എല്ലാവര്‍ക്കും കല്യാണം കഴിക്കണം, അതെനിക്ക് താല്‍പര്യമില്ല; പ്രൊപ്പോസലുകളെ കുറിച്ച് ദില്‍ഷയും റോബിനും

ബിഗ് ബോസ് മലയാളത്തിന്റെ നാലാം സീസണില്‍ ഒരു പ്രണയം കാണുമോ എന്ന ആകാംഷയിലാണ് പ്രേക്ഷകര്‍. തുടക്കം മുതല്‍ റോബിനും ദില്‍ഷയും തമ്മിലുള്ള സൗഹൃദം ആ രീതിയില്‍ ചര്‍ച്ചയാക്കിയിരുന്നു. എന്നാല്‍ ദില്‍ഷയും റോബിനും ഇപ്പോള്‍ ഏറ്റവും പ്രിയപ്പെട്ട സുഹൃത്തുക്കളായി മാറിയിരിക്കുകയാണ്. എല്ലാ കാര്യത്തിനും റോബിനെ സപ്പോര്‍ട്ട് ചെയ്ത് കൊണ്ട് ദില്‍ഷ എത്താറുണ്ട്. ഇതിനിടയില്‍ ഇരുവരും പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചുമൊക്കെ തുറന്ന് സംസാരിച്ചിരിക്കുകയാണ്.

മുന്‍പ് തനിക്ക് വന്ന പ്രൊപ്പോസലുകളെ കുറിച്ചാണ് ദില്‍ഷ പറഞ്ഞത്. ഇതിനിടെ ഡോക്ടറുടെ പ്രണയത്തെ കുറിച്ചുള്ള ചോദ്യങ്ങളും ഉയര്‍ന്ന് വരുന്നുണ്ട്. എന്തായാലും ഇരുവരുടെയും സംസാരം കേട്ടിരിക്കാന്‍ ഒരു രസമൊക്കെ ഉണ്ടെന്നാണ് പ്രേക്ഷകരും പറയുന്നത്. താരങ്ങളുടെ വാക്കുകളിങ്ങനെ...

പ്രണയിച്ച് നടക്കാന്‍ അല്ല, എല്ലാവര്‍ക്കും കല്യാണം കഴിക്കാന്‍ വേണ്ടിയാണ്

എനിക്ക് ഒരുപാട് പ്രൊപ്പോസല്‍ വന്നിട്ടുണ്ട്. പ്രണയിച്ച് നടക്കാന്‍ അല്ല, എല്ലാവര്‍ക്കും കല്യാണം കഴിക്കാന്‍ വേണ്ടിയാണ്. നേരിട്ട് വീട്ടില്‍ വന്ന് ചോദിച്ചിട്ട് ഡയറക്ട് കെട്ടാന്‍ ആണ് അവരുടെ പ്ലാന്‍. പക്ഷേ നടക്കുന്നില്ല. അതാണ് നടക്കില്ലെന്ന് ഞാന്‍ പറഞ്ഞതെന്ന് ദില്‍ഷ റോബിനോട് പറയുന്നു. അതിന് എനിക്ക് അങ്ങനെ ഇല്ലെന്ന് റോബിന്‍ പറയുമ്പോള്‍ ഞാന്‍ ഡോക്ടറെ പറഞ്ഞില്ലല്ലോ എന്നായി ദില്‍ഷ. എനിക്ക് അങ്ങനത്തെ ചിന്തയേ ഇല്ല. നമ്മള്‍ സുഹൃത്തുക്കളാണ്. അങ്ങനെ മതി. നിന്നെ ആര് കെട്ടാനാണെന്ന് റോബിന്‍ പറയുന്നതിനിടെ ഡോക്ടറെ ആര് കെട്ടാനാണെന്ന് ദില്‍ഷയും ചോദിക്കുന്നു.

