ബ്ലസ്ലി വീണ്ടും ജയിലിൽ‌, ഇപ്രാവശ്യം കൂട്ടിന് ദിൽഷയും, പാട്ടും ഡാൻസുമായി ജയിലിൽ സം​ഗീതകച്ചേരി!

വീക്കിലി ടാസ്ക്ക് കഴിഞ്ഞതോടെ ജയിൽ നോമിനേഷൻ വീണ്ടും വന്നിരിക്കുകയാണ്. പതിവുപോലെ ഇത്തവണയും ജയിലിലേക്ക് പോകാൻ ബ്ലസ്ലിയുണ്ട്. കൂട്ടിന് ബ്ലസ്ലിക്കൊപ്പം ജയിലിലേക്ക് ഇപ്രാവശ്യം പോയത് ദിൽഷയാണ്. ആദ്യമായാണ് ദിൽഷ ജയിൽ വാസം അനുഭവിക്കുന്നത്.

ഏഷ്യാനെറ്റ് പുറത്തുവിട്ട പുതിയ പ്രമോയിൽ ജയിലിൽ പാട്ടും ഡാൻസുമായി ആഘോഷിച്ച് കഴിയുന്ന ദിൽഷയേയും ബ്ലസ്ലിയേയും കാണാം. എന്നാൽ എന്തുകൊണ്ടാണ് ബ്ലസ്ലിക്കൊപ്പം ദിൽഷയ്ക്ക് ജയിൽ വാസം ലഭിച്ചത് എന്നത് വ്യക്തമല്ല.

വീട്ടിലെ മത്സരാർഥികൾ ഈ ആഴ്ച മോശം പ്രകടനം കാഴ്ചവെച്ചവരുടെ പേരുകളാണ് ജയിൽ നോമിനേഷനിൽ പറയാറുള്ളത്. അങ്ങനെ നോക്കുമ്പോഴും കുട്ടി അഖിൽ, ഡോ.റോബിൻ എന്നിവർ വീട്ടിൽ ഉള്ളപ്പോഴാണ് ബ്ലസ്ലിയും ദിൽഷയും ജയിലിലാക്കപ്പെട്ടിരിക്കുന്നത്.

ഒരുപക്ഷെ നാലാം സീസൺ തുടങ്ങിയ ശേഷം ഏറ്റവും കൂടുതൽ തവണ ജയിലിൽ പോയിട്ടുള്ള മത്സരാർഥി ഒരുപക്ഷെ ബ്ലസ്ലിയായിരിക്കും. ഇതിന് മുമ്പ് നവീനൊപ്പം ജയിലിൽ പോയതും ബ്ലസ്ലിയായിരുന്നു. അന്ന് നവീൻ മൂഡോഫ് ആയിരുന്നതിനാൽ ബ്ലസ്ലിക്ക് ജയിൽ ആസ്വദിക്കാൻ കഴിഞ്ഞിരുന്നില്ല.

ബ്ലസ്ലി വീണ്ടും ജയിലിൽ

അതേസമയം ഇത്തവണ ദിൽഷയെ ജയിലിൽ‌ കിടക്കാൻ കൂട്ടുകിട്ടിയതോടെ പതിന്മടങ്ങ് സന്തോഷത്തിലാണ് ബ്ലസ്ലിയെന്ന് പുതിയ പ്രമോയിൽ വ്യക്തമാണ്. ദിൽഷയും ജയിൽ വാസം ആസ്വദിക്കുന്നുണ്ട്.

ബ്ലസ്ലിയുടെ പാട്ടിനൊപ്പം ചുവടുവെച്ച് ദിൽഷയും നിറഞ്ഞ് നിൽക്കുകയാണ്. ജയിലിൽ കിടക്കുന്ന ദിൽഷയുടേയും ബ്ലസ്ലിയുടേയും സം​ഗീതവും നൃത്തവും ആസ്വദിക്കാൻ വീട്ടിലെ മറ്റ് അം​ഗങ്ങളും എത്തിയിരുന്നു.

പക്ഷെ ഡോ.റോബിനെ മാത്രം പ്രമോയിൽ കാണിക്കുന്നില്ല. ബ്ലസ്ലിക്കൊപ്പം ദിൽഷ ജയിലിൽ പോയതിന്റെ സങ്കടത്തിലാണോ റോബിൻ എന്നാണ് ബി​ഗ് ബോസ് പ്രേക്ഷകർ ചോദിക്കുന്നത്.

കൂട്ടിന് ദിൽഷയും

കഴിഞ്ഞ തവണ റോബിൻ ഒറ്റയ്ക്കാണ് ജയിൽവാസം അനുഭവിച്ചത്. ലക്മിപ്രിയയ്ക്ക് വേണ്ടി ​ഗെയിം തോറ്റുകൊടുത്തുവെന്നതിന്റെ പേരിലാണ് റോബിനെ ബി​ഗ് ബോസ് ഒറ്റയ്ക്ക് ജയിലിലേക്ക് അയച്ചത്.

