Don't Miss!
- News
കോന്നിയുടെ സമഗ്രവികസനം ഉറപ്പുവരുത്തുന്ന ലക്ഷ്യബോധമുള്ള ബജറ്റ്: അഡ്വ. കെ.യു.ജനീഷ് കുമാര്‍ എംഎല്‍എ
- Lifestyle
കറുത്തിരുണ്ട ചുരുളന്‍ മുടിക്ക് നല്ല പച്ചക്കറിവേപ്പിലയും ആവണക്കെണ്ണയും
- Sports
സിറാജ് പഴ സിറാജല്ല, 'റിച്ച് ഡാ'-കോടികളുടെ സമ്പാദ്യം! കാര്‍ കളക്ഷനുമുണ്ട്- അറിയാം
- Automobiles
റെയിൽ പാളങ്ങൾ എന്തുകൊണ്ട് സ്റ്റെയിൻലെസ് സ്റ്റീലിൽ നിർമ്മിച്ചുകൂടാ? ഇന്നും ഇരുമ്പിൽ തന്നെ തുടരുന്നതെന്ത്?
- Technology
കൊവിഡ് മഹാമാരിക്ക് പിന്നിലെ സൂത്രധാരൻ..? ബിൽ ഗേറ്റ്സിന് പറയാനുള്ളതും അറിഞ്ഞിരിക്കണം
- Finance
9/10 ഓപ്ഷന് ട്രേഡര്‍മാരും നഷ്ടത്തില്‍, എന്തുകൊണ്ട് ഭൂരിപക്ഷം പേര്‍ക്കും പണം നഷ്ടപ്പെടുന്നു? 3 കാരണങ്ങള്‍
- Travel
വാലന്റൈൻ ദിനം: ഇഷ്ടം നോക്കി യാത്ര പോകാം.. ബാലിയിൽ തുടങ്ങി മൂന്നാർ കടന്ന് ഋഷികേശ് വരെ
പ്രണയമുണ്ടോ എന്ന് ചോദിച്ചതിന് പിന്നാലെ റോബിന് ഉപദേശവുമായി ദില്‍ഷ, ഡോക്ടര്‍ക്ക് ശത്രുക്കള്‍ കൂടി
മലയാളി പ്രേക്ഷകരുടെ ജനപ്രിയ റിയാലിറ്റി ഷോയണ് ബിഗ് ബോസ്. 2018 ല്‍ മലയാളത്തില്‍ ആരംഭിച്ച ഷോ നാലാം സീസണിലേയ്ക്ക് കടന്നിരിക്കുകയാണ്. മാര്‍ച്ച് 27 ന് ആണ് ബിഗ് ബോസ് സീസണ് 4 ആരംഭിക്കുന്നത്. ചുരുങ്ങിയ ദിവസം കൊണ്ട് തന്നെ മികച്ച സ്വീകാര്യത നേടാനായിട്ടുണ്ട്. കഴിഞ്ഞ സീസണുകളില്‍ നിന്ന് വ്യത്യസ്തമായിട്ടാണ് നാലാം സീസണ് ഒരുക്കിയിരിക്കുന്നത്.

താരങ്ങളോടൊപ്പം പുതുമുഖങ്ങളും ഇക്കുറി ബിഗ് ബോസ് ഷോയില്‍ എത്തിയിട്ടുണ്ട് താരങ്ങളെക്കാള്‍ കൂടുതല്‍ ക്യാമറ സ്പെയിസ് ലഭിച്ചിരിക്കുന്നത് പുതുമുഖങ്ങള്‍ക്കാണ്. കൂടാതെ സോഷ്യല്‍ മീഡിയയില്‍ നിന്നും മികച്ച പിന്തുണയാണ് ലഭിക്കുന്നത്. ബിഗ് ബോസ് സീസണ് 4 ലെ മികച്ച മത്സരാര്‍ത്ഥിയാണ് ഡോക്ടര്‍ റോബിന്. ആദ്യം ദിവസം മുതല്‍ തന്നെ ക്യാമറ സ്പെയിസ് നേടാന്‍ ഡോക്ടര്‍ക്ക് കഴിഞ്ഞിരുന്നു. ഒപ്പം തന്നെ റോബിന്റെ ഗെയിം പ്ലാനും പുറത്ത് വന്നിരുന്നു. റോബിന്റെ ഗെയിം മനസ്സിലായതോടെ ആദ്യ ആഴ്ചയില്‍ തന്നെ മറ്റ് മത്സരാര്‍ത്ഥികളും രംഗത്തെത്തുകയായിരുന്നു.
താന്‍ നോ പറഞ്ഞു; വര്‍ഷങ്ങള്‍ക്ക് ശേഷവും ആ മനുഷ്യന് എന്നെ ഇഷ്ടപ്പെടുന്നു, പ്രണയകഥ പറഞ്ഞ് ദില്‍ഷ
റോബിനെ പോലെ തന്നെ പ്രേക്ഷകരുടെ ഇടയില്‍ ചര്‍ച്ചയാവുന്ന മറ്റൊരു പേരാണ് ദില്‍ഷയുടേത്. ഇവരുടെ പേരില്‍ പ്രണയ ഗോസിപ്പുകളും ഉയര്‍ന്നിരുന്നു. എന്നാല്‍ അതൊക്കെ തള്ളി കളയുകയായിരുന്നു ദില്‍ഷ. തനിക്ക് ഡോക്ടറി്ന്റെ പിന്നാലെ നിന്നുകൊണ്ട് ബിഗ് ബോസ് ഷോയില്‍ നില്‍ക്കേണ്ട കാര്യമില്ലെന്നായിരുന്നു മറുപടി. പറയുന്നവര്‍ പറയട്ടെ എന്ന മട്ടിലായിരുന്നു താരത്തിന്റെ പ്രതികരണം. പിന്നീട് ഇതിനെ കുറിച്ച് ഡോക്ടറിനോട് ദില്‍ഷ ചോദിക്കുകയും ചെയ്തിരുന്നു. എന്നാല്‍ തനിക്ക് അങ്ങനെയൊന്നുമില്ലെന്നായിരുന്നു റോബിന് പറഞ്ഞത്.
