ലക്ഷ്മിപ്രിയയും നിമിഷയും കൊമ്പ് കോർത്തു; വഴിയിൽ കൂടി പോയ വയ്യാവേലി തലയിൽ വെച്ച് ദിൽഷ

ബി​ഗ് ബോസ് വീട്ടിൽ‌ ദിനങ്ങൾ ഓരോന്നായി കൊഴിയുമ്പോൾ മത്സരം മുറുകുകയാണ്. എന്ത് തന്ത്രം ഉപയോഗിച്ചും വീട്ടിൽ നൂറ് ദിവസം തികച്ച് വിജയികളായി മടങ്ങുക എന്നതാണ് ഓരോരുത്തരുടേയും ലക്ഷ്യം.

ആറ് പേര് ഇതിനോടകം തന്നെ ബിഗ് ബോസ് വീട്ടിൽ നിന്ന് പടിയിറങ്ങി കഴിഞ്ഞു. ബാക്കിയുള്ള മത്സരാർഥികൾ ശക്തമായി പോരാടുമ്പോൾ അവർക്കിടയിലെ വഴക്കുകളും ശക്തമാവുകയാണ്.

ലക്ഷ്മി പ്രിയയും നിമിഷയും തമ്മിലുള്ള വഴക്കാണ് ഇപ്പോൾ ബിഗ് ബോസ് വീട്ടിൽ കൊടുമ്പിരി കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം മോഹൻലാലിൻറെ മുന്നിൽ വെച്ച് ലക്ഷ്മി പ്രിയയെ നിമിഷ 'നീ' എന്ന് വിളിച്ചതും അത് നിന്‍റെ വീട്ടിലുള്ള അമ്മയെ പോയി വിളിക്കാൻ ലക്ഷ്മി പ്രിയ, നിമിഷയോട് പറഞ്ഞതുമായിരുന്നു പ്രശ്നം തുടങ്ങാൻ കാരണമായത്.

പ്രേക്ഷകരുടെ മുന്നിൽ ഇത്തരം വാക്കുകൾ ഉപയോഗിക്കരുതെന്ന് മുൻപ് മോഹൻലാൽ താക്കീത് നൽകിയിട്ടുള്ളതാണ് എന്നാൽ ഇത്തവണ മോഹൻലാലിന്റെ സാനിധ്യത്തിൽ തന്നെ ഇരുവരുടെയും സംഭാഷണങ്ങൾ അതിര് കടക്കുകയായിരുന്നു.

സംവാദം കൊഴുത്തപ്പോൾ....

തുടർന്ന് 36 ആം ദിവസം വീണ്ടും ഈ പ്രശ്നം ചർച്ചയാവുകയായിരുന്നു. ഇന്ന് നോമിനേഷനിൽ വന്നവര്‍ക്ക് സംവാദത്തിനായുള്ള അവസരം നൽകിയപ്പോഴായിരുന്നു ഇതേപ്പറ്റി വീണ്ടും വാക്കേറ്റമുണ്ടായത്.

എവിക്ഷൻ നോമിനേഷനിൽ പേര് വന്നവരും വരാത്തവരും തമ്മിലായിരുന്നു സംവാദം. ലക്ഷ്മി പ്രിയ, നിമിഷ, ബ്ലെസ്ലി എന്നിവരെയാണ് ജഡ്ജസായ സുചിത്ര, ധന്യ, അപര്‍ണ, സൂരജ് സംവാദത്തിനായി തെരഞ്ഞെടുത്തത്.

സംവാദം കൊഴുപ്പിക്കുക എന്ന ഉദ്ദേശത്തോടെ തന്നെയായിരുന്നു സംവാദത്തിനായി മത്സരാത്ഥികളെ തിരഞ്ഞെടുത്തത്.

ഇതാണോ ലക്ഷ്മിപ്രിയയുടെ ഉറച്ച നിലപാട്

ആദ്യം സംവാദത്തിനായി വേദിയിലേക്ക് വന്നത് ലക്ഷ്മി പ്രിയ ആയിരുന്നു. തന്‍റെ കാര്യങ്ങള്‍ വിശദീകരിക്കുയും ചെയ്തു. സമൂഹത്തിലെ എല്ലാ കാര്യങ്ങളെ കുറിച്ചും വ്യക്തമായ നിലപാടുള്ള ഒരാളാണ് താനെന്നും അത് തന്റെ എഴുത്തുകളിൽ നിന്നും മനസ്സിലാക്കാമെന്നും ലക്ഷ്മിപ്രിയ പറയുകയുണ്ടായി.

