ബോഡി ഷേപ്പിനെ കുറിച്ച് ചോദിച്ച് ദില്‍ഷ, എല്ലാവരുടേയും മുന്നില്‍ ആകെ ചൂളിപ്പോയി ഡോക്ടര്‍, റോബിന്റെ മറുപടി
ബിഗ് ബോസ് മലയാളി പ്രേക്ഷകരുടെ ജീവിതത്തിന്റെ ഭാഗമായി മാറുകയാണ്. തുടക്കത്തില്‍ ഷോയുടെ പ്രമേയവുമായി ബന്ധപ്പെട്ട് വലിയ വിമര്‍ശനമായിരുന്നു ഉയര്‍ന്നത്. എന്നാല്‍ ഗെയിം എന്താണെന്ന് മനസിലായതോടെ ഇതുമാറി. മൂന്നാം സീസണോട് കൂടിയാണ് ഷോയുടെ പ്രേക്ഷക സ്വീകാര്യത വര്‍ധിച്ചത്. ലോക്ക് ഡൗണ്‍ സമയത്തായിരുന്നു മൂന്നാം ഭാഗം നടന്നത്. അതിനാല്‍ തന്നെ മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ശ്രദ്ധനേടാന്‍ കഴിഞ്ഞു.
മൂന്നാം സീസണ്‍ അവസാനിച്ചപ്പോള്‍ തന്നെ നാലാം സീസണ്‍ വൈകാതെ ആരംഭിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് കൊണ്ട് ബിഗ് ബോസ് ആരാധകര്‍ രംഗത്ത് എത്തിയിരുന്നു. ഏകദേശം 2021 ആഗസ്റ്റോട് കൂടിയാണ് ബിഗ് ബോസ് സീസണ്‍ 3 അവസാനിക്കുന്നത്. അധികം വൈകാതെ തന്നെ 2022 മാര്‍ച്ച് 27 ന് നാലാം ഭാഗം ആരംഭിച്ചു. ഇപ്പോള്‍ ബിഗ് ബോസ് സീസണ്‍ 4 പത്താം ആഴ്ചയിലേയ്ക്ക് കടന്നിരിക്കുകയാണ്. മികച്ച പ്രേക്ഷക സ്വീകാര്യത നേടി കൊണ്ടാണ് ഷോ മുന്നോട്ട് പോവുന്നത്

മത്സരം ആരംഭിച്ച ആദ്യ ദിവസം മുതല്‍ തന്നെ മകച്ച പ്രേക്ഷക സ്വീകാര്യത നേടാന്‍ ഷോയ്ക്ക് കഴിഞ്ഞു. കഴിഞ്ഞു പോയ സീസണുകളില്‍ നിന്ന് വ്യത്യസ്തമായി ഹിന്ദി ബിഗ് ബോസ് ഷോയുടെ മാത്യകയിലാണ് നാലാം ഒരുക്കിയിരിക്കുന്നത്. ഗെയിമും ടാസ്‌ക്കുമെല്ലാം അതേ മാതൃകയിലുള്ളതാണ്. ബുദ്ധിയും ശക്തിയും ഒരുമിച്ച് ഉപയോഗിച്ച് കളിക്കുന്ന ഗെയിമാണ് ഇക്കുറി മത്സരാര്‍ത്ഥികള്‍ക്ക് നല്‍കിയിരിക്കുന്നത്.

