ജാസ്മിനെ പണിക്കാരിയാക്കി ദില്‍ഷ, എനിക്ക് ഒറ്റയ്ക്ക് ഭരിച്ചാല്‍ മതിയെന്ന് ജാസ്...

സംഭവബഹുലമായി ബിഗ് ബോസ് സീസണ്‍ 4 മുന്നോട്ട് പോവുകയാണ്. മത്സരം എട്ട് ആഴ്ച പൂര്‍ത്തിയാക്കിയിട്ടുണ്ട്. 100 എന്ന ദിവസത്തിലേയ്ക്ക് എത്താന്‍ ഇനി അധികം ആഴ്ചകളില്ല. ശകത്മായ പോരാട്ടമാണ് നിലവില്‍ ഹൗസില്‍ നടക്കുന്നത് . എല്ലാവരുടേയും ആഗ്രഹം നൂറ് ദിവസം ഹൗസില്‍ നില്‍ക്കുക എന്നതാണ്. ഇതിനായി എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ട്. മികച്ച പോരാട്ടമാണ് മത്സരാർത്ഥികള്‍ കാഴ്ച വയ്ക്കുന്നത്.

ബിഗ് ബോസ് ഹൗസില്‍ വഴക്ക് ബഹളവും മാത്രമല്ല രസകരമായ നിമിഷങ്ങളും സംഭവിക്കാറുണ്ട്. ബിഗ്‌ബോസ് നല്‍കുന്ന മോണിംഗ് ആക്ടിവിറ്റി എപ്പോഴും ഹൗസിന് അകത്തും പുറത്തും ശ്രദ്ധിക്കപ്പെടാറുണ്ട്. രസകരമായ ടാസ്‌ക്കുകളാണ് എപ്പോഴും നല്‍കാറുള്ളത്. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ ഇടംപിടിക്കുന്നത് ബിഗ് ബോസ് നല്‍കിയ മോണിംഗ് ടാസ്‌ക്കാണ്. ഷോയ്ക്ക് അനിയോജ്യമായ രീതിയിലാണ് മത്സരാര്‍ത്ഥികള്‍ ടാസ്ക്ക് ചെയ്തിരിക്കുന്നത്.

 ദില്‍ഷയുടെ രാജ്യം

ബിഗ് ബോസ് ഹൌസിലെ മന്ത്രി, രാജഗുരു, പരിചാരകര്‍,പ്രജ എന്നിവരെ നിര്‍ദ്ദേശിക്കാനായിരുന്നു ബിഗ് ബോസ് മത്സരാര്‍ത്ഥികള്‍ക്ക് നല്‍കിയ ടാസ്‌ക്ക്. ഇതില്‍ ദില്‍ഷയുടെ തിരഞ്ഞെടുപ്പ് ചര്‍ച്ചയാവുകയാണ്. സൗഹൃദത്തിന്റെ അടിസ്ഥാനത്തിലാണ് ദില്‍ഷ പേരുകള്‍ നിര്‍ദ്ദേശിച്ചത്.

ബ്ലെസ്ലിയും ജാസ്മിനും

മന്ത്രിയായി നിര്‍ദ്ദേശിച്ചത് ബ്ലെസ്ലിയെ ആയിരുന്നു. ഇരുവരും അടുത്ത സുഹൃത്തുക്കളാണ്. ലക്ഷ്മിയേയും ഡോക്ടര്‍ റോബിനേയുമാണ് രാജഗുരുക്കളാക്കിയത്. സര്‍വ്വ സൈന്യാതിപനാക്കിയത് റോണ്‍സണെയായിരുന്നു. അഖിലും സൂരജിനെയാണ് വിദൂഷകനായി തിരഞ്ഞെടുത്തത്. കൊട്ടാരം നര്‍ത്തകരാക്കിയത് അപര്‍ണ്ണയേയും സുചിത്രയേയും ധന്യയുമായിരുന്നു. വിനയെയാണ് ഭൃത്യനായി തിരഞ്ഞെടുത്തത്. പരിചാരിക ജാസ്മിനാണ്. റിയാസായിരുന്നു പ്രജ.

 ജാസ്മിന്‍,

ജാസ്മിന്റെ തിരഞ്ഞെടുപ്പാണ് ചിരിപടത്തിയത്. താന്‍ ഭരിക്കുന്ന രാജ്യത്ത് മന്ത്രിയോ രാജഗുരുവോ നൃത്തകരോ ഒന്നും വേണ്ടെന്നായിരുന്നു തീരുമാനം.
താന്‍ മാത്രം മതിയെന്നായിരുന്നു ജാസ്മിന്റെ ലൈന്‍. പരിചാരകനായി റോണ്‍സണിനെ മാത്രമാണ് തിരഞ്ഞെടുത്തത്. ബാക്കിയെല്ലാവരേയും പ്രജയാക്കി ഭരിക്കുമെന്നും ജാസമിന് പറഞ്ഞു. ലക്ഷ്മിയും മറ്റുള്ളവരും ജാസ്മിനെ ട്രോളുന്നുണ്ട്.

