'ഞാൻ ഇനി അങ്ങോട്ട് ഒരു സൈക്കോപാത്തിനെ പോലെയായിരിക്കും, നീ കൂടെ നിൽക്കണം'; ബ്ലെസ്ലിയോട് ദിൽഷ!

എഴുപത് ദിവസം പിന്നിട്ട് അവസാന ലാപ്പിലേക്ക് എത്തികൊണ്ടിരിക്കുകയാണ് ബി​ഗ് ബോസ് മലയാളം സീസൺ ഫോർ. ഈ സീസണിലെ ശക്തരായ മത്സരാർഥികളായ റോബിനും ജാസ്മിനും പോയതോടെ ആളുകളുടെ എണ്ണം ഒമ്പതായി കുറഞ്ഞു.

ഇതുവരെ കണ്ടിട്ടില്ലാത്ത പല കളികളും ഇനിയാണ് പ്രേക്ഷകർ കാണുക. ഇപ്പോൾ വീട്ടിലുള്ള എല്ലാവരുടേയും ആ​ഗ്രഹം എങ്ങനെയെങ്കിലും ഫൈനൽ ഫൈവിൽ എത്തണമെന്നതാണ്.

റോബിൻ പുറത്തായതോടെ പ്രേക്ഷകരിൽ പലരും ഷോ കാണുന്നത് അവസാനിപ്പിച്ചു.

Recommended Video

Dr. Robin Dilsha Romance: റോബിനെ കുറിച്ചുള്ള ഒരു കാര്യം എനിക്കറിയാം | #BiggBoss | FilmiBeat

വീട്ടിൽ നിൽക്കാൻ ഏറ്റവും അർഹതയുള്ള മത്സരാർഥിയെ പുറത്താക്കിയതിനാൽ ഇനി ഷോ കാണുന്നില്ലെന്നാണ് പ്രേക്ഷകർ പറഞ്ഞത്. ശക്തരായ മത്സരാർഥികൾ പുറത്തായതോടെ പുതിയ ​ഗെയിമുകൾ പ്ലാൻ ചെയ്ത് തുടങ്ങിയിട്ടുണ്ട് വീട്ടിലുള്ള മറ്റുള്ളവർ.

ഇപ്പോൾ ഏറ്റവും കൂടുതൽ ജനപിന്തുണയുള്ള മത്സരാർഥികളിൽ ഒരാളായ ദിൽഷ സഹമത്സരാർഥി ബ്ലെസ്ലിയുമായി സംസാരിക്കുന്നതിന്റെ ഏറ്റവും പുതിയ വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്.

ദിൽഷയു‍ടെ ഉറ്റ സുഹൃത്തായിരുന്നു റോബിൻ. റോബിൻ പുറത്തായപ്പോൾ ഏറ്റവും കൂടുതൽ സങ്കടപ്പെട്ടതും ദിൽഷയായിരുന്നു.

ഫുൾ ഫോമിൽ ദിൽഷ

റോബിൻ പുറത്താകാൻ‌ കാരണക്കാരനായ റിയാസ് അടക്കമുള്ളവർക്ക് എട്ടിന്റെ പണി കൊടുക്കാനുള്ള തയ്യാറെടുപ്പിലാണ് ദിൽഷ.

'ഞാൻ ഇനി അങ്ങോട്ട് ഒരു സൈക്കോപാത്തിനെ പോലെയായിരിക്കും, നീ കൂടെ നിൽക്കണം' എന്നാണ് ദിൽഷ ബ്ലെസ്ലിയോട് പറയുന്നത്. 'പലതും ഞാൻ ഇനി ഇവിടെ കാണിച്ച് കൂട്ടും. ഒരു സൈക്കോ പാത്തിനെപ്പോലെ ഞാൻ അലഞ്ഞ് തിരിഞ്‍ നടക്കും.'

'നീ നിന്റെ പഴയ ലൈഫിലേക്ക് കേറാനായിട്ടില്ല. ഞാൻ പറയുന്ന വരെ നീ പഴയ ജീവിതത്തിലേക്ക് തിരികെ പോകരുത് ബ്ലെസ്ലി. ഏതായാലും ഇറങ്ങി ഇനി കുളിച്ച് കേറിയാൽ മതി. അവസാന വീക്കിൽ നമുക്ക് കുളിക്കാം. അതിന് മുമ്പ് ഒരു കലാശകൊട്ടൊക്കെ നടത്താം. അതിന് ശേഷമെ ഞാൻ ഇനി കുളിച്ച് കേറൂ' എന്നാണ് ദിൽഷ ബ്ലെസ്ലിയോട് പറയുന്നത്.

