കാമുകി മരിച്ചാൽ ആത്മഹത്യ ചെയ്യില്ല; പുറത്തിറങ്ങിയാല്‍ വേറെ വിവാഹം കഴിക്കണമെന്ന് ബ്ലെസ്ലിയോട് ദില്‍ഷ
ബിഗ് ബോസ് വിന്നറാവുമെന്ന ഉറച്ച പ്രതീക്ഷകളുമായി വന്ന ഒരാള്‍ കൂടി പുറത്തായി. അപര്‍ണ മള്‍ബറിയാണ് കഴിഞ്ഞ എപ്പിസോഡില്‍ ബിഗ് ബോസില്‍ നിന്നും വിട പറഞ്ഞത്. വിദേശത്ത് ജനിച്ച് കേരളത്തില്‍ വളര്‍ന്ന അപര്‍ണ ഇംഗ്ലീഷ് പഠിപ്പിക്കുകയൊക്കെ ചെയ്ത് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. വോട്ടുകളുടെ അടിസ്ഥാനത്തില്‍ അപര്‍ണ പോയപ്പോള്‍ വീടിനകം കണ്ണീരണിഞ്ഞു.
ദില്‍ഷയും ബ്ലെസ്ലിയും തുടങ്ങി എല്ലാവരും കരച്ചിലായി. എന്നാല്‍ ബിഗ് ബോസ് വീട്ടില്‍ നിന്ന് പോവുന്നത് അത്ര വലിയ സംഭവമൊന്നുമല്ലെന്ന് പറഞ്ഞ് ബ്ലെസ്ലി ദില്‍ഷയെ ആശ്വസിപ്പിച്ചിരിക്കുകയാണ്. മാത്രമല്ല ദില്‍ഷയോട് ഇഷ്ടം പറഞ്ഞതിനെ പറ്റിയും പുറത്തത്തെ ജീവിതത്തെ കുറിച്ചും താരം സൂചിപ്പിച്ചു.

അപര്‍ണയും ദില്‍ഷയുമാണ് നോമിനേഷനില്‍ അവസാനഘട്ടം വരെ ഉണ്ടായിരുന്നത്. ബാക്കി എല്ലാവരും സേവ് ആയപ്പോള്‍ ഇവര്‍ക്ക് മറ്റൊരു ടാസ്‌കാണ് നല്‍കിയത്. ഒടുവില്‍ അപര്‍ണയാണ് പുറത്തേക്ക് എന്ന കാര്യം വ്യക്തമായി. ഇതോടെ ദില്‍ഷ പൊട്ടിക്കരയാന്‍ തുടങ്ങി, ആദ്യമായി ഒരാള്‍ പുറത്തേക്ക് പോവുന്നത് കണ്ട് ബ്ലെസ്ലിയും കരഞ്ഞു. അപര്‍ണ പോയതിന് ശേഷവും വിഷമം സഹിക്കാന്‍ കഴിയാതെ മാറി ഇരുന്ന ദില്‍ഷയെ ബ്ലെസ്ലി ആശ്വസിപ്പിച്ചു.

'ഒരു കാമുകി മരിച്ച് പോയാല്‍ ആത്മഹത്യ ചെയ്യുകയല്ല വേണ്ടത്. ബാക്കിയുള്ള ജീവിതം മുന്നോട്ട് കൊണ്ട് പോവുകയാണ് വേണ്ടത്. സഹോദരി മരിച്ച് പോയാലും കരയും, എന്നിട്ട് ബാക്കി ലൈഫ് കൊണ്ട് പോവണമെന്ന്' ബ്ലെസ്ലി പറയുന്നു. എങ്കില്‍ ഞാന്‍ നിന്നെ ബ്രദറായി കാണുമ്പോള്‍ പുറത്തിറങ്ങിയാല്‍ നീ നിന്റെ ജീവിതവുമായി പോവണമെന്നും വിവാഹം കഴിക്കണമെന്നും ദില്‍ഷയും പറഞ്ഞു.
Recommended Video

എന്ന് കരുതി ഞാന്‍ ഡൗണ്‍ ആവുകയില്ല. മുകളിലേക്കേ പോവുകയുള്ളു. നീ എവിക്ട് ആയി പോയാലും ഞാന്‍ ഇവിടെ തന്നെ കാണുമെന്ന് പറഞ്ഞ ബ്ലെസ്ലിയോട് നീ ഇവിടെ ഉണ്ടാവുകയും നന്നായി പെര്‍ഫോം ചെയ്യുകയും വേണമെന്ന് ദില്‍ഷ സൂചിപ്പിച്ചു. ഈ നൂറ് ദിവസങ്ങള്‍ നമ്മുടെ ജീവിതം പോലെ എടുക്കുകയാണെങ്കില്‍, കാമുകിയോ അച്ഛനെ അമ്മയോ മരിച്ച് പോവുന്നതിന്റെ അത്രയും ഉണ്ടാവില്ലല്ലോ എന്ന് താരം ചോദിക്കുന്നു. അപ്പോള്‍ മാനസികമായി തളരരുത് എന്നാണ് ബ്ലെസ്ലി പറഞ്ഞ് കൊടുക്കുന്നത്.
Also Read: റോബിനെ ബിഗ് ബോസ് പുറത്താക്കും; അകത്ത് നടക്കുന്ന കളികള്‍ എന്തൊക്കെയാണെന്ന് വെളിപ്പെടുത്തി നടന്‍ മനോജ്


Click it and Unblock the Notifications