'റോബിനോട് ഞാൻ സംസാരിച്ചാൽ എന്താ കുഴപ്പം?, മാറേണ്ടത് നിങ്ങളുടെ ചിന്തയാണ്'; ധന്യയോട് പൊട്ടിതെറിച്ച് ദിൽഷ!

ബി​ഗ് ബോസ് മലയാളം സീസൺ ഫോറിലെ അവസാനത്തെ നോമിനേഷനും പൂർത്തിയായി. എല്ലാവരേയും അതിശയിപ്പിച്ചൊരു നോമിനേഷനായിരുന്നു ഈ സീസണിൽ അവസാനമായി നടന്നത്. പതിവുപോലെ സിമ്പതിയുടെ പേരിൽ സൂരജിനെ എല്ലാവരും ചേർന്ന് സെയ്ഫാക്കി ടോപ്പ് ഫൈവിലേക്ക് കേറാനുള്ള അവസരം ഉണ്ടാക്കി കൊടുത്തു.

കാരണം രണ്ട് വോട്ടെങ്കിലും ലഭിച്ചെങ്കിൽ മാത്രമെ നോമിനേഷനിൽ പേര് വരികയുള്ളൂ. സൂരജിനെ സമ്പതിയുടെ പേരിൽ വീട്ടിലെ ലക്ഷ്മി അടക്കമുള്ള അം​ഗങ്ങൾ സംരക്ഷിക്കുകയാണെന്നും പറഞ്ഞ് റിയാസ് മാത്രമാണ് സൂരജിനെ നോമിനേറ്റ് ചെയ്തത്.

റോൺസൺ നേരത്തെ തന്നെ മൂന്ന് വോട്ട് കിട്ടിയ ധന്യയുടെ പേര് പറയാതെ സൂരജിന്റെ പേര് പറഞ്ഞിരുന്നെങ്കിൽ ദിൽഷയൊഴികെ എല്ലാവരും നോമിനേഷനെ അഭിമുഖീകരിക്കേണ്ടി വരുമായിരുന്നു. അപ്പോഴും റോൺസൺ സെയ്ഫ് ​ഗെയിം കളിച്ചതിനാൽ സൂരജിന് ഫിനാലെയിലേക്കുള്ള വഴി തുറന്ന് കിട്ടി.

പക്ഷെ സൂരജ് ടോപ്പ് ഫൈവിൽ‌ എത്തുന്നതിനോട് യോജിപ്പില്ലാത്തവരാണ് പ്രേക്ഷകരിൽ ഏറെയും. അഖിൽ പോയശേഷം മാത്രമാണ് സൂരജ് തന്റെ അഭിപ്രായം തുറന്ന് പറയുകയും ​ഗെയിം മനസിലാക്കി കളിക്കുകയും ചെയ്തതെന്നും അതിനാൽ ഇത്രയും നാൾ ഒഴുക്കിനൊപ്പം പോവുകയായിരുന്നുവെന്നും.

സൂരജ് സെയ്ഫ്

സൂരജ് സെയ്ഫ് ആയതിനാൽ വീട്ടിലെ വേറൊരു മികച്ച മത്സരാർഥിയും ഇനിയും പുറത്താകരുത് എന്നുമാണ് ഭൂരിഭാ​ഗം പ്രേക്ഷകരും പറയുന്നത്. ഈ വരുന്ന ദിവസങ്ങളിൽ എന്ത് സംഭവിക്കുമെന്നത് കണ്ടുതന്നെ അറിയണം.

നോമിനേഷൻ പൂർത്തിയായതോടെ ഡിബേറ്റ് ആരംഭിച്ചിരിക്കുകയാണ്. എല്ലാവരു ലക്ഷ്മിപ്രിയയ്ക്കും ധന്യയ്ക്കുമെതിരെയാണ് കളിക്കുന്നത്. ദിൽഷയാണ് ധന്യയെ ഏറ്റവും കൂടുതൽ വെള്ളം കുടിപ്പിച്ചത്.

താനും റോബനും തമ്മിലുള്ള സൗഹൃ​ദം വരെ ദുഷിച്ച മനസോടെ നോക്കയെന്ന് ആരോപിച്ചാണ് ദിൽഷ ധന്യയ്ക്കെതിരെ രം​ഗത്തെത്തിയത്. കുറ്റങ്ങൾ മുഖത്ത് നോക്കി പറയാതെ മാറി നിന്ന് ചർച്ച ചെയ്യുന്ന ധന്യയുടെ രീതിയേയും ദിൽഷ കുറ്റപ്പെടുത്തി.

