ജാസ്മിന്റെ ആ സെല്‍ഫ് റെസ്‌പെക്റ്റിനെയാണ് ബിഗ് ബോസ് പോലും ബഹുമാനിക്കുന്നത്, റോബിന് പിഴവ് പറ്റിയതും അവിടെയാണ്
സംഭവബഹുലമായിരുന്നു ഇന്നലത്തെ ബിഗ് ബോസ് ഷോ. പൊട്ടിത്തെറിച്ച് കൊണ്ടാണ് മോഹന്‍ലാല്‍ ഇന്നലെ(ശനി) ഹൗസിലെത്തിയത്. ബിഗ് ബോസ് ഹൗസില്‍ മോശം വാക്കുകള്‍ ഉപയോഗിച്ചതിന് റോബിന്‍, ജാസ്മിന്‍, റിയാസ് എന്നിവരെ ലാലേട്ടന്‍ ഫയര്‍ ചെയ്തിരുന്നു. ബിഗ് ബോസ് മലയാളം ഷോയുടെ ചരിത്രത്തില്‍ തന്നെ ഇത് ആദ്യത്തെ സംഭവമാണെന്നും ഇനിയും ഇത്തരത്തിലുള്ള വാക്കുകള്‍ ഹൗസില്‍ ആവര്‍ത്തിച്ചാല്‍ പുറത്താക്കുമെന്നും മോഹന്‍ലാല്‍ മുന്നറിയിപ്പ് നല്‍കി.
ജാസ്മിനായിരുന്നു മോഹന്‍ലാലില്‍ നിന്ന് കൂടുതല്‍ വഴക്ക് കേട്ടത്. ക്യാപ്റ്റന്‍സിയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുകയും ചെയ്തു. ക്യാപ്റ്റന്‍ റിയാസിന്റെ ഭാഗത്ത് മാത്രം നിന്നുവെന്നും മോഹന്‍ലാല്‍ തുറന്നടിച്ചു. ഇതാദ്യമായിട്ടാണ് ജാസ്മിന് മോഹന്‍ലാല്‍ നിന്ന് വഴക്ക് ലഭിക്കുന്നത്. ഇത് ജാസ്മിനേയും സങ്കപ്പെടുത്തി. ബ്രേക്കിനായി ലാലേട്ടന്‍ പോയതിന് പിന്നാലെ താരം ഇതിന്റെ പേരില്‍ പൊട്ടിത്തെറിച്ചിരുന്നു.

ഇടവേളയ്ക്ക് ശേഷം മടങ്ങി എത്തിയ മോഹന്‍ലാല്‍ ആദ്യം ചോദിച്ചത് ജാസ്മിന്റെ പ്രശ്‌നത്തെ കുറിച്ചാണ്. താന്‍ പറഞ്ഞിട്ട് അനുസരിക്കാത്തിടത്ത് തനിക്ക് എന്തു ചെയ്യാന്‍ കഴിയുമെന്നായിരുന്നു ജാസ്മിന്റെ മറുപടി. അങ്ങനെയെങ്കില്‍ കോടതി ടാസ്‌കിലെ അച്ചടക്കത്തിന്റെ കാര്യത്തിലടക്കം ബിഗ് ബോസിനെ സമീപിക്കാന്‍ ക്യാപ്റ്റനെന്ന നിലയില്‍ ജാസ്മിന് അവകാശമുണ്ടായിരുന്നുവെന്നും അത് എന്തുകൊണ്ട് ചെയ്തില്ലെന്നും മോഹന്‍ലാല്‍ തിരിച്ചു ചോദിച്ചു. ഒരു ക്യാപ്റ്റനെ തങ്ങള്‍ ചുമതലകള്‍ ഏല്‍പ്പിക്കുന്നത് ഇതൊക്കെ പ്രതീക്ഷിച്ചുകൊണ്ടാണ്. ലൈവ് ആയി മത്സരം നടന്നുകൊണ്ടിരിക്കുമ്പോള്‍ തങ്ങള്‍ക്ക് ഇടപെടാനാവില്ല. ക്യാപ്റ്റനായ ജാസ്മിന്‍ പറഞ്ഞിരുന്നെങ്കില്‍ അപ്പോള്‍ തങ്ങള്‍ ഇടപെട്ടേനെ, മോഹന്‍ലാല്‍ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

