സ്‌പോര്‍ട്‌സ് ബ്രാ ധരിച്ച് പൂളില്‍ ഇറങ്ങാന്‍ പറ്റുമോ? ദില്‍ഷയെ വെല്ലുവിളിച്ച് ജാസ്മിന്‍, തിരിച്ച് ദില്‍ഷയും
ബിഗ് ബോസ് വീടിനുള്ളില്‍ രസകരമായ കാര്യങ്ങളുമായിട്ടാണ് അവതാരകന്‍ മോഹന്‍ലാല്‍ എത്തിയത്. ഓരോ മത്സരാര്‍ഥികള്‍ക്കും മറ്റൊരു മത്സരാര്‍ഥിയെ കുറിച്ചുള്ള ഗുണവും ദോഷവും പറയാന്‍ മോഹന്‍ലാല്‍ ഏല്‍പ്പിച്ചിരുന്നു. ഇതിനിടയില്‍ റോബിന്റെ പേര് പറഞ്ഞ് ദില്‍ഷയും ജാസ്മിനും തമ്മില്‍ വാക്കേറ്റം ഉണ്ടായിരിക്കുകയാണ്. റോബിനെ എതിര്‍ത്ത് പറയുന്ന ജാസ്മിനും അതുപോലെ തന്നെയാണെന്നാണ് ദില്‍ഷയുടെ ആരോപണം. ജാസ്മിന്‍ ഇപ്പോഴും പാവയെ കൊണ്ട് നടത്തിയ ടാസ്‌കിലെ പ്രശ്‌നങ്ങള്‍ മുന്നോട്ട് പോവുകയാണ്. അതാണ് റോബിനോടുള്ള ദേഷ്യത്തിന് കാരണമെന്നാണ് സൂചിപ്പിച്ചത്.
എന്നാല്‍ അത് മാത്രമല്ല പിന്നീട് തന്റെ അച്ഛന് വിളിച്ചതടക്കം റോബിന്റെ പല പ്രവൃത്തികളും ജാസ്മിന്‍ ചൂണ്ടി കാണിച്ചു. എന്നാല്‍ തിരിച്ച് ചോദ്യം വന്നതോടെ സ്‌പോര്‍ട്‌സ് ബ്രായും ഷോര്‍ട്ട്‌സും ധരിച്ച് പൂളില്‍ ചാടുമോ എന്നായി ജാസ്മിന്‍. അതുപോലെ ദില്‍ഷയ്ക്ക് ചെയ്യാന്‍ പറ്റാത്തത് പോലെ എനിക്കും ചെയ്യാന്‍ പറ്റാത്ത കാര്യങ്ങള്‍ ഇവിടെ ഉണ്ടെന്നുമൊക്കെ ജാസ്മിനും ആരോപിച്ചു. ഇതെല്ലാം മോഹന്‍ലാലിന്റെ മുന്നില്‍ നടന്ന തര്‍ക്കമാണെങ്കിലും അവതാരകന്‍ കാര്യമായി പ്രതികരിച്ചില്ല. ഈ വിഷയത്തില്‍ അഭിപ്രായം രേഖപ്പെടുത്തി കൊണ്ട് എത്തിയിരിക്കുകയാണ് ആരാധകര്‍. ജാസ്മിൻ്റെ തെറ്റുകളെ പൊളിച്ചെഴുതാൻ ദിൽഷയ്ക്ക് സാധിച്ചുവെന്നാണ് പൊതുവേയുള്ള അഭിപ്രായം.

ഒരു ടാസ്‌ക് നടക്കുമ്പോള്‍ ഉണ്ടായ അനാവശ്യമായ വൈരാഗ്യം വീണ്ടും കൊണ്ട് നടന്ന് റോബിനെ കുറ്റപ്പെടുത്തുന്നതിന് ജാസ്മിന്റെ ഒരു മോശം സ്വഭാവമാണ്. ലാലേട്ടന്റെ മുന്നില്‍ വെച്ച് അത് വിളിച്ച് പറഞ്ഞ് ജാസ്മിന്റെ വായ അടപ്പിച്ച ദില്‍ഷയ്ക്ക് ഒത്തിരി കൈയ്യടി അര്‍ഹിക്കുന്നു.
മസിലിലും തെറി വിളിയിലും ഒന്നും ഒരു കാര്യവുമില്ല. കാര്യങ്ങള്‍ കാര്യങ്ങള്‍ പോലെ പറഞ്ഞു നില്‍ക്കാന്‍ പറ്റിയില്ല. ഓരോ പ്രേക്ഷകരും ജാസ്മിന്റെ റോബിനോടുള്ള ടാര്‍ഗറ്റിങ് ആറ്റിട്യൂട്‌നെ പറ്റി പറയാന്‍ ആഗ്രഹിച്ച കാര്യം ഇന്ന് ദില്‍ഷ പറഞ്ഞു

ജാസ്മിന്‍ ഇനിയെങ്കിലും ഡോക്ടറിനെ വിട്ട് പഴയ പോലെ കിടു ഗെയിമര്‍ ആയി വരും എന്ന് പ്രതീക്ഷിക്കാം. എന്തായാലും ദില്‍ഷയോട് സ്‌നേഹവും ബഹുമാനവും തോന്നിയ നിമിഷം ഇതായിരുന്നു എന്നാണ് പ്രേക്ഷകരില്‍ ഭൂരിഭാഗം പേരും പറയുന്നത്. ജാസ്മിന്‍ നല്ല മത്സരാര്‍ഥിയാണ്. പക്ഷേ റോബിന്റെ പുറകേ നടന്ന് അദ്ദേഹത്തിന്റെ കുറ്റങ്ങള്‍ കണ്ടുപിടിക്കാന്‍ മാത്രമാണ് ജാസ്മിന്‍ ശ്രമിക്കുന്നത്. സ്വന്തം കാര്യം ശ്രദ്ധിച്ച് കളിക്കുകയാണെങ്കില്‍ മനോഹരമായി ഇവിടെ നില്‍ക്കാം എന്നാണ് ആരാധകര്‍ ഉറപ്പിച്ച് പറയുന്നത്.

മോഹന്‍ലാല്‍ നല്‍കിയ മറ്റൊരു ടാസ്‌കില്‍ ജാസ്മിനെ കുറിച്ച് ഡെയ്‌സി സംസാരിച്ചിരുന്നു. ഏറ്റവും ശക്തയായ മത്സരാര്‍ഥിയാണെങ്കിലും ജാസ്മിന്റെ എടുത്ത് ചാട്ടവും സംസാരരീതിയും മാറ്റണമെന്നാണ് ഡെയ്‌സി പറഞ്ഞത്. എല്ലാ കാര്യത്തിലും കൂടുതല്‍ ജെനുവിനിറ്റി കാണിക്കുന്നതാണ് അവളുടെ പ്രശ്‌നം. അത് മാറ്റി വെച്ചാല്‍ ഫിനാലെ വരെ എത്തുമെന്ന കാര്യം ഉറപ്പാണെന്നും ഡെയ്‌സി സൂചിപ്പിച്ചു. അത് സത്യമാണെന്നാണ് ആരാധകരും ചൂണ്ടി കാണിക്കുന്നത്.


Click it and Unblock the Notifications