താൻ ഉറച്ച നിലപാടുള്ള ഒരാളാണെന്ന് മനസിലാക്കിയതുകൊണ്ടാണ് മോഹൻലാൽ കഴിഞ്ഞ ആഴ്ചയിൽ തന്നെ പ്രശംസിച്ചതെന്നും ലക്ഷ്മിപ്രിയ പറഞ്ഞപ്പോൾ നിമിഷ മോഡറേറ്ററായിരുന്ന അഖിലിന്റെ അനുവാദത്തോടെ അതിനെതിരെ മറുപടി നൽകി.

അപ്പോൾ കാണുന്നവനെ അപ്പാന്ന് വിളിച്ചെന്ന് പറഞ്ഞുകൊണ്ട് റോബിനെതിരെ അന്ന് തിരിഞ്ഞ ലക്ഷ്മി പ്രിയയാണ് കഴിഞ്ഞ ദിവസം തന്‍റെ അമ്മക്ക് വിളിച്ചതെന്ന് നിമിഷ പറഞ്ഞു.

തന്‍റെ അമ്മയ്ക്ക് വിളിച്ചപ്പോൾ നിങ്ങളുടെ മൊറാലിറ്റി എവിടെ പോയിയെന്നും നിമിഷ ചോദിക്കുകയുണ്ടായി. കഴിഞ്ഞ ഒരാഴ്ചയായി നിമിഷ തന്നെ ടോർച്ചർ ചെയ്യുകയാണെന്നാണ് ലക്ഷ്മി പ്രിയ നോമിനേഷന്റെ സമയത്ത് കാരണമായി ബിഗ് ബോസ്സിനോട് പറഞ്ഞത്. അതെ ആരോപണം ഡിബേറ്റിന്റെ സമയത്തും ലക്ഷ്മിപ്രിയ ആവർത്തിച്ചു.

പ്രായത്തിന് മൂത്ത തന്നെ 'എടീ' 'പോടി' എന്നൊക്കെ വിളിച്ചത് കൊണ്ടാണ് താൻ വീട്ടിൽ പോയി വിളിക്കാൻ പറഞ്ഞതെന്നും അതിന് താൻ പ്രേക്ഷകരോട് മാപ്പ് ചോദിക്കുന്നുവെന്നും ലക്ഷ്മി പ്രിയ പറയുകയുണ്ടായി. പ്രേക്ഷകരോടല്ല മാപ്പ് ചോദിക്കേണ്ടതെന്ന് ഈ സമയം നിമിഷ പറയുകയും ചെയ്തു.

വെറുതെ പണി വാങ്ങി ദിൽഷ

"എന്‍റെ അച്ഛനും അമ്മയും ഒന്നും ചെയ്തിട്ടില്ലെന്ന് നിങ്ങൾക്ക് അറിയാം. അവരെന്നെ ഉപദ്രവിക്കുക മാത്രമേ ചെയ്തിട്ടുള്ളൂ. അത് സെൽഫി ടാസ്ക് ടൈമിൽ പറഞ്ഞിട്ടുണ്ട്. എന്നിട്ടും നിങ്ങളെന്‍റെ അമ്മയെ വിളിച്ചുവെങ്കിൽ എന്നെ വ്യക്തിഹത്യ ചെയ്യാനല്ലേ", നിമിഷ തന്റെ അവസരം എത്തിയപ്പോൾ ചോദിച്ചു.

വായ തുറന്നാൽ ലക്ഷ്മി പ്രിയ കള്ളമേ പറയുള്ളൂവെന്നും നിമിഷ പറയുകയുണ്ടായി. ബ്ലാസ്‌ലിയെ പറ്റിയും തന്നെ പറ്റിയും ലക്ഷ്മിപ്രിയ പറഞ്ഞ കാര്യങ്ങളെ മുൻനിർത്തിയാണ് തരാം ഇങ്ങനെ പറഞ്ഞത്.

സെൽഫി സെക്ഷനിൽ അച്ഛനേയും അമ്മയേയും തള്ളി പറഞ്ഞയാളാണ് നിമിഷയെന്നും അവരെ അങ്ങനെ പറഞ്ഞിട്ട് ഇപ്പോൾ ഇങ്ങനെ പറയുന്നതെന്തെന്നും ഈ സമയം ദിൽഷ ചോദിച്ചു.

ഞാൻ അവരെ പറഞ്ഞത് നിങ്ങൾക്ക് അവരെ എന്തും വിളിക്കാനുള്ള ലൈസൻസാണോ എന്ന് നിമിഷ തിരിച്ചു ചോദിച്ചു.ഇതിനെ ജാസ്മിൻ അനുകൂലിക്കുകയും ചെയ്തു തുടർന്ന് ദിൽഷ നിമിഷയോട് ക്ഷമയും ചോദിച്ചു.

Read more about: nimisha bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X