For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'കോമഡി സ്കിറ്റിനെതിരെ റിയാസ് സലീം, ആരെയും പോസ്റ്റാക്കാൻ താൻ വിചാരിച്ചിട്ടില്ലെന്ന് ദിൽഷ'; വീഡിയോ വൈറൽ!

  |

  ബി​ഗ് ബോസ് മലയാളം സീസൺ ഫോർ അവസാനിച്ചു. ഇതുവരെ മലയാളത്തിൽ സംപ്രേഷണം ചെയ്തിട്ടുള്ളതിൽ വെച്ച് ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ട ബി​ഗ് ബോസ് സീസണായിരുന്നു സീസൺ ഫോർ. ഇരുപത് പേർ മത്സരിച്ച ബി​ഗ് ബോസ് സീസൺ ഫോറിൽ അവസാനം വിജയിയായത് ദിൽഷ പ്രസന്നനായിരുന്നു.

  രണ്ടാം സ്ഥാനത്ത് ബ്ലെസ്ലിയും മൂന്നാം സ്ഥാനത്ത് റിയാസുമെത്തി. ഇവർ മൂന്ന് പേരും തമ്മിൽ ഫിനാലെ സമയങ്ങളിൽ കടുത്ത മത്സരമാണ് നടന്നത്. അതുകൊണ്ട് തന്നെ പ്രവചനാതീതമായിരുന്നു മത്സരത്തിന്റെ ​ഗതി.

  Also Read: തന്മാത്രയിലെ കിസ്സിംഗ് സീൻ എടുക്കുന്നതിന് മുമ്പേ ലാലേട്ടൻ എന്നോട് ക്ഷമ പറഞ്ഞു: മീര വാസുദേവ്

  അമ്പത് ലക്ഷം രൂപയും ട്രോഫിയുമാണ് ദിൽഷയ്ക്ക് സമ്മാനമായി ലഭിച്ചത്. ന്യൂ നോർമൽ എന്ന ടാ​ഗ് ലൈനുമായിട്ടാണ് സീസൺ‌ ഫോർ ആരംഭിച്ചത്. ഇതുവരെ ബി​ഗ് ബോസ് മലയാളത്തിൽ നാല് സീസണുകളാണ് സംപ്രേഷണം ചെയ്തിട്ടുള്ളത്.

  അതിൽ മൂന്ന് സീസണുകൾക്ക് മാത്രമെ ​ഗ്രാന്റ് ഫിനാലെ ഉണ്ടായിരുന്നുള്ളൂ. നാലാം സീസണിലാണ് ബി​ഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിൽ ആദ്യമായി ഒരു വാക്ക് ഔട്ട് നടക്കുന്നത്. ഷോ ഒരു ഘട്ടത്തിൽ വളരെ നിർണായകമായ നിമിഷങ്ങളിലൂടെ കടന്നുപോയിരുന്നു.

  Also Read: പ്ലസ്ടു കഴിഞ്ഞുടൻ വിവാഹിതയായി; സിനിമയിലെ വിവാഹവും ഹണിമൂണുമാണെന്ന് കരുതി, വിവാഹമോചനത്തെ കുറിച്ച് ശാലിനി നായർ

  ആ സമയത്താണ് വീട്ടിൽ തുടരാനുള്ള ബുദ്ധിമുട്ട് വ്യക്തമാക്കി ജാസ്മിൻ എം മൂസ എന്ന മത്സരാർഥി ഷോ സ്വമേധയ ക്വിറ്റ് ചെയ്ത് പുറത്തുപോയത്. അങ്ങനെ ഒട്ടനവധി പ്രത്യകതകൾ സീസൺ ഫോറിനുണ്ടായിരുന്നു. മാത്രമല്ല ബി​ഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിൽ ആദ്യമായി നാലാം സീസണിലൂടെ ഒരു സ്ത്രീ ബി​ഗ് ബോസ് കപ്പുയർത്തി.

  നാലാം സീസണിൽ പങ്കെടുത്ത എല്ലാ മത്സരാർഥികളുമിന്ന് സെലിബ്രിറ്റികളായി മാറി കഴിഞ്ഞു. വിജയിയായ ദിൽഷയും മറ്റെല്ലാവരും ഉദ്ഘാടനങ്ങളും പരിപാടികളും സ്റ്റേജ് ഷോകളുമായി തിരക്കിലാണ്.

