'അനുവാദമില്ലാതെ വരുന്ന കുരങ്ങനാണ് റിയാസ്, സൂക്ഷിക്കണം! മൂർച്ചയുള്ള ചിരവയാണ് ജാസ്മിൻ'; ദിൽഷ

ബി​ഗ് ബോസ് മലയാളം സീസൺ നാല് അവസാനിക്കാൻ ഇനി അഞ്ച് ആഴ്ചകൾ മാത്രമാണ് ബാക്കി. ആരാകും വിജയി ആകുകയെന്ന ചർച്ചകൾ പ്രേക്ഷകർക്കിടയിൽ നടക്കുകയാണ്. കഴിഞ്ഞ ദിവസം മത്സരാർത്ഥിയായിരുന്ന സുചിത്രയും പുറത്തായി.

63 ദിവസത്തെ ബി​ഗ് ബോസ് യാത്രക്ക് ശേഷമാണ് സുചിത്ര എലിമിനേറ്റായത്. ഇത്രയും ദിവസത്തിൽ ആദ്യമായി എലിമിനേഷനിൽ വന്ന് സുചിത്ര പുറത്തായി എന്നതും ശ്രദ്ധേയമാണ്.

ഷോ പത്താം ആഴ്ചയിലേക്ക് കടക്കുമ്പോൾ ബി​ഗ് ബോസിൽ മുഴങ്ങിക്കേട്ട മറ്റൊരു സ്ത്രീ ശബ്ദമാണ് പുറത്തായത് എന്നാണ് മോഹൻലാൽ സുചിത്രയുടെ എവിക്ഷനെ പറ്റി പറഞ്ഞത്.

പുറത്തായതിൽ വളരെ സന്തോഷമെന്നായിരുന്നു മോഹൻലാലിനോട് സുചിത്ര പറഞ്ഞത്. ഇപ്പോൾ വീട്ടിൽ‌ അവശേഷിക്കുന്നത് പതിനൊന്ന് മത്സരാർഥികളാണ്. ഓരോരുത്തരായി കൊഴിഞ്ഞ് പോകുമ്പോൾ വീട്ടിൽ ബാക്കിയാകുന്നവർ തമ്മിലുള്ള മത്സരവും മുറുകും.

എവിക്ഷൻ എപ്പിസോഡിന് ശേഷം പത്താം ആഴ്ചയിലേക്ക് കടന്നതോടെ മത്സരാർഥികൾ​ ​ഗെയിം ജയിക്കാനുള്ള പുതിയ പദ്ധതികൾ മെനഞ്ഞ് തുടങ്ങിയിട്ടുണ്ട്. അതേസമയം മോണിങ് ടാസ്ക്കിൽ ദിൽഷ പ്രസന്നൻ സഹമത്സരാർഥികളെ കുറിച്ച് പറഞ്ഞ ചില വാക്കുകളാണ് വൈറലാകുന്നത്.

റിയാസ് കുരങ്ങൻ

വീട്ടിലെ മത്സരാർഥികളെ അവരുടെ സ്വഭാവവും മറ്റും വെച്ച് ജീവികളോടോ പച്ചക്കറികളോടോ അടുക്കളയിലെ സാധനങ്ങളോടോ ഉപമിക്കുക എന്നതായിരുന്നു ദിൽഷയ്ക്ക് ബി​ഗ് ബോസ് നൽകിയ ടാസ്ക്ക്.

അതിൽ സുഹൃത്ത് ജാസ്മിനെ ദിൽഷ ചിരവയോടാണ് ഉപമിച്ചത്. 'നല്ല മൂർച്ചയുള്ള ആയുധമാണ് ചിരവ, അടുക്കളയിലെ അത്യാവശ്യ സാധനങ്ങളിൽ ഒന്നാണ്. അതേസമയം സൂക്ഷിച്ച് ഉപയോ​ഗിച്ചില്ലെങ്കിൽ മുറിവുകൾ സംഭവിക്കും.'

'ജാസ്മിനും ഇതുപോലെ തന്നെയാണ്. സൂക്ഷിച്ച് ഉപയോ​ഗിക്കേണ്ട വ്യക്തിയാണ്' എന്നാണ് ദിൽഷ പറഞ്ഞത്. തുടർന്ന് റിയാസ് സലീമിനെ ഇടയ്ക്കിടെ ബി​ഗ് ബോസ് ഹൗസിൽ വന്ന് പോകുന്ന കുരങ്ങനുമായി ദിൽഷ ഉപമിച്ചു. അത്രയ്ക്ക് സുഖിച്ചില്ലെങ്കിലും നീരസമൊന്നും റിയാസ് ദിൽഷയോട് കാണിച്ചില്ല.