17 വ്യത്യസ്ത വ്യക്തിത്വങ്ങളുമായിട്ടാണ് ബിഗ് ബോസ് നാലാം ഭാഗം ആരംഭിച്ചത്. പിന്നീട് വിവിധ എപ്പിസോഡുകളിലായി മൂന്ന് വൈല്‍ഡ് കാര്‍ഡ് എന്‍ട്രികളും ഹൗസിലെത്തി. ഇപ്പോള്‍ 12 പേരാണ് വീട്ടിലുള്ളത്. വരും ആഴ്ചകളില്‍ ഒന്നോ രണ്ട് മത്സരാർത്ഥികള്‍ ഷോയില്‍ നിന്ന് പുറത്ത് പോകും. ബിഗ് ബോസ് സീസണ്‍ 4 അതിന്റെ അവസാനഘട്ടത്തിലേയ്ക്ക് നീങ്ങുകയാണ്.
അടിയും വഴക്കുമാണ് ബിഗ് ബോസ് ഷോയെ കുറിച്ച് ആദ്യം പ്രേക്ഷകരുടെ മനസ്സില്‍ എത്തുന്ന ചിത്രം. എന്നാല്‍ രസകരമായ പല സംഭവങ്ങള്‍ക്കും വീട് വേദിയാവാറുണ്ട്. വഴക്കും ബഹളവും മാത്രമല്ല സുഹൃദവും പ്രണയവുമെല്ലാ ഷോയിലൂടെ സംഭവിക്കാറുണ്ട്.

ഇപ്പോഴിത സോഷ്യല്‍ മീഡിയയില്‍ ഇടംപിടിക്കുന്നത് ബിഗ് ബോസ് ഹൗസില്‍ നടന്ന ഒരു രസകരമായ സംഭവമാണ്. സുചിത്രയ്ക്കാണോ തനിക്കാണോ ബോഡി ഷേപ്പെന്ന് ഡോക്ടറിനോട് ചോദിക്കുകയാണ് ദില്‍ഷ. കഴിഞ്ഞ ദിവസം സാരിയായിരുന്നു ഇരുവരും ഉടുത്തിരുന്നത്. ഡോക്ടറിനോട് മാത്രമല്ല ഇരുവരും നടന്ന് അഖിലിനോടും മറ്റ് എല്ലാവരോടും ഇത് ചോദിക്കുന്നുണ്ട്. .

ദില്‍ഷയോട് ചോദ്യം കേട്ട് ഞെട്ടി നില്‍ക്കുകയാണ് ഡോക്ടർ. റോബിന്റെ എക്‌സ്പ്രഷന്‍ കണ്ട് പൊട്ടിച്ചിരിക്കുകയാണ് റോണ്‍സണും റിയാസും. ഒപ്പം തന്നെ ആണുങ്ങളെ പോലെയല്ല ഇവരുടെ കാര്യമെന്നു ഡോക്ടറിനോട് റോണ്‍സണ്‍ ഉപദേശിക്കുന്നുണ്ട്. എന്നാല്‍ ദില്‍ഷയുടെ ചോദ്യത്തിന് കൃത്യമായ ഉത്തരം കൊടുക്കുന്നില്ല. പൊട്ടിച്ചിരിക്കുന്ന റോബിനെയാണ് വീഡിയോയുടെ അവസാനം കാണുന്നത്.

ഈ ആഴ്ച സുചിത്രയ്ക്ക് ഏറെ നിര്‍ണ്ണായക ദിവസമാണ്. താരം എവിക്ഷനിലുണ്ട്. ഇതാദ്യമായിട്ടാണ് സുചിത്ര നോമിനേഷനില്‍ ഇടംപിടിച്ചിരിക്കുന്നത്. അതേസമയം സുചിത്ര പുറത്തായെന്നും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. എപ്പിസോഡ് ടെലികാസ്റ്റ് ചെയ്താല്‍ മാത്രമേ കൃത്യമായി അറിയാന്‍ സാധിക്കുകയുള്ളൂ.
സൂരജ്, അഖില്‍, വിനയ് എന്നിവര്‍ക്കൊപ്പമാണ് എവിക്ഷനില്‍ എത്തിയത്. വിനയ് ഹൗസിലെത്തിയ രണ്ടാമത്തെ ആഴ്ച മുതലെ നോമിനേഷനില്‍ എത്താറുണ്ട്. എന്നാല്‍ സൂരജും അഖിലും മറ്റുള്ളവരെ അപേക്ഷിച്ച് വളരെ വിരളമായിട്ടേ എത്താറുള്ളൂ.


Click it and Unblock the Notifications