  ഇപ്പോൾ ഒന്നാം സ്ഥാനക്കാരി ദിൽഷയും മൂന്നാം സ്ഥാനക്കാരൻ റിയാസും ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന കോമഡി സ്റ്റാർസ് എന്ന പരിപാടിയിൽ അതിഥിയായി വന്നതിന്റെ വീഡിയോയാണ് വൈറലാകുന്നത്.

  ഷോയിൽ അതിഥികളായി വന്ന ഇരുവരോടും അവതാരിക മീര ചോദിച്ച ചില ചോദ്യങ്ങളും അതിന് മത്സരാർഥികൾ നൽകിയ മറുപടിയുമാണ് വീഡിയോ ശ്രദ്ധനേടാൻ കാരണം.

  ആളുകൾ ടീമായി തിരിഞ്ഞ് സ്കിറ്റുകൾ അവതരിപ്പിച്ച് സമ്മാനങ്ങൾ നേടുന്ന പരിപാടിയാണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന കോമഡി സ്റ്റാർസ്. ദിൽഷയും റിയാസും അതിഥികളായി വന്നപ്പോൾ അവിടെ ചില മത്സരാർഥികൾ കളിച്ച സ്കിറ്റിൽ തനിക്കുള്ള അതൃപ്തി തുറന്നടിച്ച് റിയാസ് പറയുന്നുണ്ട്.

  സ്കിറ്റിൽ കോമഡിക്കായി ഉപയോ​ഗിച്ച പല വാക്കുകളും ഒഴിവാക്കിയിരുന്നെങ്കിൽ ഒറിജിനൽ കോമഡി ഉണ്ടാക്കാമായിരുന്നുവെന്നാണ് റിയാസ് സ്കിറ്റ് അവതരിപ്പിച്ച മത്സരാർഥികളോട് പറയുന്നത്.

  കൂടാതെ വിവാഹത്തെ കുറിച്ചുള്ള ചർച്ച വന്നപ്പോൾ അവതാരിക മീരയുമായുള്ള അഭിപ്രായ വ്യത്യാസവും റിയാസ് പറഞ്ഞു. ശേഷം ദിൽഷയോട് റോബിനെ കുറിച്ച് ചോദിച്ചപ്പോൾ ദിൽഷയും തന്റെ നിലപാടുകൾ വ്യക്തമാക്കി.

  റോബിൻ രാധാകൃഷ്ണനെ പഞ്ഞിക്കിട്ട് തേച്ചൊട്ടിച്ച് പോസ്റ്റാക്കിയോ എന്നാണ് ദിൽഷയോട് മീര ചോദിച്ചത്. അതിന് ദിൽഷ നൽകിയ മറുപടി ഇങ്ങനെയായിരുന്നു... 'ഞാൻ‌ ആരെയും പഞ്ഞിക്കിടാനോ പോസ്റ്റാക്കാനോ ഒന്നും ഞാൻ വിചാരിച്ചിട്ടില്ല.'

  Recommended Video

  Dr. Robin Dance: ഇത് ദിൽഷക്കുള്ള മറുപടിയോ?കൊയിലാണ്ടിയിൽ ആടി തിമിർത്ത് റോബിൻ | *BiggBoss

  'എല്ലാ കാര്യങ്ങളും എല്ലാവരേയും തെളിയിക്കാൻ പറ്റില്ല' ദിൽഷ വ്യക്തമാക്കി. വീഡിയോ വൈറലായതോടെ ബി​ഗ് ബോസ് ആരാധകർ അടക്കം നിരവധി പേർ കമന്റുകളുമായി എത്തി.

  റിയാസ് സീസൺ ഫോറിൽ വൈൽഡ് കാർഡ് മത്സരാർഥിയായിട്ടാണ് വന്നത്. തുടക്കത്തിൽ റിയാസിന് ഹേറ്റേഴ്സായിരുന്നു കൂടുതൽ. പിന്നീട് റിയാസിന്റെ കാഴ്ചപ്പാട് ജനങ്ങൾ മനസിലാക്കിയതോടെ ഹേറ്റേഴ്സ് ഫാൻസായി മാറുകയായിരുന്നു.

  Read more about: bigg boss
  English summary
  bigg boss malayalam season 4: dilsha and riyas latest video from reality show goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X