കല്യാണം കഴിക്കാന്‍ വേണ്ടിയല്ല ബിഗ് ബോസില്‍ പോയത്; മലയാളത്തിലെ ലവ് ട്രാക്ക് വിജയിക്കുമോ, റിപ്പോർട്ടിതാ

ബിഗ് ബോസില്‍ ഒരു ലവ് ട്രാക്ക് ഉണ്ടാവുമോ എന്നറിയാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍. ഡോക്ടര്‍ റോബിനും ദില്‍ഷ പ്രസന്നനും തമ്മിലുള്ള സൗഹൃദം വളച്ച് കെട്ടി അത്തരൊരു നിഗമനത്തിലേക്കും ചിലരെത്തി. മുന്‍ സീസണുകളില്‍ കണ്ടത് പോലെ ശക്തമായൊരു ബന്ധമായി ഇത് മാറുമോ എന്ന് കാത്തിരുന്ന് കാണേണ്ടി വരും. അതേ സമയം ബിഗ് ബോസിനെ സംബന്ധിച്ച് ഏറ്റവും ജനപ്രീതി ലഭിക്കുന്നത് പ്രണയത്തിലൂടെയാണെന്നാണ് ബിഗ് ബോസ് മല്ലു ടോക്‌സിലൂടെ രേവതി പറയുന്നത്.

'ലവ് ട്രാക്കിനാണ് ഏറ്റവും കൂടുതല്‍ ടിആര്‍പിയും പ്രേക്ഷക പിന്തുണയും ലഭിക്കുന്നത്. എല്ലാവരും കാത്തിരിക്കുന്ന കാര്യമാണ് ബിഗ് ബോസിലെ പ്രണയം. ഒരു സീസണില്‍ പ്രണയമില്ലെങ്കില്‍ പിന്നെ അത് ഒന്നുമല്ലെന്ന് വേണം പറയാന്‍. സിംഗിളായിട്ടുള്ള ഒരു ആണും പെണ്ണും ബിഗ് ബോസിലേക്ക് വന്നിട്ട് അവര്‍ക്ക് ഒന്നും ചെയ്യാന്‍ സാധിച്ചില്ലെങ്കിലും ഈ ട്രാക്ക് അങ്ങ് പിടിച്ചാല്‍ മതി. പിന്നെ സുഖമായിട്ട് അവസാനം വരെ എത്താം. അത് റിയല്‍ ആണെങ്കിലും അല്ലെങ്കിലും ഏറ്റവും കൂടുതല്‍ സപ്പോര്‍ട്ട് കിട്ടുന്നത് പ്രണയത്തിനായിരിക്കും.

dilsha-robins

ബിഗ് ബോസ് ചരിത്രത്തില്‍ മലയാളം മാത്രമല്ല മറ്റ് ഭാഷകളിലെല്ലാം ഒരു ലവ് ട്രാക്ക് ഉണ്ടാവും. ഇപ്പോഴും ബിഗ് ബോസിലേക്ക് ആളുകള്‍ വരുന്നത് തന്നെ അങ്ങനൊരു ട്രാക്ക് ഉണ്ടാക്കിയാല്‍ ജനപിന്തുണ കിട്ടും എന്ന് പറഞ്ഞാണ്. എന്നാല്‍ ഇവിടെ നിന്ന് തുടങ്ങുന്ന തൊണ്ണൂറ് ശതമാനം റിലേഷന്‍ഷിപ്പും തകരുന്നതാണ് കാണാറുള്ളത്. വളരെ ചുരുക്കം ആളുകള്‍ മാത്രമേ വിജയിച്ച് നില്‍ക്കുകയുള്ളു. അങ്ങനെയും ആളുകളുണ്ട്. ബിഗ് ബോസ് ഹിന്ദി പതിമൂന്നാം സീസണിലെ സിദ്ധാര്‍ഥും ഷെഹനാസും അതിലൊരു കപ്പിള്‍സാണ്.

അവര്‍ തമ്മില്‍ ലക്ഷക്കണക്കിന് ഫോളോവേഴ്‌സ് ഉണ്ടായിരുന്നു. അവരുടെ കെമിസ്ട്രിയാണ് പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെട്ടത്. സിദ്ധാര്‍ഥ് വിജയിക്കുന്നത് ഷെഹനാസിന്റെ കൂടി പിന്തുണയിലൂടെയായിരുന്നു. ഐ ലവ് യു എന്ന് പറഞ്ഞിട്ടില്ലെങ്കിലും അവര്‍ തമ്മിലെ അടുപ്പം പറയാന്‍ പോലും സാധിക്കില്ല. കഴിഞ്ഞ വര്‍ഷം സിദ്ധാര്‍ഥ് അന്തരിച്ചെങ്കിലും ഇപ്പോഴും ആ ബന്ധം അങ്ങനെ തന്നെ നില്‍ക്കുകയാണ്. അതുപോലെ നിരവധി പേര്‍ ഹിന്ദിയില്‍ പ്രണയത്തിലായിട്ടുണ്ട്. മലയാളത്തിലേക്ക് വരികയാണെങ്കില്‍ പേളിയും ശ്രീനിഷും വിവാഹം കഴിച്ചു. അവര്‍ ഇപ്പോഴും സന്തോഷത്തോടെ കഴിയുകയാണ്. മത്സരം നടക്കുമ്പോള്‍ അവര്‍ ശരിക്കും പ്രണയത്തിലാണോ എന്ന സംശയം ഉണ്ടായിരുന്നു. എന്നാല്‍ പിന്തുണ നല്‍കി കൊണ്ട് ഒത്തിരി ആരാധകരും വന്നിരുന്നു. അതേ സമയം ഒത്തിരി പ്രേക്ഷക പ്രശംസ നേടിയ ചില കപ്പിള്‍സ് മത്സരത്തിന് ശേഷം വേര്‍പിരിയുകയും ചെയ്തിട്ടുണ്ട്.

contastans

ഇപ്പോള്‍ മലയാളത്തില്‍ ദില്‍ഷയെ കുറിച്ചുള്ള കഥകളാണ് പ്രചരിക്കുന്നത്. കുടുംബവുമായി ഏറ്റവും അടുപ്പമുള്ള ആളാണ് ദില്‍ഷ. ബിഗ് ബോസിലേക്ക് വന്നതിന് ശേഷം സിനിമയോ ടെലിവിഷനോ അതില്‍ ഏതെങ്കിലും ഒരു കരിയറില്‍ സജീവമാവാനാണ് താന്‍ ഉദ്ദേശിക്കുന്നതെന്ന് ദില്‍ഷ പറഞ്ഞത്. അല്ലാതെ കല്യാണം കഴിക്കാന്‍ വേണ്ടി വന്നതല്ല. മുന്‍പ് ഒരു റിലേഷന്‍ഷിപ്പോ, ഒരു മോശം അനുഭവമോ ഉണ്ടായിട്ടില്ലെന്ന് ദില്‍ഷ പറഞ്ഞിരുന്നു. അതുകൊണ്ട് ഇപ്പോള്‍ തന്നെ ഡോക്ടറുമായി പ്രണയത്തിലാണെന്ന് വരുത്തി തീര്‍ക്കേണ്ടത് ഇല്ലെന്നാണ്' രേവതി പറഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X