റോബിൻ-ദിൽഷ ജോഡിയെ ലാലേട്ടനും ഇഷ്ടമായി തുടങ്ങിയിരിക്കുന്നു, ഇരുവരുടേയും ബന്ധത്തെ കുറിച്ച് ലാലേട്ടൻ പറഞ്ഞത്!
കഴിഞ്ഞ ദിവസം ഇതുവരെ ബിഗ് ബോസ് മലയാളം ചരിത്രത്തിൽ സംഭവിച്ചിട്ടില്ലാത്ത പലതും സംഭവിച്ചു. അതിൽ പ്രധാനപ്പെട്ടത് നടൻ കമൽഹാസൻ മത്സരാർഥികളെ സന്ദർശിക്കാൻ ബിഗ് ബോസിലെത്തി എന്നുള്ളതാണ്.
അദ്ദേഹത്തിന്റെ റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ സിനിമ വിക്രത്തിന്റെ പ്രമോഷന്റെ ഭാഗമായാണ് ബിഗ് ബോസിലെത്തിയത്. ആട്ടവും പാട്ടുമൊക്കെയായാണ് ബിഗ് ബോസ് മത്സരാർഥികൾ ഉലകനായകനെ വരവേറ്റത്.
ജൂണിലാണ് വിക്രം തിയേറ്ററുകളിലെത്തുന്നത്. കമൽഹാസൻ ഏറെ നേരെ മത്സരാഥികൾക്കൊപ്പം ചിലവഴിച്ച ശേഷമാണ് പോയത്.
വീക്കെൻഡ് എപ്പിസോഡിൽ സന്തോഷവും അതേപോലെ ദുഖവും നിറഞ്ഞ നിമിഷങ്ങളുണ്ടായിരുന്നു. മത്സാർഥി സുചിത്ര എവിക്ടായത് വീട്ടിലെ എല്ലാവരേയും സങ്കടപ്പെടുത്തി. സുചിത്ര പുറത്താകില്ലെന്നായിരുന്നു എല്ലാവരും കരുതിയത്.
എന്നാൽ ആദ്യമായി നോമിനേഷനിൽ വന്നപ്പോൾ തന്നെ സുചിത്രയ്ക്ക് പടിയിറങ്ങേണ്ടി വന്നു. അടുത്ത സുഹൃത്തുക്കളായ അഖിൽ, സൂരജ് എന്നിവരെല്ലാം സുചിത്ര പോയപ്പോൾ കരയുന്നുണ്ടായിരുന്നു.
ഈ സീസണിൽ ഒരുപാട് സൗഹൃദങ്ങൾ സംഭവിച്ചിട്ടുണ്ട്. അതുപോലെ തന്നെ പ്രണയങ്ങളും.

ജനങ്ങൾക്കിടയിലും വീട്ടിലുമായി ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന പ്രണയം ദിൽഷയും റോബിനും തമ്മിലുള്ളതാണ്. റോബിൻ ദിൽഷയോട് പ്രണയം തുറന്ന് പറഞ്ഞിട്ടുണ്ടെങ്കിലും ദിൽഷ പക്ഷെ അതിനോട് ഓക്കെ പറഞ്ഞിട്ടില്ല.
സൗഹൃദം മാത്രമെ തനിക്കുള്ളൂവെന്നാണ് ദിൽഷ പറഞ്ഞത്. എന്നാൽ ദിൽഷയ്ക്ക് റോബിനോട് ഉള്ളിന്റെ ഉള്ളിൽ പ്രണയമുണ്ടെന്നാണ് പ്രേക്ഷകരും പറയുന്നത്. കാരണം ഇരുവരും സംസാരിക്കുന്നതും പെരുമാറുന്നതുമെല്ലാം അത്തരത്തിലാണ്.
വിവാഹം കഴിക്കാൻ എന്ന താൽപര്യത്തോടെയാണ് റോബിൻ ദിൽഷയോട് പ്രണയം പറഞ്ഞത്. ഷോ കഴിഞ്ഞ് കഴിയുമ്പോൾ ചിലപ്പോൾ ഇരുവരും വീട്ടുകാരുടെ സമ്മതത്തോടെ വിവാഹിതരാവാനുള്ള സാധ്യതയും പ്രേക്ഷകർ പറയുന്നുണ്ട്.

