ബിഗ് ബോസിനോട് അത്യാവശ്യമായി സംസാരിക്കണം, ഡോക്ടര്‍ പോയതോടെ ആകെ തളര്‍ന്ന് ബ്ലെസ്ലി....
മലയാളി മിനിസ്‌ക്രീന്‍ പ്രേക്ഷരുടെ നിത്യ ജീവിതത്തിന്റെ ഭാഗമായിരിക്കുകയാണ് ബിഗ് ബോസ് ഷോ. ഹിന്ദിയല്‍ ബിഗ് ബോസ് വന്‍ വിജയമായതോടെയാണ് മലയാളത്തിലും മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലും ആരംഭിച്ചത്. മലയാളത്തിലാണ് ബിഗ് ബോസ് ഏറ്റവും ഒടുവില്‍ തുടങ്ങിയത്. ആദ്യ ഘട്ടത്തില്‍ ഷോയുടെ പ്രമേയത്തെ ചുറ്റിപ്പറ്റി നിരവധി വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.
സീസണ്‍ മൂന്നോട് കൂടിയാണ് ബിഗ് ബോസ് ഷോയ്ക്ക് ജനശ്രദ്ധ ലഭിക്കുന്നത്. കൊവിഡ് കാലത്താണ് ബിഗ് ബോസ് സീസണ്‍ തുടങ്ങിയത്. അതിനാല്‍ തന്നെ മികച്ച പ്രേക്ഷക സ്വീകാര്യത നേടാനും ഷോയ്ക്ക് കഴിഞ്ഞിരുന്നു. സീസണ്‍ 3 അവസനിച്ചതിന് പിന്നാലെ തന്നെ വളരെ പെട്ടെന്ന് തന്നെ നാലാം ഭാഗവും ആരംഭിക്കണമെന്ന് അഭ്യർത്ഥിച്ച് കൊണ്ട് പ്രേക്ഷകര്‍ രംഗത്ത് എത്തുകയായിരുന്നു.

പ്രേക്ഷകരുടെ അഭ്യര്‍ത്ഥന മാനിച്ച് സീസണ്‍ 3 അവസാനിച്ച് ഒരു വര്‍ഷം ആകുന്നതിന് മുന്‍പ് തന്നെ നാലാം ഭാഗം തുടങ്ങുകയായിരുന്നു. മുംബൈയിലാണ് ഷോ നടക്കുന്നത്. ഏകദേശം 64 ദിവസം കഴിഞ്ഞിട്ടുണ്ട് ഷോ. ഇനി വളരെ കുറച്ച് ആഴ്ചകള്‍ മാത്രമാണ ബിഗ് ബോസ് അവസാനിക്കാനുള്ളൂ. 100 ദിവസം എന്ന ഒറ്റ ലക്ഷ്യത്തിന് വേണ്ടി വന്‍ പോരാട്ടമാണ് മത്സരാര്‍ത്ഥികള്‍ ഹൗസിനുള്ളില്‍ നടത്തുന്നത്

വ്യത്യസ്ത സ്വഭാവവും നിലപാടുമുള്ള ഒരു ഗ്രൂപ്പ് ആളുകളാണ് സീസണ്‍ 4 എത്തിയത്. രണ്ടാം ദിവസം മുതല്‍ തന്നെ അംഗങ്ങള്‍ തമ്മില്‍ അഭിപ്രായഭിന്നത പ്രകടമാവുകയായിരുന്നു. ഷോ ആരംഭിച്ച് ഒരാഴ്ചയ്ക്ക് മുമ്പ് തന്നെ ഹൗസില്‍ അടി പൊട്ടുകയായിരുന്നു. ബിഗ് ബോസ് റിയാലി ഷോ എന്താണെന്ന് മനസിലാക്കി കൊണ്ടാണ് ഇവര്‍ ഓരോരുത്തരം ഹൗസില്‍ എത്തിയത്. വ്യക്തി ബന്ധങ്ങള്‍ മറ്റി നിര്‍ത്തി കൊണ്ടാണ് എല്ലാവരും ഹൗസില്‍ നില്‍ക്കുന്നത്. എങ്കിലും ഇവര്‍ക്കിടയില്‍ ഒരു ബോണ്ടുണ്ട്.
ബിഗ് ബോസ് പത്താം ആഴ്ചയിലേയ്ക്ക് കടന്നിരിക്കുകയാണ്. ഡോക്ടര്‍ റോബിന്‍, ബ്ലെസ്ലി, ദില്‍ഷ, ലക്ഷ്മി പ്രിയ, ധന്യ, വിനയ്, അഖില്‍, സൂരജ്, ജാസ്മിന്‍, റോണ്‍സണ്‍ എന്നിങ്ങനെ 11 പേരാണ് ഇപ്പോള്‍ ഹൗസിലുളളത്.