ഇപ്പോഴിത ഡോ. റോബിന് ഉപദേശവുമായി ദില്‍ഷയും രംഗത്തെത്തിയിരിക്കുകയാണ്. അവനവന് എന്താണോ അങ്ങനെ തന്നെ ബിഗ് ബോസില്‍ നില്‍ക്കണമെന്നാണ് റോബിനോട് ദില്‍ഷ പറയുന്നത്. രണ്ടാമത്തെ കാര്യമാണ് ജയിക്കുന്നതും തോല്ക്കുന്നതും. ആര്ട്ടിഫിഷലായാണ് നമ്മള് ഇവിടെ നില്‍ക്കുന്നതെന്ന് മറ്റുള്ളവരെ കൊണ്ട് പറയിപ്പിക്കുന്നതിനെക്കാള് നല്ലത് നമ്മള് നമ്മളായി തന്നെ നില്ക്കുക എന്നതാണെന്നും ദില്‍ഷ ഡോക്ടറോട് പറയുന്നു. ഇതെല്ലാ സമാധാനത്തോടെ കേള്‍ക്കുകയായിരുന്നു ഡോക്ടര്‍ റോബിന്. എന്നാല്‍ റേബിന്റെ പെരുമാറ്റം പ്രേക്ഷകരുടെ ഇടയില്‍ ചര്‍ച്ചയായിട്ടുണ്ട്. പുതിയ സ്ട്രാറ്റജി എടുക്കുകയാണെന്നാണ് ബിഗ് ബോസ് പ്രേക്ഷകര്‍ പറയുന്നത്.
ഡോക്ടര്‍ റോബിനും ജാസ്മിനു തമ്മിലുള്ള യഥാര്‍ഥ പ്രശ്നം ഇതാണ്; വെളിപ്പെടുത്തി ഡെയ്സി
Recommended Video
ഡോക്ടറുടെ പെരുമാറ്റം അംഗങ്ങള്‍ക്കിടയിലും ചര്‍ച്ചയായിട്ടുണ്ട്. ജാസ്മിനും റോബിനും തമ്മിലായിരുന്നു ഷോയില്‍ എപ്പോഴും തര്‍ക്കങ്ങള്‍ നടന്നിരുന്നത്. എന്നാല്‍ ഡോക്ടര്‍ക്ക് ശത്രുക്കളുടെ എണ്ണം കൂടിയിട്ടുണ്ടെന്നാണ് നിമിഷയുടെ കണ്ടെത്തല്‍. ഡോക്ടര്‍ക്കൊപ്പമുള്ള ജയില്‍ വാസത്തിന് ശേഷം പുറത്തിറഞ്ഞിയ ഡെയ്സിയേടായിരുന്നു നിമിഷ ഇക്കാര്യം പറഞ്ഞത്. ജാസ്മിനും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. 'ഡോക്ടര്‍ക്ക് തങ്ങള്‍ അല്ലാതെ പുതിയ ശത്രുക്കള്‍ ഉണ്ടെന്നാണ് നിമിഷ പറഞ്ഞത്. എല്ലാവരും ജയിക്കാനാണ് നില്‍ക്കുന്നതെന്നും കുറച്ച് കഴിയുമ്പോള്‍ എല്ലാവരും മത്സര ബുദ്ധിയോടെ മുന്നോട്ട് പോകുമെന്നും ഡെയ്സി പറഞ്ഞു. എന്നാല്‍ ഡോക്ടര്‍ ഫേയ്ക്ക് ആണെന്നായിരുന്നു ജാസ്മിന്റെ മറുപടി. എന്ത് ചെയ്തിട്ടാണെങ്കിലും ജയിക്കണം എന്ന ചിന്തയാണ് അയാള്‍ക്കുള്ളതെന്നും ജാസ്മിന് പറയുന്നു. ജാസ്മിനൊപ്പം മത്സരിക്കാനാണ് റോബിന് നോക്കുന്നതെന്ന് ഡെയ്സി കൂട്ടിച്ചേര്‍ത്തു. പിന്നീട് ജാസമിനോട് പോയി ഡോക്ടര്‍ സംസാരിക്കുന്നുണ്ട്.
-
മണിക്കുട്ടനുമായി പ്രശ്നം ഉണ്ടായി; ഫിനാലെയ്ക്ക് പോയപ്പോഴാണ് പിന്നെ കണ്ടത്, അഭിനയത്തെ കുറിച്ച് സന്ധ്യ മനോജ്
-
'കുട്ടികൾ കാർട്ടൂൺ കാണുന്നത് പോലെയാണ് അച്ഛനെന്റെ ഇന്റർവ്യൂ കാണുന്നത്; എന്നോടുള്ള നിലപാടിൽ മാറ്റമുണ്ട്': ധ്യാൻ
-
'മകന് വേണ്ടി ഒരുമിച്ചു'; വർഷങ്ങൾക്ക് ശേഷം പ്രിയനും ലിസിയും ഒറ്റ ഫ്രെയിമിൽ, സിദ്ധാർഥ് പ്രിയദര്ശന് വിവാഹിതനായി