ഇപ്പോൾ അവതാരകൻ മോഹൻലാലിനും ദിൽഷ-റോബിൻ ജോഡിയോടുള്ള സ്നേഹം വെളിവാക്കുന്ന ഒരു വീഡിയോയാണ് വൈറലാകുന്നത്. വീട്ടിലെ അംഗങ്ങൾ സ്ഥിരമായി ഉപയോഗിക്കുന്ന ചില വാക്കുകൾ മോഹൻലാൽ കണ്ടുപിടിച്ച് കൊണ്ടുവന്ന് മത്സരാർഥികളോട് പറഞ്ഞ് അതേ കുറിച്ച് സംസാരിച്ചിരുന്നു.
അതിന്റെ ഭാഗമായി 'ദിസ് ഈസ് വാട്ട് ഐ ഡു' എന്ന് എപ്പോഴും സംസാരിക്കുമ്പോൾ ഉപയോഗിക്കുന്നതിന്റെ കാരണം മോഹൻലാൽ റോബിനോട് ചോദിച്ചിരുന്നു.
പതിവായി ഉപയോഗിച്ചിരുന്നില്ലെന്നും ബിഗ് ബോസിലെത്തിയ ശേഷമാണ് അതിന്റെ ഉപയോഗം കൂടിയതെന്നും ഇനി ഷോ കഴിഞ്ഞാലും നിത്യ ജീവിതത്തിൽ ഉപയോഗിക്കാൻ ആ വാക്ക് കൂടെ കൊണ്ടുപോകുമെന്നും റോബിൻ മറുപടി നൽകിയിരുന്നു.

അപ്പോൾ മോഹൻലാൽ പറഞ്ഞ മറുപടി മനോഹരമായിരുന്നു. 'ഇതുമാത്രമല്ല. അതുപോലെ വീട്ടിലേക്ക് പോകുമ്പോൾ ഒരുപാട് കാര്യങ്ങൾ കൂടി കൂടെ കൊണ്ടുപോകാൻ സാധിക്കട്ടെ'യെന്നാണ് മോഹൻലാൽ റോബിനോട് പറഞ്ഞത്. സഹ മത്സരാർഥികളും റോബിനുമെല്ലാം അപ്പോൾ ചിരിക്കുന്നുണ്ടായിരുന്നു.
വീഡിയോ വൈറലായതോടെ ലാലേട്ടനും റോബിൻ-ദിൽഷ ജോഡി ഇഷ്ടപ്പെട്ട് തുടങ്ങിയിരിക്കുന്നുവെന്നാണ് ബിഗ് ബോസ് പ്രേക്ഷകർ പറയുന്നത്. ശനിയാഴ്ചത്തെ എപ്പിസോഡിൽ മത്സരാർഥികൾ തമ്മിലുള്ള മനപൊരുത്തം മനസിലാക്കാൻ ടാസ്ക്ക് വെച്ചപ്പോഴും റോബിനും ദിൽഷയും ഒരുമിച്ചാണ് മത്സരിച്ചത്.
രണ്ടുപേരും പരസ്പരം നന്നായി മനസിലാക്കിയിരിക്കുവെന്നത് ടാസ്ക്കിൽ ഇരുവരും നൽകിയ ഉത്തരങ്ങളിൽ നിന്ന് തന്നെ വ്യക്തമായിരുന്നു.
Recommended Video

ബിഗ് ബോസ് റിയാലിറ്റി ഷോ നടക്കുമ്പോൾ മത്സരാർഥികൾ തമ്മിൽ തമ്മിൽ പ്രണയത്തിലാകുന്നത് സ്ഥിരം കാഴ്ചയാണ്. മലയാളത്തിലെ നാല് സീസണുകളിലായി നിരവധി പ്രണയങ്ങൾ സംഭവിച്ചിട്ടുണ്ടെങ്കിലും വിവാഹത്തിലേക്ക് എത്തിയത് പേർളി-ശ്രീനിഷ് പ്രണയം മാത്രമാണ്.
കഴിഞ്ഞ സീസണിൽ ഏറെ ചർച്ച ചെയ്യപ്പെട്ട പ്രണയം സൂര്യയും മണിക്കുട്ടനും തമ്മിലുള്ളതായിരുന്നു. സൂര്യയ്ക്ക് മണിക്കുട്ടനോട് പ്രണയമുണ്ടായിരുന്നെങ്കിലും മണിക്കുട്ടന് തിരിച്ച് സൗഹൃദം മാത്രമായിരുന്നു ഉണ്ടായിരുന്നത്.
പത്താം ആഴ്ചയിലൂടെ ബിഗ് ബോസ് മലയാളം നാലാം സീസൺ ഇപ്പോൾ സഞ്ചരിക്കുന്നത്.


Click it and Unblock the Notifications