നിങ്ങളെ പോലെ ഒരാളെ എങ്ങനെ വിവാഹം കഴിക്കും

ഡോക്ടര്‍ സൈക്കോ ആണ്. അങ്ങനൊരു പേര് വീണിട്ടുണ്ട്. എന്നെ പോലൊരാള്‍ നിങ്ങളെ പോലെ ഒരാളെ എങ്ങനെ വിവാഹം കഴിക്കുമെന്ന് ഇരുവരും പരസ്പരം തമാശരൂപേണ ചോദിക്കുന്നു. ഇവരുടെ ചിന്തയെ നമുക്ക് മാറ്റി മറിക്കണം. ഒരു ആണിനും പെണ്ണിനും നല്ല സുഹൃത്തുക്കളായി ഇരിക്കാന്‍ പറ്റുമെന്ന് തെളിയിക്കണം. നമ്മളത് കാണിച്ച് കൊടുക്കും. എന്നിട്ട് അവരെ തോല്‍പ്പിക്കണമെന്നും താരങ്ങള്‍ പറയുന്നു.

വായിനോക്കാന്‍ പറ്റിയ നല്ല പെണ്‍കുട്ടികൾ ഹോസ്പിറ്റലിൽ ഇല്ലേ

ഇതിനിടെ താന്‍ വളരെ പെട്ടെന്ന് ദേഷ്യപ്പെടുന്ന ആളാണെന്ന് റോബിന്‍ പറയുന്നു. ഭയങ്കരമായിട്ട് ദേഷ്യം വരാറുണ്ട്. ഹോസ്പിറ്റലില്‍ നേഴ്‌സ്മാരൊന്നുമില്ലേ. വായിനോക്കാന്‍ പറ്റിയ നല്ല പെണ്‍കുട്ടികള്‍ എന്ന് ദില്‍ഷ ചോദിക്കുന്നുണ്ട്. അവിടെ ഞാന്‍ ജോലി ചെയ്യാനാണ് പോകുന്നത്. പിന്നെ എന്നെ അവിടെ എല്ലാവര്‍ക്കും വലിയ പേടിയാണെന്ന് റോബിന്‍ പറയുന്നു. ഭയങ്കര സപ്പോര്‍ട്ടീവ് ആണെങ്കിലും ദേഷ്യം വന്നാല്‍ അത് പ്രകടിപ്പിക്കുമെന്നാണ് ഡോക്ടരുടെ അഭിപ്രായം.

ഡോക്ടറെ കെട്ടുന്നവരുടെ കാര്യം കഷ്ടമാണെന്ന് ദിൽഷ

ഡോക്ടറെ കെട്ടുന്നവരുടെ കാര്യം കഷ്ടമാണെന്ന് നിങ്ങളെ നന്നായി അറിയുന്നവര്‍ക്ക് അറിയാമെന്ന് ദില്‍ഷ സൂചിപ്പിച്ചപ്പോള്‍ അതുകൊണ്ട് എനിക്ക് കെട്ടണമെന്നില്ലായി റോബിന്‍. നമ്മള്‍ കാരണം മറ്റൊരാളുടെ ലൈഫ് എന്തിനാണ് നഷ്ടപ്പെടുത്തുന്നത് എന്നായി ദില്‍ഷ. ഇതോടെ ഡോക്ടറും ദില്‍ഷയും തമ്മിലുള്ള സംഭാഷണം സോഷ്യല്‍ മീഡിയയില്‍ ഹിറ്റായി മാറിയിരിക്കുകയാണ്. ഇനിയും ഇതുപോലെ വിവാഹത്തെ കുറിച്ചും പ്രണയത്തെ കുറിച്ചുമൊക്കെ സംസാരിക്കുകയാണെങ്കില്‍ ഇരുവരും ചിലപ്പോള്‍ പ്രണയത്തിലേക്ക് കടന്നേക്കാം എന്നും ആരാധകര്‍ ചൂണ്ടി കാണിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X