ഡോക്ടറിന്റെ സമീപനം മാറിയോ; ജാസ്മിനെ കുറിച്ച് ഡോക്ടര്‍ ഡെയ്‌സിയോട് പറഞ്ഞത്...

സംഭവബഹുലമായി ബിഗ് ബോസ് സീസണ്‍ 4 മുന്നോട്ട് പോവുകയാണ്. 17 മത്സരാര്‍ത്ഥികളുമായി ആരംഭി ഷോയില്‍ 16 പേരാണ് ഇപ്പോഴുള്ളത്. ജാനകി ആദ്യ എവിക്ഷനില്‍ തന്നെ പുറത്താവുകയായിരുന്നു ബിഗ് ബോസ് മൂന്നാം ആഴ്ചയിലേയ്ക്ക് കടന്നരിക്കുകയാണ്. ആദ്യ രണ്ടാഴ്ചകളില്‍ നിന്ന് വ്യത്യസ്തമായിരിക്കും ഇനി വരാന്‍ പോകുന്ന ദിനങ്ങള്‍. തുടക്കത്തില്‍ തന്നെ ബിഗ് ബോസ് സീസണ്‍ 4 സംഭവബഹുലമായിരിക്കുമെന്ന് മോഹന്‍ലാലും പറഞ്ഞിരുന്നു.

ബിഗ് ബോസ് മൂന്നാം ആഴ്ചയിലേയ്ക്ക് കടക്കുമ്പോള്‍ മത്സരാര്‍ത്ഥികള്‍ക്ക് പരസ്പരം ഒരു ധാരണയിലായിരിക്കുകയാണ്. ആരൊക്കെ എന്താണെന്നും എങ്ങനെയാണെന്നും ബോധ്യപ്പെട്ടിരിക്കുകയാണ് പരസ്പരം മനസിലാക്കിയതോടെ കളിയുടെ ട്രാക്ക് തന്നെ മാറിയിരിക്കുകയാണ്. മത്സരം മുറുകുന്നതിന്റെ സൂചനയാണ് ഇത്തവണത്തെ നോമിനേഷന്‍ ചൂണ്ടികാണിക്കുന്നത്. പതുങ്ങി ഇരുന്ന് സെയ്ഫ് സോണില്‍ കളിച്ചവര്‍ പലരും ഇപ്പോള്‍ പുറത്ത് വന്നിട്ടുണ്ട്.

ഡോക്ടറും ജാസ്മിനും

ബിഗ് ബോസ് സീസണ്‍ 3 ആരംഭിച്ച് മൂന്ന് ആഴ്ചകള്‍ കഴിഞ്ഞപ്പോള്‍ തന്നെ പലര്‍ക്കും നേരത്തെയുണ്ടായിരുന്ന അഭിപ്രായം മാറിയിട്ടുണ്ട്. ഒളിഞ്ഞു തെളിഞ്ഞും ഇവര്‍ ഇത് വ്യക്തമാക്കുന്നുമുണ്ട്. ബിഗ് ബോസ് ഹൗസില്‍ ആദ്യം പ്രശ്‌നങ്ങള്‍ ആരംഭിച്ച്ത് ഡോക്ടറും ജാസ്മിനും തമ്മിലാണ്. അവതാരകനായ മോഹന്‍ലാലിന് മുന്നില്‍ പോലും ഇരുവരും നേര്‍ക്കുനേര്‍ എത്തിയിരുന്നു. ആദ്യ രണ്ടാഴ്ചകളില്‍ പരസ്പരം വിട്ടുകൊടുക്കാതെ പോരാടുകയായിരുന്നു. ഇരുവരും തമ്മിലുള്ള പ്രശ്‌നം ബിഗ് ബോസ് ഹൗസില്‍ പരസ്യമായ രഹസ്യമാണ്.