ഒറ്റയ്ക്കിരുന്ന് സംസാരിച്ചാൽ ആളുകൾ തെറ്റിദ്ധരിക്കും

'ഞാനും റോബിനും ഒറ്റയ്ക്കിരുന്ന് സംസാരിച്ചാൽ കാണുന്ന ആളുകൾ തെറ്റിദ്ധരിക്കുമെന്നും അതിനാൽ അത്തരം സാഹചര്യങ്ങൾ ഒഴിവാക്കാമെന്നും ചേച്ചി എന്നോട് പറഞ്ഞില്ലേ?.'

'ആണും പെണ്ണും ഒരിടത്ത് ഒറ്റയ്ക്ക് ഇരുന്ന് സംസാരിച്ചാൽ തന്നെ തെറ്റിദ്ധരിക്കപ്പെടുമെന്ന് ചിന്തിക്കണമെങ്കിൽ ചേച്ചിയുടെ മനസ് എത്ര ദുഷിച്ചതാണെന്ന് മനസിലാക്കൂ. മാറേണ്ടത് നിങ്ങളുടെ ചിന്താ​ഗതിയാണ്.'

'ചേച്ചിയോട് മുമ്പും ഞാൻ പറഞ്ഞിട്ടുണ്ട് മാറിയിരുന്ന് കുറ്റം പറയരുത് തെറ്റ് കണ്ടാൽ മുഖത്ത് നോക്കി പറയണമെന്ന്. പക്ഷെ ചേച്ചി എപ്പോഴും പുറകിൽ നിന്ന് സംസാരിക്കുകയാണ് ചെയ്യാറുള്ളത്' ദിൽഷ പറഞ്ഞു. ധന്യയോട് ദിൽഷ ചോദ്യങ്ങൾ ചോദിക്കുമ്പോൾ റിയാസ്, ബ്ലെസ്ലി എന്നിവരെല്ലാം സഹായിക്കുന്നുണ്ടായിരുന്നു.

ധന്യയോട് പൊട്ടിതെറിച്ച് ദിൽഷ

തന്റെ സേഫ് ​ഗെയിം മറ്റുള്ളവർ മനസിലാക്കിയ വെപ്രാളത്തിലാണ് ധന്യ. റിയാസ് തന്നെ ഇതേ കുറിച്ച് നോമിനേഷനിടയിൽ സംസാരിക്കുന്നുണ്ടായിരുന്നു. പന്ത്രണ്ടാം ആഴ്ചയിൽ നോമിനേഷനിൽ വന്ന ശേഷമാണ് ധന്യ അഭിപ്രായങ്ങളും ചേർച്ചയില്ലായ്മയും പരസ്യമായി കാണിച്ച് തുടങ്ങിയത്.

അതിന് മുമ്പ് ആരുടേയും വെറുപ്പ് സമ്പാദിക്കാതിരിക്കാനും നോമിനേഷനിൽ വരാതിരിക്കുന്നതിനും ഒന്നും വെളിച്ചത്ത് വന്ന് സംസാരിക്കുമായിരുന്നില്ല. അന്നും ഇന്നും ഒരുപോലെ വീട്ടിൽ അഭിപ്രായങ്ങളും ഇഷ്ടമില്ലായ്മയും ഉച്ചത്തിൽ വിളിച്ച് പറയുന്ന വ്യക്തി ലക്ഷ്മിപ്രിയ മാത്രമാണ്.

Recommended Video

Dr. Robin About Jasmine | ജീവനെപ്പോലെ സ്നേഹിച്ച ആ ചെടിച്ചട്ടി പൊട്ടിയപ്പോൾ | *Interview | FilmiBeat
വാക്ക് പോര് മുറുകുന്നു

ആളുകൾക്ക് ലക്ഷ്മിപ്രിയയെ ഇഷ്ടമാണെങ്കിലും ചിലപ്പോഴെങ്കിലും സംസാരിക്കുമ്പോൾ കാര്യങ്ങൾ കൈവിട്ട് പോകുന്നതിനാൽ ഹേറ്റ്ഴ്സിന്റെ എണ്ണവും കൂടുന്നുണ്ട്. ബ്ലെസ്ലി, ദിൽഷ, ലക്ഷ്മിപ്രിയ എന്നിവരാണ് വോട്ടിന്റെ കാര്യത്തിൽ മുന്നിൽ നിൽക്കുന്നത്.

റോബിൻ പുറത്താകാൻ റിയാസ് കാരണമായി എന്നതിനാൽ ഒരു വിഭാ​ഗം പ്രേക്ഷകർ റിയാസ് പുറത്താകണമെന്ന് ആ​ഗ്രഹിക്കുന്നവരാണ്. അതിനാൽ വോട്ട് സ്പ്ലിറ്റിങിന് സാധ്യതയുണ്ട്. അങ്ങനെ സംഭവിച്ചാൽ റിയാസ്, റോൺസൺ എന്നിവർ പുറത്തായേക്കും.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X