ബി​ഗ് ബോസിലെ വൈൽഡ് കാർഡ് എൻട്രിയായി ജിയ ഇറാനി വരുന്നു, സോഷ്യൽ മീഡിയ വഴി സൂചന നൽകി താരം!

മലയാളത്തിൽ ഏറ്റവും കൂടുതൽ പ്രചാരം ലഭിച്ച മെ​ഗാ ഷോ ബി​ഗ് ബോസ് മലയാളത്തിന്റെ നാലാം സീസൺ ആരംഭിച്ചിട്ട് ഒരാഴ്ചയോട് അടുക്കാൻ പോവുകയാണ്. കഴിഞ്ഞ ഞായറാഴ്ചയാണ് പതിനേഴ് മത്സരാർഥികളുമായി പുതിയ സീസൺ ആരംഭിച്ചത്. കഴിഞ്ഞ സീസൺ 14 മത്സരാർഥികളുമായാണ് ആരംഭിച്ചതെങ്കിൽ ഇക്കുറി ആരംഭത്തിൽ തന്നെ 17 പേർ ഉണ്ട്. സാബുമോൻ അബ്ദുസമദ് ടൈറ്റിൽ വിജയിയായ ആദ്യ സീസണിന് വേദിയായ മുംബൈയിലാണ് ബിഗ് ബോസ് മലയാളം നാലാം സീസണും നടക്കുന്നത്.

100 ക്യാമറകൾ 100 ദിവസങ്ങൾ ഒരോരുത്തരേയും ഒരോ നിമിഷവും നിരീക്ഷിച്ച് കൊണ്ടിരിക്കുമെന്നതാണ് പരിപാടിയുടെ പ്രധാന സവിശേഷത. ദിവസം മുഴുവനും പ്രേക്ഷകർക്ക് മത്സരാർഥികളെ കാണാമെന്ന പ്രത്യേകത ആദ്യമായി ബിഗ്‌ബോസിൽ ഓൺലൈൻ സ്ട്രീമിങ്ങിലൂടെ പരീക്ഷിക്കുകയാണ്. 24 മണിക്കൂറും സ്ട്രീമിങ് നടക്കുന്നതിനാൽ മത്സരാർഥികളെ കൂടുതൽ അടുത്തറിയാനും വിലയിരുത്താനും പ്രേക്ഷകർക്ക് സാധിക്കുന്നുണ്ട്. സം​ഗതി കളറാകും എന്ന ടാ​ഗ് ലൈനുമായാണ് ഷോ സംപ്രേഷണം ചെയ്യുന്നത്.

മോഹൻലാലിന്റെ ആദ്യത്തെ വീക്കെൻഡ് എപ്പിസോഡ്

അതേസമയം ഒരാഴ്ച പൂർത്തിയായതോടെ നാലാം സീസണിലെ മോഹൻലാലിന്റെ ആദ്യത്തെ വീക്കെൻഡ് എപ്പിസോഡുകൾ ശനി, ഞായർ ദിവസങ്ങളിലായി സംപ്രേഷണം ചെയ്യാൻ പോവുകയാണ്. ഒരാഴ്ച നടന്ന സംഭവ വികാസങ്ങളെല്ലാം മോഹൻലാൽ വരുമ്പോൾ വീണ്ടും മത്സരാർഥികളെ കൊണ്ട് പറയിപ്പിക്കും. അതേസമയം ഈ ആഴ്ചയിൽ ഒരു വൈൽഡ് കാർഡ് എൻട്രി ഉണ്ടാകുമെന്ന തരത്തിലും സോഷ്യൽമീഡിയയിൽ ചർച്ചകൾ നടക്കുന്നുണ്ട്. വൈൽഡ് കാർഡ് എൻട്രിയായി വരാൻ പോകുന്നത് മോഡലായ ജിയ ഇറാനിയായിരിക്കുമെന്നാണ് റിപ്പോർട്ട്.