 അഭിപ്രായം മാറി

എന്നാല്‍ ഇപ്പോള്‍ ഡോക്ടറും ജാസ്മിനും തമ്മിലുള്ള പ്രശ്‌നം അല്‍പം തണുത്തിരിക്കുകയാണ്. ജാസ്മിനോടുള്ള ഡോക്ടറിന്റെ കാഴ്ചപ്പാടില്‍ മാറ്റം വന്നിരിക്കുകയാണ്. അത് ഡെയ്‌സിയോടാണ് റോബിന്‍ ഡോക്ടര്‍ പറഞ്ഞിരിക്കുന്നത്. അതുപോലെ ജാസമിനും ഡോക്ടറോടുള്ള അങ്കത്തിന് ഒരു ഇടവേള നല്‍കിയിരിക്കുകയാണ്.'ഈ കിടന്ന് വഴക്കും ബഹളവും വെക്കുമെങ്കിലും ജാസ്മിന്‍ പാവമാണ്' എന്നാണ് റോബിന്‍ ഡെയ്‌സിയോട് പറഞ്ഞത്. ഇതൊരു ടാസ്‌ക്കിന്റെ ഭാഗമായിട്ടും ഡോക്ടര്‍ പറഞ്ഞിരുന്നു. അതേസമയം ജാസ്മിന്‍ ഇക്കുറി ഡോക്ടറെ നോമിനേറ്റ് ചെയ്തിട്ടില്ല. നോമിനേഷന്‍ പ്രക്രീയ ആരംഭിക്കുന്നതിന് മുന്‍പ് ഡെയ്‌സി ഇക്കാര്യം ജാസ്മിനോട് പറഞ്ഞിരുന്നു. അപ്പോഴിത് കേള്‍ക്കാന്‍ ജാസ്മിന്‍ കൂട്ടാക്കിയില്ല. എന്നാല്‍ പിന്നീട് നടന്ന നോമിനേഷനില്‍ ഡോക്ടറിന്‌റെ ഒഴിവാക്കുകയായിരുന്നു. ജാസ്മിനുമായുള്ള പ്രശ്‌ന സംസാരിപരിഹരിക്കാനും ഡോക്ടര്‍ ശ്രമിച്ചിരുന്നു.

ലക്ഷ്മി പ്രിയ

അതിനോടൊപ്പം തന്നെ ലക്ഷ്മി പ്രിയയുടെ ഇമേജും ഹൗസ് അംഗങ്ങള്‍ക്കിടയില്‍ അഴിഞ്ഞു വീണിട്ടുണ്ട്. ടാസ്‌ക്കില്‍ അത്രയധികം സജീവമല്ലെങ്കിലും വീട്ടിനുള്ളില്‍ ആക്ടീവാണ്. കഴിഞ്ഞ രണ്ട് ദിവസമായി ഏറ്റവും കൂടുതല്‍ ക്യാമറ സ്‌പെയിസ് കിട്ടിയതും ലക്ഷ്മി പ്രിയയ്ക്ക് ആണ്. ലക്ഷ്മിയ്ക്കെതിരെ ധന്യയുടേയും സുചിത്രയുടേയും രഹസ്യ സംഭാഷണവും ക്യാമറയില്‍ പെട്ടിട്ടുണ്ട്. ലക്ഷ്മിപ്രിയ അനാവശ്യമായി ശ്രദ്ധനേടാനുള്ള ശ്രമമാണെന്നും വെറുതെ കരയുകയാണെന്നുമാണ് ഇരുവരും പറയുന്നത്. ശാലിനിയുടെ പ്രശ്‌നവുമായി ബന്ധപ്പെട്ടായിരുന്നു ഇവരുടെ സംസാരം.

എവിക്ഷന്‍

തുടക്കത്തില്‍ ശാലിനിയെ സപ്പോര്‍ട്ട് ചെയ്ത് സംസാരിച്ചെങ്കിലും പിന്നീട് അതൊരു പ്രശ്‌നമാക്കി മാറ്റുകയായിരുന്നു. ലക്ഷ്മി പ്രിയ കരയുകയും ചെയ്തു. ഇത് ഹൗസ് അംഗങ്ങളുടെ ഇടയില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്. അംഗങ്ങള്‍ പലപല ഗ്രൂപ്പുകളായി മാറിയിട്ടുണ്ട്. ഇത് നോമിനേഷനിലും പ്രതിഫലിച്ചിട്ടുണ്ട്. അടുത്ത സുഹൃത്തുക്കളായിരുന്നവർ പരസ്പരം നോമിനേറ്റ് ചെയ്തിരിക്കുകയാണ്. രണ്ട് ആഴ്ചകള്‍ കഴിഞ്ഞപ്പോള്‍ തന്നെ സംഗതി കളര്‍ ആയിട്ടുണ്ട്ലക്ഷ്മി പ്രിയ, ജാസ്മിന്‍, അശ്വിന്‍, ഡെയ്‌സി, അഖില്‍, നവീന്‍ എന്നിവരാണ് ഈ ആഴ്ച നോമിനേഷനില്‍ ഇടംപിടിച്ചിരിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X