ജാസ്മിൻ ചിരവ

കുരങ്ങിനോട് ഉപമിക്കാനുള്ള കാരണവും ദിൽഷ വ്യക്തി. 'വല്ലപ്പോഴും വീട്ടിലേക്ക് ക്ഷണിക്കാതെയാണ് കുരങ്ങ് വരാറുള്ളത്. അതുപോലെ വൈൽഡ് കാർഡായി ക്ഷണിക്കാതെയാണ് റിയാസ് വന്നത്.'

'കുരങ്ങ് മറ്റുള്ളവരുടെ സാധനങ്ങൾ മോഷ്ടിച്ച് കൊണ്ടുപോകും. റിയാസും അതുപോലെ തന്നെയാണ് നമ്മുടെ കോയിനുകളൊക്കെ മോഷ്ടിക്കാറുണ്ട്' ദിൽഷ വ്യക്തമാക്കി.

ഇപ്പോൾ വീട്ടിലുള്ള മത്സരാർഥികളിൽ ഏറ്റവും ശക്തയാണ് ദിൽഷ ടാസ്ക്കുകളിലെല്ലാം നന്നായി സ്കോർ ചെയ്യാൻ ദിൽഷയ്ക്ക് സാധിക്കാറുണ്ട്.

ആദ്യ ആഴ്ചയിൽ ദിൽഷ വീക്ക് മത്സരാർഥി ആണെന്നാണ് പ്രേക്ഷകർ വിചാരിച്ചിരുന്നത്. എന്നാൽ നന്നായി ​ഗെയിം കളിച്ച് ക്യാപ്റ്റൻസി നേടി ആ ധാരണ തെറ്റാണെന്ന് ദിൽഷ തെളിയിച്ചു.

റിയാസും ദിൽഷയും

റിയാസ് വൈൽഡ് കാർഡായി വന്ന് പിറ്റേ ദിവസം മുതൽ ദിൽഷയുമായി പ്രശ്നം നടന്നിരുന്നു. അവസാനം നടന്ന വീക്കിലി ടാസ്ക്കിനിടയിലും റിയാസും ദിൽഷയും തമ്മിൽ കോർത്തിരുന്നു.

ഇരുവരും തമ്മിൽ ആദ്യം വഴക്ക് കൂടിയത് ദിൽഷ ത്രികോണ പ്രണയം അഭിനയിച്ച് വോട്ട് വാങ്ങുന്നുവെന്ന് റിയാസ് പറഞ്ഞതിന്റെ പേരിലായിരുന്നു.

അന്ന് ആദ്യമായാണ് ദിൽഷ ക്ഷുഭിതയായി വീട്ടിലുള്ളവർ കണ്ടത്. പിന്നീട് എപ്പോഴും റിയാസ് റോബിനുമായി വഴക്കുണ്ടാക്കിയാലും ദിൽഷയുടെ പേര് വലിച്ചിഴക്കപ്പെടാറുണ്ട്.

Recommended Video

റോബിന്റെ പിടിവള്ളി ദിൽഷയുടെ കയ്യിൽ, അവർ കെട്ടണം | Bigg Boss Malayalam Akhil | #Interview | FilmiBeat
ഫൈനൽ ഫൈവിൽ എത്തുമോ?

റിയാസ് നന്നായി ​ഗെയിം മനസിലാക്കി കളിക്കുന്ന വ്യക്തിയാണെങ്കിൽ കൂടിയും ജനപിന്തുണ കുറഞ്ഞത് ജാസ്മിനോടും നിമിഷയോടുമുള്ള സൗഹൃദത്തിന്റെ പേരിലാണ്.

ജാസ്മിൻ തുടക്കത്തിൽ ഒറ്റയ്ക്ക് നിന്ന് കളിച്ചിരുന്ന വ്യക്തിയായിരന്നെങ്കിലും ഇപ്പോൾ ​ഗെയിം കളിച്ചാലും ജാസ്മിന് അവർ ഉപയോ​ഗിക്കുന്ന വാക്കുകളുടെ പേരിൽ നെ​ഗറ്റവ് ഇമേജുള്ളതിനാൽ വോട്ടുകൾ കുറയുകയാണ്.

ജാസ്മിനൊപ്പം നിൽക്കാതെ കളിച്ചാൽ ഒരുപക്ഷെ റിയാസിന് ഫൈനൽ ഫൈവിൽ എത്താൻ സാധിച്ചേക്കും.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X