റോബിന്‍ മാത്രമല്ല കാരണം, ജാസ്മിന്‍ പുറത്ത് പോയതില്‍ ദില്‍ഷയ്ക്കും വലിയ റോളുണ്ട്, ആ പെരുമാറ്റം തകര്‍ത്തു
ഏറെ പ്രതീക്ഷയോടെയാണ് ബിഗ് ബോസ് സീസണ്‍ 4 നെ കാത്തിരുന്നത്. മൂന്നാം ഭാഗം അവസാനിച്ചപ്പോള്‍ തന്നെ നാലാം ഭാഗം പെട്ടെന്ന് ആരംഭിക്കണമെന്ന് പ്രേക്ഷകര്‍ അഭ്യര്‍ത്ഥിച്ചിരുന്നു. ബിഗ് ബോസ് ആരാധകരുടെ ആഗ്രഹം പോലെ തന്നെ പതിവില്‍ നിന്ന് നേരത്തെയായിരുന്നു ഷോ തുടങ്ങിയത്. ഇപ്പോള്‍ 68 ദിവസം പിന്നിട്ടിരിക്കുകയാണ് ബിഗ് ബോസ് സീസണ്‍ 4.
നാലാം സീസണ്‍ അവസാനിക്കാന്‍ ഇനി വളരെ കുറച്ച് ആഴ്ചകള്‍ മാത്രമേയുള്ളൂ. ഒട്ടും പ്രതീക്ഷിക്കാത്ത സംഭവങ്ങളാണ് ഇപ്പോള്‍ ബിഗ് ബോസ് ഹൗസില്‍ നടന്നിരിക്കുന്നത്. മലയാളം ഷോയുടെ ചരിത്രത്തില്‍ തന്നെ ആദ്യമായിട്ടാണ് രണ്ട് മത്സരാര്‍ത്ഥികള്‍ എവിക്ഷനിലൂടെയല്ലാതെ ഷോ വിടുന്നത്. ജാസ്മിന്‍ വാരാന്ത്യം എപ്പിസോഡിന് മുമ്പ് തന്നെ ക്വിറ്റ് ചെയ്തിരുന്നു. നിയമലംഘനത്തിന്റെ പേരില്‍ ഡോക്ടറെ പുറത്താക്കിയത്.

റോബിന്റ എവിക്ഷനെക്കാള്‍ പ്രേക്ഷകരെ ഞെട്ടിച്ചത് ജാസമിന്റെ പുറത്ത് പോക്കാണ്. ഷോയില്‍ നിന്ന് പുറത്ത് പോകണമെന്ന് നേരിട്ട് ബിഗ് ബോസിനെ അറിയിക്കുകയായിരുന്നു. തന്റെ തീരുമാനത്തില്‍ ഒരു മാറ്റവുമില്ലെന്ന് ബിഗ് ബോസിനോട് ആവര്‍ത്തിച്ച് പറഞ്ഞതോടെയാണ് ജാസ്മിനെ പുറത്തേയ്ക്ക് വിട്ടത്. വളരെ സന്തോഷത്തോടെയാണ് വീട് വിട്ടത്.

ജാസ്മിന് ഷോ വിട്ടതില്‍ ദില്‍ഷയ്ക്കും ഒരു പങ്കുണ്ടെന്നാണ് ആരാധകര്‍ ഇപ്പോള്‍ പറയുന്നത്. എന്നാല്‍ ഇത്തരത്തിലുളള സംഭവങ്ങള്‍ ബിഗ് ബോസ് ഷോകളില്‍ സാധാരണയാണെന്നും ഒരു പ്രേക്ഷകന്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. ജാസ്മിനെ ഇമോഷണലി തകര്‍ത്തതില്‍ ദില്‍ഷയ്ക്കും റോള്‍ ഉണ്ടെന്നാണ് കുറിപ്പിലൂടെ വ്യക്തമാക്കുന്നത്.