ബി​ഗ് ബോസ് ഹൗസിലേക്കുള്ള എൻട്രി സൂചിപ്പിച്ച് ജിയ ഇറാനി

റിപ്പോർട്ടുകൾ ശരിവെക്കുന്ന തരത്തിൽ ബി​ഗ് ബോസ് ഹൗസിലേക്കുള്ള എൻട്രി സൂചിപ്പിച്ച് ജിയ ഇറാനിയും സോഷ്യൽമീഡിയയിൽ പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്. മൂന്നാം സീസൺ മത്സരാർത്ഥിയായിരുന്ന ഋതു മന്ത്രയുമായുള്ള റിലേഷൻഷിപ്പുമായി ബന്ധപ്പെട്ടാണ് ജിയ ഇറാനി വാർത്തകളിൽ നിറഞ്ഞുനിന്നത്. ബി​ഗ് ബോസിലേക്ക് പോകുന്നത് വരെ തങ്ങൽ പ്രണയത്തിലായിയെന്നും എന്നാൽ ആ വീട്ടിൽ നിന്നും തിരികെ എത്തിയ ശേഷം ഋതു മന്ത്ര മാറിയെന്നും തന്നെ വഞ്ചിച്ച് പോയി എന്നുമാണ് ജിയ ഇറാനി പലപ്പോഴായി ആരോപിച്ചത്. താൻ പ്രണയത്തിലാണെന്നും ബിഗ് ബോസിൽ നിന്നും പുറത്ത് ഇറങ്ങിയാൽ അത് കൂടെയുണ്ടാവുമോയെന്നറിയില്ലെന്നും ബി​ഗ് ബോസിനുള്ളിലായിരുന്നപ്പോൾ ഋതു മന്ത്ര പറഞ്ഞിരുന്നു.

സീസൺ മൂന്ന് നടക്കുമ്പോഴെ താരമായ ജിയ ഇറാനി

മത്സരാർത്ഥികളും മോഹൻലാലുമെല്ലാം ഇതേക്കുറിച്ച് ചോദിച്ചിരുന്നുവെങ്കിലും ആളെ കുറിച്ച് ഋതു വെളിപ്പെടുത്തിയിരുന്നില്ല. ഋതുവിനൊപ്പമുള്ള സ്വകാര്യ നിമിഷങ്ങളിലെ ചിത്രങ്ങളും വീഡിയോയുമെല്ലാം ജിയ ഇറാനി പോസ്റ്റ് ചെയ്തപ്പോഴും വലിയ രീതിയിൽ പ്രതികരിക്കാനൊന്നും ഋതു പോയിരുന്നില്ല. ലൈവ് വീഡിയോയിലൂടെ ഋതു വിശേഷങ്ങൾ പങ്കുവെച്ചപ്പോഴും കമന്റുമായി ജിയ എത്തിയിരുന്നു. താരത്തിന്റെ മൗനത്തെക്കുറിച്ച് ചോദിച്ച് ആരാധകരും എത്തിയിരുന്നു. പ്രശസ്തി നേടുന്നതിന് വേണ്ടിയാണോ ജിയ ഇങ്ങനെ ചെയ്യുന്നതെന്നായിരുന്നു അന്ന് ചിലർ ചോദിച്ചത്. ബി​ഗ് ബോസ് പ്രേക്ഷകർ ഉണ്ടാക്കിയ ട്രോൾ പോസ്റ്റ് പങ്കുവെച്ചാണ് ബി​ഗ് ബോസിലേക്ക് വരുന്നതിനെ കുറിച്ചുള്ള സൂചനകൾ ജിയ ഇറാനി നൽകിയത്.

Recommended Video

ബിഗ് ബോസിൽ വരുന്നതിനു മുൻപ് അഖിലിനോട് നോബി പറഞ്ഞത്
എലിമിനേഷനിൽ പുറത്താകാൻ പോകുന്ന മത്സരാർഥി

ജിയ ഇറാനി വൈൽഡ് കാർഡ് എൻട്രിയായി വരുന്നതിനും കാത്തിരിക്കുകയാണെന്ന് നിരവധി പേർ ജിയയുടെ സോഷ്യൽമീഡിയയിൽ കുറിച്ചിട്ടുണ്ട്. സീസൺ ഫോറിൽ മോഹൻലാൽ എത്തുന്ന ആദ്യത്തെ എപ്പിസോഡ് ആയതുകൊണ്ട് തന്നെ എന്തൊക്കെയാകും ബി​ഗ് ബോസ് വീട്ടിൽ ഇന്ന് കാത്തിരിക്കുന്നതെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ. ക്യാപ്റ്റൻ ഒഴികെയുള്ള പതിനാറ് മത്സരാർത്ഥികളും ഈ ആഴ്ച ഡയറക്ട് നോമിനേഷനിൽ ഉൾപ്പെട്ടിട്ടുണ്ട്. ഇതിൽ ആരൊക്കെ വീട്ടിൽ തുടർന്ന് കാണുമെന്നും കാണില്ലാ എന്നുമുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ ആരംഭിച്ചു കഴിഞ്ഞു.

More from Filmibeat

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X