For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  റോബിന് ദില്‍ഷയെ വിവാഹം കഴിക്കാന്‍ ആഗ്രഹം, തനിക്ക് ഇപ്പോള്‍ ആ ഇഷ്ടമില്ലെന്ന് തുറന്നടിച്ച് താരം...

  |

  ബിഗ് ബോസ് സീസണ്‍ 4 സംഭവബഹുലമായി മുന്നോട്ട് പോവുകയാണ്. ഷോ എട്ട് ആഴ്ച പൂര്‍ത്തിയാക്കുകയാണ്. ഇനി വളരെ കുറച്ച് ആഴ്ചകള്‍ മാത്രമേ സീസണ്‍ 4 അവസാനിക്കാനുള്ളൂ. 100 ദിവസം നില്‍ക്കുക എന്ന ലക്ഷ്യം മനസില്‍ കണ്ട് കൊണ്ടാണ് മത്സരാര്‍ത്ഥികള്‍ ഹൗസിനുളളില്‍ നില്‍ക്കുന്നത്. ബിഗ് ബോസ് അവസാനഘട്ടത്തിലേയ്ക്ക് അടുക്കുമ്പോള്‍ മത്സരവും ശക്തമാവുകയാണ് .

  Also Read:ആര്‍ട്ടിസ്റ്റ് മാത്രമല്ല, ഉമ നായരെ കുറിച്ചുള്ള രഹസ്യം വെളിപ്പെടുത്തി മോഹന്‍ അയിരൂര്‍, പരാതിയുമായി സ്വാസിക

  ബിഗ് ബോസ് സീസണ്‍ 4 ലെ ശക്തരായ മത്സരാര്‍ത്ഥികളാണ് ഡോക്ടര്‍
  റോബിനും ദില്‍ഷയും. മത്സരം ആരംഭിച്ചത് മുതല്‍ ഇരുവരും ചര്‍ച്ചകളില്‍ ഇടംപിടിച്ചിരുന്നു. സീസണ്‍ 4 ലെ പ്രണയ ജോഡികളായിട്ടാണ് ഇവരെ അറിയപ്പെട്ടത്. തുടക്കത്തില്‍ തന്നെ ഇത്തരത്തിലുള്ള ചര്‍ച്ചകള്‍ ഹൗസിന അകത്തും പുറത്തും ഇടംപിടിച്ചിരുന്നു. അവതാരകനായ മോഹന്‍ലാലും ഇതിനെ കുറിച്ച് ചോദിച്ചിരുന്നു. എന്നാല്‍ അങ്ങനെയൊരു ഇഷ്ടം ഇല്ലെന്നായിരുന്നു ഇവര്‍ പറഞ്ഞത്.
  ലവ് ട്രാക്കില്‍ നില്‍ക്കാന്‍ താല്‍പര്യമില്ലെന്ന് ദില്‍ഷ ആദ്യമേ വെളിപ്പെടുത്തിയിരുന്നു.

  Also Read: അച്ഛന്‍ മരിക്കുന്നത് വരെ അമ്മ ഗര്‍ഭിണിയായിരുന്നു; ആഹാരമില്ല, ബാല്യകാലത്തെ കുറിച്ച് ഷീല

  പിന്നീട് ദില്‍ഷയോട് തന്റെ മനസിലുള്ള ഇഷ്ടം റോബിന്‍ തുറന്ന് പറഞ്ഞിരുന്നു. എന്നാല്‍ പിടി കൊടുക്കാന്‍ ദില്‍ഷ തയ്യാറായില്ല. തനിക്കൊരിക്കലും ഒരാളെ പെട്ടെന്ന് സ്‌നേഹിക്കാന്‍ കഴിയില്ലെന്നായിരുന്നു മറുപടി. എന്നാല്‍ തൊട്ട് അടുത്ത ദിവസം തന്നെ ഡോക്ടര്‍ ഇത് മാറ്റി പറയുകയും ചെയ്തു.

  ഇപ്പോഴിത വീണ്ടും തന്റെ മനസ്സിലുള്ള ഇഷ്ടം തുറന്ന് പറഞ്ഞിരിക്കുകയാണ് ഡോക്ടര്‍. ഇവര്‍ക്കിടയില്‍ അഭിപ്രായവ്യത്യാസ രൂക്ഷമാവുന്നതിനിടയിലാണ് ഡോക്ടര്‍ തന്റെ ഇഷ്ടം വീണ്ടും വെളിപ്പെടുത്തിയത്. എന്നാല്‍ പഴയ തീരുമാനത്തില്‍ തന്നെ ഉറച്ചു നില്‍ക്കുകയാണ് ദില്‍ഷ. ഇനി ലവിന്റെ കാര്യം സംസാരിക്കരുതെന്നു ഡോക്ടറിനോട് പറയുന്നു. ഇത് പിന്നീട് നെഗറ്റീവ് അടിക്കുമെന്നും കൂട്ടിച്ചേര്‍ത്തു.