കുറിപ്പ് ഇങ്ങനെ...റോബിന്‍ തിരിച്ചു വരും എന്നതാണ് ജാസ്മിനെ ഇത്രമാത്രം നിരാശയാക്കിയതെങ്കില്‍, ഇമോഷണലി അവളെ തകര്‍ത്തതില്‍ ദില്‍ഷക്കും വലിയൊരു റോള്‍ ഉണ്ട് .റിയാസിനെ ഇറിറ്റേറ്റ് ചെയ്യാന്‍ ബ്ലെസ്ലിയും ദില്‍ണ്ടത് റോബിന്‍ എന്ന ആംഗിളില്‍ ആണ്. ബ്ഷയും ഇറങ്ങി തിരിച്ചപ്പോള്‍ ജാസ്മിന്‍ അത് കലെസ്ലിയെ ജാസ്മിന്‍ മൈന്‍ഡ് ചെയ്യുന്നുണ്ടായിരുന്നില്ല. അതുപോലെ റോബിന്‍ സ്‌ക്രീന്‍ സ്പേസിനും ഗെയിമിനും വേണ്ടി ഉപയോഗിക്കുന്നു എന്ന് ജാസ്മിന്‍ വിശ്വസിക്കുന്ന ദില്ഷയോട് ജാസ്മിന് എതിര്‍പ്പ് ഉണ്ടായിരുന്നില്ല'; കുറിപ്പില്‍ പറയുന്നു.

പക്ഷെ ദില്‍ഷയോട് ഒരു ഫീലിംഗ് ഉണ്ടായിരുന്നു. നമുക്ക് ഇഷ്ടപ്പെട്ടവര്‍ ഒരു തെറ്റായ റിലേഷനില്‍ പോകുമ്പോഴുള്ള കരുതലൊക്കെ പോലെ. അല്ലാതെ റോബിനോട് കൂടെ നടക്കുന്നു എന്നത് ദില്‍ഷയോടു ഒരു വൈരാഗ്യം ആയി ഒരിക്കലും ജാസ്മിന്‍ സൂക്ഷിച്ചിട്ടില്ല?'; കൂട്ടിച്ചേര്‍ത്തു.
റിയാസ് എന്ന ഇരയ്‌ക്കെതിരെ ബ്ലെസ്ലിയും ദില്‍ഷയും കളിക്കുന്നു എന്നത് ജാസ്മിനില്‍ ഉണ്ടാക്കിയ മെന്റല്‍ സ്‌ട്രെസ് വളരെ അധികമാണ്. ഇതൊരു ഗെയിം ആന്നെന്നുള്ള ബോധം പൂര്‍ണമായി നഷ്ടപ്പെട്ട ജസ്മിന്‍ ആ വീട്ടില്‍ നില്ക്കാന്‍ അതുകൊണ്ട് തന്നെ യോഗ്യതയില്ല. കാരണം ഇത് ഗെയിമിന്റെ ഭാഗമാണ്.
ബ്ലെസ്ലിയും ദില്‍ഷയും ചെയ്തതില്‍ തെറ്റില്ല , റിയാസ് റോബിനെ പ്രകോപിപ്പിക്കുന്നതിലും തെറ്റില്ല. കാരണം ഇതൊക്കെയാണ് ബിഗ്ബോസ് ഗെയിം . മാനസികസമ്മര്‍ദ്ദങ്ങള്‍ താങ്ങാനുള്ള കരുത്ത് ആര്‍ജ്ജിയ്ക്കുന്നവരാണ് വിന്നര്‍ ആകേണ്ടത്'; കുറിപ്പില്‍ ബിഗ് ബോസ് പ്രേക്ഷകന്‍ പറയുന്നു.
Recommended Video

ഷോയില്‍ നിന്ന് ക്വിറ്റ ചെയ്ത് ജാസ്മിന്‍ തന്റെ വീട്ടില്‍ തിരികെ എത്തിയിട്ടുണ്ട്. ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയിലും ആക്ടീവായിട്ടുണ്ട്. റോബിനും മുംബൈയി നിന്ന് യാത്ര തിരിച്ചിട്ടുണ്ട്. എയര്‍ പോര്‍ട്ടില്‍ നിന്നുളള ചിത്രങ്ങള്‍ സോഷ്യ മീഡിയയില്‍ വൈറല്‍ ആണ്.


Click it and Unblock the Notifications