലും ഇപ്പോൾ മറ്റ് മത്സരാർത്ഥികളെ പോലെത്തന്നെ താരം സ്ട്രോങ്ങായൊരു മത്സരാർത്ഥിയാണെന്ന് കഴിഞ്ഞ ഏതാനം എപ്പിസോഡുകളിൽ നിന്നും നമുക്ക് വ്യക്തമായതാണ്.

കഴിഞ്ഞ ദിവസം കോയിൻ ഹണ്ട് എന്ന വീക്കിലി ടാസ്ക്കിലെ ധന്യയുടെ പ്രകടനം ഇതിന് ഉദാഹരണമാണ്. ബിഗ് ബോസ് നൽകുന്ന നാണയങ്ങൾ ഏറ്റവും കൂടുതൽ കൈക്കലാക്കുകയും അത് സൂക്ഷിച്ച് വെക്കുകയും ചെയ്യുന്ന ആളെ അടുത്ത ആഴ്ചത്തെ ക്യാപ്റ്റനായി തിരഞ്ഞെടുക്കുന്നതായിരുന്നു ടാസ്ക്ക്.

ടാസ്ക്കിൽ റിയാസ് ദിൽഷയുടെ കോയിനുകൾ മോഷ്ടിച്ചിരുന്നു

ടാസ്ക്കിൽ റിയാസ് ദിൽഷയുടെ കോയിനുകൾ മോഷ്ടിച്ചിരുന്നു. ഇത് ചർച്ചയാവുകയും വഴക്കിലേക്ക് വഴിവെക്കുകയും ചെയ്തു.

തുടർന്ന് കളി പുനരരാരംഭിച്ചപ്പോൾ സൂരജിന് ഭാഗ്യപന്ത്‌ ലഭിക്കുകയും ചെയ്തു. ഇതുപയോഗിച്ച് സൂരജ് ജാസ്മിന്റെ കോയിനുകൾ എടുത്തപ്പോൾ ജാസ്മിൻ അവ സൂരജിന്റെ കയ്യിൽ നിന്നും തട്ടിപ്പറിക്കുകയും തുടർന്ന് കരയുകയും ചെയ്തു.

ഈ സമയത്തെല്ലാം ധന്യ ജാസ്മിനെ നല്ല രീതിയിൽ സപ്പോർട്ട് ചെയ്യുകയും റിയാസ് ജാസ്മിനെ ഓരോ കുഴിയിൽ കൊണ്ട് ചാടിക്കുകയാണെന്നും ഉള്ള രീതിയിൽ സംസാരിച്ചു. ഇതിൽ പ്രകോപിതനായ റിയാസ് ധന്യയുടെ വഴക്കുണ്ടാക്കി.

അഭിപ്രായങ്ങളൊക്കെ തുറന്നടിച്ചു പറയുന്ന പ്രകൃതകാരി

ബിഗ്‌ ബോസ് വീട്ടിൽ ഒരുപക്ഷെ മുൻപൊന്നും കാണാത്ത രീതിയിൽ ധന്യ വളരെ ശക്തമായി പ്രതികരിക്കുന്ന കാഴ്ചയാണ് കാണാൻ സാധിച്ചത്.


ധന്യ കാര്യങ്ങൾ എല്ലാം കൃത്യമായി വിലയിരുത്തി തന്റെ അഭിപ്രായങ്ങളൊക്കെ തുറന്നടിച്ചു പറയുന്ന പ്രകൃതകാരിയാണെന്ന് മുൻപ് ധന്യയുടെ ഭർത്താവും നടനും നൃത്തകനുമായ ജോൺ ജേക്കബ് മുൻപ് മലയാളം ഫിൽമി ബീറ്റിനു നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു.

ഇപ്പോഴിതാ താരം മറ്റൊരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖമാണ് ജനശ്രദ്ധ നേടിയിരിക്കുന്നത്. ധന്യ ബിഗ് ബോസ് വീട്ടിൽ കൂടുതൽ പ്രശ്നം വെക്കുകയോ ബഹളം ഉണ്ടാക്കുകയോ ചെയ്യുന്ന വ്യക്തിയല്ല.

തനിക്ക് പറയാനുള്ള കാര്യങ്ങൾ വളരെ വ്യക്തമായി മയത്തോടെ പറയുന്ന ഒരു മത്സരാർഥിയാണ് എന്നാൽ ബിഗ് ബോസ് വീട്ടിൽ ഇപ്പോഴും പ്രശ്നങ്ങൾ ഉണ്ടാക്കുകയും ചീത്ത വിളിക്കുകയും ചെയ്യുന്ന മത്സരാർഥികൾക്കാണ് ജനപിന്തുണയും അവതാരക പറഞ്ഞപ്പോൾ ജോൺ നൽകിയ മറുപടി ഇതാണ്.

 ചീത്ത വിളിച്ചാൽ മാത്രമേ ഒരാൾക്ക് വിജയി ആവാൻ കഴിയു

" ഇപ്പോഴും ബിഗ് ബോസ് എന്ന ഷോയുടെ വിജയി അല്ലെങ്കിൽ ഇത്രയും നാൾ അതിജീവിക്കേണ്ട ഒരാളുടെ ക്യാരക്ടറിന് വേണ്ട ക്വാളിറ്റീസ് അല്ലെങ്കിൽ മാനദണ്ഡമാണ് അറിയേണ്ടത്. അത് പലർക്കും അറിയില്ല."

ബിഗ് ബോസിൽ ഇപ്പോഴും ചീത്ത വിളിച്ചാൽ മാത്രമേ ഒരാൾക്ക് വിജയി ആവാൻ കഴിയു എന്നത് തെറ്റായ ധാരണയാണെന്നും സൊസൈറ്റിയുടെ ഒരു മിനിയേച്ചർ രൂപമാണ് ബിഗ് ബോസ് എന്നും അതിൽ ഒരു പ്രശ്നത്തിൽ പല രീതിയിൽ ഇടപെടുന്നവർ കാണുമെന്നും ജോൺ പറഞ്ഞു.

ഒരു ദിവസത്തെ കാര്യം ഒരു മണിക്കൂറിലേക്ക് ചുരുക്കുമ്പോൾ ഒരുപക്ഷെ കൂടുതൽ ബഹളം വെക്കുകയും ഒച്ച വെക്കുകയും ചെയ്യുന്ന ആൾക്കായിരിക്കും സ്ക്രീൻ സ്പെയ്സ് കിട്ടുകയെന്നും അതിനർത്ഥം മറ്റുള്ള മത്സരാർഥികൾ വീക്ക് ആണെന്ന് അല്ലെന്നും ജോൺ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X