ഞാനൊരു സൈക്കോപാത്താകും

ദിൽഷ റോബിൻ പുറത്തായപ്പോൾ മുതൽ വീട്ടിൽ ഫുൾ ഫോമിലാണ്. മറ്റൊരു റോബിനാകാൻ പലപ്പോഴും ശ്രമിക്കുന്നപ്പോലെയും തോന്നാറുണ്ട്. വീടിനുള്ളിൽ‌ വെച്ച് റോബിൻ പലപ്പോഴും ദിൽഷയോടുള്ള പ്രണയം വെളിപ്പെടുത്തിയിരുന്നു.

ഫൈനലിലെത്താൻ അർ‌ഹതയുണ്ടായിരുന്ന റോബിനെ പുറത്താക്കിയവരോട് ക്ഷമിക്കില്ലെന്നും ദിൽഷ ഇടയ്ക്കിടെ പറയുന്നുണ്ട്.

തുടക്കം മുതൽ ഈ എഴുപതാം ദിവസം വരെ വീട്ടിൽ‌ ഒറ്റയ്ക്ക് നിന്ന് കളിക്കുന്ന മത്സരാർഥിയാണ് ബ്ലെസ്ലി. ടാസ്ക്കിലെ ലൂപ്പ് ഹോളുകൾ‌ കണ്ടുപിടിച്ച് പലപ്പോഴായി താരമാവുകയും ചെയ്തിരുന്നു.

ബ്ലെസ്ലീ നീ ഒപ്പം നിൽക്കണം

റോബിൻ കഴിഞ്ഞാൽ വീട്ടിൽ ഏറ്റവും കൂടുതൽ ഫാൻസുള്ള മത്സരാർഥിയും ദിൽഷയാണ്. ഇനിയങ്ങോട്ട് റോബിൻ ഫാൻസിന്റെ വോട്ടും ദിൽഷയ്ക്ക് കിട്ടാനുള്ള സാധ്യതയുമുണ്ട്. ഇനി വെറും നാല് ആഴ്ചകൾ മാത്രമാണ് ഫിനാലയ്ക്കായി അവശേഷിക്കുന്നത്.

അതേസമയം അപ്രതീക്ഷിതമായി രണ്ടുപേർ പുറത്തായതിനാൽ ഇക്കഴിഞ്ഞ വീക്കെൻഡ് എപ്പിസോഡിൽ എവിക്ഷൻ ഉണ്ടായിരുന്നില്ല. മാത്രമല്ല കഴിഞ്ഞ‍ ആഴ്ച മത്സരാർഥികൾ ചെയ്ത ഓപ്പൺ നോമിനേഷൻ ബി​ഗ് ബോസ് അസാധുവാക്കുകയും ചെയ്തു.

റിയാസ്, റോൺസൺ, ബ്ലെസ്ലി, ദിൽഷ, വിനയ്, അഖിൽ എന്നിവരാണ് നോമിനേഷനിൽ ഉണ്ടായിരുന്നത്. അതേസമയം പതിനൊന്നാം ആഴ്ചയിലെ പുതിയ ക്യാപ്റ്റനായി ധന്യ തെരഞ്ഞെടുക്കപ്പെട്ടു.

വരാനിരിക്കുന്നത് വലിയ മത്സരങ്ങൾ

ധന്യ, അഖിൽ, ദിൽഷ എന്നിവരാണ് ക്യാപ്റ്റൻസി ടാസ്ക്കിൽ മത്സരിച്ചത്. തലവിധി എന്നായിരുന്നു ക്യാപ്റ്റൻസി ടാസ്ക്കിന്റെ പേര്. വാശിയേറിയ മത്സരത്തിന്റെ അവസാനം വിജയം ധന്യയ്ക്കൊപ്പമായിരുന്നു.

സൂരജും അഖിലും റിയാസുമെല്ലാം പുതിയ പദ്ധതികൾ വരുന്ന ദിവസങ്ങളിൽ വീട്ടിൽ പിടിച്ച് നിൽക്കാനായി ആവിഷ്കരിക്കുന്നുണ്ട്. വിജയം ആർക്കൊപ്പമായിരിക്കുമെന്ന് കാത്തിരുന്ന് തന്നെ കാണണം.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X