ഇപ്പോഴിതാ ബിഗ് ബോസിനോട് സംസാരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയാണ് ബ്ലെസ്ലി. വീക്കിലി ടാസ്‌ക്ക് പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തില്‍ തുടര്‍ന്ന് കൊണ്ടിരിക്കുമ്പോഴാണ് ഈ ആവശ്യം പറയുന്നത്. തനിക്ക് ചെയ്ത തെറ്റുക്കള്‍ ഏറ്റ് പറയണമെന്നാണ് ബ്ലെസ്ലി ക്യാമറയ്ക്ക് മുന്നില്‍ നിന്ന് പറയുന്നത്. ലൈവിലാണ് ഇത് കാണിച്ചിരിക്കുന്നത്. എപ്പിസോഡില്‍ ടെലികാസ്റ്റ് ചെയ്യുമ്പോള്‍ കൃത്യമായി അറിയാന്‍ സാധിക്കും.
Recommended Video

ഡോക്ടര്‍ റോബിന്‍ പോയതോടെ ബിഗ് ബോസ് ഹൗസിന്റെ കാലവസ്ഥ തന്നെ മാറിയിട്ടുണ്ട്. ഡോക്ടറിന്റെ അഭാവം ബ്ലെസ്ലിയെ ആകെ തളര്‍ത്തിയിട്ടുണ്ട്. പരസ്പരം മത്സരിക്കുമ്പോഴും ശക്തമായ ഒരു ബോണ്ട് ഇവര്‍ക്കിടയിലുണ്ടായിരുന്നു. ആപത്ത് സമയങ്ങളില്‍ ഇവര്‍ പരസ്പരം പിന്തുണയ്ക്കാറുണ്ട്.
ഡോക്ടര്‍ ഉടന്‍ തന്നെ ഷോയുടെ ഭാഗമകുമെന്നാണ് ലഭിക്കുന്ന സൂചന. ബിഗ് ബോസ് ടീം പുറത്ത വിട്ട വീഡിയോയില്‍ ഡോക്ടര്‍ ഹൗസിലേയ്ക്ക് തിരികെ എത്തുന്നത് കാണിക്കുന്നുണ്ട്. വാരാന്ത്യത്തിന് മുന്‍പ് വീട്ടിലെത്താനാണ് സാധ്യത.
ഇത്തവണത്തെ എവിക്ഷനില്‍ ബ്ലെസ്ലിയും ഡോക്ടര്‍ റോബിനുമുണ്ട്. ഇവരോടൊപ്പം ദില്‍ഷ, അഖില്‍, റോണ്‍സണ്‍, ,വിനയ്, റിയാസ് എന്നിവരുമുണ്ട്. റിയാസ് ഇതാദ്യമായിട്ടാണ് നോമിനേഷനില്‍ ഇടംപിടിക്കുന്നത്. ബാക്കിയെല്ലാവരും എവിക്ഷനിലെ സ്ഥിരം സാന്നിധ്യമാണ്. ഈ സീസണ്‍ അവസാനിക്കാന്‍ ഇനി വളരെ കുറച്ച് ആഴ്ചകള്‍ മാത്രമാണുളളത്. ദിവസം കുറയുന്തോറും മത്സരവും കടുപ്പിച്ചിരിക്കുകയാണ് ബിഗ് ബോസ്.,


Click it and Unblock the Notifications