ബ്ലെസ്ലിക്കും അപര്‍ണ്ണയ്ക്കും മുന്നില്‍ വെച്ച് ദില്‍ഷയെ ഫയര്‍ ചെയ്ത് ഡോക്ടര്‍, ഇവര്‍ക്ക് സംഭവിച്ചത്

ബിഗ് ബോസ് സീസണ്‍ സംഭവബഹുലമായി മുന്നോട്ട് പോവുകയാണ്. 50 ദിവസം പിന്നിടുമ്പോള്‍ വീട്ടിലെ അന്തരീക്ഷം ആകെ മാറിയിട്ടുണ്ട്. പല മത്സരാര്‍ത്ഥികളുടേയും യഥാര്‍ത്ഥ മുഖം ഇതിനോടകം തന്നെ മറനീക്കി പുറത്ത് വന്നിട്ടുണ്ട്. ശത്രുക്കള്‍ തമ്മിലുളള പ്രശ്‌നങ്ങള്‍ കുറയുമ്പോള്‍ സുഹൃത്തുക്കള്‍ക്കിടയിലുള്ള അഭിപ്രായ വ്യത്യാസം രൂക്ഷമാവുകയാണ്. ആദ്യത്തെ 50 ദിവസങ്ങള്‍ പോലെയല്ല ഇപ്പോഴത്തെ വീട്ടിലെ അവസ്ഥ.

ബിഗ് ബോസ് സീസണ്‍ നാലിന്റെ തുടക്കത്തില്‍ തന്നെ ഹൗസിന് അകത്തും പുറത്തും ഒരുപോലെ ചര്‍ച്ചയായ മത്സരാര്‍ത്ഥികളാണ് ഡോക്ടര്‍ റോബിനും ദില്‍ഷയും. തുടക്കത്തില്‍ ഇരുവരും സുഹൃത്തുക്കളായിരുന്നില്ല. എന്നിട്ടും ഇരുവരുടേയും പേരുകള്‍ ഒരുമിച്ച് ചര്‍ച്ച ചെയ്യപ്പെട്ടു. ബിഗ് ബോസ് സീസണ്‍ 4 ലെ പ്രണയ ജോഡികള്‍ ഇവരായിരിക്കുമെന്ന് ഹൗസ് അംഗങ്ങള്‍ക്കിടയില്‍ പോലും സംസാരം വന്നിരുന്നു. എന്നാല്‍ പ്രണയത്തിന് സാധ്യതയില്ലെന്ന് ദില്‍ഷ ആദ്യ ദിവസം തന്നെ ഹൗസില്‍ തുറന്നടിച്ചിരുന്നു.

ഡോക്ടറും ദില്‍ഷയും

ബിഗ് ബോസ് ഷോ ആരംഭിച്ച് ആഴ്ചകള്‍ക്ക് ശേഷമാണ് ഡോക്ടറും ദില്‍ഷയും സുഹൃത്തുക്കളാവുന്നത്. വളരെ പെട്ടെന്ന് തന്നെ ഇവര്‍ അടുത്ത സുഹൃത്തുക്കാളായി മാറി. ഇവരുടെ സൗഹൃദം ഹൗസിനിന് അകത്തും പുറത്തും ഒരുപോലെ ചര്‍ച്ചയായിരുന്നു. പ്രണയകഥയും ലവ് ട്രാക്കുമൊക്കെ വീട്ടിന് പുറത്ത് ചര്‍ച്ചയായപ്പോള്‍ അവതാരകന്‍ മോഹന്‍ലാല്‍ പേലും ഇഷ്ടത്തെ കുറിച്ച് ഇവരോട് ചോദിച്ചിരുന്നു.
എന്നാല്‍ പ്രണയമൊന്നുമില്ലെന്നാണ് ദില്‍ഷ പറഞ്ഞത്.

ഇഷ്ടം പറഞ്ഞു

എന്നാല്‍ അധികം വൈകാതെ തന്നെ തന്റെ മനസ്സിലുള്ള ഇഷ്ടം റോബിന് തുറന്നു പറയേണ്ടി വന്നു.ഇഷ്ടമുണ്ടായിരിന്നുവെന്നാണ് പറഞ്ഞത്. എന്നാല്‍ ഇത് അംഗീകരിക്കാന്‍ ദില്‍ഷ തയ്യാറായില്ല. സുഹൃത്തുക്കളായി തുടരാമെന്നായിരുന്നു പറഞ്ഞത്. ഇഷ്ടം വെളിപ്പെടുത്തിയതിന്റെ തൊട്ട് അടുത്ത ദിവസം തന്നെ ഡോക്ടര്‍ ഇത് മാറ്റി പറയുകയും ചെയ്തു.