സുഹൃത്തുക്കളുടെ അടുത്ത് പൊട്ടിത്തെറിക്കുന്നതിനിടെ ആത്മാഭിമാനം ചോദ്യം ചെയ്യപ്പെട്ടതായി ജാസ്മിന്‍ പറഞ്ഞിരുന്നു. എന്ത് പറഞ്ഞാലും അനുസരണയോടെ കേട്ടുനില്‍ക്കുന്ന റോബിനെപ്പോലെയല്ല താനെന്നും തനിക്ക് ഒരു ആത്മാഭിമാനം ഉണ്ടെന്നാണ് ജാസ്മിന്‍ പറഞ്ഞത്. ഇതിനെ കുറിച്ചും മോഹന്‍ലാല്‍ ചോദിച്ചിരുന്നു. ജാസ്മിന്‌റെ സെല്‍ഫ് റെസ്‌പെക്റ്റിനെ ചോദ്യം ചെയതത് അല്ലെന്നായിരുന്നു മോഹന്‍ലാല്‍ പറഞ്ഞത്. ജാസ്മിനെ കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കാന്‍ മോഹന്‍ലാല്‍ ശ്രമിച്ചെങ്കിലും അത് കൃത്യമായി കാതില്‍ എത്തിയിരുന്നില്ല. എപ്പിസോഡ് അവസാനിക്കുന്നത് വരെ മൂടിക്കെട്ടിയ രീതിയിലായിരുന്നു ജാസ്മിന്‍ ഇരുന്നത്.

ഇപ്പോഴിത ജാസ്മിന്‍ പറഞ്ഞതിനെ പിന്തുണച്ച് ആരാധകര്‍ രംഗത്ത് എത്തിയിരിക്കുകയാണ്. ബിഗ് ബോസിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പിന്തുണ അറിയിച്ചിരിക്കുന്നത്. ജാസ്മിന്‍ പറഞ്ഞത് വളരെ കൃത്യമാണെന്നാണ് ആരാധിക കുറിപ്പില്‍ പറഞ്ഞത്. ജാസ്മിന്റെ സെല്‍ഫ് റെസ്‌പെക്റ്റാണ് ബിഗ് ബോസ് പോലും പുളളിക്കാരിയെ ബഹുമാനിക്കാന്‍ കാരണമെന്നാണ് ആരാധികയുടെ കണ്ടെത്തല്‍.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ചുവടെ...;'വളരെ സത്യസന്ധമായ ഒരു പോയിന്റ് ആണ് ഇന്നലെ ജാസ്മിന്‍ പറഞ്ഞത്, ഒരു സെല്‍ഫ് റെസ്പക്റ്റും ഇല്ലാതെ ആരുടെ മൂടുതാങ്ങിയും വിന്നര്‍ ആകണമെന്ന് ആഗ്രഹിക്കുന്ന റോബിന്‍ ഒരിക്കലും വിന്നര്‍ ആകാന്‍ യോഗ്യനല്ല, ആ നിലവാരം ഇല്ലായ്മയാണ് റോബിനില്‍ ഓരോ വീക്ക് എന്‍ഡിലും പ്രകടമാകുന്നത്, പുള്ളിയുടെ ഇന്നലത്തെ നില്‍പ്പ് കണ്ടാല്‍ അത് വ്യക്തമാകും. ജാസ്മിന്റെ നിലപാടിന്റെ ആയിരത്തിലൊന്ന് എങ്കിലും ഉണ്ടായിരുന്നെങ്കില്‍ ഉണ്ടായിരുന്നെങ്കില്‍ റോബിന് ഒരു വോട്ട് എങ്കിലും കൊടുക്കാമായിരുന്നു. ജാസ്മിന്റെ ആ സെല്‍ഫ് റെസ്പക്റ്റാണ് ബിഗ്‌ബോസ് പോലും പുള്ളിക്കാരിയെ ബഹുമാനിക്കാന്‍ കാരണം. റോബിന്റെ ആ സെല്‍ഫ് റെസ്‌പെക്റ്റില്ലായ്മയാണ് ഇന്നലെ വന്ന് കയറിയവര്‍ പോലും എടുത്തിട്ട് അലക്കാനും കാരണം' കുറിപ്പില്‍ പറയുന്നു.

ജാസ്മിനും റോബിനും എവിക്ഷനില്‍ ഇടംപിടിച്ചിട്ടുണ്ട്. ഇവരോടൊപ്പം ദില്‍ഷ, ബ്ലെസ്ലി, നിമിഷ, റോണ്‍സണ്‍ എന്നിവരുമുണ്ട്. ബിഗ് ബോസ് 50 ദിവസം പൂര്‍ത്തിയാക്കുന്ന വേളയിലാണ് എവിക്ഷന്‍ നടക്കുന്നത്. ഇപ്പോള്‍ 14 പേരാണ് ഹൗസലുള്ളത്. ഇനി പകുതി ദിവസങ്ങള്‍ മാത്രമാണുള്ളത്.


Click it and Unblock the Notifications