  ദില്‍ഷയുടെ തീരുമാനം പൂർണ്ണമായി ഉള്‍ക്കൊള്ളാന്‍ ഡോക്ടറിന് കഴിയുന്നില്ല. സുഹൃത്ത് തന്നെയാണോ എന്ന് വീണ്ടും ആവര്‍ത്തിച്ച് ചോദിക്കുന്നുണ്ട്. എന്നാല്‍ അതേ എന്നായിരുന്നു ദില്‍ഷയുടെ മറുപടി. വിവാഹമെന്നത് ഇപ്പോള്‍ തന്റെ സ്വപ്‌നത്തില്‍ പോലുമില്ലെന്നും ഒരാളെ എന്റെ ജീവിതത്തിലേയ്ക്ക് കൊണ്ട് വരാന്‍ തനിക്ക് അല്‍പം സമയമെടുക്കും. പ്രണയത്തിന്റെ പേരില്‍ തനിക്ക് ഇവിടെ നില്‍ക്കേണ്ടെന്നും ദില്‍ഷ കൂട്ടിച്ചേര്‍ത്തു.

  എന്നാല്‍ ഇവിടത്തെ കാര്യമല്ല. പുറത്തുള്ള കാര്യമാണ് ചോദിച്ചതെന്ന് ഡോക്ടര്‍ വീണ്ടും ആരാഞ്ഞു. എന്നാല്‍ തന്റെ തീരുമാനത്തില്‍ മാറ്റമില്ലെന്നായിരുന്ന ദില്‍ഷയുടെ നിലപാട്. ഇത് അംഗീകരിക്കുകയായിരുന്നു ഡോക്ടര്‍.

  വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി റിയാസ് എത്തിയതിന് ശേഷമാണ് ഇവര്‍ക്കിടയില്‍ പ്രശ്‌നങ്ങള്‍ തുടങ്ങിയത്. പുറത്ത് പ്രചരിക്കുന്ന ലവ് ട്രാക്കിനെ കുറിച്ചുള്ള സൂചനകള്‍ റിയാസിന്റെ പെരുമാറ്റത്തില്‍ നിന്ന് ഹൗസ് അംഗങ്ങള്‍ക്ക് ലഭിച്ചിരുന്നു. റിയാസ് ഹൗസില്‍ എത്തിയതിയതിന്റെ തൊട്ടടുത്ത ദിവസം ഇതിന്റെ പേരില്‍ ദില്‍ഷയുമായി വാക്കുതര്‍ക്കമുണ്ടായി. ഇതാദ്യമായിട്ടായിരുന്നു ദില്‍ഷ ഹൗസില്‍ പൊട്ടിത്തെറിക്കുന്നത്. ഈ വഴക്കിന് ശേഷം താരം ഡോക്ടറുമായി അകലം പാലിക്കുകയായിരുന്നു.

  Recommended Video

  ദിൽഷയെ കെട്ടിക്കാൻ അമ്പലത്തിൽ നേർച്ച | Bigg Boss Malayalam Dilsha's Sister Interview | Part 2

  ദില്‍ഷയും ഡോക്ടറും പ്രണയത്തില്‍ അല്ലെങ്കിലും ഇവരുടെ ജോഡി പ്രേക്ഷകര്‍ ഏറ്റെടുത്തിട്ടുണ്ട്. റീല്‍സും ബിഗ് ബോസ് ഹൗസിലെ ഇവരുടെ എഡിറ്റിംഗ് വീഡിയോയുമൊക്കെ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഇവരുടെ കോമ്പോയ്ക്ക് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്.

  പതിവ് പോലെ ഈ ആഴ്ചയും ഇരുവരും എവിക്ഷനിലുണ്ട്. ഇവരെ കൂടാതെ ബ്ലെസ്ലി, ലക്ഷ്മി പ്രിയ, വിനയ്, ധന്യ, അപര്‍ണ്ണ എന്നിവരും നോമിനേഷനില്‍ ഇടംപിടിച്ചിട്ടുണ്ട്. നിലവില്‍13 പേരാണ് ഹൗസിലുള്ളത്.

  English summary
  Bigg Boss Malayalam Season 4: Dilsha And Robin's Discussion About Marriage Goes Viral,
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X