ജാസ്മിന്‍ ഷോ വിട്ടതിന് പിന്നിലെ യഥാര്‍ത്ഥ കാരണം ഇതാണ്; ദില്‍ഷയും ബ്ലെസ്‌ലിയും പറയുന്നു

ബിഗ് ബോസ് മലയാളം സീസണ്‍ 4-ന്റെ ഈ വാരം സംഭവബഹുലമായിരുന്നു. റോബിനെ സീക്രട്ട് റൂമിലേക്ക് മാറ്റിയതും തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങളും ഹൗസിനെ ബഹളമയമാക്കിയിരുന്നു. റിയാസിന് നേരെയുണ്ടായ കയ്യാങ്കളി മത്സരാര്‍ത്ഥികള്‍ക്കിടയില്‍ വലിയ ചര്‍ച്ചയായി മാറിയിരുന്നു. ഈ സംഭവത്തോടെ ഹൗസിനുള്ളിലെ മത്സരാര്‍ത്ഥികള്‍ രണ്ട് പക്ഷമായി തിരിഞ്ഞതും പ്രേക്ഷകര്‍ കണ്ടുകഴിഞ്ഞു.

അതേസമയം ബിഗ് ബോസ് ആരാധകരെ ഞെട്ടിച്ചുകൊണ്ടായിരുന്നു ജാസ്മിന്‍ ഇന്ന് ഷോയില്‍ നിന്ന് പുറത്തുപോയത്. താന്‍ മാനസികമായും ശാരീരികമായും ഏറെ തകര്‍ന്നുവെന്ന് അറിയിച്ചായിരുന്നു ജാസ്മിന്‍ തന്റെ വിഷമം കണ്‍ഫെഷന്‍ റൂമില്‍ തുറന്നുപറഞ്ഞത്. ജാസ്മിന്റെ തീരുമാനത്തില്‍ മാറ്റമില്ലെങ്കില്‍ ബാഗ് പാക്ക് ചെയ്ത് തയ്യാറായി ഇരിക്കാനും ബിഗ് ബോസ് അറിയിച്ചിരുന്നു. എന്നാല്‍ ജാസ്മിന്‍ പുറത്തുപോയതിന് പിന്നിലെ കാരണം മാനസിക തകര്‍ച്ചയല്ലെന്ന് പറയുകയാണ് ഇപ്പോള്‍ ദില്‍ഷയും ബ്ലെസ്‌ലിയും.

jasmine

റോബിന്റെ തിരിച്ചുവരവാണ് ജാസ്മിന്റെ യഥാര്‍ത്ഥ പ്രശ്‌നം. അവള്‍ക്കത് സഹിക്കാന്‍ പറ്റില്ല. അതുമാത്രമാണ് കാരണമെന്നാണ് ദില്‍ഷയും ബ്ലെസ്‌ലിയും ഒരേപോലെ പറയുന്നത്. നേരത്തെ റോബിന്റെ മടങ്ങിവരവ് തനിക്ക് ഒരു തരത്തിലും സഹിക്കാന്‍ പറ്റില്ലെന്ന് ജാസ്മിന്‍ ബിഗ് ബോസിനോട് കണ്‍ഫെഷന്‍ റൂമില്‍ വെച്ച് തുറന്നടിച്ചിരുന്നു. ജാസ്മിന്‍ അത് തുറന്നുപറഞ്ഞില്ലെങ്കിലും ഹൗസ്‌മേറ്റ്‌സിന് അതേക്കുറിച്ച് നന്നായി മനസ്സിലായിട്ടുണ്ട്.

ജാസ്മിനെക്കുറിച്ച് ബ്ലെസ്‌ലി പറയുന്ന ചില കാര്യങ്ങളും ശ്രദ്ധേയമാണ്. 'സ്വന്തം വീട്ടില്‍ എങ്ങനെയൊക്കെയോ ജീവിച്ചു പോകേണ്ടിയിരുന്ന ഒരാള്‍ അവനവന്റെ ചോയ്‌സും സന്തോഷവും തിരിച്ചറിഞ്ഞ് പുറത്തുവന്നതാണ്. അങ്ങനെയൊരു വ്യക്തിയാണ് ജാസ്മിന്‍. പക്ഷെ, ഇവിടെ വന്ന് ഈ ഹൗസില്‍ 70 ദിവസത്തോളം നിന്നിട്ട് സ്വന്തം ഐഡന്റിറ്റി നഷ്ടമായി, ഇതുവരെ പിന്തുടര്‍ന്ന എല്ലാ കാര്യങ്ങളില്‍ നിന്നും പിന്നോട്ടു പോയി, വളരെ ദുര്‍ബ്ബലയായി വരികയായിരുന്നു. ഇനി പുറത്ത് പോയി സമാധാനമായി ജീവിക്കട്ടെ, കുറച്ച് കാശുള്ളതു കൊണ്ടു മാത്രം മനഃസമാധാനം കിട്ടില്ലെന്ന് അവള്‍ തന്നെ തിരിച്ചറിഞ്ഞുകഴിഞ്ഞു.

മാനസികാരോഗ്യം തകരാറിലായെങ്കിലും ഒടുവില്‍ അവള്‍ക്ക് തന്നെ പല കാര്യങ്ങളും മനസ്സിലായി. സ്വന്തം ആരോഗ്യവും മനസ്സിന്റെ സ്വസ്ഥതയും നഷ്ടപ്പെട്ട് ഇങ്ങനെ ജീവിക്കുന്നത് എന്തിനെന്ന് അവള്‍ക്ക് തന്നെ തോന്നിക്കാണും. പക്ഷെ, റോബിന്‍ തിരിച്ചുവരും എന്നതിന്റെ പേരില്‍ ഷോ വിട്ട് പോകുന്ന അവളുടെ നയം ആത്മഹത്യയ്ക്ക് തുല്യമാണെന്ന് പറയുകയാണ് ബ്ലെസ്‌ലി.

jasmine

ദില്‍ഷയും ജാസ്മിന്‍ പോയത് വളരെ സങ്കടത്തോടെയാണ് കാണുന്നത്. 'അവളുടെ ഒപ്പമുള്ള ആളുകളും അവളെ ഏതു തരത്തിലാണ് പിന്തുണയ്ക്കുന്നതെന്ന് അറിയില്ല. പലതും അവള്‍ മനസ്സിലാക്കുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. പുറത്തിറങ്ങിയിട്ട് അവള്‍ നല്ലൊരു ഡോക്ടറെ കണ്ട് ചികിത്സിക്കണമെന്നേ എനിക്ക് പറയാനുള്ളൂ.' ദില്‍ഷ പറയുന്നു.

Read more about: bigg boss malayalam season 4
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X