മോഹൻലാൽ വീക്കെൻഡ് എപ്പിസോഡിൽ വന്നപ്പോഴും റോബിന്റെ പ്രവൃത്തിയെ വിമർശിച്ചിരുന്നു. ബ്ലസ്ലിയും ദിൽഷയും ഒരുമിച്ച് ജയിലിൽ കഴിയുന്നതിന്റെ പ്രമോ പുറത്തുവന്നതോടെ നിരവധി രസകരമായ കമന്റുകളാണ് വരുന്നത്.

ദിൽഷയോട് നേരത്തെ തന്നെ പ്രണയം വെളിപ്പെടുത്തിയിട്ടുള്ള വ്യക്തിയാണ് ബ്ലസ്ലി. ശേഷം പ്രണയം ദിൽഷ നിരസിച്ചെങ്കിലും ഇരുവരും നല്ല സുഹൃത്തുക്കളാണ്.

പാട്ടും ഡാൻസുമായി ജയിലിൽ ആഘോഷം

'ആരോടും ഒരു പരാതിയോ... പരിഭവമോ ഇല്ലാതെ വളരെ സന്തോഷത്തോടെ ജയിലിൽ എപ്പോഴും പോകുന്ന ബ്ലസ്ലിക്ക് ഇത് ദൈവം കൊടുത്ത സന്തോഷം.... അയാൾ പാടട്ടെ... അവൾ ആവോളം ആടട്ടെ......,'

'ബി​ഗ് ബോസിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ജയിലിൽ കിടന്ന റെക്കോർഡ് ബ്ലസ്ലിക്ക്‌ മാത്രം, ലോകത്ത് ആദ്യമായിട്ടായിരിക്കും ജയിലിൽ പോയി പാട്ടും ഡാൻസുമായി രണ്ടുപേർ ഇത്രയും സന്തോഷിക്കുന്നത്. നല്ലൊരു ഫ്രണ്ട്ഷിപ്പ്' എന്നൊക്കെയാണ് കമന്റുകൾ വരുന്നത്.

കായികപരവും കലാപരവും ബുദ്ധിപരവുമായ ടാസ്ക്കുകളാണ് പലപ്പോഴും ബി​ഗ് ബോസ് നൽകുന്നത്. ഇത്തവണത്തെ വീക്കിലി ടാസ്ക്ക് ശാരീരകമായും ബുദ്ധിപരമായും ശ്രദ്ധയോടെ കളിക്കേണ്ട ഒന്നായിരുന്നു. കട്ട വെയിറ്റിം​ഗ് എന്നായിരുന്നു ഈ ആഴ്ചയിലെ വീക്കിലി ടാസ്ക്കിന്റെ പേര്.

Recommended Video

പോകുന്നതിന് മുന്നേ പുറകെ നടന്ന് സ്ട്രാറ്റജി പറഞ്ഞു കൊടുത്തു | Ronson's Wife Dr Neeraja Interview
റോബിനെ അന്വേഷിച്ച് പ്രേക്ഷകർ

ആദ്യ ദിവസം മത്സരാർത്ഥികൾ ​ഗ്രൂപ്പായാണ് വീക്കിലി ടാസ്കിൽ മത്സരിച്ചതെങ്കിൽ രണ്ടാം ദിവസം ഒറ്റക്കാണ് കളത്തിലിറങ്ങിയത്. ഓരോ മത്സരാർത്ഥികൾക്കും ലഭിക്കുന്ന കട്ടകൾ ഉപയോ​ഗിച്ച് ഒരു തൂണ് നിർമ്മിക്കുക എന്നതായിരുന്നു ടാസ്ക്.

ഓരോരുത്തരും ഒറ്റക്ക് കട്ടകൾ ശേഖരിക്കുകയും സംരക്ഷിക്കുകയും തൂണുണ്ടാക്കുകയും ചെയ്യണമെന്നാണ് ബി​ഗ് ബോസ് നൽകിയ നിർദേശം. ബസർ ശബ്ദം കേൾക്കുമ്പോൾ ആരാണോ ഏറ്റവും ഉയരം കുറഞ്ഞ തൂൺ നിർമിച്ചത് അവർ പുറത്താകുകയും ചെയ്യും.

ഇങ്ങനെ പുറത്താകുന്നവർ ടാസ്ക് കഴിയുന്നത് വരെ വീടിനകത്ത് പ്രവേശിക്കാൻ പാടുളളതുമല്ല. തൂണിന്റെ ഉയരത്തിന്റെ അടിസ്ഥാനത്തിലാണ് ടാസ്ക്കിലെ വിജയിയെ തീരുമാനിച്ചത്. വാശിയേറിയ മത്സരത്തിൽ ജാസ്മിൻ‌, റോൺസൺ, നിമിഷ എന്നിവർ വിജയികളായി.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X