വഴക്ക്

ഇപ്പോഴിതാ ഡോക്ടര്‍ റോബിനും ദില്‍ഷയും തമ്മിലുള്ള സൗഹൃദത്തിന് വിള്ളല്‍ വീണിരിക്കുകയാണ്. 50 ദിവസത്തിന് ശേഷമാണ് ഇവര്‍ക്കിടയിലെ പ്രശ്‌നങ്ങള്‍ തുടങ്ങിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ഇരുവരും വഴക്കിടുകയും ചെയ്തു. അപര്‍ണ്ണയുടേയും ബ്ലെസ്ലിയുടേയും മുന്നില്‍ വെച്ചായിരുന്നു വഴക്ക്. ഇരുവരും തമ്മിലുള്ള അഭിപ്രായ വ്യത്യാസം വഴക്കിലൂടെ പ്രകടമാവുകയാണ്.

ഡോക്ടര്‍ പറയുന്നത് കേള്‍ക്കാന്‍ ദില്‍ഷയും ദില്‍ഷ പറയുന്നത് അംഗീകരിക്കാന്‍ ഡോക്ടറും തയ്യാറാവുന്നില്ല. പഴയ സംഭവങ്ങളെ കുറിച്ച് പറഞ്ഞ് കൊണ്ടായിരിന്നു ഇരുവരും വഴക്കിട്ടത്. ദില്‍ഷയോട് മിണ്ടാതിരിക്കാനും റോബിന്‍ പറയുന്നുണ്ട്.

പ്രശ്നം തുടങ്ങിയത്

വൈല്‍ഡ് കാര്‍ഡ് എന്‍ട്രി ഹൗസില്‍ എത്തിയതോടെയാണ് ദില്‍ഷയും റോബിനും തമ്മില്‍ പ്രശ്‌നങ്ങള്‍ തുടങ്ങിയത്. റിയാസ് ദില്‍ഷയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. ലവ് ട്രാക്കിലാണ് ദില്‍ഷ ഹൗസില്‍ നില്‍ക്കുന്നതെന്നായിരുന്നു റിയാസിന്റെ ആരോപണം . ഇതിനെ ചുറ്റിപ്പറ്റി ഇരുവരും തമ്മില്‍ വലിയ വഴക്ക് നടന്നിരുന്നു. അന്ന് ആദ്യമായിട്ടായിരുന്നു ദില്‍ഷ ഹൗസില്‍ പൊട്ടിത്തെറിച്ചത്. വഴക്കിന് ശേഷം ലവിന്റെ പേരില്‍ തനിക്ക് വോട്ട് ചെയ്യരുതെന്ന് ദില്‍ഷ പ്രേക്ഷകരോട് അഭ്യര്‍ത്ഥിച്ചിരുന്നു. മറ്റാരുടേയും പേരില്‍ തനിക്ക് ഹൗസില്‍ നില്‍ക്കണ്ടെന്നം താരം പറഞ്ഞു.

Recommended Video

റോബിൻ ആലോചനയുമായി വന്നാൽ കെട്ടിക്കുമോ? | Bigg Boss Malayalam Dilsha's Sister Interview | FilmiBeat
 എവിക്ഷന്‍

എന്തായാലും ഈ ആഴ്ചയിലെ എവിക്ഷനില്‍ ഡോക്ടര്‍ റോബിനും ദില്‍ഷയും ഇടംപിടിച്ചിട്ടുണ്ട്. കഴിഞ്ഞ കുറെ ആഴ്ചകളായി എവിക്ഷനിലെ നിറസാന്നിധ്യമാണ് ദില്‍ഷ. ഇവര്‍ക്കാപ്പം ബ്ലെസ്ലിയുമുണ്ട്. ലക്ഷ്മിപ്രിയ, വിനയ്, ധന്യ, അപര്‍ണ്ണ എന്നിവരും നോമിനേഷനില്‍ ഉണ്ട്. ഇക്കുറി ജാസ്മിനും റോണ്‍സണും രക്ഷപ്പെട്ടിട്ടുണ്ട്. നിലവില്‍ 13 പേരാണ് ബിഗ് ബോസ് ഹൗസിലുള്ളത്.

Read more about: bigg boss malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X