പിന്നീട് എത്തിയ ബ്ലെസ്ലിയായിരുന്നു. ദില്‍ഷയാണ് ബ്ലെസ്ലിയുടെ രാജ്യത്തെ മന്ത്രി. രാജഗുര അപര്‍ണ്ണ, സൈന്യാധിപന്‍- ഡോക്ടര്‍ റോബിനും ജാസ്മിനും. അഖിലും സൂരജുമാണ് വിദൂഷകര്‍. സുചിത്ര, ധന്യ എന്നിവരാണ് കൊട്ടാരം നര്‍ത്തകിമാര്‍. വിനയും ലക്ഷ്മിയുമായിരുന്നു പരിചാരകര്‍. പ്രജകളായി തിരഞ്ഞെടുത്തത് റിയാസിനേയും റോണ്‍സണേയുമാണ്.

Recommended Video

ദിൽഷയെ കെട്ടിക്കാൻ അമ്പലത്തിൽ നേർച്ച | Bigg Boss Malayalam Dilsha's Sister Interview | Part 2
 എട്ടാം വാരം

ഈ വാരം ബിഗ് ബോസ് ഹൗസില്‍ സമാധാന അന്തരീക്ഷമായിരുന്നു. കഴിഞ്ഞ ആഴ്ചയിലെ പോലെ തല്ലു വഴക്കും ഒന്നും ഈ വാരം ഹൗസിലുണ്ടായിരുന്നില്ല. രസകരമായിട്ടായിരുന്നു ഹൗസ് നീങ്ങിയത്. ഹൗസ് അംഗങ്ങള്‍ പോലും വീട്ടിലെ തണുപ്പന്‍ അന്തരീക്ഷത്തെ കുറിച്ച് പറഞ്ഞിരുന്നു.

ഡോക്ടര്‍ റോബിന്‍, ദില്‍ഷ, ബ്ലെസ്ലി, ജാസ്മിന്‍, റോണ്‍സണ്‍, ലക്ഷ്മിപ്രിയ ധന്യ, സുചിത്ര, അഖില്‍, സൂരജ്, അപര്‍ണ്ണ, വിനയ്, റിയാസ് എന്നിങ്ങനെ 13 പേരാണ് ഇപ്പോള്‍ വീട്ടിലുള്ളത്. ഇതില്‍ ഡേക്ടര്‍, ദില്‍ഷ, ബ്ലെസ്ലി, ലക്ഷ്മി, വിനയ്, ധന്യ, അപര്‍ണ്ണ എന്നിവര്‍ എട്ടാം ആഴ്ചയിലെ നോമിനേഷില്‍ ഇടംപിടിച്ചിട്ടുണ്ട്. ഇതില്‍ നിന്ന് ഓന്നോ രണ്ടോ പേര് പുറത്ത് പോകും.

കഴിഞ്ഞ വാരം നിമിഷയായിരുന്നു പുറത്ത് പോയത്. പ്രേക്ഷകരെ ഞെട്ടിച്ച എവക്ഷനായിരുന്നു ഇത്. ഡെയ്‌സി, നവീന്‍,അശ്വിന്‍, മണികണ്ഠന്‍, ശാലിനി, ജാനകി എന്നിവരാണ് ഇതിന് മുമ്പത്തെ ആഴ്ചകളില്‍ ഔട്ടായത്.

മാര്‍ച്ച് 27 ന് പതിനേഴ് മത്സരാര്‍ത്ഥികളുമായിട്ടാണ് ബിഗ് ബോസ് സീസണ്‍ 4 തുടങ്ങിയത്. മലയാളി പ്രേക്ഷകര്‍ ആകാംക്ഷയോടെയായിരുന്നു ഷോയ്ക്കായി കാത്തിരുന്നത്.

ഹിന്ദിയിലാണ് ആദ്യമായി ബിഗ് ബോസ് ഷോ ആരംഭിക്കുന്നത്. ബോളിവുഡില്‍ ഷോ വലിയ വിജയമായതോടെയാണ് മറ്റ് തെന്നിന്ത്യന്‍ ഭാഷകളില്‍ ബിഗ് ബോസ് തുടങ്ങിയത്.

Read more about: bigg boss malayalam season 4
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X