ദില്‍ഷയോട് ജാസ്മിനും പ്രത്യേക താല്‍പര്യമുണ്ട്; റോബിനുമായിട്ടുള്ള വഴക്കിന് കാരണം ഇതാണോ? സംശയങ്ങളിങ്ങനെ..
ബിഗ് ബോസിലെ ലവ് ട്രാക്ക് കാണാന്‍ ആഗ്രഹിച്ചെങ്കിലും അതിന് സാധ്യതയില്ലെന്ന് വ്യക്തമായി. റോബിന്റെ ലവ് സ്ട്രാറ്റജി തുടക്കത്തിലെ ജാസ്മിന്‍ പൊളിച്ച് കൊടുത്തിരുന്നു. എന്നാല്‍ പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ റോബിനും ജാസ്മിനും ശത്രുക്കളെ പോലെയാണ് പെരുമാറുന്നത്. അതിന് കാരണം പാവക്കളി ടാസ്‌കിലെ സംഭവമാണെന്ന് എല്ലാവരും കരുതി. എന്നാല്‍ ദില്‍ഷയോടുള്ള ഇഷ്ടമാണ് ഇതിനൊക്കെ കാരണമെന്നാണ് ഒരു ആരാധകന്‍ സംശയം ഉന്നയിച്ച് പങ്കുവെച്ച കുറിപ്പിലൂടെ പറയുന്നത്.
'ജാസ്മിന് ദില്‍ഷയോടു ഒരു പ്രത്യേക താല്‍പര്യം ഉള്ളതായി തോന്നുന്നു.. അത് ക്രഷ് ആകാം, ഒരു സിസ്റ്റര്‍ എന്നാ നിലയിലുള്ള ഇഷ്ടം ആകാം. റോബിനോടുള്ള ജാസ്മിന്റെ ദേഷ്യം ഈ ഇഷ്ടത്തില്‍ നിന്ന് തുടങ്ങിയതാണോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു. ചില സമയത്തു ജാസ്മിന്‍ പൊസ്സസ്സീവ് ആകാറും ഉണ്ട്.

ദില്‍ഷയോട് കാണിക്കുന്ന കെയര്‍ അട്ടച്ച്‌മെന്റ് ഒകെ ലൈവ് കാണുന്നവര്‍ക്കു മനസിലാകുന്നതാണ്. അങ്ങനെ ഒരു പ്രത്യേക ഇഷ്ടം ദില്‍ഷയോട് ഉണ്ടേല്‍ അത് ജാസ്മിന്റെ പേര്‍സണലായ കാര്യമാണ്. അതില്‍ കുറ്റം പറയാന്‍ ഒന്നുമില്ല. ജാസ്മിന്‍-ദില്‍ഷ കോമ്പോ കാണാനും നല്ല രസമാണ്. ജാസ്മിന്‍ പലപ്പോഴും ദില്‍ഷ, റോബിന് വേണ്ടി സംസാരിക്കുമ്പോള്‍ ദേഷ്യപ്പെടാറുണ്ട്. നിമിഷ സംസാരിച്ചാല്‍ പോലും ദേഷ്യപ്പെട്ടിരുന്നു.
പക്ഷേ ലൈവ് കാണുമ്പോള്‍ തോന്നിയ ഒരു സംശയമാണിത്' എന്നും ആരാധകന്‍ പറയുന്നു. അതേ സമയം ദില്‍ഷയോട് ജാസ്മിന് ഒരു പ്രത്യേക അഫ്ഫക്ഷന്‍ ഉള്ളത് പോലെ റിയാസിന് ജാസ്മിനോടും ഉണ്ടെന്നാണ് ഇതിന് ലഭിക്കുന്ന കമന്റുകളില്‍ പറയുന്നത്.

ഇന്‍ട്രോ സമയത്ത് ജാസ്മിനെയാണ് ഇഷ്ടമെന്ന് സൂചിപ്പിച്ച് റിയാസ് റോസപൂവ് നല്‍കിയിരുന്നു. മോഹന്‍ലാല്‍ നല്‍കിയ ടാസ്‌കിനിടയിലാണ് ഇത് നടക്കുന്നത്. പിന്നീട് ബിഗ് ബോസിന്റെ സീക്രട്ട് റൂമിലായിരിക്കുമ്പോള്‍ മുതല്‍ ജാസ്മിനോടുള്ള താല്‍പര്യത്തെ കുറിച്ച് റിയാസ് പറഞ്ഞു. വൈല്‍ഡ് കാര്‍ഡില്‍ വരുന്നവരെ തെറി വിളിച്ച് കൊണ്ടാണ് ജാസ്മിന്‍ സ്വീകരിച്ചത്. എന്നാല്‍ ഞാന്‍ വരികയാണ് ബേബീ എന്നാണ് റിയാസ് മറുപടിയായി സ്വയം പറഞ്ഞത്.
ഷോ യില്‍ വന്നപ്പോള്‍ മുതല്‍ ജാസ്മിനെ പിന്തുണച്ചാണ് റിയാസ് പെരുമാറുന്നത്. കോടതി ടാസ്‌കില്‍ ജാസ്മിന്റെ പക്ഷം പിടിച്ചത് വലിയ വിവാദങ്ങള്‍ക്ക് കാരണമായി. എന്നാല്‍ കഴിഞ്ഞ എപ്പിസോഡില്‍ ജയിലിലേക്ക് റിയാസിനെ നോമിനേറ്റ് ചെയ്തവരില്‍ ഒരാള്‍ ജാസ്മിനാണ്. ഇതോടെ ജാസ്മിനോടുള്ള ദേഷ്യം റിയാസ് പ്രകടിപ്പിക്കുകയും ചെയ്ു. എന്തായാലും ബിഗ് ബോസിനുള്ളില്‍ ഇഷ്ടമുള്ളവര്‍ പൊസസ്സീവ് ആവുന്നതാണ് കുറച്ച് ദിവസങ്ങളായി കാണുന്നത്.


Click it and Unblock the Notifications