'ജാസ്മിന്റെ ഗെയിമാണ് റിയാസ് ഇപ്പോള്‍ ഇവിടെ കളിക്കുന്നത്, നിനക്ക് ഉളുപ്പുണ്ടോ'; റിയാസിനോട് കയര്‍ത്ത് ദില്‍ഷ

ബിഗ് ബോസ് മലയാളം സീസണ്‍ 4 അവസാനഘട്ടത്തിലേക്ക് അടുത്തുകഴിഞ്ഞു. അവശേഷിക്കുന്ന ഒന്‍പത് മത്സരാര്‍ത്ഥികളില്‍ നിന്ന് ഫൈനല്‍ ഫൈവിലേക്കെത്താന്‍ ഇനി അധികം ദൂരമില്ല. അതേസമയം പതിനൊന്നാം വാരത്തില്‍ കൊടുത്ത വീക്ക്‌ലി ടാസ്‌ക്ക് മത്സരാര്‍ത്ഥികളുടെ മാനസികബലം നിരീക്ഷിക്കാനുള്ള ഏറ്റവും മികച്ച ടാസ്‌ക്കായിരുന്നു. ടാസ്‌ക്കിന്റെ ഭാഗമായും അല്ലാതെയും ആരോപണ പ്രത്യാരോപണങ്ങള്‍ കൊണ്ട് നിറയുകയാണ് ഇപ്പോള്‍ എവിടെയും. ആരും മോശമല്ലെന്ന ചിത്രം കൂടി വ്യക്തമാകുന്നു.

ജാസ്മിനും റോബിനും പോയതിന് പിന്നാലെ രണ്ട് പക്ഷമായി വേര്‍തിരിഞ്ഞിരിക്കുകയാണ് ഇപ്പോള്‍ ബിഗ് ബോസ്. ഒരു വശത്ത് ദില്‍ഷയും ബ്ലെസ്‌ലിയും ലക്ഷ്മിപ്രിയയും ധന്യയും നിന്ന് പോരടിക്കുമ്പോള്‍ മറുവശത്ത് റിയാസ് സലീം, റോണ്‍സണ്‍, വിനയ് മാധവ്, അഖില്‍, സൂരജ് എന്നിവപരാണ് മറുപക്ഷത്ത് അണിനിരക്കുന്നത്. ഇതില്‍ മിക്കപ്പോഴും ശബ്ദമുയര്‍ത്തുന്നത് റിയാസും ദില്‍ഷയും തമ്മിലാണ്. റോബിനും ജാസ്മിനും പോയതിന് പിന്നിലെ കാരണക്കാരെ ചൂണ്ടിക്കാട്ടിയാണ് പലപ്പോഴും ഇരുവരും തമ്മില്‍ വഴക്കുണ്ടാകുന്നത്.

കാപ്പിപ്പൊടിയുടെ പേരില്‍ വഴക്ക്

കഴിഞ്ഞ ദിവസം ജാസ്മിന്റെ കാപ്പിപ്പൊടി ദില്‍ഷ എടുക്കാന്‍ നോക്കിയത് റിയാസിന് ഒട്ടും ഇഷ്ടപ്പെട്ടിരുന്നില്ല. അതിന്റെ പേരില്‍ വലിയ വഴക്കുണ്ടായിരുന്നു. ഇപ്പോഴിതാ പഴയ കാര്യങ്ങള്‍ പറഞ്ഞ് വീണ്ടും പോരടിക്കുകയാണ് റിയാസും ദില്‍ഷയും തമ്മില്‍. ദില്‍ഷയെ പിന്തുണച്ച് ബ്ലെസ്‌ലിയും കൂടെയുണ്ട്.

ഇപ്പോഴും കണ്ടന്റില്ലാതെ കഷ്ടപ്പെടുകയാണ് റിയാസ് എന്നാണ് ദില്‍ഷയുടെയും ബ്ലെസ്‌ലിയുടെയും പ്രധാന ആരോപണം. ലവ് ട്രയാങ്കിളിന്റെ പേരിലാണ് ഇപ്പോഴും ടാസ്‌ക്കില്‍ പോരടിക്കുന്നത്. അതല്ലെങ്കില്‍ റോബിനെക്കുറിച്ച് മാത്രമാണ് സംസാരിക്കുന്നത്.

