ദില്‍ഷയുടെ കളി റോണ്‍സന്റെ അടുത്ത് നടന്നില്ല, ഇനി എന്തൊക്കെ പറഞ്ഞാലും ദേഷ്യപ്പെടില്ല....
ജാസ്മിന്റേയും റേബിന്റേയും പടിയിറക്കം ബിഗ് ബോസ് ഹൗസിന്റെ കാലാവസ്ഥയെ ആകെ മറ്റിയിട്ടുണ്ട്. ഇരുവരും വീട്ടില്‍ ഇല്ലെങ്കിലും ഇവരുടെ പേരുകള്‍ ഹൗസില്‍ ഇപ്പോഴും ചര്‍ച്ചയാവുന്നുണ്ട്. വലിയ പ്രശ്‌നങ്ങള്‍ നടക്കുന്നത് ഇവരുടെ പേരിലാണ്.
പത്താം വാരം നിരവധി നാടകീയ സംഭവങ്ങളാണ് ഹൗസില്‍ അരങ്ങേറിയത്. ഇതിന്റെ ബാക്കിയായിട്ടാണ് പതിനൊന്നാം ആഴ്ചയും സഞ്ചരിക്കുന്നത്. ജാസ്മിനും റോബിനും പോതോടെ ഹൗസ് രണ്ട് ചേരിയിലേയ്ക്ക് തിരിഞ്ഞിട്ടുണ്ട്. ഇപ്പോള്‍ ഇതിന്റെ അടിസ്ഥാനത്തിലാണ് ഹൗസില്‍ പ്രശ്‌നങ്ങള്‍ നടക്കുന്നത്. മത്സരാര്‍ത്ഥികള്‍ക്ക് തമ്മില്‍ പോരടിക്കാനുള്ള അവസരം കോള്‍ സെന്റര്‍ ടാസ്‌ക്കിലൂടെ ബിഗ് ബോസ് തന്നെ നല്‍കിയിരിക്കുകയാണ്. കിട്ടിയ അവസരം നല്ലത് പോലെ മുതലാക്കുന്നുമുണ്ട് ഇവര്‍.

റോണ്‍സന്റെ ബിഗ് ബോസ് ഹൗസിലെ അടുത്ത സുഹൃത്താണ് ജാസ്മിന്‍. കോള്‍ സെന്റര്‍ ജീവനക്കാരനായ റേണ്‍സനെ പ്രകോപിപ്പിക്കാന്‍ ജാസ്മിനെ തന്നെ തിരഞ്ഞെടുക്കുകയായിരുന്നു ദില്‍ഷ. തല്ലിനിടയില്‍ ഡോക്ടറിനെ ഹിറ്റ് അടിച്ചായിരുന്നു ദില്‍ഷ റോണ്‍സനെതിനെതിരെ ഉന്നയിച്ച പരാതി. തന്റെ അടുത്ത സുഹൃത്ത് ജാസ്മിനെയാണെങ്കില്‍ ഇങ്ങനെ ചെയ്യുമായിരുന്നോ എന്നായിരുന്ന ചോദ്യം.
എന്നാല്‍ ദില്‍ഷയ്ക്ക് മുന്നില്‍ റോണ്‍സണ്‍ പതറിപ്പോയില്ല. വളരെ സമാധാനത്തോടെ ജാസ്മിന്‍ ആയിരുന്നെങ്കില്‍ ചെയ്യില്ലെന്നും സാഹചര്യം പോലെ കാര്യങ്ങള്‍ ചെയ്യുമായിരുന്നു എന്ന് ദില്‍ഷയ്ക്ക് മറുപടിയായി പറഞ്ഞു. ദില്‍ഷ വളരെ ദേഷ്യത്തോടെയാണ് റോണ്‍സനോട് സംസാരിച്ചത്. എന്നാല്‍ നടന്‍ വളരെ കൂളായിട്ടായിരുന്നു മറുപടി നല്‍കിയത്.

