ഡെയ്‌സിക്ക് പാവ കൊടുത്തത് ബ്ലെസ്ലിയുടെ ബുദ്ധി; കയ്യോടെ കണ്ടുപിടിച്ച് ലക്ഷ്മി പ്രിയ, വാക്കുകള്‍ വൈറല്‍ ആവുന്നു

സംഭവബഹുലമായി ബിഗ് ബോസ് സീസണ്‍ 4 മുന്നോട്ട് പോവുകയാണ്. ഏറെ നാളത്തെ കാത്തിരിപ്പിനും ആകാംക്ഷയ്ക്കും ശേഷമാണ് ഷോ ആരംഭിച്ചിരിക്കുന്നത്. പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങള്‍ക്കൊപ്പം പുതുമുഖങ്ങളും ഇക്കുറി എത്തിയിട്ടുണ്ട്. ബിഗ് ബോസ് സീസണ്‍ 4 ലെ പുതുമുഖ മത്സരാര്‍ത്ഥിയാണ് മുഹമ്മദ് ഡെലിഗന്റെ ബ്ലെസ്ലി. ഗായകനായ ബ്ലെസ്ലി വളരെ ചെറിയ സമയം കൊണ്ട് തന്നെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയിട്ടുണ്ട്.

ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുന്നത് ബ്ലെസ്ലിയെ കുറിച്ചുളള കുറിപ്പാണ്. ഗെയിം പ്ലാനിന്റെ ഭാഗമായിട്ടാണ് ഡെയ്‌സിക്ക് പാവ നല്‍കിയതെന്നാണ് കുറിപ്പില്‍ പറയുന്നത്. ഒപ്പം തന്നെ ബ്ലെസ്ലിയുടെ നന്മമരം കളി ലക്ഷ്മി പ്രിയ കയ്യോടെ പിടിച്ചെന്നും പറയുന്നുണ്ട്. ഫേസ്ബുക്ക് പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്.

ഫേസ്ബുക്ക് പോസ്റ്റ് ചുവടെ...

ഫേസ്ബുക്ക് പോസ്റ്റ് ചുവടെ...
''ബ്ലെസ്സി : 'അവള്‍ക്ക് വിശക്കുന്നു ഞാന്‍ ഈ പാവ് അവള്‍ക്ക് കൊടുത്തിട്ട് അവളെ അകത്ത് കയറ്റാം, എന്നിട്ട് അവള് കഴിച്ച് കഴിയുമ്പോള്‍ ഞാന്‍ തിരിച്ച് വാങ്ങിക്കാം.'
ലക്ഷ്മി പ്രിയ : 'അങ്ങനെ ചെയ്യേണ്ട അപ്പോള്‍ റോബിന്‍ ചെയ്തത് പോലെ അവള് പാവ തിരിച്ച് തരാതെ ഇരിന്നാലോ, നീ പുറത്ത് ആകില്ലെ.'
ബ്ലെസ്സി : 'ഏയ് അങ്ങനെ സംഭവിക്കില്ല മിിീൗിരലാലി േല്‍ കൊടുത്തിട്ടുണ്ട്.'
ലക്ഷ്മി പ്രിയ : 'എവിടെ ?'
ബ്ലെസ്സി : 'ഇതില്‍ ഉണ്ട്'
ലക്ഷ്മി പ്രിയ : 'എന്നിട്ട് ഇതില്‍ കാണുന്നില്ലല്ലോ.'
ബ്ലെസ്സി : 'ഇവിടെ എവിടെയോ ഉണ്ടായിരുന്നു.... ആ കാണുന്നില്ല ഞാന്‍ എന്തായാലും ഇത് കൊടുക്കാം.'
ലക്ഷ്മി പ്രിയ : 'അത് വേണ്ട നിനക്ക് തന്നെ അത് പണി ആകും'
ബ്ലെസ്സി *മനസ്സില്‍* 'പുല്ല് അവളെ സഹായിച്ച് തിരിച്ച് പണി മെടിച്ചിട്ട് അതിന്റെ പേരില്‍ പുറത്ത് ഇരുന്ന് സെന്റി ഇറക്കി കുറച്ച് സംപതി
പിടിക്കാം എന്ന് വെച്ചാല്‍ സമ്മതിക്കില്ല'' എന്നായിരുന്നു കുറിപ്പ്.

കുറിപ്പ് ചര്‍ച്ചയായിട്ടുണ്ട്

ബ്ലെസ്ലിയെ കുറിച്ചുള്ള ആരാധകന്റെ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്. അധികവും വിമര്‍ശനങ്ങളാണ് ഉയരുന്നത്.
''ഇവന് ബുദ്ധിയുണ്ടെങ്കില്‍ ഒരു കാര്യം ചെയ്യാമായിരുന്നു. ആദ്യം ഭക്ഷണം പുറത്തേക്ക് കൊടുക്കാമോ എന്ന് ബിഗ് ബോസ്സിനോട് ചോദിക്കാം അപ്പോള്‍ പറ്റില്ല എന്ന് പറയും. പിന്നെ പുറത്തുള്ളവര്‍ക്ക് വിശക്കുന്നത് വരെ വെയിറ്റ് ചെയ്യാം വിശപ്പ് ഒരു ആഗോള പ്രെശ്‌നം ആവുമ്പോള്‍ വീണ്ടും ബിഗ് ബോസ് ഇടപെടും. ഇതുപോലെ പാവ കൈവശം ഇല്ലാത്തവര്‍ക്ക് അകത്തു കയറാന്‍ പാടില്ല എന്ന് വീണ്ടും പറയും. എന്നിട്ടു വീടിനകത്തു ഇതൊരു ചര്‍ച്ച ആക്കുക. സ്വാഭാവികമായും ആരും പാവ കൊടുക്കില്ല. പുറത്താണെങ്കില്‍ എല്ലാവരും വിശപ്പ് സഹിക്കാതെ ഇരിക്കുകയും ആയിരിക്കും. അപ്പോള്‍ ഇവന് ഹീറോ ആയി പുറത്തു വന്നു കൂട്ടത്തില്‍ വിശപ്പ് സഹിക്കാതെ ഒരാളെ ഞാന്‍ ഹെല്പ് ചെയ്യാം എന്ന് പറയാം. ഇങ്ങനെ ആയിരുന്നെങ്കില്‍ അതിനൊരു സ്വാഭാവികത തോന്നിയേനെ. ഇതിപ്പോ ഇവന്‍ ആ പാവ ആര്‍ക്കെങ്കിലും കൊടുക്കാന്‍ വേണ്ടി റെഡി ആയിട്ട് നടന്ന പോലെ ആയിരുന്നു തുടക്കം മുതല്‍ എന്നാണ് ഒരാള്‍ പറയുന്നത്.

'ടെസ്റ്റിംഗ്

എന്നാല്‍ മറ്റൊരാള്‍ ഇതിനെ എതിര്‍ത്തിട്ടുണ്ട്. ബ്ലെസ്ലിയുടെ ടെസ്റ്റിംഗ് ആണെന്നായിരുന്നു കമന്റ്.''എനിക്കെങ്ങും തോന്നിയില്ല? അവന്‍ പിന്നെ ഒരു ക്യാമറയുടെ മുന്നില്‍ പോയും മോങ്ങിയില്ല. എനിക്കു തോന്നുന്നേ പുള്ളി നൈസ്സായിട്ട് പണി കൊടുക്കുന്നവരെ കണ്ടു പിടിക്കാന്‍ ഉള്ള ടെസ്റ്റിംഗില്‍ ആണെന്നായിരുന്നു'' കമന്റ്,

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X