റോബിന് രജിത്ത് സാറിന്റെ അവസ്ഥ ഉണ്ടാവുമോ; ഏഷ്യാനെറ്റിന്റെ പോസ്റ്റിനു താഴെ പൊങ്കാലയുമായി ആരാധകർ
ബിഗ് ബോസ് സീസൺ ഫോർ അതിന്റെ പത്താം ആഴ്ചയിലേക്ക് കടന്നിരിക്കുകയാണ്. അവസാന ദിവസങ്ങളിലേക്ക് ഷോ അടുക്കുമ്പോൾ പ്രേക്ഷകരെ ഞെട്ടിപ്പിക്കുന്ന തരത്തിലുള്ള കാര്യങ്ങളാണ് ബിഗ് ബോസിൽ അരങ്ങേറുന്നത്.
ബിഗ് ബോസ് വീട്ടിൽ എപ്പോഴും വലിയ വഴക്കുകൾ നടക്കുന്നത് വീക്കിലി ടാസ്ക്കിന്റെ ഇടയിലാണ്. ഇത്തവണയും അത് സംഭവിച്ചു എന്നതാണ് കഴിഞ്ഞ ദിവസത്തെ പ്രമോയിൽ നിന്നും വ്യക്തമാവുന്നത്.
പ്രമോ വന്നതോടെ റോബിൻ ആരാധകരുടെ ക്ഷമ നശിക്കുകയായിരുന്നു. റോബിന് ബിഗ് ബോസ് വീട്ടിലെ നിയമങ്ങൾ പാലിക്കാത്തതിന് അവസാന മുന്നറിയിപ്പും ലഭിച്ചിരുന്നതാണ്. ഇനി ഒരു പ്രശ്നം ഉണ്ടായാൽ ബിഗ് ബോസ് വീട്ടിൽ നിന്നും റോബിൻ പുറത്ത് പോകുമെന്നും മോഹൻലാൽ പറഞ്ഞിരുന്നു.

ഈ ആഴ്ചത്തെ വീക്കിലി ടാസ്ക്ക് ബിഗ് ബോസ് സാമ്രാജ്യവും അതിനകത്ത് റിയാസ് രാജാവും ദിൽഷയും ധന്യയും റാണിമാരും. റിയാസ് സലീമിന്റെ ഏകാധിപത്യമാണ് ഈ ടാസ്ക്കിലൂടെ കാണിക്കേണ്ടിയിരുന്നത്.
ഈ ടാസ്ക്ക് ആദ്യത്തെ ബിഗ് ബോസ് സീസണിലും കൊടുത്തിരുന്നതാണ്. ടാസ്ക്കിൽ റിയാസിന്റെ കഴുത്തിൽ ഒരു മാല കാണുന്നുണ്ട് . ആ മാലക്ക് ഒരു ശക്തിയുണ്ട്.
ആ മാല കൈക്കലാക്കുന്ന ആളിന് അടുത്ത ആഴ്ചത്തെ നോമിനേഷനിൽ നിന്നും രക്ഷപെടാൻ സാധിക്കും. ഈ മാലയാണ് റോബിൻ റിയാസിന്റെ കയ്യിൽ നിന്നും തട്ടിപ്പറിച്ച് ഓടിയത്.

റോബിൻ മാലയുമായി നേരെ ബാത്രൂം ഏരിയയിലേക്കാണ് പോയത് അവിടെ വലിയൊരു അടി നടന്നതും പ്രമോയിൽ കണ്ടു. റിയാസും റോബിനും കായികപരമായി അന്യോന്യം നേരിട്ടതും പ്രമോയിൽ കാണാൻ സാധിച്ചു.
വാക്കുകളാൽ എതിർ സ്ഥാനത്തുള്ള മത്സരാർഥിയുമായി ഏറ്റുമുട്ടാനുള്ള അനുവാദം മാത്രമാണ് ബിഗ് ബോസ് വീട്ടിലെ മത്സരാർത്ഥികൾക്ക് ഉള്ളു. എന്നാൽ ഇരുവരും പരസ്പരം ഉപദ്രവിക്കാൻ ശ്രമം നടത്തുന്നതിനാൽ ഇവർക്കെതിരെ നടപടിയുണ്ടായേക്കും എന്ന് പ്രേക്ഷകർ ഉറപ്പിച്ചു. റോബിൻ രാധാകൃണൻ പല തവണ ബിഗ് ബോസ് വീട്ടിലെ നിയമങ്ങൾ തെറ്റിച്ച വ്യക്തിയാണ്. അതുകൊണ്ട് തന്നെ റോബിൻ പുറത്താക്കുമോ എന്ന ആശങ്കയും റോബിൻ ആരാധകർ പങ്കുവച്ചിരുന്നു.
എന്നാൽ റോബിനെ വീട്ടിൽ; നിന്നും മാറ്റിയിരിക്കുകയാണ്. കഴിഞ്ഞ സീസണിൽ രജിത്ത് സാറിനെ കസ്റ്റഡി റൂമിൽ ആക്കിയിരുന്നു. ഇതേ റൂമിലാണ് ഇപ്പോൾ റോബിനും എന്നാണ് അറിയാൻ സാധിക്കുന്നത്. ഈ ആഴ്ചത്തെ വീക്കെൻഡ് എപ്പിസോഡ് വരെ ഒരുപക്ഷെ റോബിൻ അവിടെ തുടരാനാണ് സാധ്യത.
Recommended Video

റോബിനെ പുറത്താക്കുമോ എന്ന ആശങ്കയോടെ നിരവധി പ്രേക്ഷകർ രംഗത്ത് വന്നിരുന്നു. രജിത്ത് സാറിനോട് ബിഗ് ബോസ് കാണിച്ച അതെ ചതി തന്നെ റോബിനോടും കാണിക്കുമോ എന്നും ബിഗ് ബോസ് ഷോയിൽ നിന്നും റോബിൻ പോയാൽ പിന്നെ ഷോ കാണില്ലെന്നും ആരാധകർ കമ്മന്റിട്ടിരുന്നു.
എന്നാൽ ഇപ്പോൾ റോബിന് വോട്ട് നൽകുക എന്ന് ഒരു പുതിയ പോസ്റ്റ് ഏഷ്യാനെറ്റ് ഇടുകയുണ്ടായി. പോസ്റ്റിൽ നിന്നും റോബിൻ ഷോ വിട്ട് പോകില്ല എന്ന് ഉറപ്പിച്ചിരിക്കുകയാണ് ആരാധകർ.
എന്നാൽ പോസ്റ്റിനു താഴെ റോബിൻ ആരാധകർ പൊങ്കാല ഇടുകയാണ്. റോബിൻ ചെയ്യുന്നത് മാത്രം തെറ്റായി കണക്കാകുന്നുവെന്നും റോബിനെ വളരെ മോനായി ചീത്തവിളിച്ചവർക്കെതിരെ ഒരു നടപടികളും എടുത്തിട്ടില്ലെന്നും ചൂടികാട്ടിയാണ് ആരാധകർ രംഗത്ത് വന്നിരിക്കുന്നത്.
റോബിന് എതിരെ നടപടി എടുത്തതവർ റോബിന് നേരെ ഹിറ്റ് അടിച്ച ആളെയും പുറത്താക്കണമെന്നും ബിഗ് ബോസ് ആളുകളുടെ ജീവൻ വെച്ചാണ് ഷോ നടത്തിക്കുന്നതെന്നും ആരാധകർ പറയുന്നു.


Click it and Unblock the Notifications