ഹലോ മൈഡിയര്‍ റോംഗ് നമ്പര്‍ എന്ന വീക്കിലി ടാസ്‌ക്കിന്റെ നിയമങ്ങള്‍ പാലിച്ചു കൊണ്ടായിരുന്നു സംസാരിച്ചത്. സാധാരണ പോലും ഹൗസ് അംഗങ്ങളോട് ഒരു വഴക്കിനും പേകാത്ത ആളാണ് റോണ്‍സണ്‍. ഇത്രയും ദിവസത്തിനിടെ ഹൗസ് അംഗങ്ങളോട് ആരോടും മുഖം കറുത്ത് സംസരിച്ചിട്ടില്ല. പലരും റോണ്‍സനെ പ്രകോപിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ടെങ്കിലും അതാന്നും ഫലം കണ്ടിട്ടില്ല.
ഇങ്ങനെയാണ് ടാസ്‌ക്ക്....'കോള്‍ സെന്റര്‍ ജീവനക്കാരുടെ ടീം, കോള്‍ ചെയ്യുന്നവരുടെ ടീം എന്നിങ്ങനെരണ്ടായി തിരിഞ്ഞാണ് മത്സരിക്കേണ്ടത്. ഓരോ തവണയും ബസര്‍ കേള്‍ക്കുമ്പോള്‍ കോള്‍ ചെയ്യുന്നവര്‍ക്ക് ബിഗ് ബോസ് വീട്ടിലെ വിവാദ വിഷയങ്ങള്‍, ഓരോരുത്തരും എടുത്ത നിലപാടുകള്‍, പലരുടെയും പെരുമാറ്റങ്ങളിലെ അപാകതകള്‍, അഭിപ്രായ ഭിന്നതകള്‍ തുടങ്ങി ഈ ബിഗ് ബോസ് വീട്ടിലെ ഏത് വിഷയങ്ങളെ കുറിച്ചും സംസാരിക്കാനും തെറ്റുകളും കുറവുകളും തുറന്നുകാട്ടി ചോദ്യങ്ങളും ആരോപണങ്ങളും ഉന്നയിക്കാനുമായി കോള്‍ സെന്റര്‍ ജീവനക്കാരെ ബന്ധപ്പെടാം. ഒരു കോള്‍ സെന്ററിന്റെ അച്ചടക്കത്തോടെ ഉപഭോക്താക്കള്‍ക്ക് തൃപ്തികരമായി മറുപടികള്‍ നല്‍കുകയും സംസാരിച്ച് തീരുന്നതിനു മുമ്പ് കോള്‍ കട്ട് ചെയ്യാതിരിക്കുകയുമാണ് ജീവനക്കാരുടെ ഉത്തരവാദിത്തം. അതില്‍ അവര്‍ പരാജയപ്പെട്ടാല്‍ വിളിക്കുന്ന ടീമിന് ഒരു പോയന്റ് ലഭിക്കുന്നതാണ്. അതിന് വിളിക്കുന്നവര്‍ക്ക് സാധിച്ചില്ലെങ്കില്‍ കോള്‍ സെന്റര്‍ ടീമിന് ഒരു പോയന്റ് ലഭിക്കും. അതുപോലെ വിജയിക്കുന്ന ടീമിലെ മികച്ച പ്രകടനം നടത്തിയ ഒരാള്‍ക്ക് നോമിനേഷനില്‍ നിന്ന് മുക്തി നേടാം.
കൂടാതെ വിജയിക്കുന്ന ടീമിന് മാത്രമായിരിക്കും ലക്ഷ്വറി പോയിന്റ്;ഇതാണ് ടാസ്ക്ക്.
ലക്ഷ്മിപ്രിയയും ബ്ലെസ്ലിയും മത്സരിച്ചിരുന്നു. ലക്ഷ്മി പ്രിയയുടെ പോയിന്‌റ് റിയാസിനാണ് ലഭിച്ചത്. കുലസ്ത്രീ പരാമര്‍ശമാണ് ലക്ഷ്മി എടുത്തിട്ടത്. എന്നാല്‍ റിയാസിന് മുന്നില്‍ തോല്‍വി സമ്മതിക്കേണ്ടി വന്നു. പിന്നീട് എത്തിയ ബ്ലെസ്ലി നിര്‍ത്തി പൊരിക്കുകയായിരുന്നു. ലക്ഷ്മിയ്‌ക്കെതിരെ ഉന്നയിച്ച തള്ള എന്നുള്ള പരാമര്‍ശമാണ് റിയാസിന് നേരെ പ്രയോഗിച്ചത്. ബ്ലെസ്ലിക്ക് മുന്നില്‍ മാക്‌സിമം റിയാസ് പിടിച്ചു നിന്നു. റിയാസ്, ബ്ലെസ്ലി, ലക്ഷ്മി, റോണ്‍സണ്‍ എന്നിവര്‍ ഇത്തവണത്തെ എവിക്ഷനിലുണ്ട്.


Click it and Unblock the Notifications