പ്രശ്‌നമുണ്ടാക്കുന്നില്ല

അതിന് റിയാസ് പറയുന്ന മറുപടി ഇങ്ങനെയാണ്: ' എന്നാല്‍ ഞാന്‍ നിങ്ങളെപ്പോലെ പ്രശ്‌നമുണ്ടാക്കാനല്ല ഇവിടെ വന്നത്. ഞാന്‍ ഇവിടെ വന്ന് ചില ചൊറി മനുഷ്യരെ കണ്ട് ഇങ്ങനെ ആയിപ്പോയതാണ്.' ഇതുകേട്ട് ദില്‍ഷ ചൊറി മനുഷ്യന്റെ ദേഹം മുഴുവന്‍ വ്രണം വന്നോ എന്ന് ചോദിക്കുകയാണ്. ചൊറി മനുഷ്യരൊക്കെ പോയെന്നും വ്രണമൊന്നും വന്നില്ലെന്നുമായിരുന്നു റിയാസിന്റെ മറുപടി.

റോബിന്‍ പോയെങ്കിലും എന്റെ ബെസ്റ്റ് ഫ്രണ്ടിന്റെ കാര്യങ്ങള്‍ പിന്തുടര്‍ന്ന് ചെയ്യാന്‍ എന്നെ നിര്‍ത്തിയിട്ടാണ് പോയതെന്ന് പറയുകയാണ് ദില്‍ഷ. അവരുടെ ബാക്കിയാണോ നീ, ദില്‍ഷ ഈ ഷോയില്‍ വന്നത് റോബിന് വേണ്ടിയാണോ എന്നൊക്കെ തിരിച്ചുചോദിക്കുകയാണ് റിയാസ്.

Recommended Video

Dr. Robin About Jasmine | ജീവനെപ്പോലെ സ്നേഹിച്ച ആ ചെടിച്ചട്ടി പൊട്ടിയപ്പോൾ | *Interview | FilmiBeat
ജാസ്മിന്‍ പേടിച്ചോടിയല്ലോ

റോബിന്‍ തിരിച്ചുവരുമെന്നറിഞ്ഞ് ജാസ്മിന്‍ പേടിച്ചോടിയല്ലോ എന്ന് ദില്‍ഷ കളിയാക്കുന്നു. ജാസ്മിന്‍ ബാക്കിവെച്ച കപ്പ്, കാപ്പിപ്പൊടി ഇതെല്ലാം റിയാസ് എടുത്തില്ലേ, അപ്പോള്‍ അതൊന്നും ബാക്കിയല്ലേ എന്ന് തിരിച്ചു ചോദിക്കുകയാണ് ദില്‍ഷ. ജാസ്മിന്റെ ഗെയിമാണ് ഇപ്പോള്‍ റിയാസ് പിന്തുടരുന്നതെന്നും കളിയാക്കുകയായിരുന്നു. നീയാണ് ജാസ്മിനെ വേദനിപ്പിച്ചതെന്നും ജാസ്മിന്‍ അതുകൊണ്ടാണ് പുറത്തുപോയതെന്നും പറയുകയാണ് റിയാസ്. ഭക്ഷണത്തോട് ബഹുമാനമില്ലാത്ത നിനക്ക് ഉളുപ്പുണ്ടോ എന്ന് ചോദിച്ചാണ് ദില്‍ഷ റിയാസിനോട് വഴക്കുണ്ടാക്കുന്നത്. നീയൊരു മനുഷ്യനല്ലെന്നും ദില്‍ഷ റിയാസിനെ ആക്ഷേപിക്കുകയാണ്.

മാര്‍ച്ച് 27-ന് ആരംഭിച്ച ബിഗ് ബോസ് മലയാളം സീസണ്‍ 4 ഇപ്പോള്‍ 70 ദിവസങ്ങള്‍ പിന്നിട്ടു കഴിഞ്ഞു. ബ്ലെസ്‌ലി, ദില്‍ഷ, റോണ്‍സണ്‍, റിയാസ് സലീം, വിനയ് മാധവ്, ലക്ഷ്മിപ്രിയ, ധന്യ മേരി വര്‍ഗ്ഗീസ്, അഖില്‍, സൂരജ് എന്നിവരാണ് ഇപ്പോള്‍ ഹൗസിനുള്ളിലുള്ള ഒന്‍പത് പേര്‍. ഈ വാരം നോമിനേഷന്‍ ലിസ്റ്റില്‍ ദില്‍ഷയും ധന്യയും ഒഴികെ ബാക്കിയെല്ലാവരും ഇടംപിടിച്ചിട്ടുമുണ്ട്.

More from Filmibeat

Read more about: bigg boss robin
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X